Midhun Malayalam Connect

Midhun Malayalam Connect The beauty and depth of the flute. This is page is an attempt to find the depth of music. Midhun malayalam official page.

പടവാളി First performance on April 19 at Thrissur Regional Theatre.
17/03/2026

പടവാളി
First performance on April 19 at Thrissur Regional Theatre.

15/03/2026

പടവാളി 2nd Look Poster
First performance on April 19 at Thrissur Regional Theatre.

01/03/2026

പവിത്രം Serial Love Song. My Music & Voice

ഫെബ്രുവരി 15, 16ഇരിഞ്ഞാലക്കുട ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലും, കുറ്റമുക്ക് മഹാദേവക്ഷേത്രത്തിലും ' ഗംഗ ' അവതരിപ്പിക്കുവാൻ ക...
17/02/2026

ഫെബ്രുവരി 15, 16
ഇരിഞ്ഞാലക്കുട ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലും, കുറ്റമുക്ക് മഹാദേവക്ഷേത്രത്തിലും ' ഗംഗ ' അവതരിപ്പിക്കുവാൻ കഴിഞ്ഞു. തുടക്കത്തിൽ 20 മിനിറ്റ് മാത്രം ദൈർഘ്യമുണ്ടായിരുന്ന ആ തിയറ്റർ കൊറിയോഗ്രഫി ഇപ്പോൾ ഒരു മണിക്കൂർ ദൈർഘ്യമുള്ള അവതരണമായി മാറിക്കഴിഞ്ഞു. ഇതിനോടകം 8 അവതരണങ്ങൾ പൂർത്തിയാക്കി 'ഗംഗ ' യാത്ര തുടരുകയാണ്. കവിതാജിയുടെ Kavitha Rlv നേതൃത്വത്തിൽ ശിവരഞ്ജിനി ബാലാജി കലാഭവൻ എല്ലാ അർത്ഥത്തിലും ഒരു തീയറ്റർ സ്പേസ് കൂടിയായി മാറുകയാണ്. നൃത്തത്തോടൊപ്പം അവിടെയുള്ള കുട്ടികൾ അഭിനയം കൂടി സ്വായത്തമാക്കുന്നു. അവരാണ് ഈ കലാവതരണത്തിന്റെ നെടുംതൂൺ. ഒരു നാടകത്തിൽ എന്നപോലെ സെറ്റ് ചേഞ്ചുകൾ, പ്രോപ്പർട്ടീസ് , കോസ്റ്റ്യൂം ചെയ്ഞ്ചുകൾ ഇതിനോടൊപ്പം ഇടതടവില്ലാതെ ഒരു മണിക്കൂർ നൃത്തവും അഭിനയവും. ഒരു വേദിയിൽനിന്ന് മറ്റൊരു വേദിയിലേക്കുള്ള യാത്ര ഞങ്ങൾക്ക് സാധ്യമാകുന്നത് ഓരോ അവതരണത്തിന്റെയും പൂർണ്ണത തന്നെയാണ്.
ഓരോ അവതരണശേഷവും പ്രേക്ഷകർ ഞങ്ങൾക്ക് ചുറ്റും സ്നേഹത്തോടെ കൂടുമ്പോൾ സംവിധായകൻ എന്ന നിലയിൽ ഒരുപാട് സന്തോഷം. പക്ഷേ ഈ വിജയത്തിൻറെ വഴിയിൽ ചേർന്ന് നിൽക്കുന്ന ഒരുപാട് പേരുണ്ട് - വരികൾ എഴുതി എൻ്റെ ചേച്ചി Mrudhula Ramachandran ആർട്ട് ഡയറക്ഷൻ ചെയ്തു ഓരോ രംഗത്തെയും മനോഹരമാക്കി തരുന്ന Shinoj Asokan .
ഓരോ സീനിലും വെളിച്ചം എങ്ങനെ വേണമെന്ന് ധനേഷിന് Dhanesh Kumaran വ്യക്തമായ ധാരണയുണ്ട്. ഏറ്റവും അച്ചടക്കത്തോടെ വെളിച്ചം പെയ്തിറങ്ങുന്ന വേദികൾ ഉണ്ടാക്കി തരുന്നതിന് ഒരുപാട് സ്നേഹം. സംഘത്തിൻ്റെ എമർജൻസി call പോലെ ചേർന്ന് നിൽക്കുന്ന Sandhya Umesh .dhu8984 . ഇതൊന്നും കൂടാതെ സ്റ്റുഡിയോയിൽ പാട്ടുപാടാനും ഡബ്ബിങ്ങിനും ഒരു വലിയ സുഹൃത്ത്നിര. ഈ യാത്ര ഞങ്ങൾ തുടരുക തന്നെയാണ്.
For Booking Contact: 9895781841
Note : മനോഹരമായ ഈ ചിത്രങ്ങൾ എടുത്തു തന്നതിന് Sajith Devs - ഒരുപാട് നന്ദി.

14/02/2026

ഗംഗ ഫെബ്രുവരി 15 ന് ഇരിഞ്ഞാലക്കുടയിൽ, ഫെബ്രുവരി 16 ന് കുറ്റുമുക്കിൽ. എല്ലാവർക്കും സ്വാഗതം.

ദ്വാപരയുഗത്തിൽ നിന്ന് കലിയുഗത്തിലേക്കും അവിടെനിന്ന് നമുക്ക് യാത്രയാകാനാകുന്ന പുതിയ സഞ്ചാരസാധ്യതകളിലേക്കും "പഥം" വിരൽ ചൂണ...
31/01/2026

ദ്വാപരയുഗത്തിൽ നിന്ന് കലിയുഗത്തിലേക്കും അവിടെനിന്ന് നമുക്ക് യാത്രയാകാനാകുന്ന പുതിയ സഞ്ചാരസാധ്യതകളിലേക്കും "പഥം" വിരൽ ചൂണ്ടുന്നു. പാറമേക്കാവ് വിദ്യാമന്ദിറിൻ്റെ വാർഷികാഘോഷത്തിന് എൻ്റെ സംവിധാനത്തിൽ കവിതാജിയുടെ Kavitha Rlv മനോഹരമായ കൊറിയോഗ്രാഫിയിൽ "പഥം " അരങ്ങേറി. ഏതാണ്ട് 20 ദിവസത്തെ പരിശീലനം കൊണ്ട് വേദിയെ ഏറ്റവും കൈവഴക്കത്തോടെ ഉപയോഗിക്കാൻ ശീലിച്ച കുട്ടികൾ. അവരുടെ ആത്മാർത്ഥമായ ഇടപെടൽ തന്നെയാണ് "പഥം" മനോഹരമാകാനുള്ള കാരണം. ഏതാനും കുറച്ചു ദിവസങ്ങൾ കൊണ്ട് ഞങ്ങൾ ഉണ്ടാക്കിയ സ്നേഹത്തിൻറെ ലോകം തന്നെയാണ് ഈ അവതരണത്തിന്റെ നട്ടെല്ല്.
പിന്നെ എന്നത്തേയും പോലെ എന്നോടൊപ്പം ചേർന്ന് നിൽക്കുന്ന ഒരു വലിയ സംഘം. കുട്ടികൾക്ക് പരിശീലകരായി ഞങ്ങളോടൊപ്പം ചേർന്ന് പ്രിയപ്പെട്ട ജിതു, നിവേദ്യ , വിനി Vinitha Salil .. വരികൾ എഴുതി Mrudhula Ramachandran. കലാസംവിധാനത്തിൽ Shinoj Asokan ഷിനുവിനോടൊപ്പം Sandhya Umesh Poornima Govind , ദേവി, Sunil Peringad , സനൽ -
വെളിച്ചം കൊണ്ട് വേദിയെ മനോഹരമാക്കി Dhanesh Kumaran '
പാട്ടിനു കൂട്ടായി Lakshmi Krishna Amalraj Raj Abhirami M
കഥാപാത്രത്തിന് ശബ്ദമേകി Christina, Henson Anto, Jaya Dhanal , Sreebala, Aswathi , Aadilakshmi, Ameya, Anjana Manoj, RLV kavitha.
ചമയം മണിയേട്ടൻ. ആവശ്യമായ മറ്റ് പ്രോപ്പർട്ടികൾ നൽകി Deepa Suresh Enjoy festa
ഒടുവിൽ ഈ അവതരണത്തിന് വേദിയൊരുക്കി തന്ന പാറമേക്കാവ് വിദ്യാമന്ദിറിനോട്.
ചേർന്നുനിന്ന മറ്റെല്ലാവരോടും -
നന്ദി.
Team
.dhu8984

03/01/2026

പടവീരൻ തെയ്യം - കണ്ണൂർ കളത്തിൽകാവ് കോലാധാരി- വിനു പെരുവണ്ണാൻ

അപ്പോൾ ഞാൻ ആ സമയങ്ങളോട് മാത്രം നീതി പുലർത്തുകയായിരുന്നു.
26/12/2025

അപ്പോൾ ഞാൻ ആ സമയങ്ങളോട് മാത്രം നീതി പുലർത്തുകയായിരുന്നു.

20/12/2025

യാത്രകൾക്ക് കൂട്ടായി പുതിയ ഒരു ചങ്ങാതി.

Address

Https://maps. App. Goo. Gl/fdsqHZwrKY1y7Jb 57
Thrissur
HTTPS://MAPS.APP.GOO.GL/FDSQHZWRKY1Y7JB57

Alerts

Be the first to know and let us send you an email when Midhun Malayalam Connect posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Midhun Malayalam Connect:

Share