Amazing kerala

Amazing kerala കേരളത്തിലെ മനോഹരമായ കാഴ്ചകൾക്കായി

04/05/2026

തകർപ്പൻ ഗിഫ്റ്റ്..
ഭാഗ്യത്തിന് കൊച്ച് ഒന്നും ചെയ്തില്ല 🤭😂

03/07/2026

ശ്ശെടാ ഒരു ഐസ്ക്രീം വാങ്ങാൻ ഇത്രയും കഷ്ടപ്പാടോ 😨🥰

12/20/2025
പെരുമ്പാവൂരിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് പതിനേഴുകാരനായ അനശ്വർ (അപ്പു). ചേലാമറ്റം ക്ഷേത്രക്കടവിൽ അബദ്ധത്തിൽ വീണ് പുഴ...
12/18/2025

പെരുമ്പാവൂരിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് പതിനേഴുകാരനായ അനശ്വർ (അപ്പു). ചേലാമറ്റം ക്ഷേത്രക്കടവിൽ അബദ്ധത്തിൽ വീണ് പുഴയിൽ മുങ്ങിത്താഴ്ന്ന കൊച്ചുബാലികയെ, സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് ഈ മിടുക്കൻ രക്ഷപ്പെടുത്തിയത്.

പുഴയിൽ എന്തോ മുങ്ങിപ്പൊങ്ങുന്നത് കണ്ട നിമിഷം, മറ്റൊന്നും ആലോചിക്കാതെ വെള്ളത്തിലേക്ക് എടുത്തുചാടിയ അനശ്വറിന്റെ ധീരതയ്ക്ക് വാക്കുകൾ മതിയാകില്ല. രക്ഷപ്പെടുത്തിയ ഉടൻ തന്നെ അനശ്വറിന്റെ അമ്മ സിന്ധു പ്രാഥമിക ശുശ്രൂഷ നൽകിയതും, നാട്ടുകാരായ പോളും ബൈജുവും ചേർന്ന് ആശുപത്രിയിൽ എത്തിച്ചതും ഒരു ജീവൻ തിരികെ കിട്ടാൻ കാരണമായി.

ധീരതയ്ക്കും ഈ ഒത്തൊരുമയ്ക്കും ഒരു ബിഗ് സല്യൂട്ട്! ❤️

ശാസ്ത്രഞ്ജയാകാൻ കൊതിച്ച മിടുക്കി പെൺകുട്ടി എങ്ങനെ സോഷ്യൽ മീഡിയയുടെ പരിഹാസപാത്രമായി ; വിധിക്ക് മുന്നിൽ തോറ്റുപോയ ദിവ്യ രാ...
12/11/2025

ശാസ്ത്രഞ്ജയാകാൻ കൊതിച്ച മിടുക്കി പെൺകുട്ടി എങ്ങനെ സോഷ്യൽ മീഡിയയുടെ പരിഹാസപാത്രമായി ; വിധിക്ക് മുന്നിൽ തോറ്റുപോയ ദിവ്യ രാജൻ എന്ന പെൺകുട്ടിയുടെ കഥ!🙏🙏😢😢

പന്തളം NSS കോളേജിന്റെ വരാന്തകളിലൂടെ പുസ്തകങ്ങളും മാറോടു ചേർത്ത് നടന്നൊരു നാട്ടിൻപുറത്തുകാരി സുന്ദരി പെൺകുട്ടിയുണ്ടായിരുന്നു; പേര് ദിവ്യ രാജൻ. BA പൊളിറ്റിക്സ് ബിരുദധാരിയായ, കണ്ണുനിറയെ സ്വപ്നങ്ങളുണ്ടായിരുന്ന ഒരു മിടുക്കികുട്ടി. ശാസ്ത്രജ്ഞയാകണമെന്നും സിനിമയിൽ അഭിനയിക്കണമെന്നും ചിത്രകാരിയാകണമെന്നുമൊക്കെ കൊതിച്ച ആ പെൺകുട്ടിക്ക് പക്ഷെ ജീവിതം കാത്തുവെച്ചത് മറ്റൊന്നായിരുന്നു.

വിശപ്പിന്റെ വിളിക്ക് മുന്നിൽ സർട്ടിഫിക്കറ്റുകൾക്ക് എന്ത് വിലയാണുള്ളത്? ജീവിക്കാൻ വേണ്ടി, കുടുംബം പട്ടിണിയിലാവാതിരിക്കാൻ ആ ബിരുദധാരി ചെയ്യാത്ത ജോലികളില്ല. കൊയ്ത്തുപാടത്തെ ചെളിയിലും വെയിലിലും ആ സ്വപ്നങ്ങൾ കരിഞ്ഞുപോയി. വക്കീൽ ഗുമസ്തയായും, തയ്യൽക്കാരിയായും, മെഴുകുതിരി തൊഴിലാളിയായും അവർ ഓടിനടന്നു. ഒടുവിൽ ദാരിദ്ര്യവും ഒറ്റപ്പെടലും ചുറ്റുമുള്ളവരുടെ അവഗണനയും കൂടി ആ മനസ്സിന്റെ താളം തെറ്റിച്ചു.

സമൂഹം അവരെ വിളിച്ച പേര് 'കോമാളി' എന്നായിരുന്നു. പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും താങ്ങാനാവാതെ വന്നപ്പോൾ, എല്ലാ വാതിലുകളും അടഞ്ഞപ്പോൾ, അവർ കണ്ടെത്തിയ അഭയമാണ് ഇന്ന് നിങ്ങൾ കാണുന്ന ഈ 'നാഗ സൈരന്ധ്രി' എന്ന വേഷം. സോഷ്യൽ മീഡിയയിൽ ഇവരുടെ വീഡിയോ കണ്ട് നമ്മൾ ചിരിക്കുമ്പോൾ, ട്രോളുമ്പോൾ ഓർക്കുക... ആ വിചിത്രമായ വേഷത്തിനും സംസാരത്തിനും പിന്നിൽ, ജീവിതത്തോട് പൊരുതിത്തോറ്റ, വിധിയുടെ ക്രൂരതയേറ്റ് തകർന്നുപോയ ഒരു പെൺകുട്ടിയുടെ നിലവിളിയുണ്ട്.

അതൊരു തമാശയല്ല, ഉള്ളുപൊള്ളിക്കുന്ന നോവാണ്. നമ്മൾ ചിരിക്കുന്നത് ഒരു പാവം സ്ത്രീയുടെ വേദന കണ്ടിട്ടാണ്. ഇനിയെങ്കിലും ഇവരെ കാണുമ്പോൾ പരിഹസിക്കാതിരിക്കുക. കാരണം, തിരിച്ച് വരാൻ കൊതിക്കുന്നദിവ്യ രാജൻ എന്ന ആ മിടുക്കി പെൺകുട്ടി ഇന്നും ആ കണ്ണുകളിൽ എവിടെയോ ജീവിച്ചിരിപ്പുണ്ട്..!! 💔

12/09/2025


എന്നെക്കണ്ട് ആളുകൾ പേടിച്ച് നിലവിളിക്കും, ചിലർ കളിയാക്കി ചിരിക്കും.. കഷ്ടപ്പെട്ട് പഠിച്ചു റാങ്ക് ലിസ്റ്റിൽ കയറിയിട്ട് പോ...
12/09/2025

എന്നെക്കണ്ട് ആളുകൾ പേടിച്ച് നിലവിളിക്കും, ചിലർ കളിയാക്കി ചിരിക്കും.. കഷ്ടപ്പെട്ട് പഠിച്ചു റാങ്ക് ലിസ്റ്റിൽ കയറിയിട്ട് പോലും എന്നെ ഒഴിവാക്കി.. ഈ വികൃത രൂപം എന്റെ തെറ്റാണോ?? ചങ്കുതകർന്ന് ബിനുമോൻ ചോദിക്കുന്നു 😢😢😢

ഈ മുഖം കണ്ട് ദയവായി ആരും സഹതാപത്തോടെ നോക്കരുത്, കാരണം തോറ്റുപോയവന്റെ മുഖമല്ല ഇത്... വിധിയോട് പൊരുതി ജയിച്ചവന്റെ മുഖമാണ്.
ഒന്ന് ആലോചിച്ചു നോക്കൂ, വിശപ്പടക്കാൻ ഒരു ഹോട്ടലിൽ കയറുമ്പോൾ, അല്ലെങ്കിൽ ഒരു കൂട്ടം ആളുകളുടെ ഇടയിലേക്ക് ചെല്ലുമ്പോൾ, നിങ്ങളെ കണ്ട് ഭയന്ന് ആളുകൾ എഴുന്നേറ്റ് പോയാൽ? ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവർ പാതിവഴിയിൽ അത് ഉപേക്ഷിച്ച് മാറിയാൽ? ആ അവസ്ഥയിൽ നെഞ്ച് തകർന്നു പോകാത്തവരായി ആരാണുള്ളത്?

എന്നാൽ ബിനുമോൻ എന്ന ചെറുപ്പക്കാരൻ അതുകൊണ്ടൊന്നും തകർന്നില്ല. വെറുമൊരു ഡെലിവറി ബോയ് അല്ല ഇദ്ദേഹം. എം.എ ബിരുദധാരിയാണ്. രാപ്പകൽ ഇല്ലാതെ പഠിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ച മിടുക്കൻ. സർക്കാർ ജോലി എന്ന സ്വപ്നം കൈയെത്തും ദൂരത്ത് എത്തിയതായിരുന്നു. പക്ഷെ, റാങ്ക് ലിസ്റ്റിൽ പേരു വന്നിട്ടും വിധി അവിടെയും വില്ലനായി. ഒരുപക്ഷെ രൂപത്തിന്റെ പേരിൽ, അല്ലെങ്കിൽ മറ്റെന്തെങ്കിലും സാങ്കേതികതയുടെ പേരിൽ ആ സർക്കാർ ജോലി എന്ന സ്വപ്നം അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു.

അവിടെ തീരേണ്ടതായിരുന്നു ബിനുമോന്റെ കഥ. വീട്ടിലെ ഇരുളടഞ്ഞ മുറിയിൽ, കണ്ണാടിക്ക് മുന്നിൽ വിതുമ്പി തീർക്കാമായിരുന്നു ബാക്കി ജീവിതം. പക്ഷെ ബിനുമോൻ ചെയ്തത് അതല്ല. തന്നെ കണ്ട് മുഖം തിരിച്ച അതേ സമൂഹത്തിന് മുന്നിലേക്ക്, നെഞ്ചുവിരിച്ചു തന്നെ അവൻ ഇറങ്ങി. വിധിയോട് പോരാടാൻ അവൻ സ്വിഗ്ഗിയുടെ കുപ്പായമണിഞ്ഞു.
ഇന്ന് എറണാകുളത്തെ തിരക്കുള്ള നിരത്തുകളിൽ ആ ബൈക്ക് ചീറിപ്പായുമ്പോൾ, അത് വെറുമൊരു ഫുഡ് ഡെലിവറി മാത്രമല്ല... അപമാനിച്ചവർക്കും മാറ്റിനിർത്തിയവർക്കും ഉള്ള മറുപടിയാണ്.

"എന്റെ മുഖം ഇങ്ങനെയൊക്കെ ആയിരിക്കും, പക്ഷെ എന്റെ മനസ്സിന് നൂറ് മേനി സൗന്ദര്യമുണ്ട്" എന്ന് അദ്ദേഹം ജീവിതം കൊണ്ട് തെളിയിക്കുന്നു. സർക്കാർ ജോലി എന്ന സ്വപ്നം ഇന്നും ആ മനസ്സിലുണ്ട്, അത് നേടുക തന്നെ ചെയ്യും. അതുവരെ ഈ പോരാട്ടം തുടരും. ആത്മവിശ്വാസത്തോടെ ബിനുമോൻ പറയുന്നു 🙏🙏🥺🥺

12/05/2025

താനൂരിലെ മൂന്ന് യുവ ഭടന്മാർ👍🇮🇳Fathima gold സുബൈർക്കയുടെ മകൻ ആറ്റു എന്നഫരീദ്.. ആൽബസാറിലെ അഷ്‌റഫിന്റെ മകൻ Asfer. മോര്യയിലെ അരുൺ എന്നീ മൂന്നു പേര് ഒരുമിച്ച് ഇന്ത്യയുടെ ഭടന്മാരായി പ്രവേശിച്ചിരിക്കുന്നു. 🇮🇳

12/03/2025

കോട്ടയം സ്വദേശി ശ്രീജിത്ത് ആറു മാസം പ്രായമുള്ള മകൾ ജാൻവിക്ക് ചോറൂണിനായി സന്നിധാനത്ത് എത്തിയപ്പോൾ..

11/28/2025

11/28/2025

Address

Kerala
Home Place, IN
690521

Website

Alerts

Be the first to know and let us send you an email when Amazing kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Amazing kerala:

Share

//iconSize: [32, 32], //html: '' }) .bindTooltip(name, { //permanent: true, direction: 'bottom', //offset: L.point(12, 25), //opacity: 0.88, interactive: true }) .bindPopup(name); markersLayer.addLayer(marker); } function getMore() { if (gettingMore) { return; } gettingMore = true; var center = map.getCenter(); $.ajax({ url: "/vicinitysearch", data: { lat: center.lat, lng: center.lng, country: "UNITED STATES" } }) .done(function(data) { var added = 0; data.forEach(function(loc) { if (!locationIds.includes(loc.id)) { var mapLoc = {id:loc.id,lat:loc.latitude,lng:loc.longitude,title:trunc20(loc.name),popupHtml:loc.popupHtml,urlPath:loc.urlPath,pictureUrl:loc.pictureUrl}; locations.push(mapLoc); locationIds.push(loc.id); map._addMarker(mapLoc); added++; } }); }) .always(function() { gettingMore = false; }); } map._clearMarkers = function() { markersLayer.clearLayers(); } }); }, 4000); });