YOUR TUNE

YOUR TUNE its about art

14/03/2025

16/06/2020

10 വയസുകാരനായ അഭിനന്ദ് ഭൂപേഷ് 3000 തിലധികം പ്രാവശ്യം 32മിനിറ്റ് തുടർച്ചയായി ജഗ്ഗിൾ ചെയ്ത് ചരിത്രം സൃഷ്ടിക്കുകയാണ്

ചേർപ്പിൽ തെക്കൂട്ട് ഭൂപേഷിന്റേയും മഞ്ജു ഭൂപേഷിന്റേയും മകനാണ് അഭിനന്ദ്. ഈ ചരിത്ര നേട്ടത്തിന് അവനെ അർഹനാക്കിയതിനു പിന്നിൽ അച്ഛൻ ഭൂപേഷിന്റെ അശ്രദ്ധമായ പരിശ്രമവും കാൽപ്പന്തു കളിയോടുള്ള അദമ്യമായ അഭിനിവേശവുമാണ്.അഭിനന്ദിനു 1 വയസു മുതൽ പന്താണ് കളിപ്പാട്ടമായി വാങ്ങികൊടിത്തിരുന്നത്. 3 വയസുമുതൽ ചേർപ്പ് മഹാത്മാ മൈതാനിയിൽ അച്ചനും ചേട്ടൻ അഭിനവിനോടും കൂടി പന്തുകളിക്കാൻ തുടങ്ങി.

. ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ നേതൃത്വത്തിൽ പറപ്പൂർ F C നടത്തിയ ജില്ലാ ബേബിലീഗിൽ 8 വയസായ അഭിനന്ദ് സമ്മാനം നേടി. 2018-19 കാലയളവിൽ നടത്തിയ ബേബിലീഗിൽ F C കേരളയെ ചാപമ്പ്യനാക്കിയ അഭിനന്ദ് 28 ഗോൾ സ്കോർ ചെയ്ത് മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. 2019-20 ഫുട്ബാൾ ഫെഡറേഷന്റെ കീഴിൽ പറപ്പൂർ F C നടത്തിയ 3 മാസം നീണ്ടു നിന്ന ബേബിലീഗിൽ അണ്ടർ 10 വിഭാഗത്തിൽ F C കേരളക്ക് ചാമ്പ്യൻഷിപ്പ് നേടിക്കൊടുത്ത അഭിനന്ദ് ആ കളിയിൽ 21 കളിയിൽ നിന്നും 31 ഗോളുകൾ നേടി ടോപ് സ്കോററും ബെസ്റ്റ് പ്ലേയറും ബെസ്റ്റ് ഫോർവേഡും കരസ്ഥമാക്കി അപൂര്വമായ ട്രിപ്ൾ സമ്മാനം കരസ്ഥമാക്കി. അസാധാരണമായ പന്തടക്കവും മികച്ച ട്രിപളിങ്ങുമാണ് ടൂര്ണമെന്റിലുടനീളം അഭിനന്ദ് കാഴ്ച വെച്ചത്.
ഈ വിസ്മയ വിജയങ്ങൾക്കു അഭിനന്ദിനു പ്രചോദനം F C കേരളയിൽ തന്നെ കളിക്കുന്ന 11 വയസുകാരനായ ചേട്ടൻ അഭിനവ് ഭൂപേഷ് ആണ്.കളിക്കളത്തിൽ കവിത വിരിയിക്കുന്ന അഭിനന്ദ് ഇന്ത്യക്ക് ഒരു തിളങ്ങുന്ന ഭാവി വാഗ്‌ദാനമാണ്.

15/06/2020

Address

Thrissur

Website

Alerts

Be the first to know and let us send you an email when YOUR TUNE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share