17/05/2026
കളിവെട്ടം 2026 ലെ വരയും വർണ്ണവുമായി കുട്ടികൾക്കൊപ്പം ചേർന്ന് ഫ്രാൻസിസ് ചിറയത്ത് വെള്ള കടലാസുകളെല്ലാം നിറങ്ങൾക്കൊണ്ട് നിറയ്ക്കുവാൻ കുട്ടികളുടെ മനസ്സിനെ ഉണർത്തുന്ന വിധത്തിൽ ചിത്രകാരനായ VS ഗിരിശൻ മാഷുടെ ചെറിയ വർത്തമാനം ഓരോ കുട്ടിയുടെയും ചിത്രങ്ങൾ കണ്ട് കൂടുതൽ മികവോടെ പൂർത്തിയാക്കുവാൻ സഹായിയ്ക്കുന്ന വിധത്തിൽ ഫ്രാൻസിസിൻ്റെ നിർദ്ദേശങ്ങൾ കൂടെ ചേർന്ന് കുട്ടികളുടെ നന്നായി ചിത്രം വരയ്ക്കുന്ന ചേട്ടൻമാരായ ഗൗതംദേവും അച്ചു കെജിയും അടങ്ങുന്ന സംഘം രംഗചേതനയുടെ കുട്ടികളുടെ ആർട്ട് ഗ്യാലറിയിലേയ്ക്ക് എന്നും സൂക്ഷിച്ച് വെയ്ക്കാവുന്ന ഏറേ ചിത്രങ്ങൾ സമ്മാനിച്ചു. നന്ദി ..... ഫ്രാൻസീസ്, ഗിരീശൻ മാഷ് ഗൗതം അച്ചു ...സ്നേഹാഭിവാദ്യം♥️🙏🌹
കളിവെട്ടം രംഗചേതനയുടെ അവധിക്കാല കുട്ടികളുടെ നാടക ശില്പശാല 2026 ൽ എത്തുമ്പോൾ കളിവെട്ടത്തിന് 42 വയസ്സാകുന്നു...
കുട്ടികളുടെ അവധിക്കാല നാടക ശില്പശാല കഴിഞ്ഞ വർഷങ്ങളിലെല്ലാം വിജയിപ്പിച്ചത് ശില്പശാലയിലെത്തിയ കൊച്ചു കൂട്ടുകാരാണ് ഈ വർഷവും അവർ 56 പേരുണ്ട് ആട്ടവും പാട്ടും കളികളും ഭക്ഷണവും സ്വപ്നങ്ങളും പങ്കുവെച്ച് നാടക കളികളിലൂടെ ജീവിതത്തിലേയ്ക്കൊരു യാത്ര ... രസകരമായ യാത്രയിൽ എല്ലാവർക്കും സന്തോഷം പകരുവാൻ നാടകങ്ങളും ഒരുങ്ങുന്നുണ്ട് കാണാൻ എല്ലാവരും എത്തിചേരണം..... മറക്കരുത്.
മെയ് 24 ന് ഈവർഷം കളിവെട്ടം കൂട്ടുകാർ ചേർന്നൊരുക്കുന്ന നാടകം കാണാം
വേദി... കേരള സംഗീത നാടക അക്കാദമി നാട്യഗൃഹം (Black Box)ഏവർക്കും സ്വാഗതം പ്രവേശനം സൗജന്യം..🩷🌹🙏