01/04/2023
കാടും,മലയും,ഡാമും,ഗവിയും❤️
6am പത്തനംതിട്ട ഡിപ്പോയിൽ നിന്നും സ്റ്റാർട്ട് ചെയുന്ന ഗവി കുമളിലേക്കുള്ള ബസ്സ്. 170 രൂപ ആണ് ഒരാളുടെ അങ്ങോട്ടുള്ള ചിലവ് വരുന്നത്. ബസ്സ് യാത്രയിൽ ടോപ് സ്റ്റേഷൻ അങ്ങനെ ഉള്ള കാഴ്ചകൾ ഡാമുകൾ അവിടൊക്കെ വണ്ടി കാഴ്ചകർക്ക് വേണ്ടി നിർത്തി തരുന്നതാണ്. ദിവസത്തിൽ രണ്ട ബസ്സ് ആണ് ഗവിക്ക് ഉള്ളത്(6:00am & 9:00am) . ഗവിയിൽ നിന്നും ഭക്ഷണം വേണമെങ്കിൽ ഡ്രൈവറോഡ് പറഞ്ഞാൽ വിളിച്ച് ഏർപ്പാട് ആക്കുന്നതായിരിക്കും. അല്ലങ്കിൽ വണ്ടിപെരിയാർ പോയി ഹോട്ടൽ ഭക്ഷണം കിട്ടും. ഉച്ച 12:00 ആകുമ്പോൾ ഗവി എത്തുന്നതായിരിക്കും. അവിടെ ഇറങ്ങി കാഴ്ചകൾ ഒക്കെ കാണുമ്പോൾ അതേ ബസ്സ് കുമളി പോയിട്ട് തിരിച്ച് 2:45 pm ആകുമ്പോൾ ഗവിയിൽ എത്തും. അതിൽ കയറി തിരിച്ച് 7:15pm ആകുമ്പോൾ പത്തനംതിട്ട ഡിപ്പോയിൽ എത്തുന്നതായിരിക്കും.
12.2.2023
!!!!!( Do Not Repost Without
Permission )