Keraleeyam 2023

Keraleeyam 2023 Keraleeyam, the mega event showcasing the goodness of Kerala, to be held from Nov 1-7 every year
(1)

കേരളീയം ഓൺലൈൻ ക്വിസ് സർട്ടിഫിക്കറ്റ് ഡിസംബർ 20 വരെ ഡൗൺലോഡ് ചെയ്യാം---   കേരളീയം പരിപാടിയുടെ പ്രചരണാർത്ഥം ഒക്ടോബർ 19ന് സം...
14/12/2023

കേരളീയം ഓൺലൈൻ ക്വിസ് സർട്ടിഫിക്കറ്റ് ഡിസംബർ 20 വരെ ഡൗൺലോഡ് ചെയ്യാം
---

കേരളീയം പരിപാടിയുടെ പ്രചരണാർത്ഥം ഒക്ടോബർ 19ന് സംഘടിപ്പിച്ച ഓൺലൈൻ ക്വിസിൽ പങ്കെടുത്തവർക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. keraleeyam.kerala.gov.in എന്ന വെബ്സൈറ്റിൽ online quiz result എന്ന ലിങ്കിൽ ക്വിസിൽ പങ്കെടുത്തവരുടെ മാർക്ക്, സർട്ടിഫിക്കറ്റ്, ചോദ്യോത്തരങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പങ്കാളിത്ത സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനുളള അവസാന തിയതി 2023 ഡിസംബർ 20.

09/11/2023
09/11/2023

: കേരളീയം വേദിയിലെ ലൈവ് കാരിക്കേച്ചർ

09/11/2023

: കേരളീയം പ്രദർശനം..
മാന്നാർ ഓട്ടുപാത്ര നിർമാണം

വായനയിടം @ മാനവീയം
08/11/2023

വായനയിടം @ മാനവീയം

ജയം മ്യൂസിക്കല്‍ മെഗാ ഷോ @ സെന്‍ട്രല്‍ സ്റ്റേഡിയം
08/11/2023

ജയം മ്യൂസിക്കല്‍ മെഗാ ഷോ
@ സെന്‍ട്രല്‍ സ്റ്റേഡിയം

മലയാളത്തനിമയുടെ മഹോത്സവമായ ‘കേരളീയം’ ആദ്യപതിപ്പിന് കൊടിയിറങ്ങുകയാണ്. ഒരു ഭാഷാസമൂഹമെന്ന നിലയിൽ കേരളം കൈവരിച്ച സാമൂഹിക പുര...
07/11/2023

മലയാളത്തനിമയുടെ മഹോത്സവമായ ‘കേരളീയം’ ആദ്യപതിപ്പിന് കൊടിയിറങ്ങുകയാണ്. ഒരു ഭാഷാസമൂഹമെന്ന നിലയിൽ കേരളം കൈവരിച്ച സാമൂഹിക പുരോഗതിയെയും നമ്മുടെ നാടിന്റെ പ്രത്യേകതകളെയും ലോകത്തിന് മുന്നിലവതരിപ്പിക്കുന്ന ഒരാഴ്ച നീണ്ട ആഘോഷപരിപാടികൾക്ക് ഇതോടെ വിരാമമായി. 42 വേദികളിലായി സംഘടിക്കപ്പെട്ട വിപുലമായ പരിപാടികൾ കേരളക്കരയെ അടയാളപ്പെടുത്തുന്ന സമഗ്രാവിഷ്കാരങ്ങളായി. കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങളെ മേഖല തിരിച്ചു നടത്തിയ 25 സെമിനാറുകളിൽ അന്താരാഷ്ട്ര വിദഗ്ദ്ധർ സമ്മേളിച്ചു. കേരളത്തനിമയെ അടയാളപ്പെടുത്തുന്ന 25 പ്രദർശനങ്ങൾ, വിവിധ വേദികളിലായി നടന്ന ഭക്ഷ്യമേളകൾ, ഏഴുദിവസവും 30 ഓളം വേദികളിലായി നടന്ന കലാപരിപാടികൾ, മലയാളസിനിമയുടെ പരിണാമം അടയാളപ്പെടുത്തുന്ന ചലച്ചിത്രമേള, വർണ്ണാഭമായ ഫ്ലവർ ഷോ. കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ നീണ്ട ദീപാലങ്കാരങ്ങളും മറ്റ് അലങ്കാരപരിപാടികളുമെല്ലാം ‘കേരളീയ’ത്തെ ബൃഹത്തായ ആഘോഷവേളയാക്കി മാറ്റി.

വിവരണാതീതമായ പൊതുപങ്കാളിത്തമാണ് ഈ ഏഴുദിവസവും ‘കേരളീയ’ത്തിന്റെ പരിപാടികളിലുണ്ടായിരുന്നത്. കേരളത്തനിമയെ ആഘോഷിക്കുന്ന ഈ വലിയ ഉദ്യമത്തിൽ പങ്കുചേരാൻ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. കേരളക്കരയുടെ സാംസ്‌കാരിക വൈശിഷ്ട്യം അടുത്തറിയാനും നാം കൈവരിച്ച നേട്ടങ്ങളെ ആഘോഷിക്കാനും പുരോഗതിയുടെ പാതയിൽ കേരളത്തിന്റെ മുന്നേറ്റങ്ങൾക്ക് ശക്തിപകരാനുമെത്തിയ ജനക്കൂട്ടം ഏറെ ഹൃദ്യമായ അനുഭവമായിരുന്നു. കാലാവസ്ഥയുയർത്തിയ വെല്ലുവിളികളെ മറികടന്നുകൊണ്ടാണ് ഈ ജനസഞ്ചയമെത്തിയതെന്നത് പ്രശംസനീയമായ കാര്യമാണ്. അവർക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ. ഈ പരിപാടി വിജയമാക്കാൻ അഹോരാത്രം പ്രയത്നിച്ച സർക്കാർ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പൗരപ്രമുഖർ, സാംസ്‌കാരിക നായകന്മാർ, മറ്റനവധി മനുഷ്യർ, പോലീസ്-ഫയർ ഫോഴ്സ് ഉൾപ്പെട്ട സേനാ വിഭാഗങ്ങൾ, കെഎസ്ആർ ടിസി ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, വിദ്യാർത്ഥികൾ, വളന്റിയർമാർ,തുടങ്ങിയവരെയും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.

ക്ഷേമപ്രവർത്തനങ്ങളിലും നൈപുണിയിലും അന്താരാഷ്ട്രാ നിലവാരം പുലർത്തുന്ന നവകേരളത്തെ പടുത്തുയർത്താനുള്ള നമ്മുടെ പരിശ്രമങ്ങൾക്ക് ‘കേരളീയം’ നൽകിയ ഉൾക്കാഴ്ചയും അനുഭവസമ്പത്തും ശക്തി പകരും. മിഴിവാർന്ന ആഘോഷങ്ങൾക്കും ഗൗരവമേറിയ ചർച്ചകൾക്കും സമൂഹ നിർമ്മിതിക്കും ഒറ്റക്കെട്ടായി നിന്നവരാണ് നമ്മൾ. ഈ ഐക്യവും മൈത്രിയും കൂടുതൽ ശക്തിപ്പെടുത്തി നമുക്ക് മുന്നേറാം.

ഒരാഴ്ച കേരളത്തിന്റെ കണ്ടതും കാണേണ്ടതുമായ ഒട്ടനവധി കാഴ്ചകളും പ്രദർശനങ്ങളും അറിവുകളുമായി തലസ്ഥാനത്ത് ഉത്സവം തീർത്ത ''കേരളീ...
07/11/2023

ഒരാഴ്ച കേരളത്തിന്റെ കണ്ടതും കാണേണ്ടതുമായ ഒട്ടനവധി കാഴ്ചകളും പ്രദർശനങ്ങളും അറിവുകളുമായി തലസ്ഥാനത്ത് ഉത്സവം തീർത്ത ''കേരളീയ' ത്തിന് ഇന്ന് (നവം: 7) തിരശ്ശീല വീഴുകയാണ്.

സമാപന സമ്മളനം വൈകിട്ട് നാലിന് സെൻട്രൽ സ്റ്റേഡിയത്തിൽ നവകേരള കാഴ്ചപ്പാട് പ്രഖ്യാപനത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 6.30 ന് ജയം മ്യൂസിക്കൽ മെഗാ ഷോയും സെൻട്രൽ സ്റ്റേഡിയത്തിൽ അരങ്ങേറും.

ഏവർക്കും സ്വാഗതം.

കേരള മെനു അണ്‍ലിമിറ്റഡ്:ബ്രാന്‍ഡിംഗ് ഉദ്ഘാടനം
07/11/2023

കേരള മെനു അണ്‍ലിമിറ്റഡ്:
ബ്രാന്‍ഡിംഗ് ഉദ്ഘാടനം

07/11/2023

Day 6

നൃത്ത്യ പൂക്കളം@ ടാഗോർ തിയറ്റർ📸 by - Santhi Rajasekhar
07/11/2023

നൃത്ത്യ പൂക്കളം
@ ടാഗോർ തിയറ്റർ

📸 by - Santhi Rajasekhar

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Keraleeyam 2023 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Keraleeyam 2023:

Share