ZEROZ A gang of loving heartz, expecting the unexpected

പ്രിയമുള്ളവരെ,                     പെരിങ്ങമ്മലയുടെ യുവതയുടെ ശബ്ദവും ആശയും പ്രതീക്ഷയുമായി ഒരുപാട് നാളുകളായി ഊർജ്വസ്വലതയോട...
26/11/2025

പ്രിയമുള്ളവരെ,
പെരിങ്ങമ്മലയുടെ യുവതയുടെ ശബ്ദവും ആശയും പ്രതീക്ഷയുമായി ഒരുപാട് നാളുകളായി ഊർജ്വസ്വലതയോടെ പ്രവർത്തിക്കുന്ന ക്ലബ്‌ ആണ് zeros അതിന്റെ മുന്നണിപ്പോരാളികളായ ഷെനിൽ റഹീം പെരിങ്ങമ്മല പഞ്ചായത്തിലെ കൊല്ലരുകോണം വാർഡിലും അൻസാം KS നന്ദിയോട് പഞ്ചായത്തിലും നേരിന്റെ പക്ഷത്തു നിന്നും ജനവിധി തേടുകയാണ്, സീറോസിലെ മുഴുവൻ പ്രവർത്തകരും ജാതിമത ചിന്തകളും രാഷ്ട്രീയവും മറന്ന് സോഷ്യൽ മീഡിയകളിലും നാട്ടിലും കുടുംബംങ്ങൾക്കിടയിലും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

പെരിങ്ങമ്മലയിലെ വളർന്നു വരുന്ന തലമുറയ്ക്ക് ഒരു വഴികാട്ടിയായി, അൻസാമിന്റെ നേതൃത്വത്തിൽ ഈ വരുന്ന തിങ്കളാഴ്ച 22/04/2024 ഇൽ ...
18/04/2024

പെരിങ്ങമ്മലയിലെ വളർന്നു വരുന്ന തലമുറയ്ക്ക് ഒരു വഴികാട്ടിയായി, അൻസാമിന്റെ നേതൃത്വത്തിൽ ഈ വരുന്ന തിങ്കളാഴ്ച 22/04/2024 ഇൽ തുടക്കം കുറിക്കുന്നു.... പങ്കെടുക്കുക വിജയിപ്പിക്കുക....

25/08/2021

POLICE@ 24/08/21

പാലോട് പോലീസ് അറിയിപ്പ്.

കോവിഡ് രോഗവ്യാപനം കൂടിയതിനെ തുടർന്ന് കണ്ടൈൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചിട്ടുള്ള നന്ദിയോട് പഞ്ചായത്തിലെ പാലോട് ( ആറാം )വാർഡിലും, കുറുന്താളി (അഞ്ച്) വാർഡിലും നന്ദിയോട് Town (എട്ട്) വാർഡിലും നാളെ (25/08/21 ) മുതൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതാണ്

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇവിടങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉത്പന്നങ്ങൾ, മാസം, മത്സ്യം, മൃഗങ്ങൾക്കുള്ള ഭക്ഷ്യസാധനങ്ങൾ, കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവയ്ക്കു മാത്രമേ ഈ പ്രദേശങ്ങളിൽ പ്രവർത്തനാനുമതിയുണ്ടാകൂ. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ ഇവ തുറക്കാം. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ, മിൽമ ബൂത്തുകൾ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ തുറക്കാം. റസ്റ്ററന്റുകളും ഹോട്ടലുകളും രാവിലെ ഏഴു മുതൽ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ഡൈൻ-ഇൻ, ടേക്ക് എവേ, പാഴ്‌സൽ തുടങ്ങിയവ അനുവദിക്കില്ല.

പൊതുജനങ്ങൾ പരമാവധി വീടിനടുത്തുള്ള കടകളിൽനിന്നു സാധനങ്ങൾ വാങ്ങണം. *മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെടുന്നതല്ലാത്ത എല്ലാ കടകളും ചന്തകളും പ്രവർത്തിക്കാൻ അനുവദിക്കുന്നതല്ല* ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ ഡെലിവറിക്കായി രാവിലെ ഏഴു മുതൽ ഉച്ചയ്ക്കു രണ്ടു വരെ പ്രവർത്തിക്കാം.*മൂന്ന് വാർഡുകളിലെയും അതിർത്തികൾ അടക്കുകയും ആളുകൾക്ക് പുറത്തു പോകുന്നതിനായി ഒരു റോഡ് മാത്രം തുറന്നു നൽകും* . പാലോട് വാർഡിൽ പാപ്പനംകോട് jn ൽ എത്തുന്ന റോഡിലൂടെ മാത്രം യാത്ര അനുവദിക്കും. കുറുന്താളി വാർഡിൽ ആറ്റുകടവിലുള്ള റോഡു മാത്രം തുറക്കും. *A/R stand അനുവദിക്കില്ല. അനാവശ്യമായി പുറത്തിറങ്ങുന്ന ആൾക്കാർക്കെതിരെ നടപടി സ്വീകരിക്കും. *Quarentine ലംഘിക്കുന്ന ആൾക്കാർക്കെതിരെ കേസ് എടുക്കുകയും DCC യിലേക്ക് മാറ്റുകയും ചെയ്യും. കണ്ടെയ്ൻമെന്റ് സോണിനോട് ചേർന്ന് കിടക്കുന്ന പെരിങ്ങമല പഞ്ചായത്തിലെ കുശവൂർ Jn ലും പെരിങ്ങമല jn , നന്ദി യോട് jn ലും പ്ലാവറയിലും പരിശോധനകൾ കർശനമാക്കും. *പാലോട് പോലീസിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും പഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന കാവൽ ഗ്രൂപ്പുകൾ വഴി രോഗ പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണവും ശക്തമാക്കും*. കണ്ടെയ്ൻമെന്റ് സോണിൽ എല്ലാ ദിവസവും ശക്തമായ പൊലീസ് പട്രോളിംഗ് ഉണ്ടായിരിക്കും

CK മനോജ്
ഇൻസ്പെക്ടർ
പാലോട് പോലിസ് സ്റ്റേഷൻ
24/08/21

25/08/2021

_ 24/08/21

പാലോട് പോലിസ് അറിയിപ്പ്

*വാക്​സിന്‍ സ്ലോട്ടുകള്‍ വാട്​സ്​ആപ്പിലൂടെ ബുക്ക്​ ചെയ്യാം*

കോവിഡ്​ വാക്സിനേഷനായി 'കോവിന്‍' സൈറ്റ്​ ലോഗിന്‍ ചെയ്​ത്​ ബുക്ക് ചെയ്യുന്നതിന് പകരം
ഇപ്പോള്‍ വാക്​സിനേഷന്‍ പ്രക്രിയ എളുപ്പമാക്കാന്‍ വാക്​സിന്‍ സ്ലോട്ടുകള്‍ 'വാട്​സ്​ആപ്പ്'​ വഴി ബുക്ക്​ ചെയ്യാനു​ള്ള സൗകര്യം ഒരു​ക്കിയിരിക്കുയാണ്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം.
സര്‍ക്കാറിന്‍റെ കോറോണ ഹെല്‍പ്​ ഡസ്​ക്കിന്‍റെ ഫോൺ നമ്പർ ഉപയോഗിച്ചാണ്​ ബുക്കിങ്​ നടത്തേണ്ടത്​.

വാട്​സ്​ആപ്പിലൂടെ ​വാക്​സിന്‍ ​സ്ലോട്ട്​ ബുക്ക്​ ചെ​യ്യേണ്ട ഘട്ടങ്ങള്‍ ചുവടെ:

1. +919013151515 എന്ന നമ്പര്‍ കേണ്‍ടാക്​ട്​ ആയി സേവ്​ ചെയ്യുക.

2. 'Book Slot' എന്ന്​ ഈ നമ്പറിലേക്ക്​ സന്ദേശം അയക്കുക.

3. SMS ആയി ലഭിച്ച ആറ്​ അക്ക ഒ.ടി.പി അടിക്കുക.

4. വേണ്ട തീയതി, സ്​ഥലം, പിന്‍കോഡ്​, വാക്​സിന്‍ എന്നിവ തെരഞ്ഞെടുക്കുക.

5. കണ്‍ഫര്‍മേഷന്‍ സന്ദേശം ലഭിച്ചാല്‍ വാക്​സിന്‍ സ്ലോട്ട്​ ബുക്ക്​ ആയി.

നേരത്തെ വാക്​സിന്‍ സര്‍ട്ടിഫിക്കറ്റ്​ വാട്​സ്​ആപ്പിലൂടെ ലഭ്യമാക്കുന്ന സൗകര്യം ആരോഗ്യ മന്ത്രാലയം ഒരുക്കിയിരുന്നു.

CK മനോജ്
ഇൻസ്പെക്ടർ
പാലോട് പോലിസ് സ്റ്റേഷൻ
24/08/21

19/08/2021

@19/08/21

ഓണാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍
ക്കായുളള പാലോട് പോലീസിന്റെ അറിയിപ്പ്.

പാലോട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പഞ്ചായത്തുകളിൽ കോവിഡ് രോഗബാധ ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ ആണ് ഇത്തവണ നമ്മൾ ഓണം ആഘോഷിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ മതിയായ ജാഗ്രത കാണിച്ചില്ലെങ്കിൽ ഓണത്തിനു ശേഷം രോഗികളുടെ എണ്ണം വൻതോതിൽ വർദ്ധിക്കുകയും രോഗവ്യാപനം അനിയന്ത്രിതമാകുകയും ചെയ്യും. ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നതോടൊപ്പം, സമൂഹത്തിന്റെയും തന്റെയും നൻമക്കായി എല്ലാവരും സ്വയം നിയന്ത്രണം പാലിക്കേണ്ടതാണ്.

1 ഓണവുമായി ബന്ധപ്പെട്ട് മാര്‍ക്കറ്റുകളിലും കച്ചവട സ്ഥാപനങ്ങളിലും എത്തുന്നവർ തിരക്കും ആൾക്കൂട്ടവും ഒഴിവാക്കേണ്ടതും സാമൂഹിക അകലം പാലിക്കുകയും, മാസ്ക്ക് വൃത്തിയായും ശരിയായും ധരിക്കേണ്ടതുമാണ് .

2.കച്ചവട സ്ഥാപനങ്ങളുടെ മുന്നിൽ സാമൂഹിക അകലം പാലിക്കുന്നതിനായി മാർക്ക് ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ മാത്രം നിന്ന് സാധനങ്ങൾ വാങ്ങേണ്ടതാണ്.

3. 10 വയസിൽ താഴെയുള്ള കുട്ടികളും മുതിർന്ന പൗരൻമാരും പരമാവധി പുറത്തിറങ്ങാതിരിക്കുക.

4. പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉള്ളവർ പൊതു സ്ഥലത്തിൽ നിന്ന് വിട്ടു നിൽക്കുക .

5..വഴിയോരക്കച്ചവടക്കാര്‍ പഞ്ചായത്തുകളുമായി ബന്ധപ്പെടുകയും പഞ്ചായത്തുകള്‍ അനുവദിക്കുന്ന സ്ഥലങ്ങളില്‍ കോവിഡ് -19 പ്രോട്ടോകോള്‍ അനുസരിച്ച് മാത്രം കച്ചവടം നടത്തേണ്ടതുമാണ് ഇത് സംബന്ധിച്ച് പോലീസിന്‍റെയും പഞ്ചായത്തിന്റെയും മുന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായും പാലിക്കേണ്ടതാണ്.

6 ഓണാഘോഷവുമായി ബന്ധപ്പെട്ട് താല്‍ക്കാലിക വിപണികളും സ്ഥിരം വിപണികളും പഞ്ചായത്ത് സമിതികളുടെ നിര്‍ദ്ദേശാനുസരണം മാത്രമേ പ്രവര്‍ത്തിക്കുവാന്‍ പാടുളളു* പ്രസ്തുത വിപണികളില്‍ യാതൊരു കാരണവശാലും ആള്‍ക്കൂട്ടങ്ങളുണ്ടാകാന്‍ പാടില്ലാത്തതും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുളള സാമൂഹിക അകലം കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതുമാണ്.

7.കച്ചവട സ്ഥാപനങ്ങള്‍ , വസ്ത്ര ശാലകള്‍, ജുവല്ലറികൾ, ഉൾപ്പടെയുളള എല്ലാ സ്ഥാപനങ്ങളിലും ഒരു സമയം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം അനുവദിച്ചിട്ടുളളതില്‍ കൂടുതല്‍ ആളുകളെ സ്ഥാപനത്തിനുളളില്‍ പ്രവേശിപ്പിക്കുവാന്‍ പാടില്ലാത്തതും ഒരേ സമയം അനുവദിക്കാവുന്ന ആൾക്കാരുടെ എണ്ണം സ്ഥാപനത്തിന് വെളിയില്‍ പ്രദർശിപ്പിക്കേണ്ടതും കസ്റ്റമേഴ്സിന് കാത്തുനില്‍പ്പിന് കൃത്യമായി സ്ഥലം മാര്‍ക്ക് ചെയ്ത് നല്‍കേണ്ടതും സ്ഥാപനങ്ങളില്‍ വരുന്നവര്‍ അകലം പാലിക്കുന്നതും സാനിറ്റൈസ് ചെയ്യുന്നതും മറ്റും ഉറപ്പു വരുത്തണ്ടേതാണ്.

8.ഓണാഘോഷങ്ങള്‍ പരമാവധി വീടുകളില്‍തന്നെ ഒതുക്കേണ്ടതും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടുകള്‍ സന്ദര്‍ശിക്കുന്നതും, മറ്റ് ബന്ധുക്കളും സുഹൃത്തുക്കളും നമ്മുടെ വീടുകളില്‍ വരുന്നതും പരമാവധി ഒഴിവാക്കേണ്ടതാണ്.

9 .പൊതു ആഘോഷ പരിപാടികള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതുമാണ്. ഓണോഘോഷവുമായി ബന്ധപ്പെട്ട് യാതൊരുവിധ കലാ-കായിക പൊതു ആഘോഷങ്ങളും അനുവദിക്കുന്നതല്ല. ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍ മറ്റ് കൂട്ടായ്മകള്‍ യാതൊരുവിധ ആഘോഷ പരിപാടികളും സംഘടിപ്പിക്കാന്‍ പാടുളളതല്ല.

10. ജംഷനുകളിൽ ഗതാഗത തടസ്സം ഉണ്ടാക്കത്തക്ക വിധം വാഹനങ്ങൾ പാർക്കു ചെയ്യുന്നത് ഒഴിവാക്കുക.

എല്ലാവർക്കും പാലോട് ജനമൈത്രി പോലിസിന്റെ ഓണാശംസകൾ .

CK മനോജ്
ഇൻസ്പക്ടർ
പാലോട് പോലിസ് സ്റ്റേഷൻ
19/08/21

share
25/06/2021

share

24/06/2021

# KAVAL # PALODE POLICE 23/06/21

പാലോട് പോലിസ് അറിയിപ്പ്

സംസ്ഥാനത്ത് ജൂൺ 24 മുതൽ നടപ്പിൽ വരുത്തുന്ന പുതുക്കിയ ലോക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ Average Weekly TPR ന്റെ അടിസ്ഥാനത്തിൽ തരം തിരിച്ചതിൽ സ്റ്റേഷനതിർത്തിയിൽ പെട്ട നന്ദിയോട് പഞ്ചായത്ത് (TPR 11.14 ) പെരിങ്ങമല പഞ്ചായത്ത് (TPR 11.36 ) എന്നിവ B കാററഗറിയിലാണ് കണക്കാക്കിയിട്ടുള്ളത്. നാളെ മുതൽ രണ്ടു പഞ്ചായത്തുകളിലും താഴെ പറയുന്ന നിയന്ത്രണങ്ങളാണ് നിലവിൽ വരുന്നത്.

പെരിങ്ങമല , നന്ദിയോട് ഗ്രാമ പഞ്ചായത്തുകൾ ( B Category)

1. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും മാത്രം (7am to 7 pm ) എല്ലാ ദിവസവും പ്രവർത്തിക്കാം

2. മറ്റു കടകളും സ്ഥാപനങ്ങളും പ്രൈവറ്റ് സ്ഥാപനങ്ങളും തിങ്കൾ , ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം തുറക്കാം.

3. ഹോട്ടലുകൾ (പാഴ്സൽ, ഹോം ഡെലിവറി മാത്രം ) (7.00 am to 7 pm ) വരെ പ്രവർത്തിക്കാം

4. എല്ലാ സർക്കാർ ഓഫിസുകളും കമ്പനികളും കമ്മിഷനുകളും കോർപ്പറേഷനുകളും സ്വയംഭരണ സ്ഥാപനങ്ങളും 50% ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം

5. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങൾക്കു പുറമേ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ചൊവ്വ, വ്യാഴം ദിവസങ്ങളിലും പ്രവർത്തിക്കാം. ചൊവ്വ വ്യാഴം ദിവസങ്ങളിൽ ഓഫിസ് ജോലികൾ മാത്രമേ പാടുള്ളൂ. പൊതുജനങ്ങൾക്കു പ്രവേശനമുണ്ടാകില്ല.

6. പരമാവധി 15 ആളുകളെ ഉൾപ്പെടുത്തിയുള്ള ചടങ്ങുകൾക്കായി ആരാധനാലയങ്ങൾ തുറക്കാം. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം

7. സൂപ്പർ മാർക്കറ്റുകളിലും കടകളിലും 100 ചതുരശ്ര അടി സ്ഥലത്ത് അഞ്ച് ആളുകൾ എന്ന കണക്കിലേ പ്രവേശനം അനുവദിക്കൂ. കടകളുടെ വിസ്തീർണം, അകത്തു പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ പ്രദർശിപ്പിക്കണം. ഉപഭോക്താക്കളുടെ വിവരങ്ങൾ എഴുതുന്ന രജിസ്റ്റർ, തെർമൽ സ്‌കാനിങ്, ഹാൻഡ് സാനിറ്റൈസിങ് സൗകര്യം തുടങ്ങിയവ പ്രവേശന കവാടങ്ങളിൽ ഒരുക്കണം. ആവശ്യമെങ്കിൽ കടകളുടെ പുറത്ത്

8. ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കും

9. Auto /Taxi Stand/ Jeep കൾ രണ്ടു പഞ്ചായത്തിലും അനുവദിക്കുന്നതല്ല

CK മനോജ്
ഇൻസ്പെക്ടർ
പാലോട് പോലിസ് സ്റ്റേഷൻ
23/06/21 20.00 hrs

04/02/2021
ദീപു   പരിചയപ്പെടുന്ന എല്ലാപേർക്കും പ്രിയപ്പെട്ടവൻ ആയ ദീപു , DMFC (ദീപു മെമ്മോറിയൽ ഫുഡ് ബോൾ ക്ലബ് ) യിലൂടെ ഇന്നും നമ്മളു...
01/11/2020

ദീപു
പരിചയപ്പെടുന്ന എല്ലാപേർക്കും പ്രിയപ്പെട്ടവൻ ആയ ദീപു , DMFC (ദീപു മെമ്മോറിയൽ ഫുഡ് ബോൾ ക്ലബ് ) യിലൂടെ ഇന്നും നമ്മളുടെ ഇടയിൽ ജീവിക്കുന്നു ...

പ്രദീപ് അണ്ണൻ പെരിങ്ങമ്മലയുടെ ക്രിക്കറ്റ് ഗ്രൗണ്ടിലെ വശ്യ സൗന്ദര്യം ഇന്ന് കൂടെയില്ല ... ഈ നല്ല നിമിഷങ്ങളിൽ ഓർമകളിൽ ഇന്നു...
01/11/2020

പ്രദീപ് അണ്ണൻ പെരിങ്ങമ്മലയുടെ ക്രിക്കറ്റ് ഗ്രൗണ്ടിലെ വശ്യ സൗന്ദര്യം ഇന്ന് കൂടെയില്ല ... ഈ നല്ല നിമിഷങ്ങളിൽ ഓർമകളിൽ ഇന്നും ജീവിക്കുന്നു ....

Address

Thiruvananthapuram
695563

Alerts

Be the first to know and let us send you an email when ZEROZ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share