Cochin Cafe

Cochin Cafe All about cinema on your finger tips...Visit www.cochincafe.com Find everything about movies online. VISIT www.cochincafe.com ! Enjoy !

Find everything about movies online; upcoming releases, movie reviews, theater lists, movie teasers, movie posters, movie ratings, showtimes, news, watch latest trailers and movie gallery, snaps.

ഈ കാലഘട്ടത്തിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഹ്രസ്വചിത്രം
29/01/2019

ഈ കാലഘട്ടത്തിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഹ്രസ്വചിത്രം

ഈ കാലഘട്ടത്തിൽ തീർച്ചയായും കണ്ടിരിയ്ക്കേണ്ട ഒരു ഹ്രസ്വചിത്രം ... A must watchable short film for those who love kids,,,

04/12/2018

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ആരാധകർക്കുള്ള ഒരു whatsapp ഗ്രൂപ്പിൽ ചേരാൻ താല്പര്യമുള്ളർ 👇 ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ചേരുക
‎Open this link to join my WhatsApp Group:

22/09/2017

Jimmikki Kammal from London

ഭയങ്കരം !! സെൽഫിയുടെ പല വേർഷനും കണ്ടിട്ടുണ്ട്😮പക്ഷെ ഇത്രയും ഭയാനകരമായ വേർഷൻ ഇതാദ്യ... ഉറപ്പിച്ചു പറയുകയാ ഇതിന് മരുന്നു ക...
25/06/2017

ഭയങ്കരം !! സെൽഫിയുടെ പല വേർഷനും കണ്ടിട്ടുണ്ട്😮
പക്ഷെ ഇത്രയും ഭയാനകരമായ വേർഷൻ ഇതാദ്യ... ഉറപ്പിച്ചു പറയുകയാ ഇതിന് മരുന്നു കണ്ടുപിടിച്ചില്ല ഇതേവരെ !!!

25/11/2014
Surekha Vani
24/11/2014

Surekha Vani

22/11/2014

Angels Malayalam Movie Official Trailer HD

കോർപ്പറേറ്റ്‌ പണച്ചാക്കുകളുടെ മുന്നില്‍ ഓച്ചാനിച്ച്‌ നിന്ന് മാധ്യമ ധര്‍മ്മം മറന്ന പത്ര ടെലിവിഷന്‍ മാധ്യമങ്ങളുടെ പടിവാതില...
11/11/2014

കോർപ്പറേറ്റ്‌ പണച്ചാക്കുകളുടെ മുന്നില്‍ ഓച്ചാനിച്ച്‌ നിന്ന് മാധ്യമ ധര്‍മ്മം മറന്ന പത്ര ടെലിവിഷന്‍ മാധ്യമങ്ങളുടെ പടിവാതിലുകള്‍ ചവിട്ടിപ്പൊളിച്ച് ,തിരുവനന്തപുരം കിംസ് ആശുപത്രിയിലെ നഴ്സിംഗ് വിദ്യാര്‍ഥിനി റോജി റോയിയുടെ വാര്‍ത്ത അവരില്‍ ഒരിക്കല്‍ കൂടി എത്തിക്കാം

ഒരേ സമയം ചാനലുകളുടെ പോസ്റ്റിലെ കമന്റുകള്‍ നമ്മുടെ സഹോദരിക്കുവേണ്ടി ആയാൽ.
കണ്ടില്ല എന്ന് നടിക്കാൻ ആകില്ല അവര്‍ക്ക്

ജനങ്ങള്‍ ഒന്നിച്ചു എന്ന് അറിഞ്ഞാല്‍ മാധ്യമങ്ങള്‍ ഈ വിഷയം ഏറ്റെടുക്കും , അതിലൂടെ കേരളത്തിലെ രാഷ്ട്രിയ പ്രമുഖരും ജനങ്ങളും റോജി റോയ്‌യുടെ മാതാപിതാക്കള്‍ക്ക് വേണ്ടി ശബ്ദിക്കും

ഇന്ന് മുതല്‍ ഈ വിഷയം മാധ്യമ ശ്രദ്ധ നേടുന്ന വരെ നിങ്ങള്‍ കേരളത്തിലെ എല്ലാ മുഖ്യധാരാ മാധ്യമങ്ങളുടെയും ഫേസ്ബുക്ക് പേജിലും റോജി റോയ്‌യുടെ വാര്‍ത്തകള്‍ നിറയ്ക്കുക

കണ്ടില്ല എന്ന് നടിച്ച ഈ വാര്‍ത്ത , അവരുടെ കണ്മുന്നില്‍ എത്തിക്കുക , അത് നമ്മുടെ ഉത്തരവാദിത്തം , ബാക്കി അവരുടെയും .. !!

The top teams with high Fanbase meeting for their first encounter. Sachin vs Dada... Who is going to win??? Like for Ker...
26/10/2014

The top teams with high Fanbase meeting for their first encounter. Sachin vs Dada... Who is going to win??? Like for Kerala Blasters and Comment for Atlético de Kolkata

അറിവ് പകര്‍ന്നു നല്‍കലാണ് പാണ്ഠിതൃമെംകില്‍ നമുക്ക് ഇവനെ പണ്ഠിതന്‍ എന്ന് വിളിക്കാം............. ജീവിതമെന്നത് മററുളളവര്‍ക്...
25/10/2014

അറിവ് പകര്‍ന്നു നല്‍കലാണ് പാണ്ഠിതൃമെംകില്‍ നമുക്ക് ഇവനെ പണ്ഠിതന്‍ എന്ന് വിളിക്കാം............. ജീവിതമെന്നത് മററുളളവര്‍ക്കായി സമര്‍പ്പിക്കലാണ് സേവനമെംകില്‍ നമുക്ക് ഇവനെ നിസ്വാര്‍ത്ഥ സേവകന്‍ എന്ന് വിളിക്കാം ................... നല്ലൊരുപ്രവര്ത്തനമാണ് ലക്ഷ്യമെംകില്‍ നമുക്കിവനന്‍റെ ഒപ്പം കൂടാം............. ഇവനെ സഹായിക്കാനല്ല ............സഹായത്തിന്‍റെ ബാലപാഠങള്‍ ഇവനില്‍ നിന്നും പഠിക്കാന്‍............ മറക്കാതെ കാണുക

വേദനയുടെ ലോകത്ത് ഒറ്റപ്പെട്ടുപോയ രണ്ടു മനുഷ്യര്‍ “ഞാന്‍ മരിക്കുന്നതിന് മുമ്പ് തന്നെ.... ന്‍റെ മോനെ അങ്ങോട്ട്‌ വിളിക്കണേ ...
20/10/2014

വേദനയുടെ ലോകത്ത് ഒറ്റപ്പെട്ടുപോയ രണ്ടു മനുഷ്യര്‍

“ഞാന്‍ മരിക്കുന്നതിന് മുമ്പ് തന്നെ.... ന്‍റെ മോനെ അങ്ങോട്ട്‌ വിളിക്കണേ ....”
നിറകണ്ണുകളോടെ ഒരു അമ്മയുടെ പ്രാര്‍ത്ഥനയാണിത്. നിസ്സഹായയായ ഒരു അമ്മയുടെ നെഞ്ചുപൊട്ടിയ പ്രാര്‍ത്ഥന. അത് തന്നെയാണ് ആ മകന്‍റെയും തേട്ടം. ഈ ദുരിതജീവിതത്തില്‍ അമ്മ കൂടി ഇല്ലാതായാല്‍ ഉറ്റവരായി ആരുമില്ല ഈ മനുഷ്യനെ സഹായിക്കാനോ തിരിഞ്ഞു നോക്കാനോ പോലും.

മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം ആലുങ്കല്‍ സ്വദേശി കളത്തില്‍ രവി എന്ന നാല്‍പത്തിയാറുകാരന്‍റെ അവസ്ഥ നമുക്ക് ഊഹിക്കാവുന്നതിലും ഏറെ ദയനീയമാണ്.

നാലാം വയസ്സ് മുതല്‍ കൈകാലുകളിലെ വിരലുകള്‍ ദ്രവിച്ചു പൊടിഞ്ഞ് ഇല്ലാതാകുന്ന അപൂര്‍വ്വ രോഗം ബാധിച്ച ആളാണ്‌ രവി. കൈവിരലുകളും കാല്‍ പാദങ്ങളും പൂര്‍ണ്ണമായും അറ്റുപൊയ്ക്കഴിഞ്ഞു. എല്ലുകള്‍ പൊടിഞ്ഞു പോകുന്നതിന്‍റെ അസഹ്യമായ വേദന കുഞ്ഞുനാള്‍ മുതല്‍ സഹിച്ചു കഴിയുകയാണ് ഈ മനുഷ്യന്‍. കാല്‍പാദങ്ങള്‍ ഇല്ലാത്തതിനാല്‍ നടക്കാന്‍ പോലും കഴിയില്ല. കൈകുത്തി ഇഴഞ്ഞു നീങ്ങി ഇടുപ്പിന്‍റെ ഭാഗം പൊട്ടി വ്രണമായി മാറിയിരിക്കുന്നു....

രവിയെ പരിചരിക്കാനും സഹായിക്കാനും പ്രായമായ അമ്മയല്ലാതെ മറ്റാരുമില്ല. രവിയുടെ രോഗം കുഷ്ഠമല്ല എന്ന് ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അമ്മയ്ക്കോ സഹോദരങ്ങള്‍ക്കോ പരിസരവാസികളായ ആര്‍ക്കെങ്കിലുമോ ഈ രോഗം പകര്‍ന്നിട്ടുമില്ല. എന്നിട്ടും സമൂഹം ഈ ചെറുപ്പക്കാരനെ ക്രൂരമായി അകറ്റിനിര്‍ത്തുന്നു. ബന്ധുക്കളോ നാട്ടുകാരോ ഇങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല. എന്തെങ്കിലും അസുഖം വന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വാഹനത്തില്‍ കയറ്റാന്‍ ഡ്രൈവര്‍മാര്‍ പോലും മടിക്കുന്നു!!!! വളരെ ദയനീയമാണ് ഇവരുടെ സ്ഥിതി.

മുറ്റം നിറയെ പല വര്‍ണ്ണത്തിലുള്ള പൂച്ചെടികള്‍ തലയാട്ടി നില്‍ക്കുന്ന വൃത്തിയുള്ള ഈ ചെറിയ വീട്ടിലേക്ക് കയറിച്ചെല്ലാന്‍ ഒതുക്കുകല്ലുകള്‍ പോലും ഇല്ല!!! പകര്‍ച്ചവ്യാധി എന്ന ഭീതിമൂലം അയല്‍വാസികള്‍ പോലും കയറിച്ചെല്ലാത്ത ഈ വീട്ടിലേക്ക് വഴി ആവശ്യമില്ലല്ലോ..

എന്തിന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരിക്കല്‍ ചെന്നപ്പോള്‍ പരിശോധിക്കാന്‍ പോലും മെനക്കെടാതെ ഇവിടെ ചികിത്സിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു മടക്കുകപോലും ഉണ്ടായി. മുഷിഞ്ഞ വേഷവും കാഴ്ചയില്‍ അറപ്പ് തോന്നുന്ന ശരീരങ്ങളും അവര്‍ക്ക് പഥ്യമല്ലല്ലോ!

മാസത്തില്‍ ഒന്നോ രണ്ടോ തവണ എത്തുന്ന വെളിമുക്ക് പാലിയേറ്റീവ് സെന്‍ററിന്‍റെ ഹോം കെയര്‍ വളണ്ടിയര്‍മാര്‍ അല്ലാതെ ആരും ഈ വീട്ടിലേക്ക് കടന്നു വരാറില്ല. മൌനം ഉറഞ്ഞുപോയ വീട്ടില്‍ ഒറ്റപ്പെട്ടുപോയ രണ്ടു മനുഷ്യര്‍..... ഭീകരമാണ് ഈ അവസ്ഥ. ആരും കയറി വരാനില്ലാതെ.... ദിവസങ്ങളോളം ഒരു മനുഷ്യമുഖം കാണാതെ.......

ഇനിയും എത്രകാലം ഈ അമ്മയ്ക്ക് മകനെ ശുശ്രൂഷിക്കാനും പരിചരിക്കാനും കഴിയും. സാമ്പത്തിക സഹായത്തെക്കാള്‍ ഇവര്‍ക്ക് ആവശ്യം മാനുഷിക പരിഗണനയാണ്. ഈ ഒറ്റപ്പെടലില്‍ നിന്ന് ഇവര്‍ക്കൊരു മോചനം വേണം. അസഹ്യമായ വേദന കൊണ്ട് നരകിക്കുന്ന ഈ ചെറുപ്പക്കാരന് സാന്ത്വന ചികിത്സയും പരിചരണവും കൃത്യമായി ലഭിക്കണം. തന്‍റെ കണ്ണടഞ്ഞുപോയാല്‍ മകന്‍റെ അവസ്ഥ എന്താകും എന്ന ഈ അമ്മയുടെ ആധി ഇല്ലാതാക്കാന്‍ കഴിയണം.

സാമ്പത്തികമായി സഹായിക്കാന്‍ കഴിയുന്നവര്‍, സന്നദ്ധ സംഘടനകള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ഡോകടര്‍മാര്‍, വിദ്യാര്‍ഥികള്‍, മറ്റു കൂട്ടായ്മകള്‍.....ആരെങ്കിലുമൊക്കെ മനസ്സുവെച്ചാല്‍ ഈ അമ്മയുടെയും മകന്‍റെയും കണ്ണീരിനും വേദനക്കും ആശ്വാസം ലഭിക്കും.

ചിന്തിച്ചു നോക്കൂ ഇങ്ങനെ ശിക്ഷിക്കപ്പെടാന്‍ മാത്രം ഈ അമ്മയും മകനും എന്ത് തെറ്റാണ് ചെയ്തത്? രോഗം ഒരു കുറ്റമാണോ? തിരക്കുപിടിച്ച ഈ ലോകത്ത് ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് പോകാന്‍ നമുക്ക് കഴിയും. പക്ഷെ മനുഷ്യന്‍ എന്ന നിലയില്‍ നമുക്ക് ചില ബാധ്യതകളില്ലേ. നമുക്കോ നമ്മുടെ ഉറ്റവര്‍ക്കോ ഇങ്ങനെയൊരു അവസ്ഥ വന്നാല്‍ ....

ഒന്നും ചെയ്യാനാവില്ലെങ്കില്‍ ഈ വാര്‍ത്ത‍ മറ്റുള്ളവരിലേക്ക് എത്തിക്കാനെങ്കിലും ശ്രമിക്കുക. ആരിലൂടെയെങ്കിലും ഈ സാധുമനുഷ്യരുടെ ജീവിതത്തിന് ആശ്വാസം ലഭിക്കട്ടെ.
---------------------------------------------------------------
ഈ അമ്മയെയും മകനെയും ഏതെങ്കിലും രീതിയില്‍ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെളിമുക്ക് പാലിയേറ്റീവ് സെന്‍ററുമായോ റഈസ് ഹിദായ Raees Hidaya mobile 9447317933- യുമായോ ബന്ധപ്പെടുക. ഇവര്‍ക്ക് വേണ്ടി നിങ്ങള്‍ക്ക് ചെയ്യാവുന്ന ഏതൊരു ചെറിയ കാര്യവും വലിയൊരു നന്മയായിരിക്കും.

Address

N. S. P. Nagar Road
Thiruvananthapuram
695004

Alerts

Be the first to know and let us send you an email when Cochin Cafe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Cochin Cafe:

Share