16/08/2026
ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശത്തിന്റെ പൂരം സ്മരണികയുടെ പ്രകാശനം ഉത്രാളിക്കാവിൽ നടന്നു..✨
ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശത്തിന്റെ പൂരം സ്മരണിക കാളിച്ചക്ര യുടെ 36] -> പതിപ്പിന്റെ പ്രകാശന കർമ്മം ഉത്രാളിക്കാവിൽ വെച്ചു നടന്നു. ഭദ്രദീപം കൊളുത്തി ഉദ്ഘാടനം കർമ്മം നിർവഹിച്ച ശേഷം മാതൃഭൂമി പത്രത്തിന്റെയും ഡിജിറ്റലിന്റെയും
എഡിറ്റർ മനോജ് കെ.ദാസ് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ ശ്രീജയൻ എം. പി. അവർകൾക്ക് ആദ്യ പതിപ്പ് നൽകി നിർവഹിച്ചു. പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ വിശി'ഷ്ട
അതിഥിയായി ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിനു ദേശം പ്രസിഡന്റ് എ. കെ. സതീഷ്കുമാർ അധ്യക്ഷത വഹിച്ചു.
ഉത്രാളിക്കാവ് പൂരം ചീഫ് കോർഡിനേറ്റർ വി സുരേഷ് കുമാർ, ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റും, എങ്കക്കാട് ദേശം പ്രസിഡന്റുമായ
പി. ആർ. സുരേഷ്കുമാർ, സെക്രട്ടറി സി. ജയേഷ്കുമാർ, വടക്കാഞ്ചേരി ദേശം പ്രസിഡന്റ് സി. എ. ശങ്കരൻകുട്ടി, സെക്രട്ടറി പി. എൻ. വൈശാഖ്, ദേവസ്വം ഓഫീസർ പി.വി. ഹരികൃഷ്ണൻ, വ്യാപാരി വ്യവസായി
ഏകോപന സമിതി പ്രസിഡന്റ് അജിത്കുമാർ മല്ലയ്യ, സെക്രട്ടറി പി. എൻ ഗോകുലൻ, ഭാരതീയ വിദ്യാഭവൻ ചെയർമാൻ പി. എൻ രാജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
സ്മരണികയുടെ പ്രവർത്തനങ്ങൾക്ക് മുഖ്യ പങ്ക് വഹിച്ച ശ്രീനാഥ് പി, രാജൻ പി, കെ. പി ഗോപാലകൃഷ്ണൻ എന്നിവരെയും, മുഖചിത്രം വരച്ച മാസ്റ്റർ കെ.ജെ. അഭിഷേക്;
രൂപകല്പനയും വിന്യാസവും നിർവഹിച്ച പ്രിസം അനീഷ് എന്നിവർക്ക്
ചടങ്ങിൽ ദേശത്തിന്റെ സ്നേഹാദരം ശ്രീ മനോജ് കെ ദാസ് സമ്മാനിച്ചു.
മുഖ്യ രക്ഷാധികാരി ഡോക്ടർ പി.എസ് മോഹൻദാസ്, ട്രഷറര്‍ പി. പ്രസാദ്, ജനറൽ കൺവീനർ കെ. ആർ. രമേശ്
ചീഫ് കോർഡിനേറ്റർ വിജയൻ പൂണോത്ത്, വാസുദേവൻ കയറാട്ട്, ഹരിദാസ് കയറാട്ട് സോവനിയർ കമ്മിറ്റി കൺവീനർ കെ. ഗോപിനാഥ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ദേശം വർക്കിങ് പ്രസിഡന്റ്
കെ. ബാലകൃഷ്ണൻ സ്വാഗതവും, സെക്രട്ടറി
പി. എ വിപിൻ നന്ദിയും രേഖപ്പെടുത്തി.