‘രംഗപ്രഭാത്’ ഏഷ്യ ഭൂഖണ്ഡത്തിലെ കുട്ടികളുടെ ആദ്യത്തെ നാടക കളരി.
കേരളത്തില്‍ തിരുവനന്തപുരം ജില്ലയി ല്‍ നിന്നും 25കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന വെഞ്ഞാറമൂടിന്‍റെ സമീപ പ്രദേശമായ ‘ആലുംതറയാണ്’ രംഗപ്രഭാതിന്‍റെ ആസ്ഥാനം. പ്രൊഫസര്‍ ജി.ശങ്കരപിള്ളയുടെയും ഗുരു കൊച്ചുനാരായണപിള്ളയുടെയും ശ്രമഫലമായാണ് ഈ നാടക കളരി രൂപം കൊണ്ടത്.
കുട്ടികളിലുള്ള വിദ്യാഭാസ ബോധവും, അതോടൊപ്പം കലാവാസനയും വളര്‍ത്തിയെടുക്കുക എന്നത
ാണ് ഈ കലാകേന്ദ്രത്തിന്‍റെ പരമ പ്രധാനമായ ലക്ഷ്യം.
ആരംഭത്തില്‍ ഒരു ചെറിയ നാടക കളരിയായിരുന്ന രംഗപ്രഭാത് ഇന്ന് വളരയേറെ മേഖലയിലേക്ക് വ്യാപിച്ചിരിക്കുന്നു. ഇന്‍ഡോര്‍-ഓപ്പണ്‍ എയര്‍ തീയറ്റ ര്‍ സംവിധാനം, നാടന്‍ കലകള്‍, കരകൌശല വിദ്യക ള്‍ പരിശീലിപ്പിക്കല്‍, വായനശാല തുടങ്ങീ താമസിച്ച് പഠിക്കാനുള്ള സൗകര്യങ്ങള്‍ വരെ ഇന്ന് ലഭ്യമാണ്.
നാടന്‍ കലകളും, നാടകങ്ങളും കരകൌശല വസ്തുക്കളുടെ പ്രദര്‍ശനവും, കുട്ടികള്‍ക്കായുള്ള കഥാ പാരയണവുമൊക്കെയായി എല്ലാ വര്‍ഷവും സാംസ്കാരിക പരിപാടികള്‍ക്കായി ആതിഥേയത്വം വഹിക്കുന്ന രംഗപ്രഭാത് വെഞ്ഞാറമൂടിന്‍റെ അഭിമാന സ്തംഭങ്ങളില്‍ ഒന്ന് തന്നെയാണ്. Rangaprabhath is a living monument to a master craft man and his disciple in Theatre who dreamt of a Children’s Theatre for the holistic development of children through a conscious weaving of education and arts. The master is Prof. Sankara Pillai and the disciple is Guru Kochunarayana Pillai. Their association led to the blossoming of India’s first community oriented children’s theatre at a village called Alumthara, 25 kilometres north of Thiruvananthapuram city, Kerala’s capital. Began as a small experiment in story telling the initiative gradually grew into a Centre for dedicated experiments in children’s education through arts.