Pukayur Kunnath

Pukayur Kunnath Let us stand for our Mahallu....

പ്രിയരെ....ഇത് പുകയൂർ കുന്നത്ത് മഹല്ല് ജുമാമസ്ജിദ്...റമളാൻ 20  മഹല്ലിന്റെ ചരിത്രത്തിൽമറക്കാൻ കഴിയാത്ത ഒരു ദിനമാണ്...പുകയ...
25/06/2016

പ്രിയരെ....
ഇത് പുകയൂർ കുന്നത്ത് മഹല്ല് ജുമാമസ്ജിദ്...

റമളാൻ 20 മഹല്ലിന്റെ ചരിത്രത്തിൽ
മറക്കാൻ കഴിയാത്ത ഒരു ദിനമാണ്...
പുകയൂർ കുന്നത്ത് മഹല്ല്
രൂപീകരിക്കുന്നതിന്ന്
മുൻകയ്യെടുക്കുകയും
മദ്രസ നിൽക്കുന്ന വിശാലമായ ഭൂമി
വഖ്ഫ് ചെയ്യുകയും
മൂന്ന് പതിറ്റാണ്ടിലധികം കാലം
മഹല്ല് കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന
എന്റെ വലിയുപ്പ (ഉപ്പയുടെ ഉപ്പ)
മർഹും കാടേങ്ങൽ കുഞ്ഞീതു ഹാജി വഫാതായത് 2003 ലെ റമളാൻ 20 നാണ്...

ഇന്നേക്ക് 13 ആണ്ട് തികയുന്നു.
മഹല്ല് ഭരണ സമിതിയായ
ഖിദ്മത്തുൽ ഇസ്ലാം സംഘത്തിന്റെ
അദ്ധ്യക്ഷനും അതോടൊപ്പം
സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവേശവും ധൈര്യവും പകർന്ന
വലിയുപ്പാക്ക് വേണ്ടി
ഈ വിശുദ്ധ ദിനരാത്രങ്ങളിൽ
നിങ്ങളുടെ ദുആ ആഗ്രഹിക്കുന്നു....

സർവ്വലോകരക്ഷിതാവ് സ്വർഗ്ഗീയ ഭവനത്തിൽ
നമ്മെയും നമ്മിൽ നിന്ന് മൺമറഞ്ഞവരെയും ഒരുമിച്ച് കൂട്ടട്ടെ....
ആമീൻ

എന്ന്

കാടേങ്ങൽ ഇസ്മാഈൽ മിസ്ബാഹി പുകയൂർ

25/02/2016

അസ്സലാമു അലൈകും...
പ്രിയപ്പെട്ടവരെ.....

പുകയൂർ കുന്നത്ത് മഹല്ലത്തിന്റെയും യൂണിറ്റ് മുസ്ലിം ജമാഅത്ത്, SYS, സുന്നി മദ്രസ തുടങ്ങിയ സുന്നി പ്രസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും സഹകാരിയും സജീവ പ്രവർത്തകനുമായ കാടേങ്ങൽ ബീരാൻ കുട്ടി ഹാജിയുടെ ഭാര്യ എ പി സൈനബ എന്നവർ ഇന്ന് (25/02/2016, വ്യാഴം) മക്കയിൽ വെച്ച് നെഞ്ച് വേദനയെ തുടർന്ന് മരണപ്പെട്ട വിവരം അറിയിക്കുന്നു.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ഉംറയും മദീന സിയാറത്തും നിർവഹിക്കാൻ അഞ്ച് ദിവസം മുമ്പ് പോയതായിരുന്നു.

ദുആ ചെയ്യുകയും മയ്യിത്ത് നിസ്കരിക്കുകയും ചെയ്യുക.

എന്ന്
ഇസ്മാഈൽ മിസ്ബാഹി പുകയൂർ

24/02/2016

അഭിനയത്തിലധിഷ്ഠിതമായ കല എന്ന നിലയിൽ സിനിമയുടെ ചേരുവകൾ ആകർഷകവും മധുരിതവുമായിരിക്കും. ചലചിത്രത്തിന്റെ ലക്ഷ്യങ്ങളായി ഉയർത്തിക്കാട്ടുന്നവയൊന്നും അതിനെ ന്യായീകരിക്കാൻ പര്യാപ്തമായതല്ലെന്നതാണ് വാസ്തവം. കാരണം പൂർണ ഗുണാധിഷ്ഠിതമായ ഒന്നും അത് സംഭാവന ചെയ്തിട്ടില്ല. സിനിമക്ക് ലഭിക്കുന്ന സ്വീകാര്യതയും ആകർഷണീയതയും മൂലം അതിനെ പ്രബോധനത്തിനുള്ള മാർഗമാക്കാമോ എന്ന ചിന്ത ചിലരെ നേരത്തേതന്നെ പിടികൂടിയിട്ടുണ്ട്. സിനിമയും നാടകവും അവകളിലെ അഭിനയവും ഭാവാവിഷ്‌കാരവും പ്രബോധനത്തിനുപയോഗിക്കാമെന്ന് മുസ്‌ലിം ബ്രദർഹുഡ് ദശാബ്ദങ്ങൾക്കു മുമ്പേ ഫത്‌വ നൽകിയിട്ടുമുണ്ട്. അതിന്റെ ചുവടുപിടിച്ച് കേരളത്തിൽ ജമാഅത്തെ ഇസ്‌ലാമിയും തുടർന്ന് മറ്റു ചില സംഘടനകളും സിനിമ-നാടകങ്ങളുമായി രംഗത്തുവരികയുണ്ടായി. പരിഷ്‌കൃത സമൂഹത്തിൽ സ്വീകാര്യത നേടിയ ഈ കലാരൂപത്തെ മാറ്റിനിർത്തിയാൽ ഇസ്‌ലാമിന്റെ കാലികതക്ക് ഉടവു(?) തട്ടുമോ എന്ന ആശങ്ക പിടികൂടിയ ഇസ്‌ലാമിസ്റ്റ് പുരോഗമനവാദികളും സിനിമയുടെ പിറകെ കൂടി. വിശുദ്ധ ഖുർആനിലും തിരു സുന്നത്തിലും സിനിമ ഹറാമാണെന്ന് പറഞ്ഞു കാണുന്നില്ല എന്നാണിവരുടെയെല്ലാം പിടിവള്ളി. ഇതുപോലെ പർദ എന്ന പദം ഖുർആനിലില്ലാത്തതിനാൽ പുരോഹിതന്മാർ കൂട്ടിച്ചേർത്തതാണ് സ്ത്രീകളുടെ ഇസ്‌ലാമിക വസ്ത്ര നിയമം എന്നും ചിലർ പറയാറുണ്ട്. ഈ രണ്ടു പദങ്ങളും അറബിയല്ലെന്ന ബോധം പോലും അന്ധവിമർശകർ കാണിക്കാറില്ല. ഒരു കാര്യത്തിന് നിയമസാധുത നൽകുന്നത് പ്രമാണമാണ്. അല്ലാതെ അക്കാര്യം വ്യാപകമാണെന്നതും പൊതു സ്വീകാര്യതയുണ്ടെന്നതു കൊണ്ടും മാത്രം അതു പ്രാമാണികമാകില്ല. ആവിഷ്‌കാരവും അഭിനയവും ആസ്വാദനവും വ്യക്തിയെ സംബന്ധിച്ചിടത്തോളം സന്തോഷകരമായിരിക്കാം. എന്നാൽ സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം മത-ധാർമിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ വേണം സ്വീകരണവും നിരാസവും. പെൺപങ്കാളിത്തം സിനിമക്കനിവാര്യമാണെന്ന് സിനിമാ വാദികളായ ഇസ്‌ലാമിസ്റ്റുകൾ വരെ പറയുന്നതാണ്. ആണും പെണ്ണും ഇടകലർന്നു നടത്തുന്ന ഒരു നടനകലയെ ഒരിക്കലും ഇസ്‌ലാമിക പശ്ചാത്തലത്തിൽ മഹത്ത്വവൽക്കരിക്കാനാവില്ല. ആണും പെണ്ണും കൂടിക്കലരുന്ന ഒരു രംഗത്തെയും ഇസ്‌ലാം നിരുപാധികം അംഗീകരിക്കുന്നില്ല. ഇടകലരുന്നതിനെ മാത്രമല്ല, അതിന് സാഹചര്യമൊരുങ്ങുന്നതിനെയും ഇസ്‌ലാം നിയന്ത്രിച്ചിട്ടുണ്ട്. ഇതുകൊണ്ടുതന്നെ അത്യുദാരമായ ആൺ-പെൺ സമ്പർക്കങ്ങൾ നടക്കുന്ന സിനിമയെ ഒരു കേവല കലാരൂപം മാത്രമെന്ന നിലയിൽ പരിഗണിക്കാനാവില്ല. സ്വന്തം വ്യക്തിത്വത്തിന് പ്രൗഢിപകരുന്ന വേഷവിധാനം സൗന്ദര്യ വിചാരത്തിന്റെ ഭാഗമാണ്. ഔറത്ത് മറയുന്നുവെങ്കിൽ ഇസ്‌ലാം അത് വിലക്കുന്നില്ല. എന്നാൽ സിനിമയിലെ മേക്കപ്പുകൾ, വസ്ത്രാലങ്കാരങ്ങൾ പ്രൗഢിക്കല്ല, വശീകരണത്തിനാണെന്ന് ആർക്കുമറിയാം. കഥാപാത്രത്തിനനുസരിച്ച വേഷഭൂഷാദികളാണ് നടീനടന്മാരെ ശ്രദ്ധേയരാക്കുന്നത്. കഥാപാത്രത്തെയാണല്ലോ അഭിനേതാവ് അവതരിപ്പിക്കുന്നത്. ഹാസ്യം, പരിഹാസം, നൃത്തം, സംഗീതം തുടങ്ങിയവക്കനുയോജ്യമായ വസ്ത്രധാരണം സിനിമകളിലും മറ്റു നടനകലകളിലും അനിവാര്യമാണ്. സ്വന്തം മതവും സംസ്‌കാരവും ഇതിന് പ്രതിബന്ധമായിക്കൂടാ എന്നതാണ് നടപ്പുവ്യവസ്ഥ. വസ്ത്രാലങ്കാരത്തിന്റെ പരിധിയിൽ സാധൂകരണം നേടാൻ സിനിമാ വേഷങ്ങൾക്കാവില്ല എന്ന് മനസ്സിലാക്കാൻ ചുമർ ചിത്രങ്ങൾ കണ്ടാൽ തന്നെ ബോധ്യമാവും. തിരക്കഥയും ഇതിവൃത്തവും രൂപപ്പെടുന്നത് നിർമാതാവിന്റെ താൽപര്യം പോലെയാണ്. കച്ചവട താൽപര്യത്തിനപ്പുറം ഒരു ജനപ്രിയ കല എന്ന പരിഗണന നൽകി അതിനെ മാന്യവൽക്കരിക്കുന്നതിന് സിനിമക്കാർ തയ്യാറല്ല. മതവും മതചിഹ്നങ്ങളും മതവിശ്വാസികളും അനുകൂലമായും പ്രതികൂലമായും സിനിമാ വ്യവസായത്തിന്റെ ഭാഗമായി അഭ്രപാളിയിൽ കാണിക്കപ്പെടും. നിർമാതാവിനു മുടക്കിയതു പതിന്മടങ്ങു ലാഭമായി തിരിച്ചുകിട്ടണമെങ്കിൽ സിനിമാ കൊട്ടകളിൽ ജനം തള്ളിക്കയറി കാണണം. അതിനുള്ള ചേരുവകൾ കാണിക്കാൻ സംവിധായകൻ നിർബന്ധതിനാണ്. അത് യഥാർത്ഥ്യത്തോട് നീതി പുലർത്തിക്കൊള്ളണമെന്നൊന്നുമില്ല. ലാഭത്തോടാണ് അയാൾക്കു പ്രതിബദ്ധതയുണ്ടാവുക. ഇതിനാലാണ് സ്ത്രീ കഥാപാത്രത്തിന്റെ വസ്ത്രം വലുപ്പം കുറയുന്നതും പ്രദർശനപരത വർധിക്കുന്നതും, ഐറ്റം നമ്പറെന്ന പേരിൽ അൽപവസ്ത്ര ധാരികളുടെ നൃത്തരംഗം കൂട്ടിച്ചേർക്കുന്നതും 'മസാല'വത്കരിക്കുന്നതും അത്തരം അഭിരുചിക്കാരെ തൃപ്തിപ്പെടുത്തിയാലേ വ്യവസായം മുന്നോട്ടുപോകൂ എന്നതു കൊണ്ടാണ്. പക്ഷേ, ഇതൊന്നും വിശ്വാസിക്ക് അംഗീകരിക്കാനാകില്ലെന്നു വ്യക്തം. ചുരുക്കത്തിൽ മുസ്‌ലിമിന്റെ സംസ്‌കാരത്തിനിണങ്ങിയ വസ്ത്രധാരണ രീതികൾക്ക് പരിഗണന നൽകാൻ സിനിമക്കു കഴിയില്ല. ശ്ലീലതയുടെ പരിധി കടന്ന ആഭാസവേഷങ്ങൾ സ്വീകരിക്കാൻ തയ്യാറാവുന്നവർക്ക് ഈ കലയിൽ പണവും മാർക്കറ്റും കൂടുതലാണ്. എത്രയധികം ഗ്ലാമറസ്സാകാൻ സാധിക്കുമോ എന്നതാണ് സാമ്പത്തിക-പ്രശസ്തി സംബന്ധ അളവുകോൽ. ബോക്‌സ് ഓഫീസ് ഹിറ്റാകുന്നതപ്പോഴാണ്. വ്യക്തിത്വത്തിനും അന്തസ്സിനും നിരക്കുന്ന വേഷം വലിച്ചെറിയുന്നവരുടെ നടനവൈകൃതങ്ങളാണ് സിനിമ കാണിക്കുന്നത്. സിനിമ ഇങ്ങനെയായതിന് സിനിമക്കാരെ മാത്രം ആക്ഷേപിക്കേണ്ടതില്ല. കാരണം കലയെന്നതിനപ്പുറം ഒരു വ്യവസായമായി അതിനെ മാറ്റിപ്പണിതവരാണ് പ്രഥമ ഉത്തരവാദികൾ. ഫാൻസ് അസോസിയേഷനുകളുണ്ടാക്കിയവരും കണ്ടു വിജയിപ്പിച്ചവരും പ്രതിപ്പട്ടികയിൽ രണ്ടാമതു വരുന്നു. വസ്ത്രധാരണത്തിൽ കൃത്യമായ നിലപാടുള്ള മതമാണിസ്‌ലാം. മനുഷ്യന്റെ സാംസ്‌കാരികവും സദാചാരപരവുമായ വ്യക്തിത്വം പ്രകടിപ്പിക്കുന്ന വസ്ത്ര നിയമങ്ങളാണതിലുള്ളത്. സ്ത്രീയും പുരുഷനും എങ്ങനെ, എന്ത് ധരിക്കണമെന്ന നിയമ വ്യവസ്ഥ മതത്തിനുണ്ട്. ഇവ പരിഗണിച്ച് കൊണ്ട് ഏതായാലും ഒരു സിനിമ സാധ്യമാകില്ല. മറ്റൊരു സംസ്‌കാരത്തിന്റെയോ മതത്തിന്റെയോ വേഷം മുസ്‌ലിമിനു സ്വീകരിക്കാവതല്ല പുരുഷൻ സ്ത്രീയുടെയും സ്ത്രീ പുരുഷന്റെയും വസ്ത്രം ധരിക്കുന്നതും ആശാസ്യമല്ല. വളരെ ഗൗരവത്തോടെ ഇതിനെതിരെ ഇസ്‌ലാം താക്കീത് നൽകിയിട്ടുണ്ട്. അത്തരക്കാർ ശപിക്കപ്പെട്ടവരാണെന്നാണ് ഹദീസ് പാഠം. മറക്കേണ്ട ഭാഗം വെളിവാക്കുന്നതിന്റെ ഗൗരവം ഇതിനു പുറമെയാണ്. വസ്ത്രധാരണത്തിന് ഇസ്‌ലാം നിശ്ചയിച്ച നിയമ വ്യവസ്ഥകളൊന്നും പാലിക്കാത്ത കല എന്ന നിലയിൽ തന്നെ സിനിമ സത്യവിശ്വാസിക്കന്യമാണ്. തിരക്കഥയും അതിലെ സംഭാഷണങ്ങളും അഭിനേതാവിനെക്കൊണ്ട് പലതും ചെയ്യിക്കും, പറയിക്കും. സിനിമയുടെ ലോകത്തെത്തുന്നതോടെ നാണവും മാനവും സംസ്‌കാരവും വിശ്വാസവും മാറ്റിവെച്ച് സർവസ്വതന്ത്രനായിത്തീരാൻ അവൻ/അവൾ നിർബന്ധിതരാണ്. അവിടെ സ്വന്തം വ്യക്തിത്വത്തിന് പരിഗണനയില്ല. ക്യാമറ ഓണായാൽ കഥാപാത്രത്തിനൊത്ത ജീവിതമാണ്. മറ്റുള്ളവരെ ഏറെ നോവിക്കുന്ന പ്രമേയങ്ങൾ കൂടുതൽ സ്വീകാര്യമാവും. പ്രണയവർണങ്ങൾ വിരിയിച്ചും വിരചിച്ചുമുള്ള നടനങ്ങളും ഭാഷകളും താടി, മുടി വെട്ടുന്ന രീതികളും പുതുതലമുറ നന്നായി ഏറ്റെടുക്കുന്നുവെന്ന് സാഹചര്യം ബോധ്യപ്പെടുത്തുന്നു. നൃത്തവും സംഗീതവും സിനിമയിലെ പ്രധാന ഘടകങ്ങളാണ്. കാമുകീ കാമുകന്മാരായ അഭിനേതാക്കളുടെ പ്രണയം മൊട്ടിടുന്നതു മുതൽ അതിന്റെ പരിണതിയുടെ എല്ലാ ഘട്ടങ്ങളും ചിത്രീകരിക്കപ്പെടും. ശൂന്യവും നിർമലവുമായ ഒരു പ്രേക്ഷക മനസ്സിൽ പ്രണയ സങ്കൽപം മൊട്ടിടാൻ പര്യാപ്തമായിരിക്കുമത്. മതവും ജാതിയുമില്ലാത്തതും അതിർവരമ്പുകളില്ലാത്തതും കുടുംബത്തെയും സമൂഹത്തെയും ധിക്കരിക്കുന്നതുമായ പ്രണയപാഠങ്ങൾ കാഴ്ചക്കാരിൽ സ്വാധീനമുണ്ടാകുന്നു. തിന്മയുടെ വിത്ത് വിതക്കുന്ന രംഗങ്ങളാണ് കൂടുതലും. പുതിയ തരംഗമായി മാറിയ ഹോം സിനിമകളും ഇത്തരം തിന്മ പ്രോത്സാഹിപ്പിക്കുന്നു. നായികാ നായകന്മാർ, പ്രധാന അഭിനേതാക്കൾ ചെയ്യുന്ന തിന്മകൾ പലതും സമൂഹത്തിൽ പടരുന്നതിന്റെ ഉദാഹരണങ്ങളനവധി പറയാനാവും. സിനിമയെ കേവലം ഒരു കലാരൂപമെന്ന നിലയിൽ കാണുന്നതിന് പകരം അതിലെ ചേരുവകൾ വിലയിരുത്തിയാണ് വിധി പറയേണ്ടത്. ജനപ്രിയവും സ്വീകാര്യവുമായ ഒരു കലയെ നാം മാറ്റി നിർത്തുകയും നമ്മൾ മാറിനിൽക്കുകയും ചെയ്തുകൂടാ എന്ന് ലാഘവത്തോടെ തീരുമാനമെടുത്തുകൂടാ. കേവലമായ ഒരു വിനോദമല്ല എന്ന നിലയിലേ വിശ്വാസികൾക്ക് സിനിമയെ കാണാൻ പറ്റൂ. അതിന് വ്യക്തമായ കാരണങ്ങളുണ്ട്. മറ്റൊരാളെ നിന്ദിച്ചും പരിഹസിച്ചും നടത്തുന്ന ഭാവ പ്രകടനം നിഷിദ്ധമായ പരദൂഷണത്തിന്റെ പരിധിയിലാണുൾപ്പെടുക. ഇമാം നവവി(റ) ഗീബത്തിനെ നിർവചിച്ചു പറഞ്ഞു: 'വാക്കാലോ പ്രവൃത്തിയാലോ സൂചനയാലോ കണ്ണ്, കൈ, കാൽ തുടങ്ങിയവയാലുള്ള ആംഗ്യം കൊണ്ടോ ചൂണ്ടിക്കാണിക്കൽ കൊണ്ടോ നിന്റെ സഹോദരനിഷ്ടമില്ലാത്തത് അവനെക്കുറിച്ച് പ്രദർശിപ്പിക്കുന്നതും ഗീബത്താണ്. അപരന് സഹോദരന്റെ ന്യൂനതകൾ ധരിപ്പിക്കുന്നതും നിഷിദ്ധമായ പരദൂഷണം തന്നെ. ഞൊണ്ടി നടന്നോ പ്രത്യേകമായ രീതിയിൽ തല താഴ്ത്തിയോ മറ്റോ പരിഹസിച്ചു കാണിക്കുന്നതും ഗീബത്തിൽ പെട്ടതാണ്' (തുഹ്ഫതുൽ അഹ്‌വദി). ഹാസ്യവും തമാശയും സിനിമകളിൽ മുഖ്യ ഇനമാണ്. അതിനെക്കുറിച്ച് ഇസ്‌ലാമിന്റെ നിലപാട് പ്രധാനമാണ്. തമാശ പറയുന്നതിനെ ഇസ്‌ലാം പാടെ വിലക്കുന്നില്ലെങ്കിലും പരിധി നിശ്ചയിച്ചിട്ടുണ്ട്. അതു നൽകുന്ന മാനസികോല്ലാസം അവഗണിക്കപ്പെടേണ്ടതല്ല. അതിനാലത് സുന്നത്തായ രംഗങ്ങൾ വരെയുണ്ട്. ഇബ്‌നുഹജർ(റ) തമാശയെക്കുറിച്ച് വിവരിക്കുന്നു: 'തമാശയിൽ വല്ല ഗുണവുമുണ്ടെങ്കിൽ അഥവാ അതുകൊണ്ട് സംബോധിതന് മനഃസംതൃപ്തിയും ആശ്വാസവും ലഭിക്കുമെങ്കിൽ സുന്നത്തായിത്തീരും. എന്നാൽ അതിൽ നിരന്തരം ഏർപ്പെടുന്നതും അതിരുവിടുന്നതും മോശമാണ്. കാരണം, അല്ലാഹുവിന്റെ ദിക്‌റിനും മതകാര്യങ്ങൾ ചിന്തിക്കുന്നതിനും അതു തടസ്സമാവും. മനസ്സിനെ അത് കടുത്തതാക്കിത്തീർക്കും. മറ്റുള്ളവരോട് അസഹിഷ്ണുത ഉണ്ടാക്കുകയും ചെയ്യും. വ്യക്തിഗാംഭീര്യതയും ആദരണീയതയും നശിപ്പിക്കും' (ഫത്ഹുൽബാരി). നബി(സ്വ)യിൽ നിന്നും സ്വഹാബികളിൽ നിന്നും ഉദ്ധരിക്കപ്പെട്ട തമാശ രംഗങ്ങൾ കേവലം ഹാസ്യം എന്ന നിലക്കായിരുന്നില്ല. മറിച്ച് സഹചരരുടെ അവസ്ഥയറിഞ്ഞ് തിരുനബി(സ്വ) നടത്തിയതായിരുന്നു അവയെന്ന് ഇമാം ഗസ്സാലി(റ) പറയുന്നു. മാത്രമല്ല, അവയൊന്നും അസത്യമോ അസംബന്ധമോ ഗീബത്തോ ഉള്ളടങ്ങിയതായിരുന്നുമില്ല. ഖുർആനിലും ഹദീസിലും വന്നിട്ടുള്ള മലക്കുകളുടെ ആഗമനം പോലുള്ള ചില സംഭവങ്ങൾ ഭാവാഭിനയങ്ങൾക്കു ന്യായമായി കാണുന്നത് ശരിയല്ല. കാരണം അവരെ അവ്വിധം നിയോഗിച്ചത് അല്ലാഹുവാണ്. നാഥന്റെ പ്രത്യേക സൃഷ്ടികളായ മലക്കുകളുടെ സവിശേഷത തന്നെ അവരുടെ നിയോഗത്തിനനുസരിച്ച് രൂപം സ്വീകരിക്കാനാവുമെന്നതാണ്. അവർ തങ്ങളെ നിയോഗിച്ച വിധത്തിൽ ദൗത്യം നിർവഹിക്കുകയായിരുന്നുവെന്നു സാരം. മറക്കേണ്ട ശരീര ഭാഗം പ്രദർശിപ്പിക്കലും വിവാഹബന്ധം നിഷിദ്ധമല്ലാത്ത അന്യരുമായി കൂടിച്ചേരലും ഇതര മതാചാര വേഷങ്ങൾ സ്വീകരിക്കലും നിഷിദ്ധമാണെന്നതിന് പ്രമാണങ്ങൾ നിരത്തേണ്ടതില്ല. ഇക്കാര്യങ്ങൾ പരിഗണിച്ചാൽ പ്രഥമദൃഷ്ട്യാ തന്നെ അവിശുദ്ധമായ ഒരേർപ്പാടാണ് സിനിമ എന്നതിനാലാണ് സത്യവിശ്വാസികൾ പരമ്പരാഗതമായി അതിനോട് അകന്നുകഴിയുന്നത്. ഇടക്കാലത്ത് സമുദായത്തിന്റെ അച്ചടക്കവും സദാചാര വിചാരങ്ങളും അട്ടിമറിച്ച സംഘടനകളും വ്യക്തികളുമാണ് ഈ നിലപാടിൽ മായം ചേർത്തത്. ഹലാൽ സിനിമകൾ അവരുടെ സ്വപ്നങ്ങളിലാണുള്ളത്. മതപരമായി അതിന് പിൻബലമില്ല. നാടകവും അഭിനയവും മറ്റു കലാ രൂപങ്ങളെയും മതത്തിന്റെ പേരിൽ അരങ്ങേറ്റിയത് പുരോഗമന പ്രസ്ഥാനങ്ങളാണ്. വലിയൊരു വിപത്തിന്റെ ആമുഖമായിരുന്നു ഇത്. സമൂഹത്തിൽ ഇത്തരം കലാരൂപങ്ങളോടുള്ള വെറുപ്പിന് അന്ത്യം കുറിച്ചു എന്നതാണ് അവരെ കൊണ്ടുണ്ടായ പ്രധാന ദൂഷ്യം. സിനിമാ രംഗത്ത് ജോലി ചെയ്യുന്നവരെപ്പോലും സമൂഹം നീരസത്തോടെയാണ് കണ്ടിരുന്നത്. അതിലെല്ലാം മാറ്റം വന്നത് സിനിമയുടെ സ്വാധീനത്തെ കുറിക്കുന്നു. മതസംഘടനകളുമായി ബന്ധമുള്ളവർ നടത്തുന്ന വിനോദ ചാനലുകളിലെ ആസ്വാദന പ്രോഗ്രാമുകളും ഹറാം-ഹലാൽ എന്നു വ്യവഛേദിച്ചു തന്നെ കാണേണ്ടതുണ്ട്. സിനിമാ വളർച്ചയുടെ അടിസ്ഥാനം പ്രേക്ഷകരുടെ വർധനവാണ്. കോടികൾ മുടക്കി നിർമിക്കുന്ന സിനിമകൾ കോടികൾ ലാഭം നൽകുന്ന വിധത്തിൽ ആക്കിത്തീർക്കുന്നത് കാണികളാണ്. അഹിതമല്ലാത്ത ഒരു മേഖലയെ പ്രോത്സാഹിപ്പിക്കുക എന്നതിൽ തുടങ്ങി സമയ നഷ്ടം, സാമ്പത്തിക നഷ്ടം, സാംസ്‌കാരിക ക്ഷതം, താരങ്ങളോടുള്ള ആരാധനാ മനഃസ്ഥിതി, അനുകരണ ഭ്രമം, അന്യരുടെ സൗന്ദര്യ-ശരീരാസ്വാദനം, അരുതാത്തതും വ്യാജവുമായ സംസാരങ്ങൾ, സംഗീത-നൃത്തങ്ങൾ ആസ്വദിക്കൽ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സിനിമയിൽ ഉൾച്ചേർന്നിട്ടുണ്ട്. അതിനാൽ തന്നെ മതത്തിന്റെ അനുകൂല പരിധിയിൽ സിനിമയെ ഉൾപ്പെടുത്തിയുള്ള പ്രചാരണവും പ്രസ്താവനകളും മുസ്‌ലിം-ഇസ്‌ലാം വിരുദ്ധ കേന്ദ്രങ്ങളെ സന്തോഷിപ്പിക്കാനേ ഉപകരിക്കൂ.

മുശ്താഖ് അഹ്മദ്

Today..... (24/02/2016, Wednesday)at Pukayoor Kunnath Madrassa....All of you welcome....
24/02/2016

Today..... (24/02/2016, Wednesday)
at Pukayoor Kunnath Madrassa....

All of you welcome....

08/02/2015

This article is written by Mr Abdu Salam... one of my facebook friend... these lines giving us a great message.....

Please read.....you will get something.....

കേരളീയ നന്മയുടെ അടയാളപ്പെടുത്തല്..
*******************************
*******************************
വായക്കാര് മറന്നുകാണില്ല, രണ്ടു
വര്ഷം മുമ്പ്
മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട്
കാളികാവിലാണ് സംഭവം നടന്നത്. ചില
തട്ടിപ്പുകേസുകളില്പെട്ട മുജീബ് റഹ്മാന്
എന്ന വ്യക്തിയെ അറസ്റ്റ്
ചെയ്യാനെത്തിയ എസ്.ഐ
വിജയകൃഷ്ണനെ പ്രതി വെടിവെട്ടുകൊന്നു.
തികച്ചും ദുരൂഹമായ ഒരു
ജീവിതം നയിക്കുന്ന വ്യക്തിയായിരുന്നു
മുജീബ്. ഭാര്യയും പത്തു വയസ്സായ ദില്ഷാദ്
എന്ന
മകനും നാലുവയസ്സുകാരി മുഹ്സിനയുമടങ്ങുന്ന
കുടുംബം. ഏതോ ഒരു നിമിഷത്തില്
തോന്നിയ
കുബുദ്ധി കൃത്യനിര്വ്വഹണത്തിനെത്തിയ
നിയമപാലകന്റെ നേരെ നിറയൊഴിക്കുന്നതില്
കലാശിച്ചു. നിഷ്കളങ്കരായ രണ്ടു
മക്കളേയും കൈ പിടിച്ച്
ഭാര്യയെയും കൂട്ടി പ്രതി നിലമ്പൂര്
കാടുകളിലേക്ക് ഓടിയൊളിച്ചു. പ്രതിക്കു
വേണ്ടി വലിയൊരു പോലീസ്
സന്നാഹം തെരച്ചില് ആരംഭിച്ചു.
പശ്ചിമഘട്ട താഴ്വരകള് അരിച്ചു
പെറുക്കുന്ന പോലീസിനു മുന്നില്
ശ്വാസമടക്കിപ്പിടിച്ചു ഒരു
കുറ്റിക്കാട്ടില് രണ്ടു
പിഞ്ചുങ്ങളെ ചേര്ത്തുപിടിച്ചൊരു
മാതാവും പ്രതിയായ പിതാവും ഒളിച്ചു
നിന്നു. തൊണ്ടപോലും അനക്കാന്
സാധിക്കാത്ത മക്കള്. പോലീസ്
മുന്നിലൂടെ ജാഗ്രതയോടെ നീങ്ങുന്നത് മക്കള്
ഭീതിയോടെ കാണുന്നുണ്ട്.
പോലീസിന്റെ കണ്ണില് പെടാതെ ഒരു ഒരു
രാത്രി വെളുക്കുവോളം അവിടെ കഴിച്ചുകൂട്ടി.
നേരം പുലര്ന്നപ്പോള്
കാട്ടരുവിയിലെ വെള്ളം കൈക്കുടന്നയില്
നിറച്ച് ഉമ്മയും ഉപ്പയും ആ മക്കള്ക്കു
നല്കി. ഇന്നലെ ഭക്ഷണം കഴിച്ചതാണ്.
കാട്ടില് നിന്നെന്തു കിട്ടാനാ..!
വിശന്നും ക്ഷീണിച്ചും തളര്ന്ന മക്കളോടു
ആ ഉമ്മയും ഉപ്പയും "ഞങ്ങള് മരിക്കാന്
പോവുകയാണെന്നും നിങ്ങളു വീട്ടിലേക്കു
പൊയ്ക്കോളൂ. മൂത്താപ്പ നോക്കുമെന്നും"
പറഞ്ഞ് വീട്ടിലേക്കയക്കുന്നു.
ഉമ്മയെയും ഉപ്പയെയും തിരിഞ്ഞു
നോക്കി മനമില്ലാ മനസ്സോടെ വീട്ടിലേക്കു
പോകുന്ന മക്കള്.... നടന്നു നീങ്ങുമ്പോള്
പുറകില് വെടിയൊച്ച. പ്രിയമാതാവു
വെടിയേറ്റു വീഴുന്നു. ഉടന്
തന്നെ രണ്ടാമത്തെ വെടിശബ്ദവും.
സ്വയമുതിര്ത്ത വെടിയില്
ഉപ്പയും മറിഞ്ഞുവീഴുന്ന,പിടഞ്ഞുമരിക്കുന്ന
രംഗം കണ്ടു പകച്ചു കൊണ്ട് മക്കള്
വീട്ടിലേക്കുതിരിക്കുന്നു....
*********************************
വെടിയേറ്റു മരിച്ച എസ്.ഐ
വിജയകൃഷണന്റെ വീട്ടില് ദുഃഖാര്ത്തരായ
അമ്മ ജാനകിയും ഭാര്യ ശോഭനയും മക്കള്
വിജിനയും വിനൂപും...
കുടുംബത്തിന്റെ ഏക
അത്താണിയെ നഷ്ടപ്പെട്ട വ്യഥയില്
കണ്ണീരുമായി അവര് അവര്
ഇഴുകിച്ചേര്ന്നു. വണ്ടൂര് പോലീസ് സ്റ്റേഷന്
പരിസരത്ത് നൂറുക്കണക്കിനാളുകള്
മനുഷ്യസ്നേഹിയായ ആ
നിയമപാലകന്റെ മൃതദേഹം കാണാന്
കോരിച്ചൊരിയുന്ന
പേമാരിയെ വകവെക്കാതെ ഒത്തുകൂടി.
തിമര്ത്തുപെയ്യുന്ന മഴയത്ത്
ജയകൃഷണന്റെ മൃതദേഹം വഹിച്ച്
സ്വഗൃഹത്തിലെത്തിയ
ആംബുലന്സിനെ കണ്ടതോടെ നാട്ടുകാരുടെയും വീട്ടുകാരുടെയും നിയന്ത്രണം വിട്ടു.
ഒടുവില് ആ നല്ല
മനുഷ്യനും കുടുംബത്തെ വേദനയിലും കണ്ണീരിലുമാഴ്ത്തി ഓര്മയായി...
**************************************
ദില്ഷാദും മുഹ്സിനയും ഉത്സവപ്പറമ്പിലൊറ്റപ്പെട്ട
പ്രതീതി...!
ഉപ്പയുടെയും ഉമ്മയുടെയും വിശാലമായ
മൈതാനത്ത് വിരലില് നിന്നൂര്ന്നു പോയ
ഇളംവിരലുകള്....
ദിവസങ്ങള്ക്കുള്ളില്ത്തന്നെ കരുവാരക്കുണ്ട്
ദാറുന്നജാത്ത് ഓര്ഫനേജ്
കുട്ടികളെ ഏറ്റെടുത്തു.
പഠനവും ഭക്ഷണവും വസ്ത്രവും നജാത്
കമ്മിറ്റി വഹിക്കാമെന്നേറ്റു.
ബാല്യത്തിന്റെ രണ്ടു വേദനകള്
നജാതിലേക്ക് യാത്രയായി. പഠന
മേഖലയിലേക്കും.
അവിടെ ഒരു കുടുംബം പോലെ മക്കള്
കഴിച്ചുകൂട്ടി.
****************************************
ദിവസങ്ങള് കൊഴിഞ്ഞുവീണു.
മധ്യവേനലവധി...
സ്കൂളടച്ചു. അനാഥരും അഗതികളുമായ
അനേകം മക്കള് വീട്ടിലേക്ക്
പോവുകയാണ്.
ദില്ഷാദിനും മുഹ്സിനക്കും പോകാന്
സ്വന്തമായി ഒരു വീടില്ല.
കാടിനരികില് ടാര്പോളിന് കൊണ്ടു
വലിച്ചുകെട്ടിയ ഒരു ഷെഡ് മാത്രം.
അവിടെയാണെങ്കില് ഓര്ക്കാനാവാത്ത
ഒരുതരം ഭീതി തളംകെട്ടി നില്ക്കുന്നു.
സന്മനസ്സുള്ള ഒരധ്യാപകനു മനസ്സില്
തോന്നിയ
ആശയം സഹാധ്യാപകരോടും മറ്റു
വിദ്യാര്ത്ഥികളോടും പങ്കുവെച്ചു.
നാമെല്ലാവരും ഇന്നു മുതല് ദിവസവും ഒരു
ചെറിയ സംഖ്യ, നമ്മളാല് കഴിയുന്ന ഒരു തുക
മുഹ്സിനക്കും ദിലുവിനും വേണ്ടി ഒരു
പെട്ടിയില്, അല്ലെങ്കില് ഒരു കാശുകുടുക്ക
വാങ്ങി അതില് നിക്ഷേപിക്കുന്നു.
ആര്ക്കാണ് കൂടുതലുള്ളതെന്നറിയാമല്ലോ...
ഒരു വര്ഷം കഴിഞ്ഞ് അതു പൊട്ടിച്ചു
കിട്ടുന്ന സംഖ്യ സ്വരൂപിച്ച് നമുക്ക്
ദില്ഷാദിനും മുഹിസിനക്കും ഒരു
വീടുണ്ടാക്കാം. നല്ലൊരാശയം കേട്ട
വിദ്യാര്ത്ഥികളും സഹാധ്യാപകരും "സ്വരൂക്കൂട്ടല്"
ആരംഭിച്ചു.
കുട്ടികളെല്ലാം ആവേശത്തോടെ രംഗത്തിറങ്ങി...
10 രൂപയുടെ പേന വാങ്ങുന്ന കുട്ടി 5
രൂപയുടെ പേന വാങ്ങി ബാക്കി 5 രൂപ
കുടുക്കയിലിട്ടു...
പുത്തനുടുപ്പു
വാങ്ങുമ്പോഴും പഠനോപകരണങ്ങള്
വാങ്ങുമ്പോഴും കുട്ടികള് മിച്ചം വെച്ചു...
ഒരു വര്ഷമങ്ങനെ കടന്നുപോയി....
****************************************
നാളെ പെട്ടി പൊട്ടിക്കുകയാണ്...
ആ സന്തോഷനിമിഷമാലോചിച്ച്
നജാത്തിലെ കുട്ടികളാരും അന്നത്തെ രാത്രി ഉറങ്ങിക്കാണില്ല...
പെട്ടികളെല്ലാം പൊട്ടിച്ചു...
സ്വരൂക്കൂട്ടിയ അമൂല്യധനം ഒരു
കൊച്ചുവീടായി രൂപാന്തരപ്പെട്ടു.
വീടുപണികള് യുദ്ധകാലാടിസ്ഥാനത്തില്
തന്നെ...
ഇനി ഗൃഹപ്രവേശം....
അധ്യാപകരും വിദ്യാര്ത്ഥികളും എല്ലാ കാര്യത്തിനും മുന്നില്
തന്നെ നിന്നു....
ഗൃഹപ്രേവേശത്തിനു
ക്ഷണിയ്ക്കാനായി അധ്യാപകര് എസ്.ഐ
ജയകൃഷ്ണന്റെ വീട്ടിലെത്തി..
തന്റെ പ്രിയതമനെ വെടിവെച്ചുകൊന്ന
കൊലയാളികളുടെ മക്കള്ക്കു
വേണ്ടി നിര്മ്മിച്ച
വീടിന്റെ താക്കോല്ദാന ചടങ്ങിലേക്ക്
ക്ഷണിയ്ക്കപ്പെടുന്ന ഭാര്യയും മക്കളും..
വല്ലാത്തൊരു വെല്ലുവിളിയാണത്....
ഒരര്ത്ഥത്തിലൊരു പരിഹാസമാണത്.....
പക്ഷേ, ആ അമ്മ ശോഭന
കണ്ണീരോടെ പ്രതികരിച്ചതിങ്ങനെ...
"ഞാന്
പുറത്തെങ്ങും അങ്ങനെ പോകാറില്ല. ആ
കുട്ടികളോടു നന്നായി പഠിയ്ക്കാന്
പറയണം.
എന്താവശ്യമുണ്ടെങ്കിലും ചോദിക്കാന്
പറയണം. സാമ്പത്തിക പ്രശ്നം കൊണ്ട്
പഠിക്കാതിരിക്കരുത്... എന്റെ വക
എല്ലാ പ്രാര്ത്ഥനകളുമുണ്ട്....."
ക്ഷണിയ്ക്കാന് പോയ
അധ്യാപകരും യാത്ര പറഞ്ഞിറങ്ങുമ്പോള്
കണ്ണീരു തുടച്ചു...
വീടിനു വെളിയിലിറങ്ങിയ അധ്യാപകര്
പിന്നില് നിന്നുള്ള വിളി കേട്ട് തിരിഞ്ഞു
നോക്കി.
"ഇനി ഞാന് വരാത്തതിനു മക്കള്ക്കൊരു
വിഷമം വേണ്ട. എന്റെ മോന്
വിനുവിനെ പറഞ്ഞയക്കാം...."
അതുകൂടി കേട്ടപ്പോള്
വല്ലാത്തൊരവസ്ഥയിലായി അധ്യാപകര്....
പി.ജി കഴിഞ്ഞതാണ് വിനു.
പിതാവിന്റെ വഴിയേ പോലീസുകാരനാവാനാഗ്രഹിച്ച്
നില്ക്കുകയാണ് മകനും....
****************************************
വീടിന്റെ താക്കോല് ദാന ചടങ്ങ്....
ഗ്രാമാന്തരീക്ഷത്തില് ഉയര്ന്ന
ചെറിയൊരു സ്റ്റേജ്....
നാട്ടുപ്രമാണിമാരും എം.എല്.എയും ഓര്ഫനേജ്
ഭാരവാഹികളും ഉള്ള വേദി...
അധ്യാപകരും രക്ഷിതാക്കളും വിദ്യാര്ത്ഥികളും തിങ്ങി നിറഞ്ഞ
സദസ്സ്.....
പ്രാഥമിക യോഗ നടപടികള്ക്കു
ശേഷം താക്കോല്ദാനം നിര്വ്വഹിക്കപ്പെടുന്നു....
മൈക്കിലൂടെ അനൗണ്സ് കേട്ടു...
"അടുത്തതായി വീടിന്റെ താക്കോല്
ദാനമാണ്. താക്കോല് ഏറ്റുവാങ്ങാന്
വേണ്ടി ദില്ഷാദിനെയും മുഹ്സിനയെയും ക്ഷണിച്ചു
കൊള്ളുന്നു... "
ദില്ഷാദും മുഹ്സിനയും സദ്സ്സില്
നിന്നെഴുന്നേറ്റു..
ആളുകളുടെ കണ്ണുകള് ആ
നിഷ്കളങ്കബാല്യങ്ങളില് പതിഞ്ഞു...
അവര് വേദിയിലേക്ക് നടക്കുമ്പേള്
സദസ്സില് നിന്ന് മറ്റൊരാള്
കൂടി എഴുന്നേറ്റു...
വിനു... എസ്.ഐ ജയകൃഷ്ണന്റെ മകന്....
ദില്ഷാദിനെയും മുഹ്സിനയെയും തന്റെ ഇടത്തും വലത്തും ചേര്ത്തു
പിടിച്ച് ഒരു വല്യേട്ടനായി വിനു
വേദിയിലേക്ക്....
ആ രണ്ടു ഇളം കൈകളെയും വിനു ചേര്ത്തു
പിടിച്ചു കൊണ്ട് താക്കോല്
ഏറ്റുവാങ്ങുന്നു...
കണ്ടുനിന്നവരുടെ കണ്ഠമിടറുന്ന കാഴ്ച....
വീര്പ്പടക്കിയാണ് സദസ്യര് ഈ
രംഗം കാണുന്നത്.
വേദിയിലുള്ളവര് കണ്ണീരു തുടക്കുന്നു....
വല്ലാത്തൊരു നിശബ്ദത.....
താക്കോല് വാങ്ങി ആ
അനിയനെയും അനിയത്തിയെയും തോളില്
കൈയിട്ടു വിനു സദസ്സിലേക്ക്.....
ഒന്നു കൈയടിക്കാന് പോലും മറന്നു പോയ
സദസ്യര്....
അവിടേക്കു പുഞ്ചിരി തൂകി കടന്നു വന്ന
മൂന്നു വേദനകള്......
മലയാളമേ .. നിന്റെ ഉത്തമ
സംസാകാരത്തിനേ ഈ നന്മ
വിളയിക്കാനാവൂ...
നീ വിതയ്ക്കുന്ന
മഹത്വമാം സംസ്കൃതിയില് ഞങ്ങള്
ആനന്ദതുന്ദിലരാവുന്നു..
ഹര്ഷപുളകിതരാവുന്നു...

19/11/2014

Copied from Shafi Saqafi Mundambra's status.....

എന്ത് പറ്റി ഈ സമൂഹത്തിന്.

നമുക്കറിയാം… നമ്മുടെ നാട് ഇന്ന് ഒരുപാട് വികസിച്ചിരിക്കുന്നു .
അത് പോലെ തന്നെ നമ്മുടെ സമുദായത്തിന് ഒരു പാട് സൗകര്യങ്ങള്‍ കൂടി, എല്ലാം വിരല്‍ത്തുമ്പില്‍...

അങ്ങോട്ടും ഇങ്ങോട്ടും കണ്ടു സംസാരിക്കാനും തീവണ്ടി ടിക്കറ്റ് എടുക്കാനും ഫോട്ടോ,വീഡിയോ തുടങ്ങിയവ സെക്കന്‍റുകള്‍ കൊണ്ട് ലോകത്തെവിടേക്കും അയക്കാനും ഒക്കെ ഒരു ഫോണ്‍ മതി. ഏകദേശം നമ്മുടെ എല്ലാവരുടെ കയ്യിലും അത് എത്തിച്ചേരുകയും ചെയ്തു. പണ്ടത്തെ പോലെ പുരുഷന്മാരെ ഒരു പാട് ആശ്രയിക്കാതെ ആവശ്യമുള്ളിടത്തൊക്കെ പോയി വരാന്‍ സ്ത്രീകള്‍ക്ക് വണ്ടികളുമായി.

“ഐരി,കൈരി” എന്ന് പറഞ്ഞിരുന്ന, കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലാത്ത വരായിരുന്നു നമ്മുടെ പെണ്‍ മക്കള്‍...
ഇപ്പൊ ഒരു കുടുംബത്തില്‍ ഒരു ലേഡി ഡോക്ടറോ എഞ്ചിനീയറോ ഒക്കെ ഉണ്ട്. മാശാ അള്ളാഹ്... ചില പുരോഗമനവാദി പ്രസ്ഥാനക്കാര് പറയും പോലെ..”ഞമ്മള്‍ ഇപ്പോ ഒന്നിലും പിന്നിലല്ല.”...........

എന്നാല്‍ ഈ നശ്വരമായ ദുനിയാവില്‍ ഏതാനും വര്‍ഷങ്ങള്‍ ജീവിക്കാന്‍ മാത്രം ഉപകരിക്കുന്ന ഈ സൗകര്യങ്ങള്‍ മാറ്റി വെച്ചാല്‍, ഒരു മുസ്ലിം എന്ന നിലക്ക് നമ്മുടെ അവസ്ഥ എന്താണ്...?!

പേരിന് കുറച്ചു വീഡിയോ പ്രഭാഷണങ്ങള്‍ കേള്‍ക്കുന്നു, കേട്ട പാതി കേള്‍ക്കാത്ത പാതി മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്തു കൊടുക്കുന്നു...ഇതൊക്കെ അല്ലാതെ നമ്മുടെ ദീനിനെ പറ്റി നാം ചിന്തിക്കാറുണ്ടോ?

നമ്മുടെ മക്കളുടെ ഭാവിയെ പറ്റി ഒരു പാട് വര്‍ഷം മുമ്പേ ചിന്തിച്ചു തല പുണ്ണാക്കും നമ്മള്‍....

അവരുടെ ആഖിറത്തിനെ കുറിച്ച് നാം ചിന്തിക്കാറുണ്ടോ?!

അവര്‍ ദീനിയായിട്ടാണോ വളരുന്നത്?!
അത് നാം ചിന്തിക്കാറുണ്ടോ?!

അഴിഞ്ഞു വീഴാറായ ജീന്‍സിട്ട് നടക്കുന്ന 9-)o ക്ലാസുകാരനായ മകനോട് അത് ഇനി ഇടരുത് എന്ന് പറയാന്‍ മാത്രം ഈമാന്‍ നമുക്കുണ്ടോ?!

എത്ര ‘ ഖുര്‍ആന്‍ ’ ക്ലാസ് കേട്ടിട്ടും, സ്വന്തം മകളോട് “കഴുത്തും മുടിയും ഔറത്താണ് മോളേ....അത് മറക്കാതെ വീട്ടിനു പുറത്തേക്ക് ഇറങ്ങരുത്” എന്ന് എത്ര ഉമ്മമാര്‍ പറയാറുണ്ട്?!

മക്കളുടെ ദീനിന്‍റെ കാര്യത്തില്‍ മാതാ പിതാക്കള്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ലേ?!

ജീന്‍സും ലെഗ്ഗിങ്ങ്സും (ഇതില്‍ ഏതാണ് കൂടുതല്‍ വൃത്തികേട് എന്ന് സ്വന്തം മക്കളെ പുറത്ത് നിന്ന് ഒന്ന് വീക്ഷിച്ചാല്‍ തീരുമാനിക്കാം) ഇട്ട് അതിനു മുകളില്‍ ഒരു ടോപ്പും (ഷര്‍ട്ടിനേക്കാള്‍ ലേശം കൂടി ഇറക്കമുള്ള ഒരു സാധനം) ഇട്ട് പ്രായപൂര്‍ത്തി യായ മക്കളെ വീടിനു പുറത്തേക്ക് വിടുന്ന ഉമ്മമാര്‍ അവരെ തള്ളി വിടുന്നത് സ്വര്‍ഗത്തിലേക്കുള്ള വഴിയിലേക്കോ അതോ നരകത്തിലേക്കുള്ള വഴിയിലേ ക്കോ...?!

സുബ്ഹാനല്ലാഹ്....
ഹജ്ജിനു പോണോലെ കണ്ടാല്‍... ഉമ്രക്ക് പോണോലെ കണ്ടാല്‍....ആകെ ചാടി വീഴും “ദോയെരിക്കിട്ടോ അമ്മക്കെക്കെ മേണ്ടീറ്റ്...” ജീവിതം മുഴുവന്‍ തോന്നിവാസം....ആഗ്രഹം മുഴുവന്‍ സ്വര്‍ഗവും....!

മുസ്ലിങ്ങളായ നമ്മളോട് ആരെ പിന്തുടര്‍ന്ന്‍ ജീവിക്കാനാണ് കല്‍പ്പിച്ചത്....? അങ്ങനെയൊക്കെ ഇനി എന്നാണ് ജീവിക്കാന്‍ തുടങ്ങുക....?

അശ്ലീലച്ചുവയുള്ളതും ദ്വയാര്‍ത്ഥ പദങ്ങളും ഉപയോഗിച്ചുള്ള ഡയലോഗുകള്‍ നിറഞ്ഞ സിനിമകള്‍ കണ്ട് കണ്ട് ഇപ്പോള്‍ ആളുകള്‍ക്ക് ശീലമായി. ഓരോ കൊല്ലം കഴിയുന്തോറും വൃത്തികേടുകള്‍ കൂടിക്കൂടി വരുന്ന ത് മനസ്സിലാവാത്ത വിധം ആളുകള്‍ അതില്‍ ലയിച്ചു കഴിഞ്ഞിരിക്കുന്നു. പോരാത്തതിന് വലിയ വലിയ കാര്യങ്ങള്‍ സംസാരിക്കുന്ന ചെറിയ കുട്ടികളെ വളരെയധികം പ്രോത്സാഹിപ്പിക്കുന്ന ഒരു പുതിയ സ്ഥിതിവിശേഷം തന്നെ ഉണ്ടായിരിക്കുന്നു. കുട്ടികളുടെ നിഷ്കളങ്കത തകര്‍ക്കുന്ന രീതിയില്‍ തികച്ചും അനാവശ്യമായ കാര്യങ്ങളില്‍ അവര്‍ ഇടപെടുന്നതും മൂത്തവര്‍ സംസാരിക്കു ന്നതിനിടയില്‍ കയറി സംസാരിക്കുന്നതും ഒക്കെ ഒരു സാധാരണ സംഭവമായിരിക്കുന്നു. അതും കഴിഞ്ഞ് ഇപ്പോള്‍ മൂത്തവരോട് തട്ടിക്കയറുന്നതു ഒരു തമാശയായി സ്റ്റേജ് ഷോകളില്‍ വരുന്നു. സ്റ്റേജ് ഷോകളില്‍ ഹീറോ ആകുന്നതു തികച്ചും വേണ്ടാതീനം പറയുന്നതിന്‍റെ പേരില്‍..... ഇതൊക്കെ നമ്മുടെ മക്കളെ എല്ലാ ദിവസവും കാണിച്ചു അവരെ കേടാക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് പങ്കില്ലേ...?!

റമദാനില്‍ മാത്രം പൂട്ടുന്ന TV, എന്താ കാലാ കാലത്തേക്കും പൂട്ടിയാല്‍....?!

രാത്രി പത്തരക്കുള്ള ഏഷ്യാനെറ്റ് വാര്‍ത്ത കേട്ടിട്ടില്ലെങ്കില്‍ ഉറക്കം കിട്ടാത്ത വല്ല്യുപ്പമാരാണ് ഈ ശെയ്ത്താന്‍ പെട്ടി എടുത്തു കടലില്‍ എറിയാന്‍ ഉള്ള ഏറ്റവും വലിയ തടസ്സം!,

പിറ്റേന്ന് രാവിലെ ഉമ്മറത്തിരുന്ന് ഒരു കയ്യില്‍ ചായഗ്ലാസും പിടിച്ച് 2 മണിക്കൂര്‍ പത്രം അരിച്ചുപെറുക്കി, തലേന്ന് കേട്ട വാര്‍ത്തകള്‍ തന്നെ വലിച്ചു കുടിക്കുകയും ചെയ്യും..! അര മണിക്കൂറോ ഒരു മണിക്കൂറോ വാര്‍ത്ത കാണാന്‍ വേണ്ടി ഒരു കേബിള്‍ വലിച്ച് TV യില്‍ കുത്തും,എന്നിട്ട് അവര്‍ വാര്‍ത്ത കാണാത്ത നേരത്ത് ഭാര്യയും മക്കളും കൊച്ചുമക്കളും എല്ലാരും സകല അലമ്പ് പരിപാടികളും ഇരുന്നു കാണും.

ഒരു ഖുര്‍ആന്‍ വാങ്ങി പള്ളിയിലേക്ക് വഖഫ് ചെയ്യുന്നത്, അത് ആരൊക്കെ ഓതുന്നോ... ആ കൂലിയൊക്കെ നമുക്ക് കിട്ടണം എന്ന് ഉദ്ദേശി ച്ചല്ലേ....?
അത് നമ്മുടെ മരണശേഷം ആരെങ്കിലും ഓതിയാലും നമുക്ക് അതിന്‍റെ പ്രതിഫലവും കിട്ടണം എന്ന് വിചാരിച്ചല്ലേ...?
അത് പോലെ തന്നെ അല്ലേ ഈ പെട്ടി (TV) യുടെയും അവസ്ഥ ?

വളരെ കുറച്ചു മാത്രം ഉപകാരവും എന്നാല്‍ കൂടുതലും ഉപദ്രവവും ഉള്ള ഈ പെട്ടി വാങ്ങി വെച്ച ആള്‍ക്ക് അത് കാരണമായി എല്ലാ ശര്‍റിന്‍റെയും കുറ്റവും കിട്ടില്ലേ...?
അതില്‍ വേണ്ടാതീനം ആര് കണ്ടാലും വാങ്ങിയ ആള്‍ അതിനു കാരണക്കാരന്‍ ആവില്ലേ....?
അയാളുടെ മരണത്തിനു ശേഷവും....?
ഇത് വായിക്കുന്ന വീട്ടമ്മമാര്‍ ആലോചിക്കുക,തന്‍റെ ഭര്‍ത്താവ് വാങ്ങി വെച്ച TV, അതിലൂടെ മക്കള്‍ കാണുന്ന ശര്‍റിന് മുഴുവന്‍ ഭര്‍ത്താവിനു കുറ്റം കിട്ടുന്ന അവസ്ഥ...

ഒരു പേരിനു മാത്രം മക്കളെ മദ്രസ്സയില്‍ അയക്കുന്ന ഉമ്മമാരെ....
നിസ്കാരത്തില്‍ ചൊല്ലാനുള്ള കാര്യങ്ങള്‍ അല്ലാതെ മക്കള്‍ വേറെ എന്താണ് അവിടെ നിന്ന് ജീവിതത്തില്‍ ആവശ്യമുള്ളത് പഠിക്കുന്നത് ?

ഇസ്ലാമികമായ ഒരു ചുറ്റുപാട് നമ്മുടെ വീടുകളില്‍ ഉണ്ടോ?

സിനിമ കാണല്‍ തെറ്റാണ് എന്ന് ഇനി ആര് പഠിപ്പിച്ചു തന്നാലാണ് ഇനി തലയില്‍ കയറുക?

മുസ്ലിം ട്രെന്‍ഡ് എന്ന് ഓമനപ്പേരിട്ടു വിളിച്ചു ‘മുടി പകുതിയും വെളിയില്‍ കാണിച്ചു കൊണ്ട്’ നടക്കുന്ന സിനിമാ നടിമാരെ നമ്മുടെ പെണ്മക്കള്‍ അനുകരിക്കുന്നത് കണ്ടിട്ട് യാതൊരു ബേജാറും ഇല്ലാത്ത അവസ്ഥയിലേക്ക് താന്നു പോയോ നമ്മുടെ ഈമാന്‍....?

കാച്ചിയും തട്ടവും മാത്രം ശീലിച്ചിരുന്ന പഴയ കാല സ്ത്രീകള്‍ വീടിനു പുറത്തേക്ക് ഇറങ്ങുമ്പോള്‍ വളരെ ലൂസുള്ള പര്‍ദ്ദ ഇട്ടേ ഇറങ്ങാറുണ്ടായിരുന്നുള്ളൂ. സാരീ ഫേഷന്‍ തുടങ്ങിയത് ’60 കളുടെ രണ്ടാം പകുതിയില്‍ ആയിരുന്നു. അന്ന് പ്രായമായവര്‍ ചെറുപ്പക്കാരികളോടു പറയാറുണ്ടായിരുന്നത് “മക്കളേ, ചേല ഉടുത്തു പുറത്തു പോവുമ്പോള്‍ നല്ലോണം ശ്രദ്ദിക്കണേ... ആരാന്‍ ആണുങ്ങളുടെ മുന്നിലൂടെ പോവുമ്പോള്‍ പള്ള കാണാണ്ടെ ഒക്കെ നോക്കണേ...” ഇന്ന് ബാല്യക്കാരത്തികള്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് പോവുമ്പോള്‍ ഇതൊന്നും ശ്രദ്ദിക്കാന്‍ ആരുമില്ല, എങ്ങനെ നടന്നാലും ആര്‍ക്കും ഒരു പ്രശ്നവും ഇല്ല. ഉമ്മക്കും പ്രശ്നല്ല്യ ബാപ്പക്കും പ്രശ്നല്ല്യ. ഇത് വായിക്കുന്ന ഓരോ പിതാവും മാതാവും ഇടക്ക് എപ്പോഴെ ങ്കിലും ഒന്ന് പുറത്തു നിന്ന് വീക്ഷിച്ചാല്‍ ഒരു പക്ഷെ സ്വന്തം മകള്‍ എങ്ങനെ നടക്കുന്നു എന്ന് ഒരു പക്ഷെ മനസ്സിലായേക്കാം.

ഫേഷനുകള്‍ എന്ന് നമ്മള്‍ വലിയ സംഭവമാക്കി പറയുന്ന പലതും എടുത്തു നോക്കൂ... എല്ലാം അനിസ്ലാമികം എന്ന് കാണാം. ജീന്‍സ് തൂങ്ങിത്തൂ ങ്ങി അണ്ടര്‍വെയറിന്‍റെ പകുതിയോളം കാണുന്ന അവസ്ഥയ്ക്കും പേര് “ഫേഷന്‍”. ആ ജീന്‍സ് ചെരിപ്പിന്‍റെ അടിയിലേക്ക് കേറി കിടന്നാലും കാണുന്ന വര്‍ക്ക് ഒരു ബുദ്ധിമുട്ടും തോന്നാത്ത കാലം വന്നു. ( നെരിയാണിക്കു താഴെ വസ്ത്രം നീട്ടരുത് എന്ന വിലക്ക് ഉള്ള സമുദായമാണ് നമ്മുടേത് ) പെണ്‍കുട്ടികള്‍ വസ്ത്രം എത്ര ഇടുങ്ങിയതാക്കാന്‍ പറ്റുമോ അത്രയും ഇടുക്കി അവരുടെ ആകൃതി മുഴുവന്‍ കാണിച്ചു നടക്കുന്നു. ഇതിന്‍റെയൊക്കെ പ്രധാന ഉറവിടം എന്താണ്...?

സിനിമകള്‍ തന്നെ...മറ്റെന്ത്...?

ഇപ്പോഴത്തെ ചെറുപ്പക്കാരെയും ചെറുപ്പക്കാരികളെയും കാണു മ്പോള്‍ സത്യത്തില്‍ വല്ലാത്ത ഭയമാണ് തോന്നുന്നത് !

അവരുടെ ഈ പോക്ക് എങ്ങോട്ടാണ് എന്ന് ആലോചിക്കുമ്പോള്‍...
ഇവരുടെ മാതാ പിതാക്കളുടെ അവസ്ഥ ആലോചിക്കുമ്പോള്‍.....
ദീന്‍ മനസ്സില്‍ തട്ടിയവര്‍ക്ക് കാര്യം മനസ്സി ലാവും...
അല്ലാത്തവര്‍ക്ക് ‘അതിനിപ്പോ എന്താ’ എന്നും തോന്നും...
എല്ലാവര്‍ക്കും അല്ലാഹു ഹിദായത്ത് തരട്ടെ.. ആമീന്‍

13/09/2014

(ഒരു ഫൈസ് ബുക്ക് പോസ്റ്റില് എഡിറ്റ്‌ വരുത്തിയത്....
വീണ്ടും പോസ്റ്റുന്നത് നല്ലതാണെന്ന് തോന്നി....
സാമൂഹിക ബോധം ഉണര്ത്തുന്ന ഈ വരികള് എഴുതിയവര്ക്ക് എല്ലാ നന്മയും സന്തോഷങ്ങളും നേരുന്നു....)

അറബിക്കടലിന്‍റെ റാണിയുടെ സൗന്ദര്യം ആസ്വദിച്ച്
നട്ടുച്ച നേരത്ത് കൊച്ചി കായലിന്‍റെ തീരത്തുള്ള തണല്‍മരച്ചോട്ടിലിരിക്കുമ്പോള്‍ കണ്ട കാഴ്ച്ചകള്‍ ഞെട്ടിക്കുന്നതാണ്.

പാഠപുസ്തകം നിറച്ച ഭാണ്ടകെട്ടുമായി പകല്‍വെളിച്ചത്തിലും പാതയോരത്ത് പരാഗണം നടത്തുന്ന കമിതാക്കള്‍... സഹോദരിമാരുടെ സഞ്ചാര പാതകള്‍ ദിശതെറ്റി പോവുന്നതിന്‍റെ നേര്‍ചിത്രങ്ങള്‍... കൊല്‍ക്കത്തയിലും ബാഗ്ലൂരിലും മുംബൈയിലും മാത്രം കേട്ട് പരിചയമുള്ള ലൈംഗിക സ്വാതന്ത്ര്യം സാംസ്കാരിക കേരളത്തിന്‍റെ തിരുനെറ്റിയിലേക്ക് പറിച്ചു നട്ടതിന്‍റെ നഗ്നമായ കാഴ്ച്ചകള്‍...

ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ നഗരങ്ങള്‍ പുരോഗമിക്കുകയാണ്... സ്ത്രീ പുരുഷ സമത്വത്തിനും ലൈംഗിക സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഫെമിനിസ്റ്റുകളുടെ സെമിനാറും സംവാദങ്ങളും അരങ്ങുതകര്‍ക്കുമ്പോള്‍ തിന്മയെ കൈകള്‍ കൊണ്ട് തടയണം അല്ലെങ്കില്‍ നാവുകൊണ്ട് വിലക്കണം സാധ്യമാകാത്ത സാഹചര്യങ്ങളില്‍ മനസ്സുകൊണ്ടെങ്കിലും വെറുക്കണമെന്ന പ്രവാചക അദ്ധ്യാപനം പോലും കാറ്റില്‍ പറക്കുകയാണ്...

പ്രതികരിക്കരുത്; സദാചാര പോലീസെന്ന മുദ്രകുത്തി വാദിയെ പ്രതിയാക്കാന്‍ സാംസ്കാരിക കേരളം മടികാണിക്കില്ല... അന്ത്യനാള്‍ അടുക്കുമ്പോള്‍ വഴിയരികിലും വ്യഭിചാരം വ്യാപകമാവുമെന്ന തിരുനബിയുടെ പ്രവചനം പകല്‍ വെളിച്ചം പോലെ വ്യക്തമാവുകയാണ്...

സത്യത്തില്‍ എന്താണ് നമ്മുടെ സഹോദരിമാര്‍ക്ക് സംഭവിച്ചത് ?
കോളേജും ഹോസ്റ്റലും കേന്ദ്രീകരിച്ചുള്ള സെക്സ് റാക്കറ്റ് സംഘം ദിനം പ്രതി വാര്‍ത്തകളില്‍ നിറയുന്നു... പഠിക്കാന്‍ മിടുക്കിയായ മകളെകുറിച്ച് ജീവിത സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടുന്ന പാവം മാതാപിതാക്കളെ മറന്നുകൊണ്ട് പൊന്നു പെങ്ങളെ എങ്ങോട്ടാണീ പോക്ക്...?? പഠന കാലത്ത് തന്നെ പണത്തിനു വേണ്ടി ശരീരം പണയപ്പെടുത്തുന്നവളായി നീ മാറിക്കഴിഞ്ഞാല്‍ പിന്നെ പുതിയകാലത്തിന്‍റെ പിറവി എന്തായിത്തീരും...?

സൗഹൃദവും ഫ്രെണ്ട്ഷിപ്പും പ്രണയവും മാന്യതയുടെ സകല സീമകളും ലംഘിക്കുമ്പോള് നീ ഓര്‍ക്കണം.. നാളെ നീയുമൊരു മാതാവായി തീരേണ്ടവളാണ്... ഉത്തമ സമുദായത്തെ പ്രസവിച്ച് പാലൂട്ടി പോറ്റേണ്ടവള്‍ ... പെണ്ണെന്ന മണ്ണ് മലീമസമായാല്‍ വിഷവിത്തുകളാണ് മുളപൊട്ടുക....

നിമിഷനേരത്തെ കാമശമനം തീരുമ്പോ തെരുവിലെറിയപ്പെടുന്ന
കറിവേപ്പിലയാണെന്ന് തിരിച്ചറിയാന്‍ ഏതു വേദവാക്യമാണ് പെണ്ണെ ഇനി നിന്നെ പഠിപ്പിക്കേണ്ടത്...??

അപവാദം കൊണ്ട് അണഞ്ഞുപോയാലും ആണിനൊന്നും വരാനില്ല. കാരണം വീണ്ടും കൊളുത്തിവെക്കാവുന്ന വിളക്കാണ് പുരുഷ ജീവിതം. പക്ഷേ മോഹന വാഗ്ദാനത്തിന്‍റെ വെളിച്ചത്തിലേക്ക് ഈയാംപാറ്റകളായി പാറിവരുന്ന പെണ്ണ് കാപട്യത്തിന്‍റെ വിളിക്കുത്തരം നല്‍കുമ്പോള്‍ തിരിച്ചറിയുന്നില്ല ഇനിയൊരിക്കലും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധം ചിറക് തളരുമെന്ന്.... ഈ മുന്നറിയിപ്പ് ആഴത്തില്‍ ബോദ്ധ്യപ്പെടുത്താനാണ് എന്നും പെണ്ണിനെ പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെടുന്നത്. അല്ലാതെ സ്ത്രീ വിരുദ്ധത തിളച്ചുമറിയുന്നത് കൊണ്ടല്ല.
നോക്കൂ ചരിത്രത്തില്‍ വിധവകളുണ്ട്... പക്ഷേ 'വിധവന്‍'എന്നൊന്നില്ലല്ലോ.....?

കാലത്ത് വീട്ടില്‍ നിന്നിറങ്ങിയ മകള്‍ കോളേജില്‍ എത്തിയോ എന്നുറപ്പ് വരുത്താന്‍ രക്ഷിതാക്കളും ശ്രദ്ധിക്കുക. അല്ലെങ്കില്‍ നിക്കാഹിന്‍റെ നിമിഷങ്ങള്‍ക്ക് മുമ്പ് 'ഈ വിവാഹത്തിന് സമ്മതമല്ലെന്ന' മോളുടെ സന്ദേശം വായിച്ച് നാട്ടുകാരുടെ മുമ്പില്‍ നാണം കേടെണ്ടി വരും.
നമ്മുടെ പെങ്ങന്മാര്‍ ബീച്ചിലും പാര്‍ക്കിലും ഇതളുപൊഴിയുന്ന പൂക്കളായി മാറാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുക.....

13/09/2014
13/09/2014

Address

Olakara
Tirurangadi
399363

Website

Alerts

Be the first to know and let us send you an email when Pukayur Kunnath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share