PINEapple movies

PINEapple movies ITS ALL ABOUT MOVIE | FILM PROMOTION | SHORT MOVIE PROMOTION | EVENTS | AD PROMOTION | POSTER DESIGN

ITS ALL ABOUT MOVIE | FILM PROMOTION | SHORT MOVIE PROMOTION | EVENTS | AD PROMOTION | POSTER DESIGN |

02/08/2021

VIDEO EDITOR

28/07/2020
www.smactanews.com
21/07/2020

www.smactanews.com

നടിയും നടൻ അര്‍ജുന്റെ മകളുമായ ഐശ്വര്യ അര്‍ജുന് കൊവിഡ് സ്ഥിരീകരിച്ചു. സാമൂഹ്യമാധ്യമത്തിലൂടെ ഐശ്വര്യ തന്നെയാണ....

 #നായകന്മാര്‍ക്കൊപ്പം  #കിടക്ക പങ്കിടാന്‍ തയ്യാറാകാത്തതിനാല്‍  #അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്-മല്ലികസിനിമയ്ക്കുള്ളില്‍ നടക...
04/07/2018

#നായകന്മാര്‍ക്കൊപ്പം #കിടക്ക പങ്കിടാന്‍ തയ്യാറാകാത്തതിനാല്‍ #അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്-മല്ലിക

സിനിമയ്ക്കുള്ളില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് നടിമാരുടെ തുറന്നു പറച്ചിലുകള്‍ തുടര്‍ക്കഥയാവുകയാണ്. അത്തരത്തില്‍ തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി വന്നിരിക്കുകയാണ് ബോളിവുഡ് നടി മല്ലിക ഷെരാവത്ത്. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് നായകന്മാര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തിയത്.

സിനിമയിലെ തന്റെ കഥാപാത്രങ്ങളെ കണ്ട് എളുപ്പത്തില്‍ വഴങ്ങുന്നവളാണെന്ന് വിലയിരുത്തി സിനിമാ സംവിധായകരും സഹതാരങ്ങളും ഉള്‍പ്പടെ നിരവധി പേര്‍ തന്നെ സമീപിച്ചിട്ടുണ്ടെന്ന് മല്ലിക പറയുന്നു. 2004 ല്‍ പുറത്തിറങ്ങിയ മര്‍ഡര്‍ എന്ന ചിത്രത്തിലൂടെയാണ് മല്ലിക ബോളിവുഡില്‍ തരംഗമാകുന്നത്. ഇമ്രാന്‍ ഹാഷ്മിയുമൊത്തുള്ള ചൂടന്‍ രംഗങ്ങള്‍ മല്ലികയ്ക്ക് ഹോട്ട് നായികയെന്ന പദവി നേടിക്കൊടുത്തു. ഇതോടെ ആളികള്‍ തന്നെ മുന്‍വിധിയോടെ നോക്കിക്കാണാന്‍ തുടങ്ങിയെന്ന് മല്ലിക പറയുന്നു.

"ചെറിയ വസ്ത്രവും ധരിച്ചെത്തുകയും സ്‌ക്രീനില്‍ ചുംബിക്കുകയും ചെയ്താല്‍ അവളെ സദാചാരമില്ലാത്തവളായി മുദ്രകകുത്തും. ഇത് കണ്ട് പുരുഷന്മാര്‍ നമുക്ക് മേലെ സ്വാതന്ത്ര്യമെടുക്കും. ഇത് എനിക്കും സംഭവിച്ചിട്ടുണ്ട്. സ്‌ക്രീനില്‍ ചെയ്യുന്നപോലെ എന്നോട് അടുത്ത് ഇടപഴകാന്‍ നിനക്ക് കഴിയില്ലേ എന്ന് നായകന്മാര്‍ ചോദിച്ചിട്ടുണ്ട്. സ്‌ക്രീനില്‍ ചെയ്യുന്ന കാര്യം സ്വകാര്യമായി ചെയ്താല്‍ എന്താണ് കുഴപ്പമെന്നാണ് അവര്‍ ചോദിച്ചിരുന്നത്. ഇത്തരത്തില്‍ നായകന്മാരുടെ അപ്രീതി കൊണ്ട് നിരവധി പ്രൊജക്റ്റുകളില്‍ നിന്ന് എന്നെ നീക്കിയിട്ടുണ്ട്. ഇത് നമ്മുടെ സമൂഹത്തിന്റെ പ്രതിഫലനമാണ്. സ്ത്രീകളെ രാജ്യത്ത് എങ്ങനെയാണ് പരിഗണിക്കുന്നത് എന്ന് ഇതില്‍ നിന്ന് മനസിലാകും.

ആളുകള്‍ എന്നെ മുന്‍വിധിയോടെ കാണുന്നതില്‍ ഞാന്‍ അസ്വസ്ഥയായിരുന്നു. ഞാന്‍ തന്നെ എന്നെ ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇത് ഒരിക്കലും ഹെല്‍ത്തി സ്‌പെയ്‌സ് അല്ല. അതേസമയം ഒരു വലിയ വിഭാഗം മാധ്യമങ്ങള്‍ എനിക്ക് നേരെ ശത്രുതമനോഭാവം വെച്ചുപുലര്‍ത്തി. അവര്‍ക്ക് സെന്‍സേഷനലിസത്തിലായിരുന്നു താല്‍പര്യം. ഇത് എന്നെ വേദനിപ്പിച്ചു. എന്റെ കഷ്ടപ്പാടും പോരാട്ടവുമൊന്നും ആരും കണ്ടില്ല എത്രത്തോളം ചുംബനരംഗങ്ങളിലാണ് ഞാന്‍ അഭിനയിച്ചത് എന്ന് മാത്രമാണ് കണക്കാക്കിയത്. അതെന്നെ വല്ലാതെ അസ്വസ്ഥയാക്കാറുണ്ട്. കാരണം എനിക്ക് ഏറെ ചെയ്യാനുണ്ട്. പക്ഷേ എന്റെ ആയൊരു ഭാഗം മാത്രമാണ് എന്നും ചൂണ്ടിക്കാട്ടിയത്. അതുകൊണ്ട് ഞാന്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്.

ഞാന്‍ വളരെ അധികം ശക്തയായ നടിയാണ്. എനിക്ക് ഒരിക്കലും കോംപ്രമൈസിന് സാധിക്കില്ല. ഞാന്‍ വളരെ അഭിമാനിയും സെല്‍ഫ് റെസ്‌പെക്റ്റും ഉള്ള സ്ത്രീയാണ്. ഒരുസമയത്ത് ചില സംവിധായകര്‍ പുലര്‍ച്ചെ മൂന്ന് മണിക്കൊക്കെ എന്നെ മുറിയിലേക്ക് ക്ഷണിച്ചിരുന്നു. പക്ഷേ ഇതിനെക്കുറിച്ചെല്ലാം തുറന്നു പറയാന്‍ എനിക്ക് പേടിയായിരുന്നു. കാരണം എല്ലാവരും എന്നെ കുറ്റപ്പെടുത്തും എന്ന പേടിയായിരുന്നു. ഞാന്‍ അങ്ങനെ പെരുമാറുന്നതുകൊണ്ടാണ് അവര്‍ എന്നെ ക്ഷണിക്കുന്നത് എന്ന തരത്തില്‍ സംസാരം വരുമോയെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. ഇരകളെ കുറ്റപ്പെടുത്തുന്ന അവസ്ഥ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്."-മല്ലിക പറയുന്നു

ഇന്ന് പലര്‍ക്കും കുടുംബത്തോടെ സിനിമയ്ക്കിറങ്ങാന്‍ പേടിയാണ്പ്രേക്ഷകര്‍ക്ക് എന്നും സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധ...
12/03/2018

ഇന്ന് പലര്‍ക്കും കുടുംബത്തോടെ സിനിമയ്ക്കിറങ്ങാന്‍ പേടിയാണ്

പ്രേക്ഷകര്‍ക്ക് എന്നും സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് പ്രിയദര്‍ശന്‍. ഇന്നും പ്രിയദര്‍ശന്റെ ഒരു സിനിമയ്ക്കായി കാത്തിരിക്കുന്ന ഒട്ടേറെ ആരാധകരുണ്ട്. സിനിമാ പ്രേക്ഷകര്‍ക്കുണ്ടാകുന്ന ആശങ്കയെ കുറിച്ച് സംവിധായകന്‍ പറയുന്നു.

ഒരു ശരാശരി മലയാളിക്ക് വിനോദോപാധിയായി കുടുംബത്തോടെ പുറത്തിറങ്ങി ചുറ്റിയടിക്കാന്‍ രണ്ടു സ്ഥലങ്ങളേയുള്ളു, ബീച്ച്, തിയേറ്റര്‍. പ്രേക്ഷകര്‍ വീടടച്ച് തിയേറ്ററിലേക്കിറങ്ങുമ്പോള്‍ മാത്രമേ സൂപ്പര്‍ഹിറ്റുകള്‍ പിറക്കുകയുള്ളുവെന്ന് പ്രിയദര്‍ശന്‍ പറയുന്നു. ഫാന്‍സിന്റെ ആരവങ്ങളെല്ലാം രണ്ടുനാള്‍കൊണ്ട് കെട്ടടങ്ങും. അതു കഴിഞ്ഞുള്ള നാളുകളിലാണ് ചിത്രത്തിന്റെ ഭാവി നിശ്ചയിക്കപ്പെടുന്നത്.

ഇന്ന് പലര്‍ക്കും കുട്ടികളേയും കൂട്ടി സിനിമയ്ക്കിറങ്ങാന്‍ പേടിയാണ്. എന്തല്ലാമാണ് സിനിമയില്‍ കാണേണ്ടിവരികയെന്ന ആശങ്കയാണ് അവരെ പിന്നോട്ട് വലിക്കുന്നതെന്നും പ്രിയദര്‍ശന്‍ പറയുന്നു. കുട്ടികളെ രസിപ്പിക്കുകയും മാസ് ഓഡിയന്‍സിനെ കൈയിലെടുക്കുകയും ചെയ്യുന്ന സിനിമകള്‍ ഉണ്ടായാല്‍ പ്രേക്ഷകര്‍ തിയേറ്ററുകളില്‍ ഇടിച്ചുകയറും. അടുത്തിടെ ഇറങ്ങിയ ആട്2 നേടിയ വിജയം ഇതിന് ഉദാഹരണമാണെന്നും ഒരു അഭിമുഖത്തിനിടെ പ്രിയദര്‍ശന്‍ പറഞ്ഞു.

പറവ നാളെ തിയേറ്ററുകളിലേക്ക്
20/09/2017

പറവ നാളെ തിയേറ്ററുകളിലേക്ക്

           LIKE PINEapple movies
20/09/2017


LIKE PINEapple movies

Thampanoor railway station free WiFi
20/09/2017

Thampanoor railway station free WiFi

  New one
20/09/2017

New one

*മോഹന്‍ലാല്‍ വില്ലനോ? വില്ലനെ കുറിച്ച് ബി.ഉണ്ണികൃഷ്ണന്‍റെ വെളിപ്പെടുത്തല്‍, ചിത്രം ഒക്ടോബര്‍ 19ന് തിയേറ്ററുകളില്‍**_Quic...
20/09/2017

*മോഹന്‍ലാല്‍ വില്ലനോ? വില്ലനെ കുറിച്ച് ബി.ഉണ്ണികൃഷ്ണന്‍റെ വെളിപ്പെടുത്തല്‍, ചിത്രം ഒക്ടോബര്‍ 19ന് തിയേറ്ററുകളില്‍*

*_Quick Summary_*

👉🏿 വില്ലന്‍ മൂന്ന് ഭാഷകളിലായി റീലീസ് ചെയ്യും

👉🏿 ഒക്ടോബര്‍19ന് ചിത്രം തിയേറ്ററുകളില്‍

👉🏿 വ്യത്യസ്തമായ പ്രമേയം

'എല്ലാ നായകനിലും ഒരു വില്ലനുണ്ട്, എല്ലാ വില്ലനിലും ഒരു നായകനുണ്ട്' ബി.ഉണ്ണികൃഷ്ണന്‍ സിനിമയായ വില്ലന്‍റെ ടാഗ് ലൈന്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. എന്നാല്‍ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമായി വില്ലന്‍ ഒക്ടോബര്‍ 19 ന് തിയേറ്ററുകളില്‍ എത്തുകയാണ്. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ വില്ലനാണോ എന്ന ചോദ്യത്തിന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍റെ മറുപടി ത്രില്ലടിപ്പിക്കുന്നതാണ്.. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംവിധായകന്‍ സംസാരിക്കുന്നു. സി.വി സിനിയ നടത്തിയ അഭിമുഖം.

*_വില്ലന്റെ പ്രത്യേകത_*

ഞാനും മോഹന്‍ലാലും ചേര്‍ന്ന് ചെയ്യുന്ന നാലാമത്തെ സിനിമയാണ് വില്ലന്‍. വില്ലന്‍റെ കഥ ഒരു സാധ്യതയുള്ള സിനിമയാണ്. അതുകൊണ്ട് തന്നെ ചിത്രത്തെ കുറിച്ച് നല്ല പ്രതീക്ഷയുണ്ട്. സിനിമയില്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍പോലെ എല്ലാ നായകനിലും ഒരു വില്ലനുണ്ട്, എല്ലാ വില്ലനിലും ഒരു നായകനുണ്ട് ഇതില്‍ നിന്ന് തന്നെയാണ് ഈ കഥ രൂപപ്പെട്ട് വന്നത്. സാങ്കേതികമായി ഒരുപാട് പ്രത്യേകതകളുള്ള സിനിമയാണിത്. എട്ട്‌ കെ റസല്യൂഷനിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അത്രത്തോളം തെളിമയുള്ളതായിരിക്കും ചിത്രം.

*_വില്ലന്‍ മസാല സിനിമയല്ല_*

വില്ലന്‍ ഒരിക്കലും മസാല സിനിമയല്ല. മറ്റ് സിനിമകളില്‍ നിന്നു വ്യത്യസ്തമായി മലയാളത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള കഥയും പശ്ചാത്തലമാണ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. സൂക്ഷ്മതയുള്ള ഗൗരവമേറിയ കഥയാണ്. കൃത്യമായ ചില നിലപാടുകളുള്ള ഒരു സിനിമയാണ് വില്ലന്‍. അതിനെ ആ രീതിയില്‍ തന്നെ കാണണം. എന്നാല്‍ അത് പൂര്‍ണമായും എന്‍റര്‍ടൈയിനര്‍ ത്രില്ലര്‍ സിനിമയാണ്. സിനിമ കണ്ടുകഴിയുമ്പോള്‍ പ്രേക്ഷകര്‍ക്ക് കുറേകൂടി ആ തീമിയിലേക്ക് വരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

*_വില്ലന്‍ എന്ന പേര് പോലെ മോഹന്‍ലാല്‍ വില്ലനാണോ?_*

മോഹന്‍ലാല്‍ വിരമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ റോളാണ് കൈകാര്യം ചെയ്യുന്നത്. എല്ലാവരിലും നായകനും വില്ലനുമുണ്ട്. എല്ലാം കറുപ്പും വെളുപ്പുമായിട്ട് നമുക്ക് കാണാന്‍ കഴിയില്ല.

Address

Thiruvananthapuram
695582

Telephone

+919645254526

Website

Alerts

Be the first to know and let us send you an email when PINEapple movies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to PINEapple movies:

Share