V4 Varkala

V4 Varkala വർക്കലയിലെ വാർത്തകളും, വിശേഷങ്ങളും

മരിച്ചവരെ കുഴിമാടത്തില്‍ നിന്ന് തോണ്ടിയെടുത്ത്  തോളിലോ തലയിലോ ഏറ്റി പുതുവര്‍ഷമാഘോഷിക്കുന്ന സോനാപൊളാഷി എന്ന ബംഗാള്‍ഗ്രാമത...
28/04/2026

മരിച്ചവരെ കുഴിമാടത്തില്‍ നിന്ന് തോണ്ടിയെടുത്ത് തോളിലോ തലയിലോ ഏറ്റി പുതുവര്‍ഷമാഘോഷിക്കുന്ന സോനാപൊളാഷി എന്ന ബംഗാള്‍ഗ്രാമത്തിന്റെ യാത്രാവിവരണം വായിച്ചത് വളരെ ആകാംഷയോടെയും അല്പം ഭീതിജനകവുമായാണ്. ആചാരത്തിന്റെ പേര് നരമുണ്ടോഖേല. പക്ഷേ ഒഡീഷയില്‍ ഇതാ ഒരുസാധുവായ പച്ചമനുഷ്യന്‍ അതുപോലെ സ്വന്തം സഹോദരിയുടെ മൃതദേഹവുമായി നടന്ന് ബാങ്കിലേക്കുപോവുന്നത് രാജ്യം മുഴുവന്‍ കാണുന്നു..കണ്ണേ മടങ്ങുക....!!

ഒഡിഷയിൽ മരിച്ചു പോയ സഹോദരിയുടെ പേരിലുള്ള പണം പിൻവലിക്കാൻ അസ്ഥികൂടവുമായി ബാങ്കിലെത്തി അൻപതുകാരൻ. ജനുവരി 26ന് മരിച്ചു പോയ സഹോദരി കൽറ മുണ്ടയുടെ പേരിൽ ഗ്രാമീണ ബാങ്കിലുണ്ടായിരുന്ന 19,300 രൂപ പിൻവലിക്കാനാണ് സഹോദരനായ ജീത്തു മുണ്ട ബാങ്കിൽ അസ്ഥികൂടവുമായി എത്തിയത്. സഹോദരി മരിച്ചു എന്നതിന് മതിയായ രേഖകളില്ലെന്ന് പറഞ്ഞ് ബാങ്ക് ഉദ്യോഗസ്ഥർ പണം പിടിച്ചു വച്ചതിനെ തുടർന്നാണ് തെളിവായി സഹോദരിയുടെ മൂന്നു മാസം പഴക്കമുള്ള മൃതദേഹം കുഴിച്ചെടുത്ത് ജീത്തു മുണ്ട ബാങ്കിൽ തിരിച്ചെത്തിയത്. ദ്രവിച്ച മൃതദേഹവുമായി നടന്നു പോകുന്ന ജീത്തു മുണ്ടയുടെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചർച്ചയാവുകയും ചെയ്തിട്ടുണ്ട്.

പത്തുവർഷം മുമ്പത്തെ പവർകട്ടുംലോഡ് ഷെഡിഗും ഇതായിരുന്നോ?1. ഇന്ത്യയിലാകെ വൈദ്യുതി ഉപയോഗം വളരെ വർദ്ധിച്ച ദിവസങ്ങളാണിത്. കേരള...
28/04/2026

പത്തുവർഷം മുമ്പത്തെ പവർകട്ടും
ലോഡ് ഷെഡിഗും ഇതായിരുന്നോ?

1. ഇന്ത്യയിലാകെ വൈദ്യുതി ഉപയോഗം വളരെ വർദ്ധിച്ച ദിവസങ്ങളാണിത്. കേരളത്തിലും വൈകിട്ട് 6 മുതൽ 10 വരെ ഉപയോഗം ഉയർന്നതാണു്.

2. പീക്ക് അവർ എന്നറിയപ്പെടുന്ന വൈകിട്ട് 6-10 മണി വരെയുള്ള സമയം വൈദ്യുതി ഉപയോഗം സ്വയം നിയന്ത്രിക്കുക.
അതിലൂടെ കേരളം പിടിച്ചു നിൽക്കും.

ഒരു സ്ഥലത്ത് ക്രമാതീതമായ ഉപയോഗം വന്നാൽ ലൈൻ സ്വമേധയാ ഓഫാകും.15 മിറ്റിറ്റ് കഴിഞ്ഞാൽ ചാർജ് വീണ്ടും വരും. ഇതാണു് ഇപ്പോൾ ഉള്ള അവസ്ഥ: നാം സഹകരിച്ചാൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകും.

3. പത്തുവർഷം മുമ്പോ?
പകൽ 3 മണിക്കൂർ വൈദ്യുതിയില്ല.
രാത്രി ഇടവിട്ട് ഒരു മണിക്കൂർ / അര മണിക്കൂർ കട്ട്. വ്യവസായങ്ങൾക്ക് നിശ്ചിത ശതമാനം കട്ട്‌.
രാത്രി 7 മണി കഴിഞ്ഞാൽ കടകൾക്ക് വൈദ്യുതിയില്ല. ഇതായിരുന്നു, " ഇരുണ്ട കാലം"
ആരും സമീകരിക്കരുത്..
അതിനാൽ ഓർമ്മിപ്പിച്ചുവെന്നേയുള്ളു..

4. വൈദ്യുതി കരാർ..
യു ഡി എഫ് ഭരണകാലത്ത് രണ്ട് വൈദ്യൂതി വാങ്ങൽ കരാറുകൾ ഉണ്ടാക്കി. ആ നടപടിക്രമങ്ങൾക്കെതിരെ കരാറിൽ തോറ്റ കമ്പനികൾ കേസിനു പോയാൽ എന്തു ചെയ്യും?. പിണറായി സർക്കാർ കരാർ പാലിക്കാൻ നോക്കി. അപ്പോൾ ശിവശങ്കരൻ്റെ കരാർ ആയിരുന്നുവെന്നും അയാൾ കാറ്റാടിപ്പാടം വാങ്ങിയ അഴിമതിക്കാരനാണെന്നും നാം കേട്ടു. പത്രവാർത്ത ഓർക്കുക, കെട്ടിച്ചമച്ച പ്രചാരണങ്ങൾ.

അവസാനം എന്തായി?. ശിവശങ്കറിൻ്റെ കാലത്തെ കരാറുകൾ റദ്ദാക്കിയത് കോടതികളാണു്. അതിൻ്റെ കുറ്റവും ഗവൺമെൻ്റിനാണെന്നായി പ്രചാരണം:

5. എന്തുകൊണ്ട് വേനൽമഴ നീണ്ടു?.
ഈസ്റ്റർ കഴിഞ്ഞാൽ പുതുഞായറാഴ്ച്ച പുതുവെള്ളം വന്നിരുന്ന ഒരു കാലം ഓർക്കുന്നു. അന്തരീക്ഷ താപനം കാരണം കാർമേഘങ്ങൾ ഉണ്ടാകാൻ സാധിക്കാത്ത വിധം വായുവിൻ്റെ സ്തംഭനത്തിനു കാരണമാകുന്ന ഒരു പ്രതിഭാസമാണു് കണ്ടുവരുന്നത്. അതാണു് വേനൽ മഴ വരാത്തത്. ഒരു ദശകത്തിനിടയിലെന്നല്ല, സമീപകാലത്തൊന്നും അത്തരമൊരു സാഹചര്യം കണ്ടിട്ടില്ല.

ഇതൊക്കെ അറിയാത്തവരല്ല മാധ്യമങ്ങൾ. ഇല്ലാത്ത പവർകട്ടും ഇല്ലാത്ത ലോഡ് ഷെഡ്ഢിഗും ഉണ്ടാക്കുന്നവർ ഈ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയണം.

27/04/2026

#രാജാക്കന്മാരുടെ കാലം മുതൽക്കേ നമ്മൾ ഭയങ്കര അപ്ഡേറ്റഡ് ആയിരുന്നു" - അഖിൽ മാരാർ

ആകാശപ്പൂരം വർണ്ണാഭമാക്കാൻ ശ്രമിച്ച പലരും വിടപറഞ്ഞുകൊണ്ടേയിരിക്കുന്നു.മുണ്ടത്തിക്കോട് ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിലാ...
27/04/2026

ആകാശപ്പൂരം വർണ്ണാഭമാക്കാൻ ശ്രമിച്ച പലരും വിടപറഞ്ഞുകൊണ്ടേയിരിക്കുന്നു.

മുണ്ടത്തിക്കോട് ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുണ്ടന്നൂർ രാകേഷ് (30) വെടിക്കെട്ടും പുലികളിയും ഇല്ലാത്ത ലോകത്തേക്ക് യാത്രയായി.
ഇതോടെ ജീവൻപൊലിഞ്ഞവരുടെ എണ്ണം പതിനേഴായി.

തീരാവേദനയോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.🙏🏽😔💐

അദീവ ദുഃഖകരം.
27/04/2026

അദീവ ദുഃഖകരം.

26/04/2026

I got over 1,000 reactions on my posts last week! Thanks everyone for your support! 🎉

മുനീറെ എല്ലാ മുറീലും ലൈറ്റിട്..... എല്ലാ ഫാനും ഇട്...കക്കൂസിലും ഇടെടാ.....പിണറായീടെ കറന്റ് അടിച്ചു പോട്ടെ...അവന്റെ ലോഡ് ...
26/04/2026

മുനീറെ എല്ലാ മുറീലും ലൈറ്റിട്..... എല്ലാ ഫാനും ഇട്...
കക്കൂസിലും ഇടെടാ.....
പിണറായീടെ കറന്റ് അടിച്ചു പോട്ടെ...
അവന്റെ ലോഡ് ഷെഡ്‌ഡിങ് ഇല്ലാത്ത പത്ത് വർഷം..... കാണിച്ചു കൊടുക്കാം...

25/04/2026

അറിയാമോ....

പ്രതിമാസം 4 ലിറ്റര്‍ മണ്ണെണ്ണ ലഭിക്കുന്നതിന്‌ വേണ്ടി വീട്ടില്‍ കരണ്ട് ഇല്ല എന്ന സര്‍ട്ടിഫിക്കറ്റ്‌ വാങ്ങിക്കാന്‍ വേണ്ടിയ...
25/04/2026

പ്രതിമാസം 4 ലിറ്റര്‍ മണ്ണെണ്ണ ലഭിക്കുന്നതിന്‌ വേണ്ടി വീട്ടില്‍ കരണ്ട് ഇല്ല എന്ന സര്‍ട്ടിഫിക്കറ്റ്‌ വാങ്ങിക്കാന്‍ വേണ്ടിയാണ് രമേശ് എന്ന പാവപ്പെട്ട കുടുംബ നാഥന്‍ അഞ്ചല്‍ കെ എസ് ഇ ബി ഓഫിസിലേക്ക് എത്തിയത്. അസിസ്റ്റന്റ് എന്‍ജിനീയര്‍ അജയന്‍ സാര്‍ കുടുംബത്തിന്റെ അവസ്ഥ ചോദിച്ചറിഞ്ഞു. അദ്ദേഹം അപ്പോള്‍ തന്നെ രമേശിന്റെ വീട് സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കുകയും ചെയതു. ഒരു ചെറിയ ചുവരുകള്‍ വെച്ച് അതിനു മുകളില്‍ ആസ്പറ്റോസ് ഷീറ്റ് വിരിച്ച ഒരു കുടില്‍. അവസ്ഥ നേരില്‍ കണ്ട അജയന്‍ സാര്‍ രമേഷിന് വൈദ്യുതി നല്‍കാനും അതിന് വേണ്ടി വീട് വയറിങ് ചെയ്യാനും അതിനുള്ള വയറും മറ്റും വാങ്ങി കൊടുക്കുകയും സര്‍വീസ് വയര്‍ എടുക്കാന്‍ വേണ്ടി വീടിനടുത്ത് തന്നെ ഒരു പോസ്റ്റ്‌ ഇട്ടു കൊടുക്കുകയും ചെയ്തു.. ഇന്ന് രമേശിന്റെ വീട്ടില്‍ വെളിച്ചം വന്നു. ആ വെളിച്ചത്തില്‍ ആ കുടുംബത്തിന്റെ സന്തോഷം മിന്നി മറഞ്ഞു.. അതിന് സാക്ഷ്യം വഹിക്കാന്‍ മനസ്സില്‍ നന്മ നിറഞ്ഞ ആ വലിയ മനുഷ്യനുമുണ്ടായിരുന്നു AE അജയന്‍ സാര്‍...
ആ പാവപ്പെട്ട കുടുംബത്തില്‍ സന്തോഷത്തിന്റെ വെളിച്ചം നല്‍കിയ അജയന്‍ സാറിനും ഈ സല്‍കര്‍മ്മത്തിന് കൂടെ നിന്ന എല്ലാ സ്റ്റാഫുകൾക്കും ഹൃദയം നിറഞ്ഞ നന്ദി അഭിനന്ദനങ്ങള്‍....❤️🙏

ഓർമകളിൽ എന്നും....ഉത്സവ പറമ്പുകളെ ജനസമുദ്രം ആക്കിയ കഥാപ്രാസംഗികൻ.
24/04/2026

ഓർമകളിൽ എന്നും....
ഉത്സവ പറമ്പുകളെ ജനസമുദ്രം ആക്കിയ കഥാപ്രാസംഗികൻ.

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പൗഡിക്കോണത്തെ കെടുകാര്യസ്ഥത യുടെ ഉത്തമ ഉദാഹരണം പാണൻ വിള റോഡ്.പൗഡിക്കോണത്തും നാറാത്തത്...
24/04/2026

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പൗഡിക്കോണത്തെ കെടുകാര്യസ്ഥത യുടെ ഉത്തമ ഉദാഹരണം പാണൻ വിള റോഡ്.

പൗഡിക്കോണത്തും നാറാത്തത് നാറുന്നു.

റീൽസ് ഒക്കെ എടുത്തു നടന്നാൽ മതിയോ ശ്രീ മേയർ and ഡെ പുട്ടി മേയർ?
നഗരം അധോഗതിയിൽ.
അറിഞ്ഞോ, അറിയാതെയോ തിരുവന്തപുരം അനുഭവിക്കുന്നു ഇപ്പോൾ.

ചെരുപ്പിനടിയിൽ പറ്റിയ ബബിൾഗമ്മിൽ ഒട്ടിപ്പിടിച്ച് സ്വർണത്താലി, ഹരിതകർമ്മ സേനാംഗങ്ങൾ കൈയോടെ കൈമാറി
24/04/2026

ചെരുപ്പിനടിയിൽ പറ്റിയ ബബിൾഗമ്മിൽ ഒട്ടിപ്പിടിച്ച് സ്വർണത്താലി, ഹരിതകർമ്മ സേനാംഗങ്ങൾ കൈയോടെ കൈമാറി

Address

Railway Station
Varkala
695141

Website

Alerts

Be the first to know and let us send you an email when V4 Varkala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share