17/06/2026
പ്രിയരേ,
കുന്നുപുറം കൾച്ചറൽ സെന്റർ വിജയകരമായ 15 വർഷങ്ങൾ പിന്നിട്ട ഈ അഭിമാന നിമിഷത്തിൽ, അതിന്റെ 15-ാം വാർഷികവും നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനവും ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എം. പി. മുഹമ്മദ് കോയ സാഹിബ്, 2026 ജൂൺ 14-ന് (ഞായറാഴ്ച) നിർവഹിച്ചു.
ചടങ്ങിൽ നാട്ടിലെ പൊതുപ്രവർത്തകരും സാംസ്കാരിക സംഘടനാ പ്രതിനിധികളും കെ.സി.സിയുടെ പ്രവർത്തകരും പങ്കെടുത്തു.
നാടിന്റെ ഉന്നമനത്തിനായി കലാ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായി തുടരുന്ന മുഴുവൻ കെ.സി.സി പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ഒരായിരം ആശംസകളും നേരുന്നു.
കുന്നുപുറം കൾച്ചറൽ സെന്ററിന് ഇനിയും നിരവധി നേട്ടങ്ങൾ കൈവരിക്കാനാകട്ടെ. 🌹
Team KCC