25/11/2023
നെറ്റ് ഫ്ലിക്സിൽ "റസ്റ്റിൻ " എന്ന ചിത്രം കണ്ടു. ആഫ്രോ അമേരിക്കൻ വംശജരുടെ പൗരാവാകാശപ്പോരാട്ടങ്ങൾക്ക് രൂപവും ഭാവവും നൽകിയവരിൽ പ്രമുഖനെങ്കിലും ചരിത്രത്തിൽ വിസ്മൃതനാക്കപ്പെട്ട "ബയാർഡ് റസ്റ്റി"ന്റെ ജീവചരിത്രത്തെ ആസ്പദമാക്കിയ ചലച്ചിത്രം .
മാർട്ടിൻ ലൂഥർ കിംഗിനെ പോലും നേതൃത്വത്തിലേക്കുയർത്തിക്കൊണ്ടുവന്നയാൾ....
കിംഗിന്റെ മുഖ്യേപദേശകൻ .....
വ്യത്യസ്ഥ സംഘങ്ങളായി ചിതറി നിന്ന നേതാക്കളെയും പ്രവർത്തകരെയും ഏകോപ്പിപ്പിച്ച്
1963 ലെ ഐതിഹാസികമായ വാഷിംഗ്ടൺ മാർച്ച് സംഘടിപ്പിക്കുന്നതിൽ നിർണായക നേതൃത്വം വഹിച്ചയാൾ .....
ഗാന്ധിജിയെയും തോറോയെയും പിൻപറ്റി അഹിംസയിലും നിസ്സഹകരണപ്രസ്ഥാനത്തിലും അടിയുറച്ചു നിന്നയാൾ ....
പക്ഷേ ... അദ്ദേഹം ഒരു മുൻ കമ്യൂണിസ്റ്റായിരുന്നു.
അതിലുപരി ലൈംഗികമായി സ്വവർഗാനുരാഗിയുമായിരുന്നു.
ഇതു രണ്ടും അയോഗ്യതകളായിരുന്നു.
പ്രസ്ഥാനത്തിന്റെ മുന്നണിയിൽ നിൽക്കുന്നതിന് തടസ്സങ്ങളായിരുന്നു.
എതിരാളികൾക്കും ഭരണകൂടത്തിനും പ്രസ്ഥാനത്തിനെ അവമതിക്കാനുള്ള കാരണങ്ങളായിരുന്നു.
പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ നിറം മങ്ങിയെങ്കിലും രണ്ടും അദ്ദേഹം മറച്ചുവച്ചിരുന്നില്ല.
പിൽക്കാലത്ത് സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്കായുള്ള പ്രസ്ഥാനത്തിനും അദ്ദേഹം നേതൃത്വം നൽകി.
ഈ ചിത്രത്തിന്റെ തലക്കെട്ടുകൾ കണ്ടിരിക്കെ ഒരൽഭുതം.
നിർമ്മാതാക്കൾ മുൻ അമേരിക്കൻ പ്രസിഡന്റ് ബാരാക്ക് ഒബാമയും ഭാര്യ മിഷേലുമാണെന്നതാണ്.
കണ്ടിരിക്കേണ്ട ഒരു ചിത്രം