01/08/2026
ജില്ലയിൽ ഓറഞ്ച് അലർട്ട് : ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ തഹസിൽദാർമാർ, ഡെപ്യൂട്ടി കളക്ടർമാർ എന്നിവരുടെ അടിയന്തര യോഗം ചേർന്ന് പ്രധാന തീരുമാനങ്ങളും ജാഗ്രതാ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു......
കാലാവസ്ഥാ മുന്നറിയിപ്പും പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദ്ദേശങ്ങളും:
1. അലർട്ട് വിവരങ്ങൾ (01/08/2026):
* ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ): എറണാകുളം, തൃശൂർ, പാലക്കാട്......
* മഞ്ഞ അലർട്ട് (ശക്തമായ മഴ): തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ.
2. പൊതുജനങ്ങൾ പാലിക്കേണ്ട പ്രധാന സുരക്ഷാ മുൻകരുതലുകൾ:
* മാറി താമസിക്കൽ: മലയോര മേഖലയിലെ ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിലും താഴ്ന്ന വെള്ളക്കെട്ട് മേഖലകളിലും ഉള്ളവർ പകൽ സമയത്ത് തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ക്യാമ്പുകളിലേക്കോ മാറണം. അടിയന്തര സാഹചര്യങ്ങൾക്കായി ഒരു എമർജൻസി കിറ്റ്' തയ്യാറാക്കി വെക്കുക.
* യാത്രകൾ ഒഴിവാക്കുക: മഴ ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ, വിനോദസഞ്ചാരം, രാത്രികാല യാത്രകൾ എന്നിവ പൂർണ്ണമായും ഒഴിവാക്കുക.
* ജലാശയങ്ങൾ & വിനോദങ്ങൾ: പുഴകൾ മുറിച്ചു കടക്കാനോ, കുളിക്കാനോ, മീൻപിടിക്കാനോ ഇറങ്ങരുത്. മേൽപ്പാലങ്ങളിൽ കയറി സെൽഫി എടുക്കുന്നതും കൂട്ടംകൂടി നിൽക്കുന്നതും കർശനമായി നിരോധിച്ചു.
* വൈദ്യുതി & മരങ്ങൾ: പൊട്ടിവീണ വൈദ്യുതി ലൈനുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ **1912** എന്ന നമ്പറിൽ KSEB-യെ അറിയിക്കുക. അപകടാവസ്ഥയിലുള്ള മരങ്ങളും പോസ്റ്റുകളും കോതി ഒതുക്കുകയോ അധികൃതരെ അറിയിക്കുകയോ ചെയ്യുക.
* തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ കടലാക്രമണ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണം.
* ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം പൂർണ്ണമായും ഒഴിവാക്കുക.
* മത്സ്യബന്ധന യാനങ്ങൾ (ബോട്ടുകൾ, വള്ളങ്ങൾ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടുക. ഈ സമയത്ത് യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒരുപോലെ അപകടകരമാണ്........