29/10/2023
"ഖുദ്സിന്റെ മക്കൾക്ക് ഐക്യദാർഢ്യം"
🔥🔥🔥🔥🔥🔥🔥🔥🔥🔥
പിറന്ന നാടിൻറെ മോചനത്തിനായി പോരാടുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി വനിത വിങ്ങിന്റെ നേതൃത്വത്തിൽ ഐക്യദാർഢ്യ സംഗമം നടത്തി. ജിദ്ദയിലെ പ്രമുഖ നേതാക്കൾ കുടുംബ സമേതം ചടങ്ങിൽ പങ്കെടുത്തു. യോഗത്തിൽ, പുതിയതായി നിലവിൽ വന്ന ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി ഭാരവാഹികൾക്ക് സ്വീകരണവും നൽകി. ഇസ്രയേലിന്റെ കിരാതമായ കൂട്ട വംശഹത്യയിൽ പ്രതിഷേധിച്ച്, ജിദ്ദയിലെ കുട്ടികൾ സംഘടിപ്പിച്ച "ടാബ്ലോ" കാണികളുടെ മനസ്സലിയിപ്പിക്കുന്നതായിരുന്നു.