Cine Moonga

Cine Moonga film promotions, short films, albums, events,

23/06/2026

Padma bhooshan mammokka



MammoottyFans

തിരു വീർ - ഐശ്വര്യ രാജേഷ് ചിത്രം " ഓ സുകുമാരി" ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്തിരു വ...
21/06/2026

തിരു വീർ - ഐശ്വര്യ രാജേഷ് ചിത്രം " ഓ സുകുമാരി" ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

തിരു വീർ - ഐശ്വര്യ രാജേഷ് ചിത്രം "ഓ സുകുമാരി" യുടെ ടൈറ്റിൽ ഗാനം പുറത്ത്. ഓ സുകുമാരി എന്ന ഗാനത്തിൻ്റെ ലിറിക് വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. രാജ് പെരിയാർ വരികൾ രചിച്ച ഗാനം ആലപിച്ചത് അഭിജിത് റാവു ആണ്. ഭരത് മഞ്ജിരാജു ആണ് ഈ ഗാനത്തിന് ഈണം പകർന്നത്. ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഭരത് ദർശൻ ആണ്. ചിത്രം നിർമ്മിക്കുന്നത് ഗംഗ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലി. ഗംഗ എന്റർടൈൻമെന്റ്‌സ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് "ഓ സുകുമാരി".

ചിത്രത്തിൻ്റെ ടീസർ അടുത്തിടെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ "പ്രീ വെഡ്ഡിംഗ് ഷോ"ക്ക് ശേഷം യുവതാരം തിരു വീർ നായകനാകുന്ന ചിത്രമാണിത്. കോമഡി, പ്രണയം, ഫാൻ്റസി എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസറിൽ നിന്നും ലഭിക്കുന്നത്. പ്രണയത്തിന് ചിത്രത്തിൽ വലിയ പ്രാധാന്യം ഉണ്ടെന്ന് ടൈറ്റിൽ ഗാനവും കാണിച്ചു തരുന്നുണ്ട്. പക്കാ എൻ്റർടെയ്നർ ആയാണ് ചിത്രം എത്തുന്നത്.

ടൈറ്റിൽ റോളിൽ ഐശ്വര്യ രാജേഷ് എത്തുന്ന ചിത്രത്തിൽ, യാദഗിരി എന്ന കഥാപാത്രമാണ് തിരുവീർ വേഷമിടുന്നത്. ദാമിനി എന്നാണ് ഐശ്വര്യയുടെ കഥാപാത്രത്തിൻ്റെ പേര്. ഗ്രാമീണ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഒരു റൊമാന്റിക് കോമഡി ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സൂപ്പർ ഹിറ്റായ സംക്രാന്തികി വാസ്തുനത്തിന് ശേഷം ഐശ്വര്യ രാജേഷ് തെലുങ്കിൽ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്.

പ്രേക്ഷക - നിരൂപക പ്രശംസ നേടിയ ശിവം ഭാജെയിലൂടെ പ്രേക്ഷകരെ ആകർഷിച്ച ഗംഗ എന്റർടൈൻമെന്റ്‌സ്, "ഓ സുകുമാരി" എന്ന ഈ പുതിയ ചിത്രത്തിലൂടെ,ഒരു മനോഹരമായ കഥ കൂടി വെള്ളിത്തിരയിൽ എത്തിക്കുകയാണ്. സംവിധായകൻ ഭരത് ദർശൻ തന്നെയാണ് ചിത്രം രചിച്ചതും.

മുരളിധർ ഗൌഡ്, വിഷ്ണു ഓയി (മാഡ് ഫെയിം) ഝാൻസി, അമാനി, ആനന്ദ്കോട്ട ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.


നിർമ്മാതാവ്: മഹേശ്വര റെഡ്ഡി മൂലി, രചന, സംവിധാനം: ഭരത് ദർശൻ, ഛായാഗ്രഹണം: സിഎച്ച് കുശേന്ദർ, സംഗീത സംവിധായകൻ: ഭരത് മഞ്ചിരാജു, കലാസംവിധാനം: തിരുമല എം തിരുപ്പതി, എഡിറ്റർ: ശ്രീ വരപ്രസാദ്, കോസ്റ്റ്യൂം ഡിസൈനർ: അനു റെഡ്ഡി അക്കാട്ടി, ഗാനരചന: പൂർണാചാരി, ആക്ഷൻ - വിംഗ് ചുൻ അഞ്ചി, നൃത്തസംവിധാനം - ജെ ഡി മാസ്റ്റർ, മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പിആർഒ : ശബരി

Presenting Lyrical Video (Malayalam) from the ...

വിക്ടറി വെങ്കിടേഷ്- നന്ദമുരി കല്യാൺ റാം- അനിൽ രവിപുടി ചിത്രം ആരംഭിച്ചു; നിർമ്മാണം ഷൈൻ സ്ക്രീൻസ് വിക്ടറി വെങ്കിടേഷ്, നന്ദ...
20/06/2026

വിക്ടറി വെങ്കിടേഷ്- നന്ദമുരി കല്യാൺ റാം- അനിൽ രവിപുടി ചിത്രം ആരംഭിച്ചു; നിർമ്മാണം ഷൈൻ സ്ക്രീൻസ്

വിക്ടറി വെങ്കിടേഷ്, നന്ദമുരി കല്യാൺ റാം, സൂപ്പർ ഹിറ്റ് സംവിധായകൻ അനിൽ രവിപുടി എന്നിവർ ഒന്നിക്കുന്ന സമ്പൂർണ്ണ ഉത്സവകാല എന്റർടെയ്‌നറായ & ആരംഭിച്ചു. ഷൈൻ സ്‌ക്രീൻസ് ബാനറിൽ സാഹു ഗാരപതി നിർമ്മിക്കുന്ന ഈ പ്രോജക്റ്റ് സുരേഷ് പ്രൊഡക്ഷൻസ്, ശ്രീമതി അർച്ചന, സീ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്നു. കീർത്തി സുരേഷും കൃതി ഷെട്ടിയും നായികമാരായി എത്തുന്ന ചിത്രം 2027 സംക്രാന്തിക്ക് തീയേറ്ററുകളിൽ എത്തിക്കാനാണ് പ്ലാൻ. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും, നിരവധി പ്രത്യേക അതിഥികളും പങ്കെടുത്ത ഗംഭീരമായ മുഹൂർത്ത ചടങ്ങും പൂജയും നടത്തിയാണ് ചിത്രം ഔദ്യോഗികമായി ആരംഭിച്ചത്.

ദിൽ രാജുവും ശിരീഷും ചിത്രത്തിൻ്റെ തിരക്കഥ സംവിധായകൻ അനിൽ രവിപുടിക്കും നിർമ്മാതാവ് സാഹു ഗാരപതിക്കും ഔദ്യോഗികമായി കൈമാറി. മഹത്തായ മുഹൂർത്ത ചടങ്ങിൽ, വിക്ടറി വെങ്കിടേഷ്, കല്യാൺ റാം, കീർത്തി സുരേഷ്, കൃതി ഷെട്ടി എന്നിവർ അഭിനയിക്കുന്ന ആദ്യ ഷോട്ടിന് അല്ലു അരവിന്ദ് ക്ലാപ്പ് ബോർഡ് നൽകുകയും, സുരേഷ് ബാബു ക്യാമറ സ്വിച്ച് ഓൺ ചെയ്യുകയും ചെയ്തു. ഇതിഹാസ ചലച്ചിത്രകാരൻ കെ രാഘവേന്ദ്ര റാവു ചിത്രത്തിൻ്റെ ആദ്യ ഷോട്ട് സംവിധാനം ചെയ്തു.

& എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം, അനിൽ രവിപുടി ശൈലിയിലുള്ള സംക്രാന്തി എന്റർടെയ്‌നറായിരിക്കുമെന്ന് അണിയറ പ്രവർത്തകർ ഉറപ്പ് നൽകുന്നു. ആദ്യാവസാനം വിനോദവും ചിരിയും നിറഞ്ഞതാണ് ചിത്രമെന്നും അവർ സൂചിപ്പിച്ചു. വെങ്കിടേഷിന്റെയും കല്യാൺ റാമിന്റെയും ആവേശകരമായ ഒത്തുചേരൽ, ഈ പ്രോജക്റ്റിന് കൂടുതൽ വലിപ്പം നൽകുന്നു. അത് കൊണ്ട് തന്നെ തെലുങ്കിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉത്സവ റിലീസുകളിലൊന്നായി ചിത്രം ഇതിനോടകം മാറിയിട്ടുണ്ട്.

അനിൽ രവിപുടിയുടെ ശ്രദ്ധേയമായ ബ്ലോക്ക്ബസ്റ്റർ ട്രാക്ക് റെക്കോർഡ്, അതുല്യമായ താര സംയോജനം, വ്യവസായത്തിലെ ഏറ്റവും പ്രമുഖ പ്രൊഡക്ഷൻ ഹൗസുകളുടെ പിന്തുണ എന്നിവ കാരണം ചിത്രം ഇതിനകം തന്നെ ശക്തമായ ആവേശം പ്രേക്ഷകരിൽ സൃഷ്ടിച്ചിട്ടുണ്ട്.

പ്രമുഖ സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാർ സംഗീതം ഒരുക്കുന്ന ചിത്രത്തിന്, സമീർ റെഡ്ഡി ഛായാഗ്രഹണം. നിർവഹിക്കുന്നു. ചിത്രത്തിൻ്റെ റെഗുലർ ഷൂട്ട് ഉടൻ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.

രചന, സംവിധായകൻ: അനിൽ രവിപുടി, നിർമ്മാതാവ്: സാഹു ഗരപതി, അവതരിപ്പിക്കുന്നത്: സുരേഷ് പ്രൊഡക്ഷൻസ്, സീ സ്റ്റുഡിയോസ്, ശ്രീമതി അർച്ചന, സംഗീതം: ജി വി പ്രകാശ് കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ് കൃഷ്ണ,
ഛായാഗ്രാഹകൻ: സമീർ റെഡ്ഡി, എഡിറ്റർ: തമ്മിരാജു, കലാസംവിധാനം: എ എസ് പ്രകാശ്, മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പിആർഒ - ശബരി

സൂര്യ- മമിത ബൈജു - വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ "പട്ടാമ്പൂച്ചി" ലിറിക്കൽ വീഡിയോ പുറത്ത്; ചിത്രത്തിൻ്റെ ...
20/06/2026

സൂര്യ- മമിത ബൈജു - വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ "പട്ടാമ്പൂച്ചി" ലിറിക്കൽ വീഡിയോ പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് ഓഗസ്റ്റ് 14 ന്

സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന "വിശ്വനാഥ് ആൻഡ് സൺസ്" എന്ന ചിത്രത്തിലെ 'പട്ടാമ്പൂച്ചി' ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്ത്. ദിവസങ്ങൾക്ക് മുമ്പ് പുറത്ത് വന്ന ഈ ഗാനത്തിൻ്റെ പ്രോമോ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.ദേശീയ അവാർഡ് ജേതാവായ ജി വി പ്രകാശ് കുമാർ ആണ് ഗാനത്തിന് സംഗീതം ഒരുക്കിയത്. സുബ്ലഷിണി ആലപിച്ച ഗാനത്തിന് വരികൾ രചിച്ചത് അരുൺരാജ കാമരാജ്. ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആൻഡ് സൺസ്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ്. ഏറെ രസകരമായ, ഒരേ സമയം ചടുലവും മെലഡി നിറഞ്ഞതുമായ താളത്തിൽ ഒരുക്കിയ ഒരു റൊമാൻ്റിക് ഗാനമാണ് ഇന്ന് പുറത്ത് വന്ന പട്ടാമ്പൂച്ചി. നായികയായ മമിത ബൈജുവിൻ്റെ നൃത്തമാണ് ഗാനത്തിൻ്റെ ഹൈലൈറ്റ്. വിജയ് ബിന്നി ആണ് ഗാനത്തിന് നൃത്തം ഒരുക്കിയത്. നായകനായ സൂര്യയും മമിതയും ഒരുമിച്ചുള്ള രസകരമായ രംഗങ്ങളും ഈ ഗാനത്തിൻ്റെ ആകർഷണമാണ്.

സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസർ, പോസ്റ്ററുകൾ എന്നിവ നൽകുന്നത്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയത്.

ഛായാഗ്രഹണം - നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റർ - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ - ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ - കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ - ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ,
ഫൈറ്റ് മാസ്റ്റർ - വി. വെങ്കട്ട്, നൃത്തസംവിധാനം - ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ - കെ. എൻ. വിജയകുമാർ, ചീഫ് കോ-ഡയറക്റ്റർ - ശ്രീവാസ്തവ , കോ-ഡയറക്ടർ - അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർവൈസർ - വാസുദേവ റാവു മൊജ്ജാദ, ഡിഐ - ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് - വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ് - ടി. ഉദയ് കുമാർ, ടീസർ കട്ട് - ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റർ - ബലറാം കൃഷ്ണൻ, അസോസിയേറ്റ് എഡിറ്റർ - ശ്രീനിവാസ് നദിമിണ്ടി, ഡയറക്ഷൻ ഡിപ്പാർട്ട്മെന്റ് - വിജയകുമാർ, ബാലയ്യ ഡി രാജശേഖർ, രാമറാവു ആലുബെല്ലി, രാം സന്ദീപ് വർമ്മ ജമ്പാന, രമേഷ് അഗുരി, നവീൻ ഈദാര, സായ് ചരൺ വണ്ടവസു, റിഷ ചെറുകുരി, ശിവ ശങ്കർ, അനീഷ് ദേവൻപള്ളി, കലാൽ വെങ്കി ഗൌഡ്, ഡിഒപി ടീം - ആൻസൺ ടൈറ്റസ്, ഹെമിൽ സുഗുനൻ, അഭിജിത് ഷാബു, നിഖില ലാൽകുമാർ, ഹരി ബാബു, പ്രവീൺ, കോസ്റ്റ്യൂം ഡിസൈനർമാർ - അർച്ചന റാവു, സന്ധ്യ സബ്ബവരപു, മോഷൻ ജിഎഫ്എക്സ് - സബാരി രാമിറോ, പ്രൊഡക്ഷൻ കൺട്രോളർ - രുദ്രേഷ് എസ്, പബ്ലിസിറ്റി ഡിസൈനർ - കബിലൻ, ഡിജിറ്റൽ മാർക്കറ്റിംഗ് - സന്ദീപ് കുൽക്കർണി 💙 😎😍

Watch & Enjoy Lyrical Video from the Latest Tamil Mov...

*ടൈറ്റാൻസ്* ................................ *ജയസൂര്യ -*  *വിനായകൻ  ചിത്രം*  *ടൈറ്റിൽ പ്രകാശനം ചെയ്തു* .വെള്ളത്തൊപ്പിയും...
01/06/2026

*ടൈറ്റാൻസ്* ................................
*ജയസൂര്യ -*
*വിനായകൻ ചിത്രം*
*ടൈറ്റിൽ പ്രകാശനം ചെയ്തു* .

വെള്ളത്തൊപ്പിയും വെള്ളസ്യൂട്ടും അണിഞ്ഞ മുഖം വ്യക്തമാകാത്ത നിരവധിപ്പേരുടെ ഇടയിൽ വ്യത്യസ്ഥ നിറത്തിലുള്ള സ്യൂട്ടും തൊപ്പിയും ധരിച്ച ജയസൂര്യ, വിനായകൻ
എന്നിവർ.
ഇവർക്കൊപ്പം നിഹാലും പ്രശസ്ത റാപ് സിംഗർ ബേബി ജീനും പ്രത്യഷ പ്പെട്ട ഒരുപോസ്റ്റർ പ്രത്യക്ഷപ്പെട്ടിരി
ക്കുന്നു
ഈ അഭിനേതാ ക്കളുടെലുക്കും ടൈറ്റാൻ എന്ന പേരും ഒരു പാശ്ചാത്യസിനിമയെ ഓർമ്മപ്പെടുത്തുന്നു എന്നു പറഞ്ഞാൽ അതിശയമാവില്ല.

നേരമ്പോക്കിൻ്റെ ബാനറിൽ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റാൻസ് എന്ന ചിത്രത്തിൻ്റെ പ്രഥമ ലുക്കോടെ യുള്ള ടൈറ്റിലാണ് ഈ വിധത്തിൽ പ്രകാശനം ചെയ്തിരിക്കുന്നത്.
മികച്ച വിജയം നേടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത ഒസ്‌ലർ എന്ന ചിത്രത്തിനു ശേഷം നേരമ്പോക്കിൻ്റെ ബാനറിൽ ഇൻഷാദ് എം. ഹസ്സൻ , മിഥുൻ മാനുവൽ തോമസ്, പ്രദീപ് സി എസ് എന്നിവർ നിർമ്മിക്കുന്ന ചിത്രമാണിത്. തികച്ചും ഫാൻ്റെസി ഹ്യൂമർ ജോണറിലാണ് ഇദ ചിത്രത്തിൻ്റെ അവതരണം.
ജയസൂര്യയും വിനായകനും ഒന്നിച്ചെത്തുന്നതിലൂടെ ഏറെ വാർത്താ പ്രാധാന്യം നേടിയ ഈ ചിത്രത്തിൻ്റെ ടൈറ്റിലും ഇപ്പോൾ ഏറെ കൗതുകത്തോടെ വൈറലായിരിക്കുന്നു
: സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
വലിയ മുതൽമുടക്കിൽ വ്യത്യസ്ഥമായ ലൊക്കേഷനുകളി ലൂടെ യാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കു
ന്നത്.
കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലാ
യിരുന്നു ചിത്രീകരണം.

തിരക്കഥ - ജയിംസ് സെബാസ്റ്റ്യൻ.
സംഗീതം - ഷാൻ റഹ്മാൻ.
ഛായാഗ്രഹണം - വിഷ്ണുശർമ്മ.
എഡിറ്റിംഗ്- ഷമീർ മുഹമ്മദ്.
പ്രൊഡക്ഷൻ ഡിസൈനർ - അരുൺ വെഞ്ഞാറമൂട്.
കലാസംവിധാനം - മഹേഷ് പിറവം.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്,
ആക്ഷൻ ഫീനിക്സ് പ്രഭു .
ഡിസൈൻ യെല്ലോ ട്രൂത്ത്'
സ്റ്റിൽസ് - സുഹൈബ് എസ്.ബി.കെ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - സുനിൽ സിംഗ്, സജിത് പി.വൈ.
പ്രൊഡക്ഷൻ മാനേജർ - നജീർ നസീം,
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - രാജേഷ് സുന്ദരം
പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ.
ഒക്‌ടോബർ മാസത്തിൽ പ്രദർശനത്തിനെ
ത്തുന്ന ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്നു.
വാഴൂർജോസ്

മധുബാല- ഇന്ദ്രൻസ് ചിത്രം ചിന്ന ചിന്ന ആസൈയിലെ "കര കവിയാതെ" വീഡിയോ ഗാനം പുറത്ത്; ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സ...
29/05/2026

മധുബാല- ഇന്ദ്രൻസ് ചിത്രം ചിന്ന ചിന്ന ആസൈയിലെ "കര കവിയാതെ" വീഡിയോ ഗാനം പുറത്ത്; ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന "ചിന്ന ചിന്ന ആസൈ" റിലീസിന് ഒരുങ്ങുന്നു. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. അൻവർ അലി രചിച്ച "കര കവിയാതെ" എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന് ഈണം നൽകിയത് ഗോവിന്ദ് വസന്ത ആണ്. അഭിജിത് അനിൽകുമാർ ആണ് ഈ ഗാനം ആലപിച്ചത്.
ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേക്ഷക ശ്രദ്ധ നേടിയ ഹ്രസ്വചിത്രം 'എന്റെ നാരായണിക്ക്' ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ചിത്രമാണിത്.

ഇന്ദ്രൻസ്, മധുബാല എന്നിവർ അഭിനയിക്കുന്ന ഈ ഗാനം അതീവ മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരുടെ മനസ്സിൽ തൊടുന്ന ഈണവും ദൃശ്യങ്ങളുമുള്ള ഈ ഗാനം ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും വർദ്ധിപ്പിക്കുന്നുണ്ട്.
ഈ ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തിൽ എത്തുകയാണ്.
മധുബാലക്കൊപ്പം, വേറിട്ട അഭിനയ മുഹൂർത്തങ്ങളിലൂടെ ഇന്ദ്രൻസും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടും എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ചിത്രത്തിലെ ഈ ആദ്യ ഗാനവും അതിൻ്റെ സൂചനയാണ് നൽകുന്നത്. തിങ്ക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശങ്ങൾ സ്വന്തമാക്കിയത്.

സംവിധായിക വർഷ വാസുദേവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചത്. ഗോവിന്ദ് വസന്ത ഒരുക്കിയ ഹൃദയ സ്പർശിയായ സംഗീതത്തിൻ്റെ പശ്ചാത്തലത്തോടെ ആണ് ചിത്രം ഒരുങ്ങുന്നത് എന്നത് ഇതിൻ്റെ ഹൈലൈറ്റുകളിൽ ഒന്നാണ്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ എന്നിവ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പൂർണ്ണമായും വാരണാസിയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം, അധികം വൈകാതെ തന്നെ തിയേറ്ററുകളിലെത്തും.

ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റർ : റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്റ്റർ : സാബു മോഹൻ, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ : രംഗനാഥ് രവി, സൗണ്ട് മിക്സിംഗ്: പി സി വിഷ്ണു, കൊറിയോഗ്രാഫർ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : നവനീത് കൃഷ്ണ, ലൈൻ പ്രൊഡ്യൂസർ : ബിജു പി കോശി, ഡി ഐ : ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്സ് : പിക്റ്റോറിയൽഎഫ് എക്സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യൻ, ടൈറ്റിൽ ഡിസൈൻ : ജെറി, പബ്ലിസിറ്റി ഡിസൈൻസ് : ഇല്ലുമിനാർറ്റിസ്റ്റ്, ട്രൈലെർ കട്ട്സ് : മഹേഷ് ഭുവനേന്ദ്, ലിറിസിസ്റ്റ്സ്: അൻവർ അലി , ഉമ ദേവി, വരുൺ ഗ്രോവർ , ഗജ്നൻ മിത്കേ, സിംഗേഴ്സ് : ചിന്മയി ശ്രീപദ, കപിൽ കപിലൻ , ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, അഭിജിത് അനിൽകുമാർ, സ്റ്റിൽസ്: നവീൻ മുരളി, പിആർഓ : ശബരി, ഡിജിറ്റൽ മാർക്കറ്റിങ് : അനൂപ് സുന്ദരൻ.

ജയറാം - ഉർവശി ചിത്രം 'പരിമള ആൻഡ് കോ' ആഗോള റിലീസ് ജൂൺ 5 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ് മലയാളികളുടെ...
26/05/2026

ജയറാം - ഉർവശി ചിത്രം 'പരിമള ആൻഡ് കോ' ആഗോള റിലീസ് ജൂൺ 5 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം 'പരിമള ആൻഡ് കോ' റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂൺ 5 ന് ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ പാണ്ഡിരാജ്‌ ഒരുക്കിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് തമിഴ് കുമരൻ പ്രൊഡക്ഷൻസ് ബാനറിൽ ജി കെ എം തമിഴ് കുമരൻ, പസംഗ ഫിലിംസിന്റെ ബാനറിൽ പാണ്ഡിരാജ്‌ എന്നിവർ ചേർന്നാണ്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം അവതരിപ്പിക്കുന്നത്.

ജയറാം - ഉർവശി ടീം ഒരു വലിയ ഇടവേളയ്ക്കു ശേഷം ഒന്നിക്കുന്ന ഈ ചിത്രം ക്രൈം കോമഡി വിഭാഗത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്. ടൈറ്റിൽ ടീസർ നേരത്തെ പുറത്തു വരികയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഒരു പക്കാ ഫൺ എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകിയത്. മിഷ്‌കിൻ, യോഗി ബാബു, സാൻഡി, സഞ്ജന കൃഷ്ണമൂർത്തി, അനന്തിക സനിൽകുമാർ, സന്തോഷ് ശോഭൻ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ. സംവിധായകൻ പാണ്ഡിരാജ്‌ തന്നെയാണ് ചിത്രം രചിച്ചത്. നിത്യ മേനൻ, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായ 'തലൈവൻ തലൈവി' ആണ് അവസാനമായി പുറത്തുവന്ന പാണ്ഡിരാജ്‌ ചിത്രം.

ഛായാഗ്രഹണം : ജോർജ്ജ് സി വില്യംസ്, സംഗീതം : ഫോക്സ്ൻ, എഡിറ്റർ : പ്രദീപ് ഇ രാഗവ്, കലാസംവിധാനം : ടി രാമലിംഗം, സ്റ്റണ്ട് മാസ്റ്റർ : കലൈ കിംഗ്സൺ.ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബൂഷൻ പാർട്ണർ.
പിആർഒ - ശബരി

*ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം കുഞ്ചാക്കോ ബോബനും ഷാഹി കബീറും ഒന്നിക്കുന്ന ഉന്മാദം; ടീസർ പുറത്തിറങ്ങി.*കുഞ്ചാക്കോ ബോബൻ നായകന...
23/05/2026

*ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം കുഞ്ചാക്കോ ബോബനും ഷാഹി കബീറും ഒന്നിക്കുന്ന ഉന്മാദം; ടീസർ പുറത്തിറങ്ങി.*

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന 'ഉന്മാദം' എന്ന പുതിയ സിനിമയുടെ ടീസർ പുറത്തിറങ്ങി. ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൂപ്പർ ഹിറ്റ് ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം കുഞ്ചാക്കോ ബോബനും ഷാഹി കബീറും വീണ്ടും ഒന്നിക്കുന്ന ഉന്മാദത്തിൽ നായികയായി എത്തുന്നത് ലിജോമോൾ ജോസാണ്. പുതുമ നിറഞ്ഞ ഒരു പോലീസ് സ്റ്റോറി തന്നെയാകും ഉന്മാദം എന്നാണ് ടീസർ സൂചിപ്പിക്കുന്നത്. വീണ്ടും പോലീസ് വേഷത്തിൽ കുഞ്ചാക്കോ ബോബൻ എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ ചിത്രത്തെ കാത്തിരിക്കുന്നത്.

പ്രമുഖ എഡിറ്ററായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായ ഉന്മാദം അവതരിപ്പിക്കുന്നത് ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. പനോരമ സ്റ്റുഡിയോസിന്‍റെ മലയാളത്തിലെ മൂന്നാമത്തെ നിർമ്മാണ സംരംഭമാണിത്. മികച്ച എഡിറ്റർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഇഷ്‌ക് എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കിയ കിരൺ ദാസ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി, മൂത്തോൻ, രോമാഞ്ചം, റോഷാക്ക്, ജോസഫ്, ഇലവീഴാ പൂഞ്ചിറ തുടങ്ങി മലയാളത്തിലെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവ്വഹിച്ചിട്ടുണ്ട്.

സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

കോ പ്രൊഡ്യൂസഴ്സ് : റാം മിർച്ചന്ദാനി, രാജേഷ് മേനോൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: അഭിനവ് മെഹ്‌റോത്ര, ഛായാഗ്രഹണം: അർജുൻ സേതു, എഡിറ്റർ: കിരൺ ദാസ്, സംഗീതം: മുജീബ് മജീദ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: റോണക്‌സ് സേവ്യർ, സൗണ്ട് ഡിസൈൻ: ജിതിൻ ജോസഫ്, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, അസോസിയേറ്റ് പ്രൊഡ്യൂസർ: കമലേഷ് കുമാർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോദ് രാഘവൻ, ചീഫ് അസ്സോസിയേറ്റ്- രതീഷ് കുമാർ രാജൻ, സംഘടനം- കലൈ കിങ്സ്റ്റൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- വിപിൻ കുമാർ.വി, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: ഓൾഡ്‌മങ്ക്സ്, ടീസർ കട്ട്- വികാസ് അൽഫോൻസ്.

https://youtu.be/ciF1rVqYX9E?si=OPqtTaIZNkP5dRMe

*പ്രഥമ ദൃഷ്‌ട്യാകുറ്റക്കാർ*  *ഫുൾ പായ്ക്കപ്പ്*......................................പാർവ്വതിതിരുവോത്ത് പ്രധാന കഥാപാത്രത്...
22/05/2026

*പ്രഥമ ദൃഷ്‌ട്യാകുറ്റക്കാർ*
*ഫുൾ പായ്ക്കപ്പ്*......................................

പാർവ്വതിതിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ ശ്രദ്ധേയമായ പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോട്ടയം ചങ്ങനാശ്ശേരി, കുട്ടനാട് എന്നിവിടങ്ങളിലായി പൂർത്തിയായി രിക്കുന്നു.
പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷഹദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമ്മിക്കുന്നത്.
തികഞ്ഞ ഒരു പൊലീസ് സ്റ്റോറി പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ജോണറിൽ അവതരിപ്പിക്കുക യാണ് ഷഹദ് ഈ ചിത്രത്തിലൂടെ.

ഭർത്താവിൻ്റെ മരണത്തിനു ശേഷം
ആശ്രിതനിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിതാ കോൺസ്റ്റബിളിൻ്റെ ഔദ്യോഗികജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിൻ്റെ ഇതിവൃത്തം.
പാർവ്വതി തിരുവോത്താണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പാർവ്വതിക്കു പുറമേ വലിയൊരു താര നിര തന്നെ ഇ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. .
വിജയരാഘവൻ്റ, സായ് കുമാർ,,മാത്യു തോമസ്, വിനയ് ഫോർട്ട്, അസിസ് നെടുമങ്ങാട് സിദ്ധാർത്ഥ് ഭരതൻ,ഉണ്ണി മായാ പ്രസാദ്, ജയശ്രീ,നിയാസ് ബക്കർ, സിറാജ്,
എന്നിവരും പ്രശസ്‌ത തമിഴ് നടൻ പാർത്ഥിപനും ഈ ചിത്രത്തിലെ പ്രധാന അഭിനേതാവാണ് ..

രചന - പി.എസ്. സുബ്രഹമണ്യം, വിജേഷ് തോട്ടുങ്കൽ '
സംഗീതം - മുജീബ് മജീദ്.
ഛായാഗ്രഹണം - റോബി രാജ്.
എഡിറ്റിംഗ് - ചമൻ ചാക്കോ.
കലാസംവിധാനം - മഹേഷ് മോഹൻ.
മേക്കപ്പ് - അമൽ.
കോസ്റ്റ്യൂം ഡിസൈൻ -സമീരാസനീഷ് ..
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ.
സ്റ്റിൽസ്- റിജാഷ് മുഹമ്മദ്:
ലൈൻ പ്രൊഡ്യൂസർ - ദീപക്. '
പ്രൊഡക്ഷൻ മാനേജർ - എൽദോ ജോൺ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഫഹദ് (അപ്പു)
പ്രൊഡക്ഷൻ കൺട്രോളർ - സനൂപ് ചങ്ങനാശ്ശേരി'
സെൻട്രൽ പിക്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു
വാഴൂർ ജോസ്.

*രതീഷ് വേഗ - ജയസൂര്യ* *കോമ്പിനേഷൻ*  *ഓപ്പറേഷൻ ത്രാൾ*  *ആരംഭിച്ചു*........................................എൻ . ഐ. എ ( നാഷ...
22/05/2026

*രതീഷ് വേഗ - ജയസൂര്യ* *കോമ്പിനേഷൻ*

*ഓപ്പറേഷൻ ത്രാൾ*
*ആരംഭിച്ചു*........................................
എൻ . ഐ. എ ( നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി) പശ്ചാത്തലത്തിൽ മലയാള സിനിമയിൽ ആദ്യമായി ഒരുങ്ങുന്ന ഓപ്പറേഷൻ ത്രാൾ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മെയ് പതിനെട്ട് തിങ്കളാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു.
പ്രശസ്‌ത സംഗീത സംവിധായകൻ രതീഷ് വേഗതിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം
ഗുഡ് വിൽ എൻ്റെർടൈൻ
മെൻ്റിൻ്റെ ബാനറിൽ ജോബി ജോർജ്തടത്തിൽ നിർമ്മിക്കുന്നു.
ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന പൂജാ ചടങ്ങിൽ കുമാരി ജയ്ൻ ജോർജ് തടത്തിൽ സ്വിച്ചോൺ കർമ്മവും,
പ്രശസ്‌ത തിരക്കഥാകൃത്ത് ബോബി ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
നിർമ്മാതാവ് ജോബി ജോർജ് നടത്തിൽ, സംവിധായകൻ രതീഷ് വേഗ , ജയസൂര്യ എന്നിവരടക്കം ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കളും , അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപവും തെളിയിച്ചു.
രാജ്യത്തെ കാത്തുസൂക്ഷിക്കുന്ന സുരക്ഷാഭടന്മാരുടെ നിശബ്ദമായ പോരാട്ടത്തിൻ്റേയും അവരുടെ ശക്തിയെ പ്രതിഫലിപ്പിക്കുവാനു
മാണ് ഓപ്പറേഷൻ ത്രാൾ എന്ന ചിത്രത്തിലൂടെ ശ്രമിക്കുന്നതെന്ന് സംവിധായകൻ രതീഷ് വേഗ വ്യക്തമാക്കി.
വിശാലമായ ക്യാൻവാസ്സിൽ വൻ മുതൽമുടക്കിൽ നിർമ്മിക്കുന്ന പാൻ ഇൻഡ്യൻ ചിത്രമാണ് ഓപ്പറേഷൻ ത്രാൾ .

ലോക മനസാക്ഷിയെ ഞെട്ടിച്ച കാശ്മീരിലെ ഭീകരമായ കോൺവോയ് ആക്രമണവും തുടർഅള്ള രഹസ്യ ന്വേഷണങ്ങളിലൂടെയു
മാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി.
ജമ്മു കാശ്‌മീരിലെ ത്രാളിൽ ഇൻഡ്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലും ഈ ചിത്രത്തിൻ്റെ പ്രമേയത്തിലെ കാതലായ വിഭാഗമാണ്.
ഈ വിഷയങ്ങൾ പ്രധാന പശ്ചാത്തല മാകുന്നതിലൂടെ ഇന്ന് ഇനുഡ്യയിലാകമാനം ഓപ്പറേഷൻ ത്രാൾ ഏറെ ചർച്ചാ വിഷയമായിരിക്കുന്നു.
നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി (N.I.A) ഉദ്യോഗസ്ഥൻ ഹർഷവർദ്ധൻ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയസൂര്യയാണ് .
ഓപ്പറേഷൻ ത്രാൻ എൻ്റെ അഭിനയജീവിത
ത്തിലെ ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു ചിത്രമാണ് .
ദേശീയ സുരഷയെ ആധാരമാക്കിയ ഈ ചിത്രത്തിൽ ഹൈ+ ഒക്ടേൻ ആക്ഷൻ രംഗങ്ങൾ അടങ്ങിയിട്ടുണ്ട്.
ചിത്രത്തിൻ്റെ ക്യാൻവാസ് വളരെ വലുതാണ് . അത് പ്രേക്ഷകർ അനുഭവിച്ചറിയു
മെന്നും ഇതിലെ ശക്തമായ സന്ദേശം രാജ്യത്തെ മുഴുവൻ പ്രേക്ഷകരിലേക്കും എത്തുമെന്നും പ്രതീക്ഷിക്കുന്ന തായി ജയസൂര്യ പറഞ്ഞു.
ജയസൂര്യക്കു പുറമേ സായ് കുമാർസിദ്ദിഖ്, ആൻസൺ പോൾ ,നന്ദു,അ അക്ഷയ് രാധാകൃഷ്ണൻ, ജോസ് ബിൻ പോൾ, ജോയൽ , സിറാജുദ്ദീൻ, തുടങ്ങിയവരും ബോളിവുഡ് താരങ്ങളായ തരുൺ ആരോര, റിഥികാസിങ് , വിനയറായ്,, അമൈരാ ദാസ് തർ, മുരളി ശർമ്മാ , എന്നിവരും പ്രധാന താരങ്ങളാണ്.
ഇവർക്കൊപ്പം മലയാളത്തിലേയും ഇതര ഭാഷകളിലെ നിരവധി താരങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു .
സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്.
ഛായാഗ്രഹണം-
നജോസ് .
എഡിറ്റിംഗ് - ഷഫീഖ് വി.ബി.
പ്രൊഡക്‌ഷൻ ഡിസൈനർ ഡിസൈൻ്റ- സജീഷ് താമരശ്ശേരി.
കലാസംവിധാനം + സുനീഷ് സോദരൻ.
വേക്കപ്പ് - റോണക്സ് സേവ്യർ.
കോസ്‌റ്റ്യും ഡിസൈൻ - സമീരാ സനീഷ്, സരിതാ ജയസൂര്യ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഉല്ലാസ് കൃഷ്‌ണ.
കോ പ്രൊഡ്യൂസർ - സുനി മോൾ ജോബി
നോബിൾ ജേക്കബ്ബാണ് പ്രൊജക്റ്റ് ഡിസൈൻ .
സൗണ്ട് മിക്‌സിംഗ് എം.ആർ. രാജകൃഷ്ണൻ, സ്റ്റിൽസ് ഫോട്ടോഗ്രാഫി ജാൻ ജോസഫ് ജോർജ്, സൗണ്ട് ഡിസൈൻ വിക്കി (റെസൊണൻസ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈൻസ് ടെൻപോയിന്റ് മീഡിയ, പ്രൊഡക്ഷൻ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -നജീർ നസീം.
പ്രൊഡക്ഷൻ മാനേജേർസ് .- അരുൺ കണ്ണൂർ.,ജിത്തു ഇരി ങ്ങാലക്കുട.
കൺട്രോളർ ഇക്ബാൽ പാനായിക്കുളം,
പബ്ലിക്‌ റിലേഷൻസ് & വാഴൂർ ജോസ് , & ആതിരദിൽ ജിത്ത്.
മാർക്കറ്റിംഗ് സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ.സംഗീത ജനചന്ദ്രൻ എന്നിവരാണ് നിർവഹിക്കുന്നത്.
പാലക്കാട്, കൊടൈക്കനാൽ, ജമ്മു കാഷ്മീർ , കുളു മൊണാലി, എന്നിവിടങ്ങളിലായി നൂറു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണത്തോടെ ഈ ചിത്രം പൂർത്തി
യാകും.
വാഴൂർ ജോസ് #𝑱𝒂𝒚𝒂𝒔𝒖𝒓𝒊𝒚𝒂

Address

Thiruvananthapuram
695024

Telephone

9946000244

Website

Alerts

Be the first to know and let us send you an email when Cine Moonga posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Cine Moonga:

Shortcuts

Share