Malappuram News

Malappuram News Make a best way - Entertainment

https://www.facebook.com/share/1EFuwJDdeH/
06/01/2025

https://www.facebook.com/share/1EFuwJDdeH/

പി.വി. അന്‍വര്‍ എം.എല്‍.എയെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് സി.പി.എമ്മിന്റെ പ്രതികാര രാഷ്ട്രീയമാണ്. ഇതിന് പിന്നില്‍ ഉന്നതങ്ങളിലെ ഗൂഡാലോചനയുണ്ട്. പിണറായി വിജയനേയും ഉപജാപക സംഘത്തേയും എതിര്‍ക്കുന്ന ആര്‍ക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അന്‍വറിന്റെ അറസ്റ്റിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്. നിരന്തരം ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ തടയുന്നതില്‍ വരുത്തുന്ന ഗുരുതരമായ വീഴ്ചയെയും ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന വനനിയമത്തിലെ ഭേദഗതിയെയും എതിര്‍ത്താണ് അന്‍വറിന്റെ നേതൃത്വത്തില്‍ സമരം നടന്നത്. സമരത്തില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിന് പകരം സമരം ചെയ്തവരെ കൊടുംകുറ്റവാളികളെ പോലെ അറസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാകില്ല.

പൊലീസ് നോട്ടീസ് നല്‍കിയാല്‍ ഹാജരാകുന്ന ആളാണ് ജനപ്രതിനിധിയായ പി.വി അന്‍വര്‍. അതിന് പകരം രാത്രി വീട് വളഞ്ഞ് അറസ്റ്റ് ചെയ്യേണ്ട സാഹചര്യമെന്താണ്? നിയമസഭ തല്ലിത്തകര്‍ത്തവര്‍ മന്ത്രിയും എം.എല്‍.എയുമായി തുടരുമ്പോഴാണ് അന്‍വറിനെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുന്നത്. വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിലും വനനിയമത്തിലെ ഭേദഗതികള്‍ പിന്‍വലിക്കുന്നതിനും നടപടി ഉണ്ടായില്ലെങ്കില്‍ ഇനിയും ശക്തമായ സമരങ്ങളുണ്ടാകും.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇതേ രീതിയില്‍ വീട് വളഞ്ഞാണ് അറസ്റ്റ് ചെയ്തത്. ജനകീയ സമരങ്ങളുടെ പേരില്‍ നിരവധി യു.ഡി.എഫ് പ്രവര്‍ത്തകരെയും സമാനരീതിയില്‍ അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്കെതിരെ കേസില്ല. വിദ്യാര്‍ഥി യുവജന നേതാക്കളുടെ തലതല്ലിപ്പൊളിച്ച ഡി.വൈ.എഫ്.ഐ ക്രിമിനലുകള്‍ക്കെതിരെ കേസെടുത്തില്ല. 'രക്ഷാപ്രവര്‍ത്തനത്തിന്' ആഹ്വാനം ചെയ്ത മുഖ്യമന്ത്രിയും കുറ്റവിമുക്തന്‍. ഇരട്ട നീതി കേരളത്തിന് ഭൂക്ഷണമല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ലെന്ന്ഓര്‍ക്കുക.

06/01/2025
27/12/2024
27/12/2024

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

ഭക്ഷ്യ സുരക്ഷാ നിയമം

വിദ്യാഭ്യാസ അവകാശ നിയമം

വിവരാവകാശ നിയമം

ലോക്പാൽ&ലോകായുക്ത ആക്ട്

Revolutionary Banking Laws

72000cr കാർഷിക കടം എഴുതി തള്ളൽ

നാഷണൽ റൂറൽ ഹെൽത്ത് മിഷൻ

വനാവകാശ നിയമം

സർക്കാർ സഹായം ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ ആധാർ കാർഡ്

Right to fare compensation act

GDP GROWTH ....

*മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് അന്തരിച്ചു.*92 വയസായിരുന്നു.ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്ര...
26/12/2024

*മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് അന്തരിച്ചു.*

92 വയസായിരുന്നു.

ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

2004 -14 വരെ 10 വർഷം തുടർച്ചയായി
രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായി ലോകം അംഗീകരിച്ച മൻമോഹൻ സിങ് ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യമുഖമായാണ് അറിയപ്പെട്ടിരുന്നത്.

റിസർവ് ബാങ്ക് ഗവർണർ, രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയിലെ ഡയറക്‌ടർ, ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ, നരസിംഹ റാവു മന്ത്രിസഭയിൽ ധനമന്ത്രിയായും, രാജ്യസഭാ പ്രതിപക്ഷ നേതാവായും, യുജിസി അധ്യക്ഷ പദവിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്

ഇന്ത്യയെ സാമ്പത്തികമായി ഉയർത്തുന്നതിന് അദ്ദേഹം സ്വീകരിച്ച നിർണായ നിലപാടുകൾ ഏറെ ചർച്ചയായിട്ടുണ്ട്.

1980–82 കാലയളവിൽ ആസൂത്രണ കമ്മിഷൻ അംഗമായിരുന്നു. 1982ൽ റിസർവ് ബാങ്ക് ഗവർണറായി.
1991 ൽ നരസിംഹറാവു പ്രധാനമന്ത്രി ആയപ്പോഴാണു റിസർവ് ബാങ്ക് ഗവർണറായിരുന്ന മൻമോഹൻ സിങ്ങിനെ ധനമന്ത്രിയാക്കിയത്.

2004 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികാരം ലഭിച്ചപ്പോൾ പ്രധാനമന്ത്രിയാകാൻ സോണിയ ഗാന്ധി തയാറാകാതിരുന്നതിനെ തുടർന്ന് ആ ചുമതല മൻമോഹനിലേക്കെത്തിയത്.

2004 മേയ് 22നു പ്രധാനമന്ത്രിയായി ആദ്യതവണ സത്യപ്രതിജ്‌ഞ ചെയ്‌തു.

33 വർഷം അസമിൽ നിന്നുളള രാജ്യസഭാംഗം എന്ന നിലയ്ക്കാണ് മൻമോഹൻസിങ് ധനമന്ത്രിയും പ്രധാനമന്ത്രിയും ആയത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് സ്ഥാനം ഒഴിഞ്ഞത്.

20/12/2024

EVM പരിശോധിക്കണം എന്നാവശ്യപ്പെട്ട ഹരിയാന കോൺഗ്രസിൻ്റെ ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു, അടുത്ത മാസം
വാദം കേൾക്കും . ഹർജി തള്ളണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ആവശ്യം കോടതി നിരാകരിച്ചു..

Address

Tirur
676101

Alerts

Be the first to know and let us send you an email when Malappuram News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Malappuram News:

Share