09/12/2019
മാമാങ്കം - 14 ദിവസങ്ങൾ
സിനിമ പണ്ടേ ഭയങ്കര ഇഷ്ടമായിരുന്നു.. എല്ലാവരെയും പോലെ സ്കൂളിൽ വെച്ച് തന്നെ ക്ലാസ് കട്ട് ചെയ്തു സിനിമകൾ കാണുകയും ആസ്വദിക്കുകയും ചെയ്തു പൊന്നു.. പ്രായം കൂടിയതിന് അനുസരിച്ചു ആസ്വാദന നിലവാരത്തിൽ നേരിയ പുരോഗതി ഉണ്ടായി എന്നല്ലാതെ സിനിമയോടുള്ള അഭിനിവേശം തരിമ്പും കുറഞ്ഞില്ല
പക്ഷെ ഒരിക്കൽ പോലും ഒരു സിനിമയുടെ ഭാഗമായി ക്യാമറക്ക് മുമ്പിൽ "ആക്ഷൻ" "കട്ട്" "റീടേക്ക്" എന്നീ നിർദ്ദേശങ്ങൾക്ക് അനുസരിച്ചു നീങ്ങേണ്ടി വരും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. കളരിപ്പയറ്റ് ഞങ്ങളെ രണ്ടു പേരെയും "മാമാങ്കം: എന്ന മലയാള സിനിമാ ചരിത്രത്തിലെ ചെലവേറിയ സിനിമയുടെ ഭാഗമാക്കി .ഉണ്ണി മുകുന്ദൻ, മണിക്കുട്ടൻ , മാസ്റ്റർ അച്ചുതൻ എന്നീ താരങ്ങളോടൊപ്പം നിരവധി വാൾപ്പയറ്റ് സീനുകളിൽ എതിരാളികളായി ഏതാണ്ട് പതിനാലു ദിവസത്തോളം എറണാകുളത്തെ ഭീമൻ സെറ്റിൽ ഷൂട്ടിങ്ങിൽ പങ്കെടുത്തു. സിനിമ എന്ന ഇൻഡസ്ട്രിയെ അടുത്തറിഞ്ഞു. അതിന്റെ പിന്നിലെ അധ്വാനം, കല, ക്രീയേറ്റീവിറ്റി , ടെക്‌നിക് ഒക്കെ വലിയ അത്ഭുതം തന്നെയായിരുന്നു. കളരി എന്ന ആയോധന കല പഠിപ്പിച്ച എല്ലാ ഗുരുക്കന്മാരെയും പ്രത്യേകിച്ച് പരോത്ത് ദിനേശൻ ഗുരുക്കൾ, സത്യൻ ഗുരുക്കൾ എന്നിവരെ ഈ അവസരത്തിൽ ആദരവോടെ ഓർക്കുന്നു.
മാമാങ്കം എന്ന സിനിമയുടെ കഥയോ തിരക്കഥയോ ഒന്നും ഞങ്ങൾക്ക് അറിയില്ല പക്ഷെ അവിടെ ഷൂട്ട് ചെയ്ത രംഗങ്ങൾ കണ്ടപ്പോ ഇന്ന് വരെ സിനിമ കണ്ട അനുഭവം വെച്ച് മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ആയി മാറും എന്നാണു ഉറച്ചു വിശ്വസിക്കുന്നത്.. മാമാങ്കം സിനിമക്കും അതിന്റെ ശില്പികൾക്കും എല്ലാ വിജയാശംസകളും നേരുന്നു.
കടത്തനാടൻ ,തുളുനാടൻ കളരി പാഠങ്ങൾ പ്രയോഗ മുറകളോട് കൂടി അഭ്യസിക്കാൻ വിളിക്കേണ്ട നമ്പർ :
#കടത്തനാട്ചേകോർകളരിസംഘം
Nikhil Chittinakath C Shinoj Krishnan