15/08/2023
* പുതിയൊരു വ്യത്യസ്തമാർന്ന പ്രണയ കാവ്യവുമായ് റോയ് കണ്ട മലാഖ റിലീസിന് ഒരുങ്ങുന്നു*
നമ്മുടെ എല്ലാവരുടെയും മനസ്സിൽ ഒരു ആഗ്രഹമുണ്ടാകും യാത്ര പോണമെന്ന് ഇവിടെ ഒരു യാത്രയെ സ്നേഹിക്കുന്ന ഒരു മാലാഖയുടെ കഥയാണ് ഈ ചിത്രം പറയുന്നത് .ആഗ്രഹങ്ങൾ ഉണ്ടായിട്ടും യാത്രപോവാൻകഴിയാതെഎന്ത്ചെയ്യണമെന്നറിയാതെ നിൽക്കുന്ന മാലാഖയുടെ കഥയാണ് ഇത് സന്തോഷങ്ങളും സങ്കടങ്ങളും നിറഞ്ഞ പ്രണയം. ഇവിടെ പരസ്പരം കാണാതെ പതിയെ ഇഷ്ട്ടപ്പെട്ട രണ്ട് യുവ മനസ്സുകളുടെ കഥ പറയുകയാണ് റേയ് കണ്ട മാലാഖ എന്ന സിനിമ പ്രണയത്തിൻറെ ഒരു പുതിയ ഭാവനയിലുടെ നിങ്ങളെ കൊണ്ടുപോകുന്നു
നിരവധി സിനിമകൾക്ക് ഛായാഗ്രഹകനായി വെള്ളിത്തിരയിൽ തന്റെ തായ സ്ഥാനം ഉറപ്പിച്ച യുവ നടനും ഡി.ഒ.പിയുമായ സമീർ ഇലിയാസിന്റെ കഥയ്ക്ക് ലക്ഷ്മൺ ആചാര്യ തിരകഥ എഴുതി ജയസുന്ദർ സംവിധാനം നിർ മുറിച്ചിരിക്കുന്നു. ബാലു വെൺ പകൽ തുടങ്ങി മൂന്ന് ഡി.ഒ.പി കളാണ് ഇതിന്റെ പിന്നിൽ പ്രവർത്തി ച്ചിരിക്കുന്നത്. മൂന്ന് യുവ സംഗീതസംവിധായകർ ഈണമിട്ട മധുര ഗാനങ്ങളും ഉൾപ്പെട്ട ഈ മിനി സിനിമയുടെ പ്രദർശനം വെഞ്ഞാറമൂട് സിന്ധു സിനിമാസിൽ ഓഗസ്റ്റ് 20ന് പ്രദർശിപ്പിക്കും