SYNC SLATE MEDIA

SYNC SLATE MEDIA Follow us to get all latest updates occurring in film industry.

തമിഴ് ഐഡലിന്റെ ആദ്യ ഓഡിഷൻ ഓഗസ്റ്റ് 23ന് ചെന്നൈയിൽ.*സൂപ്പർ ജഡ്ജ് എ.ആർ. റഹ്മാൻ പ്രഖ്യാപിച്ച ‘തമിഴ് ഐഡലിന്റെ’ ആദ്യ ഓഡിഷനുകൾ...
20/08/2026

തമിഴ് ഐഡലിന്റെ ആദ്യ ഓഡിഷൻ ഓഗസ്റ്റ് 23ന് ചെന്നൈയിൽ.

*സൂപ്പർ ജഡ്ജ് എ.ആർ. റഹ്മാൻ പ്രഖ്യാപിച്ച ‘തമിഴ് ഐഡലിന്റെ’ ആദ്യ ഓഡിഷനുകൾ ആരംഭിക്കുന്നു.* സോണി വിഴയും സോണി ലിവും ചേർന്ന് തമിഴ്നാടിന്റെ അടുത്ത സംഗീത പ്രതിഭയെ കണ്ടെത്തുന്നു

തമിഴ്നാടിന്റെ അടുത്ത സംഗീത പ്രതിഭയെ കണ്ടെത്താനുള്ള ഏറ്റവും വലിയ മ്യൂസിക് ഹണ്ടിന് ചെന്നൈയിൽ തുടക്കമാകുന്നു. ‘തമിഴ് ഐഡലിന്റെ’ ആദ്യ ഓഡിഷനുകൾ ഓഗസ്റ്റ് 23ന് ആരംഭിക്കും.

സൂപ്പർ ജഡ്ജ് എ.ആർ. റഹ്മാൻ പ്രഖ്യാപിച്ച ‘തമിഴ് ഐഡൽ’, തമിഴ്നാട്ടിലെ യുവ സംഗീത പ്രതിഭകളെ അവരുടെ കഴിവ് ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും അവിസ്മരണീയമായൊരു സംഗീത യാത്രയുടെ ഭാഗമാകാനും ക്ഷണിക്കുകയാണ്.

14നും 30നും ഇടയിൽ പ്രായമുള്ള ഗായക പ്രതിഭകൾക്ക് ചെന്നൈ മേൽ അയനമ്പാക്കത്തെ വേലമ്മാൾ വിദ്യാലയ അന്നക്സറിൽ നടക്കുന്ന ഓഡിഷനിൽ പങ്കെടുക്കാം. ജീവിതത്തിലെ തന്നെ ഏറ്റവും വലിയ സംഗീത യാത്രയുടെ ഭാഗമാകാനും തമിഴ്നാടിന്റെ അടുത്ത സംഗീത സെൻസേഷനായി മാറാനുമുള്ള അവസരമാണ് ‘തമിഴ് ഐഡൽ’ ഒരുക്കുന്നത്.

സോണി വിഴയും സോണി ലിവും ചേർന്ന് തമിഴ് പ്രേക്ഷകർക്കായി അവതരിപ്പിക്കുന്ന ‘തമിഴ് ഐഡൽ’, തമിഴ്നാട്ടിലുടനീളമുള്ള വൈവിധ്യമാർന്നതും അസാധാരണവുമായ സംഗീത പ്രതിഭകളെ ഒരൊറ്റ വേദിയിലെത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. സംഗീതത്തോടുള്ള അഭിനിവേശവും കഴിവും ഉള്ള യുവഗായകർക്ക് തങ്ങളുടെ സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാകുകയാണ് ഈ ഓഡിഷൻ.

കാത്തിരിപ്പിന് വിരാമം!റോക്കിങ് സ്റ്റാർ യഷ് നായകനാകുന്ന ‘ടോക്സിക്’ റിലീസിന് ഇനി ഒരാഴ്ച; ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഓ...
19/08/2026

കാത്തിരിപ്പിന് വിരാമം!റോക്കിങ് സ്റ്റാർ യഷ് നായകനാകുന്ന ‘ടോക്സിക്’ റിലീസിന് ഇനി ഒരാഴ്ച; ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഓഗസ്റ്റ് 21ന് ആരംഭിക്കും.

റിലീസിന് ഇനി ഒരാഴ്ച മാത്രം ബാക്കി നിൽക്കെ, യഷ് നായകനായ **‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’**ന്റെ ആഗോള റിലീസിനായുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഓഗസ്റ്റ് 21ന് ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തിറക്കിക്കൊണ്ട് അറിയിച്ചു.

ചുവപ്പ് പശ്ചാത്തലത്തിൽ തീവ്രമായ ഭാവത്തിൽ യഷിനെ അവതരിപ്പിക്കുന്നതാണ് പുതിയ പോസ്റ്റർ. ചിത്രത്തിന്റെ പ്രമോഷൻ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പുതിയ പോസ്റ്റർ പ്രേക്ഷകരിലെ പ്രതീക്ഷയും ആവേശവും വർധിപ്പിക്കുകയാണ്.

പോസ്റ്റർ ലിങ്ക്: https://www.instagram.com/p/DcLpRnGzXaf/?hl=en

അടുത്തിടെ പുറത്തിറങ്ങിയ ‘ടോക്സിക്’ ട്രെയിലറിന് പിന്നാലെയാണ് അഡ്വാൻസ് ബുക്കിങ് സംബന്ധിച്ച പ്രഖ്യാപനം. യഷ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ലോകത്തിലേക്കുള്ള കൂടുതൽ കാഴ്ചകൾ ട്രെയിലർ സമ്മാനിച്ചിരുന്നു. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെയും ട്രെയിലർ പരിചയപ്പെടുത്തുന്നു.

കുറ്റകൃത്യങ്ങളുടെയും അധികാരത്തിന്റെയും സങ്കീർണമായ ബന്ധങ്ങളുടെയും പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ലോകവും കഥാപരിസരവും ട്രെയിലർ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം വ്യത്യസ്തമായ അവതരണശൈലിയിലൂടെ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.

വെങ്കട്ട് കെ. നാരായണയും യഷും ചേർന്ന് കെവിഎൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമിക്കുന്ന **‘ടോക്സിക്’**ൽ യഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ ഓഗസ്റ്റ് 26ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.

പൃഥ്വിരാജ്- വൈശാഖ് - ജിനു എബ്രഹാം ചിത്രം "ഖലീഫ" ട്രെയ്‌ലർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്.https://you...
16/08/2026

പൃഥ്വിരാജ്- വൈശാഖ് - ജിനു എബ്രഹാം ചിത്രം "ഖലീഫ" ട്രെയ്‌ലർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്.

https://youtu.be/8NiMCt2o-uQ

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന " ഖലീഫ"യുടെ ട്രെയ്‌ലർ പുറത്ത്. ചിത്രം ഈ വർഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് - സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി. ആദ്യാവസാനം പ്രേക്ഷകർക്ക് ഏറെ ആവേശം പകരുന്നതും, ചിത്രത്തിന്റെ മൂഡ് എന്താണെന്ന് കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്യുന്ന ഒരു ഗംഭീര ട്രെയ്‌ലർ കട്ട് ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.

ഒരേ സമയം ആക്ഷൻ ത്രില്ലർ ആയും, തീവ്രതയോടെ മുന്നോട്ട് കുതിക്കുന്ന ഒരു ഡ്രാമ ആയുമാണ് ചിത്രം കഥ പറയുന്നതെന്നും, ഈ ഓണക്കാലത്ത് കയ്യടിച്ചും വിസിലടിച്ചും ആവേശത്തോടെ തീയേറ്ററുകളിൽ ആഘോഷിക്കാവുന്ന ചിത്രമായാണ് ഖലീഫ ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ സൂചിപ്പിക്കുന്നു. എല്ലാത്തരം പ്രേക്ഷകരേയും ആകർഷിക്കുന്ന വിനോദ ഘടകങ്ങൾ കോർത്തിണക്കിയാണ് ചിത്രം കഥ പറയുന്നതെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. പൃഥ്വിരാജ് സുകുമാരന്റെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതവും ജോമോൻ ടി ജോൺ ഒരുക്കിയ ദൃശ്യങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണമായി മാറുമെന്നും ട്രെയ്‌ലറിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകളെ വാനോളം വർധിപ്പിക്കുന്ന രീതിയിലാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. ഈ ഓണക്കാലത്ത് തീയേറ്ററുകളിൽ എത്തുന്ന ചിത്രങ്ങളിൽ ഏറ്റവും വലിയ പ്രതീക്ഷകളോടെയും ആവേശത്തോടെയും പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് "ഖലീഫ".

ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് വൈകുന്നേരം 4 മണിക്ക് ആരംഭിക്കും. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ തുടങ്ങിയ പ്രമുഖ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ ചിത്രത്തിൻ്റെ ടിക്കറ്റുകൾ മുൻകൂറായി ബുക്ക് ചെയ്യാം. 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. ചിത്രത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിൽ മോഹൻലാലും എത്തുന്നുണ്ട്. ഈ കഥാപാത്രത്തിന്റെ കഥ പറയുന്ന, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ നായകനായി എത്തും എന്നും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ കൊച്ചുമകൻ ആണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആമിർ അലി.

ബോളിവുഡ് താരം നീൽ നിതിൻ മുകേഷും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. നീൽ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്. തെലുങ്ക് താരം മാളവിക ശർമ്മ നായിക ആയി വേഷമിടുന്ന ചിത്രത്തിൽ, ഇവരെ കൂടാതെ ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ എന്നിവരും താരനിരയിലുണ്ട്. ജേക്സ് ബിജോയ് ഈണം നൽകിയ, ചിത്രത്തിലെ "അസലായവളെ" എന്ന റൊമാൻ്റിക് ഗാനവും സൂപ്പർ ഹിറ്റാണ്. സ്വർണ്ണ കള്ളക്കടത്തിന്റെ പശ്‌ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റെർറ്റൈനെർ ആണ് ഖലീഫ എന്ന സൂചനയാണ് ചിത്രത്തിൻ്റെ നേരത്തെ ഗ്ലിംബ്സ് വീഡിയോ തരുന്നത്.

മാസ്സ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ, ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങൾ, ആക്ഷൻ രംഗങ്ങൾ എന്നിവയും ഉണ്ടെന്നും ഗ്ലിംബ്സ് വീഡിയോ കാണിച്ചു തരുന്നു. 'പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിൽ ആയാണ് ചിത്രീകരിച്ചത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിച്ച ചിത്രം കൂടിയാണിത്.

ഛായാഗ്രഹണം - ജോമോൻ ടി ജോൺ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിംഗ് - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മോഹൻദാസ്, ആക്ഷൻ - യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ - സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് - മഷർ ഹംസ, കലാസംവിധാനം - വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് - അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് - ജാബിർ സുലൈം, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് - ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ - കളർ പ്ലാനറ്റ്, വിഎഫ്എക്സ് - പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ് - സിനറ്റ് സേവ്യർ, പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ് - വിപിൻകുമാർ പൊഫാറ്റിയോ, പിആർഒ - ശബരി

KHALIFA TRAILERDirected by: VysakhBanner: Jiinu Abraham Innovati...

സൂര്യ - മമിത ബൈജു - വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് ഗ്രോസ് 4.15 കോടി;...
16/08/2026

സൂര്യ - മമിത ബൈജു - വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് ഗ്രോസ് 4.15 കോടി; ചിത്രം കേരളത്തിൽ എത്തിച്ചത് ന്യൂ സൂര്യ ഫിലിംസ്.

സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന "വിശ്വനാഥ് ആൻഡ് സൺസ്" രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ വമ്പൻ കുതിപ്പ്. രണ്ട് ദിവസങ്ങൾ കൊണ്ട് 4.15 കോടി രൂപയാണ് കേരളത്തിൽ നിന്ന് മാത്രം ചിത്രം നേടിയത്. ആദ്യ ദിന കേരളാ ഗ്രോസ് കലക്ഷൻ 1.75 കോടിയും രണ്ടാം ദിനം 2.4 കോടിയും നേടി. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിച്ചത് ന്യൂ സൂര്യ ഫിലിംസ് ആണ്. ഗംഭീര പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രത്തിന് നിരൂപകരും പ്രശംസ നൽകുന്നുണ്ട്. കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് ചിത്രം ഇപ്പൊൾ പ്രദർശിപ്പിക്കുന്നത്.

മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

ഒരു പക്കാ ഫാമിലി എൻ്റർടെയിനർ ആണ് ചിത്രമെന്നാണ് പ്രേക്ഷകാഭിപ്രായം. ആദ്യാവസാനം ഒട്ടേറെ ചിരി മുഹൂർത്തങ്ങളും വൈകാരിക നിമിഷങ്ങളും കൊണ്ട് സമ്പന്നമായ ചിത്രത്തിൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന ആക്ഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. സൂര്യ, മമിത, രാധിക ശരത്കുമാർ എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. സൂര്യയെ വളരെ സ്റ്റൈലിഷ് ആയി അവതരിപ്പിച്ച ചിത്രത്തിൽ മാഡി എന്ന കഥാപാത്രമായി കയ്യടി നേടുന്ന പ്രകടനമാണ് മമിത ബൈജു നടത്തിയത്.

സഞ്ജയ് വിശ്വനാഥ് എന്ന കഥാപാത്രമായി സൂര്യ എത്തിയ ചിത്രത്തിൽ രവീണ ടണ്ഠൻ, നാസർ, അനാർക്കലി മരക്കാർ, രാജീവ് മേനോൻ, കാളി വെങ്കട്ട്, ഭവാനി ശ്രീ, സുനിൽ റെഡ്ഡി എന്നിവരും വേഷമിട്ടിരിക്കുന്നു. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധ നേടിയിട്ടുണ്ട്. സൂര്യ ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആൻഡ് സൺസ്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കിയ ചിത്രമാണ്.


ഛായാഗ്രഹണം - നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റർ - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ - ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ - കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ - ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ,
ഫൈറ്റ് മാസ്റ്റർ - വി. വെങ്കട്ട്, നൃത്തസംവിധാനം - ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ - കെ. എൻ. വിജയകുമാർ, ചീഫ് കോ-ഡയറക്റ്റർ - ശ്രീവാസ്തവ , കോ-ഡയറക്ടർ - അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർവൈസർ - വാസുദേവ റാവു മൊജ്ജാദ, ഡിഐ - ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് - വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ് - ടി. ഉദയ് കുമാർ, ടീസർ കട്ട് - ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റർ - ബലറാം കൃഷ്ണൻ, അസോസിയേറ്റ് എഡിറ്റർ - ശ്രീനിവാസ് നദിമിണ്ടി, ഡയറക്ഷൻ ഡിപ്പാർട്ട്മെന്റ് - വിജയകുമാർ, ബാലയ്യ ഡി രാജശേഖർ, രാമറാവു ആലുബെല്ലി, രാം സന്ദീപ് വർമ്മ ജമ്പാന, രമേഷ് അഗുരി, നവീൻ ഈദാര, സായ് ചരൺ വണ്ടവസു, റിഷ ചെറുകുരി, ശിവ ശങ്കർ, അനീഷ് ദേവൻപള്ളി, കലാൽ വെങ്കി ഗൌഡ്, ഡിഒപി ടീം - ആൻസൺ ടൈറ്റസ്, ഹെമിൽ സുഗുനൻ, അഭിജിത് ഷാബു, നിഖില ലാൽകുമാർ, ഹരി ബാബു, പ്രവീൺ, കോസ്റ്റ്യൂം ഡിസൈനർമാർ - അർച്ചന റാവു, സന്ധ്യ സബ്ബവരപു, മോഷൻ ജിഎഫ്എക്സ് - സബാരി രാമിറോ, പ്രൊഡക്ഷൻ കൺട്രോളർ - രുദ്രേഷ് എസ്, പബ്ലിസിറ്റി ഡിസൈനർ - കബിലൻ, ഡിജിറ്റൽ മാർക്കറ്റിംഗ് - സന്ദീപ് കുൽക്കർണി, പിആർഒ- ശബരി

പൃഥ്വിരാജ്- വൈശാഖ് - ജിനു എബ്രഹാം ചിത്രം "ഖലീഫ" ആദ്യ ഷോ രാവിലെ 9 AM മുതൽ ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്പൃഥ്വ...
16/08/2026

പൃഥ്വിരാജ്- വൈശാഖ് - ജിനു എബ്രഹാം ചിത്രം "ഖലീഫ" ആദ്യ ഷോ രാവിലെ 9 AM മുതൽ ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന " ഖലീഫ"യുടെ ആദ്യ ഷോ രാവിലെ 9 മണിക്ക് ആരംഭിക്കും. കേരളത്തിലും കേരളത്തിന് പുറത്തും വിദേശ മാർക്കറ്റിലും രാവിലെ 9 മണിക്ക് മാത്രമേ ചിത്രത്തിൻ്റെ ആദ്യ ഷോ ആരംഭിക്കു എന്ന് അണിയറ പ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു. ചിത്രം ഈ വർഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് - സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി.

പൃഥ്വിരാജ് ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം, കേരളത്തിൽ ഫാൻസ് ഷോകളോടെയാണ് ഓഗസ്റ്റ് 20 ന് രാവിലെ 9 മണിക്ക് പ്രദർശനം ആരംഭിക്കുക. ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് വൈകുന്നേരം 4 മണിക്ക് ആരംഭിക്കും. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ തുടങ്ങിയ പ്രമുഖ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ ചിത്രത്തിൻ്റെ ടിക്കറ്റുകൾ മുൻകൂറായി ബുക്ക് ചെയ്യാം.

ചിത്രത്തിൻ്റെ ട്രെയ്‌ലർ ഇന്ന് പുറത്ത് വരും. ഈ ഓണക്കാലത്ത് തീയേറ്ററുകളിൽ എത്തുന്ന ചിത്രങ്ങളിൽ ഏറ്റവും വലിയ പ്രതീക്ഷകളോടെയും ആവേശത്തോടെയും പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് "ഖലീഫ". 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. ചിത്രത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിൽ മോഹൻലാലും എത്തുന്നുണ്ട്. ഈ കഥാപാത്രത്തിന്റെ കഥ പറയുന്ന, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ നായകനായി എത്തും.

ബോളിവുഡ് താരം നീൽ നിതിൻ മുകേഷ്, തെലുങ്ക് താരം മാളവിക ശർമ്മ എന്നിവർ ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ഇവരെ കൂടാതെ ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. സ്വർണ്ണ കള്ളക്കടത്തിന്റെ പശ്‌ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റെർറ്റൈനെർ ആണ് ഖലീഫ. മാസ്സ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ, ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങൾ, ആക്ഷൻ രംഗങ്ങൾ എന്നിവയും ഉണ്ടെന്ന് ആദ്യം പുറത്ത് വന്ന ഗ്ലിംബ്സ് വീഡിയോ സൂചിപ്പിക്കുന്നു.

'പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിൽ ആയാണ് ചിത്രീകരിച്ചത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിച്ച ചിത്രം കൂടിയാണിത്.

ഛായാഗ്രഹണം - ജോമോൻ ടി ജോൺ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിംഗ് - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മോഹൻദാസ്, ആക്ഷൻ - യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ - സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് - മഷർ ഹംസ, കലാസംവിധാനം - വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് - അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് - ജാബിർ സുലൈം, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് - ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ - കളർ പ്ലാനറ്റ്, വിഎഫ്എക്സ് - പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ് - സിനറ്റ് സേവ്യർ, പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ് - വിപിൻകുമാർ പൊഫാറ്റിയോ, പിആർഒ - ശബരി

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം 'സാംബരാല യേതിഗട്ട്' ചിത്രീകരണം പൂർത്തിയായി; ആഗോള റിലീസ് 2027 ജനുവരി 12 ന്സായ് ദുർഗ ...
16/08/2026

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം 'സാംബരാല യേതിഗട്ട്' ചിത്രീകരണം പൂർത്തിയായി; ആഗോള റിലീസ് 2027 ജനുവരി 12 ന്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രം സാംബരാല യേതിഗട്ട് റിലീസ് തീയതി പുറത്ത്. ചിത്രം 2027 ജനുവരി 12 ന് സംക്രാന്തിക്ക് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. "വിരൂപാക്ഷ", "ബ്രോ" എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സായ് ദുർഗ തേജ് നായകനായെത്തുന്ന ചിത്രമാണിത്. 150 കോടി രൂപ ബജറ്റിൽ ആണ് ഈ ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം നിർമ്മിക്കുന്നത്. പ്രൈംഷോ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം. പാൻ ഇന്ത്യ സെൻസേഷണൽ ബ്ലോക്ക്ബസ്റ്റർ ഹനുമാന് ശേഷം ഇവർ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രീകരണം പൂർത്തിയായ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പൊൾ ദ്രുത ഗതിയിൽ പുരോഗമിക്കുകയാണ്.

റിലീസ് തീയതി പുറത്ത് വിട്ടു കൊണ്ട് ചിത്രത്തിൻ്റെ ഒരു ഗംഭീര പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. മാസ് അവതാരമായാണ് സായ് ദുർഗാ തേജിനെ ഈ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിൻ്റെ വമ്പൻ ഫൈനൽ ഷെഡ്യൂൾ ജൂണിൽ ഹൈദരാബാദിൽ ആണ് നടന്നത്. നേരത്തെ 20 കോടി ബഡ്ജറ്റിൽ ആണ് ചിത്രത്തിന്റെ ബ്രഹ്മാണ്ഡ ക്ലൈമാക്സ് ചിത്രീകരിച്ചത് എന്നതും വലിയ വാർത്ത ആയി മാറിയിരുന്നു. പ്രശസ്ത സ്റ്റണ്ട് ഡയറക്ടർ കെവിൻ മാസ്റ്റർ ഒരുക്കിയ 18 വലിയ ആക്ഷൻ ബ്ലോക്കുകൾ ഉൾക്കൊള്ളുന്ന 35 ദിവസത്തെ ഷെഡ്യൂൾ ആണ് ക്ലൈമാക്സ് ചിത്രീകരണത്തിന്റെ ഭാഗമായി നടന്നത്.

പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ദൃശ്യ വിസ്മയമാണ് സംവിധായകൻ രോഹിത് സ്‌ക്രീനിലെത്തിക്കാൻ ഒരുങ്ങുന്നത് എന്നാണ് സൂചന. നായകൻ സായ് ദുർഗ തേജ്, ഈ ചിത്രത്തിനായി വമ്പൻ ശാരീരിക പരിവർത്തനമാണ് നടത്തിയത്. അദ്ദേഹത്തിന്റെ കരിയറിലെ, ഏറ്റവും ശാരീരികമായി പ്രയത്നം ആവശ്യപ്പെടുന്ന ഒരു കഥാപാത്രം കൂടിയാണ് ഈ ചിത്രത്തിലെ നായക വേഷം എന്നാണ് റിപ്പോർട്ട്. നേരത്തെ, സായ് ദുർഗ തേജിൻ്റെ ജന്മദിനം പ്രമാണിച്ചു പുറത്തു വിട്ട, "അസുര ആഗമന" ഗ്ലിമ്പ്സ് വീഡിയോ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വമ്പൻ പീരിയഡ്-ആക്ഷൻ ഡ്രാമ ആയാണ് ചിത്രം ഒരുക്കുന്നത്.

ഒരു പ്രധാന ബോളിവുഡ് താരവും നിർണായക വേഷം ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ജഗപതി ബാബു, സായ് കുമാർ, ശ്രീകാന്ത്, അനന്യ നാഗല്ല, രവി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ശക്തമായ പ്രകടനങ്ങളും സാങ്കേതിക വൈഭവവും കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഒരു പാൻ ഇന്ത്യൻ കാഴ്ചയായി ചിത്രം മാറുമെന്ന സൂചനയാണ് ഗ്ലിമ്പ്സ് വീഡിയോ, പോസ്റ്ററുകൾ എന്നിവ പ്രേക്ഷകർക്ക് നൽകുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം ഒരുങ്ങുന്നത്.

രചന- സംവിധാനം- രോഹിത് കെ പി, നിർമ്മാതാക്കൾ- കെ. നിരഞ്ജൻ റെഡ്ഡി, ചൈതന്യ റെഡ്ഡി, ബാനർ- പ്രൈംഷോ എന്റർടെയ്ൻമെന്റ്, മാർക്കറ്റിംഗ് - ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി.

പ്രഭാസ്- ഹനു രാഘവപുടി ചിത്രം "ഫൗസി" സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഡിസംബർ 3 ...
16/08/2026

പ്രഭാസ്- ഹനു രാഘവപുടി ചിത്രം "ഫൗസി" സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഡിസംബർ 3 ന്.

തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന "ഫൗസി"യുടെ പുത്തൻ പോസ്റ്റർ എത്തി. സ്വാതന്ത്ര്യ ദിനം പ്രമാണിച്ചാണ് ചിത്രത്തിൻ്റെ സ്പെഷ്യൽ പോസ്റ്റർ പുറത്ത് വിട്ടത്. ചിത്രം 2026 ഡിസംബർ 3 ന് ലോകമെമ്പാടും ഉള്ള തിയേറ്ററുകളിലെത്തും. ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കുന്ന ഈ വമ്പൻ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്. പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്‌സും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ടി സീരീസ് ഫിലിംസ് ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. "എ ബറ്റാലിയൻ ഹു ഫൈറ്റ്സ് എലോൺ" എന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ. 'സീതാ രാമം' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൗസി.

സ്വാതന്ത്ര്യത്തിൻ്റെ ആഘോഷങ്ങൾക്ക് മുൻപ് ഒരു വലിയ പോരാട്ടം ഉണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്ന കുറിപ്പോട് കൂടി പുറത്ത് വന്ന പോസ്റ്ററിൽ, മഹാത്മ ഗാന്ധിയെ സൂചിപ്പിക്കുന്ന കഥാപാത്രത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ബോളിവുഡ് താരം അനുപം ഖേർ ആണ് ചിത്രത്തിൽ ഗാന്ധിജിയുടെ വേഷം ചെയ്യുന്നത് എന്നാണ് സൂചന. മഹാത്മ ഗാന്ധിയെ സമാധാനത്തിൻ്റെ അടയാളമായി രേഖപ്പെടുത്തുമ്പോൾ, പോരാട്ടം, വയലൻസ് എന്നിവയെ സൂചിപ്പിക്കുന്ന കഥാപാത്രത്തെയും മുഖം വെളിപ്പെടുത്താതെ പോസ്റ്ററിൽ അവതരിപ്പിച്ചിട്ടുണ്ട്.

നേരത്തെ പുറത്ത് വന്ന, ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ, റിലീസ് പ്രഖ്യാപന പോസ്റ്റർ, ടൈറ്റിൽ വീഡിയോ എന്നിവ പുറത്ത് വരികയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. "ദ മാൻ, ദ മിഷൻ, ദ മിസ്റ്ററി", എന്ന വിശേഷണത്തോടയാണ് ചിത്രത്തിൻ്റെ ടൈറ്റിൽ വീഡിയോ പുറത്ത് വന്നത്. ഇന്ത്യയുടെ മഹത്തായ ചരിത്രത്തിൽ മറഞ്ഞു പോയ ഒരു ധീര യോദ്ധാവിന്റെ കഥയാണ് ചിത്രം പറയാൻ പോകുന്നത്. 1940-കളുടെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ബിഗ് ബഡ്ജറ്റ് ചരിത്ര ചിത്രമായാണ് "ഫൗസി" ഒരുങ്ങുന്നത്.

കൊളോണിയൽ ഇന്ത്യയുടെ കാലഘട്ടത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഓപ്പറേഷൻ Z എന്ന സൈനിക നീക്കത്തിനും പ്രാധാന്യമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. 1932 മുതൽ തേടപ്പെടുന്ന ഒരു മോസ്റ്റ് വാണ്ടഡ് കഥാപാത്രം ആയാണ് പ്രഭാസ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് സൂചന.

ഇമാൻവി ആണ് ചിത്രത്തിലെ നായികാവേഷം ചെയ്യുന്നത്. ബോളിവുഡ് താരം അനുപം ഖേർ, മിഥുൻ ചക്രവർത്തി, ജയപ്രദ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. അന്താരാഷ്ട്ര സാങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഉൾപ്പെടെ ആറു ഭാഷകളിൽ ആണ് ചിത്രം പ്രദർശനത്തിന് എത്തുക.

നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- സുദീപ് ചാറ്റർജി ഐ. എസ്. സി, സംഗീതം- വിശാൽ ചന്ദ്രശേഖർ, എഡിറ്റിംഗ്- കോട്ടഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ- അനിൽ വിലാസ് ജാദവ്, വരികൾ- കൃഷ്ണകാന്ത്, കൺസെപ്റ്റ് ഡിസൈനർ- പ്രേം രക്ഷിത്, വസ്ത്രാലങ്കാരം- ശീതൾ ഇഖ്ബാൽ ശർമ, ടി വിജയ് ഭാസ്കർ, വിഎഫ്എക്സ്- ആർ സി കമല കണ്ണൻ, സൗണ്ട് ഡിസൈനർ- കെ ജയ് ഗണേഷ്, സൗണ്ട് മിക്സ്- എ എം റഹ്മത്തുള്ള, പബ്ലിസിറ്റി ഡിസൈനർമാർ- അനിൽ-ഭാനു, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്;ശ്രീനാഥ് ഭാസിയെ ന...
15/08/2026

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്;

ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധര കെ.എം. സംവിധാനം ചെയ്യുന്ന ‘ക്രെഡിറ്റ് സ്കോർ’-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഇഎഫ്ജി പ്രൊഡക്ഷൻസ് ബാനറിൽ വിവേകാനന്ദ എസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ഉമേഷ് തിമ്മെഗൗഡ, പ്രീതി ഉമേഷ്, അവന്തിക വന്ദനാപു എന്നിവരാണ്. ഒരു ഫിനാൻഷ്യൽ സർവൈവൽ ത്രില്ലർ ആയി ഒരുക്കിയ ചിത്രത്തിന് പി.എസ്. ജയഹരിയാണ് സംഗീതം ഒരുക്കിയത്. സ്വതന്ത്ര്യ ദിനാശംസകളോടെയാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്.

ശ്രീനാഥ് ഭാസിക്കൊപ്പം സുഹാസിനി മണിരത്നം, സോഹൻ സീനുലാൽ, ചാന്ദിനി, മാല പാർവതി, സാബുമോൻ, ബാലാജി ശർമ, പ്രമോദ് (ഉപ്പ്), ജാസിം (ചൂരൽ), സുമിൻ, അയ്യപ്പ ബൈജു, മനോജ് ഗിന്നസ്, ബിനോജ് കുളത്തൂർ, അജി ധന്വന്തരി, ഹരി നമ്പൂതിരി, നിഖിൽ, ലെന, ജഗദീഷ് പ്രസാദ്, ശരത് വിനായക്, ഷാജി ഫ്രാൻസിസ് എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്.

ഛായാഗ്രഹണം – പ്രദീപ് നായർ, എഡിറ്റിംഗ് – ജെകെ, സംഗീതം - പി എസ് ജയഹരി, കോ-ഡയറക്ടർ – സാംജി എം. ആന്റണി, കലാസംവിധാനം – ത്യാഗു തവനൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – ഡോ. സതീഷ് ഷേന്ദ്രെ, ഷാജി ഫ്രാൻസിസ്, ശ്രീകാന്ത് സി.ആർ., ജഗദീഷ് വരട്ടി, റീ-റെക്കോർഡിംഗ് മിക്സിംഗ് – ഡോ. ആഷിഷ് ജോസ് ഇല്ലിക്കൽ, വരികൾ – വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ – അനൂപ് അനിൽകുമാർ, സൗണ്ട് എഫക്ട്സ് – ധീരജ്, മേക്കപ്പ് – പ്രദീപ് വിതുര, വസ്ത്രാലങ്കാരം – ബ്യുസി ബേബി ജോൺ, ആക്ഷൻ – മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ – മുരുകൻ എസ്, വിഎഫ്എക്സ്– ഡോട്ട് വിഎഫ്എക്സ് , ഡിഐ– രമേഷ് അയ്യർ, പ്രോജക്ട് കൺസൾട്ടന്റ് – സ്ലീബ വർഗീസ്, ബിസിനസ് ഹെഡ് – രാജേഷ് ജനാർദ്ദനൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് – സുമിൻ എസ്.എൻ., ശ്രീരാജ് ശ്യാമശേഖർ, അസോസിയേറ്റ് ക്യാമറാമാൻമാർ – കനകരാജ്, സുജിൽ, പബ്ലിസിറ്റി ഡിസൈൻ – മാമിജോ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, പിആർഒ – ശബരി.

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരംമെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ആരാധകരുടെ ആവേശം...
15/08/2026

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ആരാധകരുടെ ആവേശം വാനോളമുയർത്തി മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ. 17-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ (IFFM) ഭാഗമായി നടന്ന പരിപാടിയിൽ ദുൽഖറിനെ കാണാനായി വൻ ജനക്കൂട്ടമാണ് ഫെഡറേഷൻ സ്ക്വയറിൽ എത്തിയത്. താരത്തെ നേരിൽ കാണാനുള്ള ആവേശത്തിൽ ആരാധകർ ഒന്നടങ്കം എത്തിയതോടെ ഫെഡറേഷൻ സ്ക്വയർ ആഘോഷത്തിമിർപ്പിലായി.

IFFM 2026ന്റെ ഭാഗമായി മെൽബണിൽ സജീവ സാന്നിധ്യമായ ദുൽഖർ സൽമാൻ ഇതിനോടകം ശ്രദ്ധേയമായ നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ‘കാന്ത’യിലെ പ്രകടനത്തിന് 17-ാമത് IFFMൽ മികച്ച നടനുള്ള പുരസ്കാരം ദുൽഖർ സ്വന്തമാക്കിയിരുന്നു.

പുരസ്കാരനേട്ടത്തിന് പിന്നാലെ, ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തൻ്റെ പുതിയ മലയാളം ആക്ഷൻ ത്രില്ലർ ചിത്രം ‘ഐ ആം ഗെയിം’ ന്റെ പ്രമോഷനിലും ദുൽഖർ സജീവമാണ്. നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പുതിയ റിലീസ് സംബന്ധിച്ച വിവരങ്ങളും IFFM വേദിയിൽ ദുൽഖറിന്റെ സാന്നിധ്യവും ആരാധകരിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമയുടെ വൈവിധ്യവും ആഗോള സ്വീകാര്യതയും ആഘോഷിക്കുന്ന IFFM 2026 ഓഗസ്റ്റ് 13 മുതൽ 23 വരെയാണ് മെൽബണിലും റീജിയണൽ വിക്ടോറിയയിലുമായി നടക്കുന്നത്. 130-ലേറെ ചിത്രങ്ങളാണ് വിവിധ ഇന്ത്യൻ ഭാഷകളിലായി ഇത്തവണ മേളയിൽ പ്രദർശിപ്പിക്കുന്നത്.

മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ദുൽഖറിനെ കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടം, മലയാളി താരത്തിന്റെ ഇന്ത്യയ്ക്ക് പുറത്തുള്ള, പ്രത്യേകിച്ച് ഓസ്‌ട്രേലിയയിലെ, വൻ ജനപ്രീതിക്ക് മറ്റൊരു തെളിവായി മാറുകയായിരുന്നു.

സൂര്യ - മമിത ബൈജു - വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി; ചിത്രം കേരളത്തിൽ എത്തിച...
15/08/2026

സൂര്യ - മമിത ബൈജു - വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി; ചിത്രം കേരളത്തിൽ എത്തിച്ചത് ന്യൂ സൂര്യ ഫിലിംസ്,

സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന "വിശ്വനാഥ് ആൻഡ് സൺസ്" എന്ന ചിത്രത്തിൻ്റെ ആദ്യ ദിന കേരളാ ഗ്രോസ് കലക്ഷൻ 1.75 കോടി. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിച്ചത് ന്യൂ സൂര്യ ഫിലിംസ് ആണ്. ഗംഭീര പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രത്തിന് നിരൂപകരും പ്രശംസ നൽകുന്നുണ്ട്. കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് ചിത്രം ഇപ്പൊൾ പ്രദർശിപ്പിക്കുന്നത്.

മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

ഒരു പക്കാ ഫാമിലി എൻ്റർടെയിനർ ആണ് ചിത്രമെന്നാണ് പ്രേക്ഷകാഭിപ്രായം. ആദ്യാവസാനം ഒട്ടേറെ ചിരി മുഹൂർത്തങ്ങളും വൈകാരിക നിമിഷങ്ങളും കൊണ്ട് സമ്പന്നമായ ചിത്രത്തിൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന ആക്ഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. സൂര്യ, മമിത, രാധിക ശരത്കുമാർ എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. സൂര്യയെ വളരെ സ്റ്റൈലിഷ് ആയി അവതരിപ്പിച്ച ചിത്രത്തിൽ മാഡി എന്ന കഥാപാത്രമായി കയ്യടി നേടുന്ന പ്രകടനമാണ് മമിത ബൈജു നടത്തിയത്.

സഞ്ജയ് വിശ്വനാഥ് എന്ന കഥാപാത്രമായി സൂര്യ എത്തിയ ചിത്രത്തിൽ രവീണ ടണ്ഠൻ, നാസർ, അനാർക്കലി മരക്കാർ, രാജീവ് മേനോൻ, കാളി വെങ്കട്ട്, ഭവാനി ശ്രീ, സുനിൽ റെഡ്ഡി എന്നിവരും വേഷമിട്ടിരിക്കുന്നു. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധ നേടിയിട്ടുണ്ട്. സൂര്യ ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആൻഡ് സൺസ്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കിയ ചിത്രമാണ്.


ഛായാഗ്രഹണം - നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റർ - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ - ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ - കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ - ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ,
ഫൈറ്റ് മാസ്റ്റർ - വി. വെങ്കട്ട്, നൃത്തസംവിധാനം - ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ - കെ. എൻ. വിജയകുമാർ, ചീഫ് കോ-ഡയറക്റ്റർ - ശ്രീവാസ്തവ , കോ-ഡയറക്ടർ - അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർവൈസർ - വാസുദേവ റാവു മൊജ്ജാദ, ഡിഐ - ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് - വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ് - ടി. ഉദയ് കുമാർ, ടീസർ കട്ട് - ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റർ - ബലറാം കൃഷ്ണൻ, അസോസിയേറ്റ് എഡിറ്റർ - ശ്രീനിവാസ് നദിമിണ്ടി, ഡയറക്ഷൻ ഡിപ്പാർട്ട്മെന്റ് - വിജയകുമാർ, ബാലയ്യ ഡി രാജശേഖർ, രാമറാവു ആലുബെല്ലി, രാം സന്ദീപ് വർമ്മ ജമ്പാന, രമേഷ് അഗുരി, നവീൻ ഈദാര, സായ് ചരൺ വണ്ടവസു, റിഷ ചെറുകുരി, ശിവ ശങ്കർ, അനീഷ് ദേവൻപള്ളി, കലാൽ വെങ്കി ഗൌഡ്, ഡിഒപി ടീം - ആൻസൺ ടൈറ്റസ്, ഹെമിൽ സുഗുനൻ, അഭിജിത് ഷാബു, നിഖില ലാൽകുമാർ, ഹരി ബാബു, പ്രവീൺ, കോസ്റ്റ്യൂം ഡിസൈനർമാർ - അർച്ചന റാവു, സന്ധ്യ സബ്ബവരപു, മോഷൻ ജിഎഫ്എക്സ് - സബാരി രാമിറോ, പ്രൊഡക്ഷൻ കൺട്രോളർ - രുദ്രേഷ് എസ്, പബ്ലിസിറ്റി ഡിസൈനർ - കബിലൻ, ഡിജിറ്റൽ മാർക്കറ്റിംഗ് - സന്ദീപ് കുൽക്കർണി, പിആർഒ- ശബരി

Address

Thrissur
680306

Website

Alerts

Be the first to know and let us send you an email when SYNC SLATE MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share