09/08/2026
ഒരു അച്ഛന് ഇതിനപ്പുറം എന്തുവേണം..
മനസ്സുനിറഞ്ഞു ലാലേട്ടൻ...
വിസ്മയ മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്ന ആദ്യ സിനിമ തുടക്കം തീയേറ്ററുകളിൽ സക്സസുള്ളായി പ്രദർശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വിസ്മയയുടെ ആദ്യചിത്രം എന്നതിലുപരി ഒരു നല്ല സിനിമ എന്ന തരത്തിൽ പ്രേക്ഷകർ തുടക്കം ഇപ്പോൾ തന്നെ ഇരുകൈകളും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
പ്രേക്ഷകരുടെ വളരെ മികച്ച അഭിപ്രായങ്ങൾ അറിഞ്ഞതോടു കൂടിയാണ് മോഹൻലാൽ ഇപ്പോൾ പ്രതികരണവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ജനങ്ങളോട് ഒരു നന്ദി സൂചിപ്പിച്ചു കൊണ്ടാണ് മോഹൻലാൽ തന്റെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരച്ഛനന് ഇതിൽ കൂടുതലൊന്നും ചോദിക്കാനില്ല. തന്റെ മകളുടെ സിനിമ ജനങ്ങളെ ഏറ്റെടുത്തതും അവളോടുള്ള ജനങ്ങളോടുള്ള സ്നേഹവും ഒരു അനുഗ്രഹമായി കാണുന്നുവെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്.
തുടക്കം സിനിമയെക്കുറിച്ചും അതിലെ വിസ്മയ മോഹൻലാലിൻറെ പ്രകടനത്തെ കുറിച്ചും വളരെ മികച്ച അഭിപ്രായമാണ് മലയാളികളിൽ നിന്നും മറ്റ് സിനിമ പ്രേമികളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്തായാലും തുടക്ക സിനിമയോട് കൂടെ തന്നെ വിസ്മയ മലയാള സിനിമയിൽ തൻ്റെ വ്യക്തിമുദ്ര അടയാളപ്പെടുത്തി കഴിഞ്ഞു.