Madhavamathrugramam

Madhavamathrugramam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Madhavamathrugramam, Performance Art, Thrissur.

നിഷ്ഠാ എന്നത് വ്യവസ്ഥ, താല്പര്യം, ദൃഢനിശ്ചയം, സ്വധർമ്മത്തിലുളള ശ്രദ്ധ എന്നൊക്കെ വ്യുത്പത്തി. അതുതന്നെയാണ് നൈഷ്ഠികം എന്ന ...
20/12/2023

നിഷ്ഠാ എന്നത് വ്യവസ്ഥ, താല്പര്യം, ദൃഢനിശ്ചയം, സ്വധർമ്മത്തിലുളള ശ്രദ്ധ എന്നൊക്കെ വ്യുത്പത്തി. അതുതന്നെയാണ് നൈഷ്ഠികം എന്ന പേര് തിരഞ്ഞെടുത്തത്. സ്വയം വ്യാപരിയ്ക്കുന്ന വിഷയത്തിലെ നിഷ്ഠ. അത് പരമ്പരാഗതമായി പകർന്ന് അനുസ്യൂതം ഒരു അരുവി പോലെ ഒഴുകുന്ന പ്രവർത്തനമാണ് ഭാരതീയസംസ്കൃതി. മാനവരാശിയുടെ അതിശ്രേഷ്ഠമായതും ശാശ്വതവുമായ പരമ്പരകളിൽ ഒന്നിൽ കൂടിയാട്ടം അഗ്രിമത്തായത് ഈ നിഷ്ഠയുടെ ബലമാണ്. ഇതൊരു തപസ്സാണ്.

നൈഷ്ഠികം എന്ന പേരിൽ മാധവമാതൃഗ്രാമം സംഘടിപ്പിയ്ക്കുന്ന നാലുദിന കൂടിയാട്ടപരമ്പര നാട്യതപോധനനായ ഗുരു അമ്മന്നൂർ പരമേശ്വരച്ചാക്യാരുടെ പതിനഞ്ചാം ചരമസ്മൃതിയോടെ സമാരംഭിയ്ക്കുന്നു. കേരളവ്യാസൻ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച "കിരാതാർജ്ജുനീയം വ്യായോഗം" ഇന്നത്തെ അറിവോളം കൂടിയാട്ടത്തിൽ പ്രചരിയ്ക്കുന്ന മൂന്നാമത്തെ വ്യായോഗകൃതിയാണ്.
നിർവ്വഹണസഹിതം ഈ കൂടിയാട്ടം അരങ്ങേറുന്നത് മഹാകവിയ്ക്കുളള സമർപ്പണവും ആണ്.

നാലു ദിവസത്തെ അവതരണങ്ങളിലേയ്ക്ക് കലാസ്വാദകരെ സഹർഷം ക്ഷണിയ്ക്കുന്നു. വിശദവിവരങ്ങൾക്ക് ബ്രോഷർ പരിശോധിയ്ക്കുമല്ലോ......

സഹൃദയരെ, ഗുരുക്കന്മാരെ പ്രണാമം   മറ്റൊരു ദൗത്യം അരങ്ങേറ്റുവാൻ തയ്യാറെടുക്കുന്നു. മാധവമാതൃഗ്രാമം തൃശ്ശൂർ കേന്ദ്രീകരിച്ച് ...
14/12/2023

സഹൃദയരെ, ഗുരുക്കന്മാരെ പ്രണാമം

മറ്റൊരു ദൗത്യം അരങ്ങേറ്റുവാൻ തയ്യാറെടുക്കുന്നു. മാധവമാതൃഗ്രാമം തൃശ്ശൂർ കേന്ദ്രീകരിച്ച് നാട്യകേന്ദ്രീകൃതമായി പ്രവർത്തനം തുടങ്ങിയിട്ട് പതിനൊന്ന് ആണ്ടുകൾ തികഞ്ഞു.

ഗുരു അമ്മന്നൂർ പരമേശ്വരച്ചാക്യാർ-- കൂത്തും കൂടിയാട്ടവും അതിന്റെ നിഷ്ഠയും സൗന്ദര്യവും കൈവിടാതെ അവസാനശ്വാസം വരെ പ്രാണന് സമമായി സങ്കല്പിച്ച് ജീവിച്ച ആചാര്യൻ. അദ്ദേഹത്തിന്റെ പതിനഞ്ചാം ചരമവാർഷികം.

ശ്രീ. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ എകദേശം 125 വർഷങ്ങൾക്കുമുമ്പ് രചിച്ച "കിരാതാർജ്ജുനീയം വ്യായോഗം" കൂടിയാട്ടരൂപത്തിൽ നിർവ്വഹണസഹിതം ചിട്ടപ്പെടുത്തി കൊടുങ്ങല്ലൂർ കോവിലകം ഭരണസമിതിയുടെ സഹകരണത്തോടെ അവതരിപ്പിച്ചതിന്റെ രണ്ടാം വാർഷികം.

മാധവമാതൃഗ്രാമം ഇത്തരത്തിൽ ഏറ്റെടുത്ത കാര്യങ്ങളെല്ലാം സമാഹരിച്ച് പുതിയ ചുവടു വെയ്പ്പ് നടത്തുന്നു.

"നൈഷ്ഠികം-2023"

ചെറുതല്ലാത്ത ഈ സംരംഭം നല്ല രീതിയിൽ നടത്തുവാൻ സഹൃദയരായ ഏവരുടേയും സഹായ-സാന്നിദ്ധ്യ-സഹകരണങ്ങൾ അത്യാവശ്യമാണ്. പരിപാടിയുടെ കൂടുതൽ വിവരങ്ങൾ ഉടനെ പ്രസിദ്ധീകരിയ്ക്കുന്നുണ്ട്. ഏവരേയും സഹർഷം സ്വാഗതം ചെയ്യുന്നു.

27/11/2023
മാധവമാതൃഗ്രാമം അവതരിപ്പിക്കുന്ന " ആചാര്യനമസ്‌കൃതി 2023 " .ഗുരു അമ്മന്നൂർ മാധവചാക്യാർ 106-)o മത്  ജന്മ വാർഷികം. കല്യാണസൗഗ...
19/05/2023

മാധവമാതൃഗ്രാമം അവതരിപ്പിക്കുന്ന
" ആചാര്യനമസ്‌കൃതി 2023 " .
ഗുരു അമ്മന്നൂർ മാധവചാക്യാർ 106-)o മത് ജന്മ വാർഷികം. കല്യാണസൗഗന്ധികം കൂടിയാട്ടം സമ്പൂർണം.
സമയം വൈകീട്ട് 5.30 മുതൽ ,
വേദി : ലക്ഷമി കല്യാണമണ്ഡപം തെക്കേമഠം മിനിഹാൾ, പഴയനാടക്കാവ്, തൃശ്ശൂർ

Address

Thrissur
680007

Telephone

+919447529335

Website

Alerts

Be the first to know and let us send you an email when Madhavamathrugramam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Madhavamathrugramam:

Share