AKG Samskarika Samithi

AKG Samskarika Samithi AKG SAMSKARIKA SAMITHI ANDOORKONAM

മാനവ സ്നേഹത്തിന്റെ മഹനീയ മാതൃക സൃഷ്ടിച്ച്  ശ്രീ അനിൽകുമാർ അശ്വതി സ്റ്റുഡിയോ ഉടമ.  അശ്വതി സ്റ്റുഡിയോയുടെ പോത്തൻകോട് ബ്രാഞ...
18/02/2025

മാനവ സ്നേഹത്തിന്റെ മഹനീയ മാതൃക സൃഷ്ടിച്ച് ശ്രീ അനിൽകുമാർ അശ്വതി സ്റ്റുഡിയോ ഉടമ.

അശ്വതി സ്റ്റുഡിയോയുടെ പോത്തൻകോട് ബ്രാഞ്ചിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു ജീവകാരുണ്യ പ്രവർത്തനത്തിന് കൂടി തുടക്കം കുറിച്ചിരിക്കുകയാണ് അശ്വതി സ്റ്റുഡിയോ ഉടമ ശ്രീ അനിൽകുമാർ. അണ്ടൂർക്കോണം എകെജി ചാരിറ്റബിൾ ട്രസ്റ്റ് @ സാംസ്കാരിക സമിതി നിർമ്മിച്ചു നിൽക്കുന്ന രണ്ടാമത് വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി രണ്ടാം ഗഡു തുക ഉദ്ഘാടന വേദിയിൽ വച്ച് ബഹുമാനപ്പെട്ട ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ
ട്രസ്റ്റ് ഭാരവാഹികൾക്ക് കൈമാറി. തന്റെ ബിസിനസിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടി വിനിയോഗിക്കുന്നത് മാതൃകാപരമാണ്‌.എ കെ ജി സാംസ്കാരിക സമിതി ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ചു നിൽക്കുന്ന രണ്ടാമത് വീടിന്റെ പൂർത്തീകരണം കഴിഞ്ഞാൽ ഉടൻ തന്നെ മൂന്നാമത് വീടിനുള്ള സഹായം നൽകാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിച്ചു കൊണ്ടിരിക്കുന്ന ശ്രീ അനിൽകുമാറിനും
ഒപ്പം ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ എല്ലാവിധ സഹായങ്ങളും നൽകിക്കൊണ്ടിരിക്കുന്ന നാട്ടുകാർ, സമിതി അംഗങ്ങൾ വ്യാപാര സുഹൃത്തുക്കൾ പ്രവാസികൾ എന്നിവർക്കും
ട്രസ്റ്റിന്റെയും സമിതിയുടെയും നന്ദി ഒരിക്കൽ കൂടി അറിയിക്കുന്നു

21/12/2024

സംയുക്ത വാർഷികാഘോഷം
ജനുവരി 2 മുതൽ 6 വരെ..

സംയുക്ത വാർഷികാഘോഷത്തിന്റെ സ്വാഗത്വസംഘം ഓഫീസ് ഉത്ഘാടനം സമിതി രക്ഷാധികാരി ശ്രീ. ജെ ഉണ്ണി കൃഷ്ണൻ നായർ നിർവഹിച്ചു.
15/12/2024

സംയുക്ത വാർഷികാഘോഷത്തിന്റെ സ്വാഗത്വസംഘം ഓഫീസ് ഉത്ഘാടനം സമിതി രക്ഷാധികാരി ശ്രീ. ജെ ഉണ്ണി കൃഷ്ണൻ നായർ നിർവഹിച്ചു.

13/12/2024
അണ്ടൂർക്കോണത്തിന്റെ ഉത്സവനാളുകൾക്കായി കാത്തിരിക്കൂ ❤️❤️❤️❤️
22/11/2024

അണ്ടൂർക്കോണത്തിന്റെ ഉത്സവനാളുകൾക്കായി കാത്തിരിക്കൂ ❤️❤️❤️❤️

രണ്ടാമത് സ്‌നേഹവീട്  ❤️❤️
27/10/2024

രണ്ടാമത് സ്‌നേഹവീട് ❤️❤️

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അടുത്ത ചുവടുവെപ്പുമായി ഞങ്ങൾ.....
26/10/2024

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അടുത്ത ചുവടുവെപ്പുമായി ഞങ്ങൾ.....

20/03/2024


🎖️ ഏറ്റവും കൂടുതൽ പോയിന്റുമായി വൈറ്റ് ഹൗസ് 🎖️🎖️മുപ്പതോളം ഇനങ്ങളിൽ പ്രൈമറി  മുതൽ സീനിയർ വിഭാഗം വരെ  നൂറിൽ പരം കായിക പ്രതി...
03/09/2023

🎖️ ഏറ്റവും കൂടുതൽ പോയിന്റുമായി വൈറ്റ് ഹൗസ് 🎖️🎖️

മുപ്പതോളം ഇനങ്ങളിൽ പ്രൈമറി മുതൽ സീനിയർ വിഭാഗം വരെ
നൂറിൽ പരം കായിക പ്രതിഭകൾ മാറ്റുരച്ച
ഓണാഘോഷ കായികമേള വ്യത്യസ്ത അനുഭവമായി. കായികരംഗത്ത് ഉൾപ്പെടെ യുവാക്കളും കുട്ടികളും ഇത്തരം കൂട്ടായ്മകളിൽനിന്നും അകന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ആവേശകരമായി ഈ പ്രദേശത്തിന്റെ ഓരോ വീടുകളിൽ നിന്നുള്ള നൂറുകണക്കിന് കുട്ടികൾ ഉൾപ്പെടെയുള്ളവർ ഈ കായിക മത്സരത്തിൽ പങ്കാളികളായത്. ലഹരി ഉൾപ്പെടെയുള്ള സാമൂഹ്യ വിപത്തുകളിൽ പെട്ടുപോകാതെ യുവാക്കളെ ഉൾപ്പെടെയുള്ളവരെ നേർവഴിയിൽ കൊണ്ടുവരുവാൻ ഇത്തരത്തിലുള്ള കായിക കലാപ്രകടനങ്ങൾഅത്യന്താപേക്ഷിതമാണ്. ഈ വരുന്ന കുട്ടികളെ നാളത്തെ കായിക കലാപ്രതിഭകളും സാമൂഹ്യ പ്രതിബദ്ധതയുള്ളവരും ആക്കിമാറ്റുവാൻ എകെജി സാംസ്കാരിക സമിതി എന്ന നിലയിൽ വലിയ ഉത്തരവാദിത്തമുണ്ട് എന്ന് ഞങ്ങൾ തിരിച്ചറിയുന്നു. അതിനുള്ള പിന്തുണയും സഹകരണവും ഈ നാട്ടിലെ മുഴുവൻ ജനങ്ങളും ഞങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുകയാണ്.
തികച്ചും വ്യത്യസ്തമായ രീതിയിലാണ്
ഇത്തവണ കായികമേളയ്ക്ക് തുടക്കം കുറിച്ചത്. സമിതിയുടെ ഭരണസമിതി അംഗങ്ങൾ തന്നെ നാല് വിഭാഗങ്ങളായി തിരിഞ്ഞ് തികച്ചും സൗഹൃദപരവും എന്നാൽ മത്സരത്തിന്റെ ആവേശം ഒട്ടും ചോരാതെയും നാലു ദിവസങ്ങളിലായി നാല് ഹൗസുകൾ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുകയായിരുന്നു. ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടി മുതൽ 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ വരെ ഈ മത്സരങ്ങളിൽ പങ്കാളികളായി എന്നുള്ളത് ശ്രദ്ധേയമാണ്. നാല് ഹൗസുകളും ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടനങ്ങൾ ആണ് കാഴ്ചവച്ചത്. ആദ്യ ദിവസങ്ങളിൽ നാല് ഹൗസുകളും നേരിയ വ്യത്യാസത്തിൽ ആയിരുന്നു മുന്നേറിയത്.എന്നാൽ മത്സരത്തിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ
സമിതി അംഗം എ ആർ റഫീഖ് നേതൃത്വം നൽക്കുന്ന വൈറ്റ് ഹൗസ് ഏറെ പോയിന്റ് നേടി ബഹുദൂരം മുന്നിൽ ആവുകയും തൊട്ടടുത്ത് സമിതി സെക്രട്ടറി കണ്ണൻ നേതൃത്വംനൽകുന്ന ഗ്രീൻ ഹൗസ് രണ്ടാം സ്ഥാനത്തും ഓണാഘോഷ
കാ യികമേളയുടെ കൺവീനർ ലിജിൻ നേതൃത്വം നൽകുന്ന
ബ്ലൂ ഹൗസ് മൂന്നാം സ്ഥാനത്തും സമിതി അംഗം ആദർശ് നേതൃത്വo നൽകുന്ന റെഡ് ഹൗസ് നാലാം സ്ഥാനവും നേടുകയുണ്ടായി. നാല് ക്യാപ്റ്റന്മാരും മത്സരത്തിന്റെ ആവേശം ഒട്ടും ചോർന്നു പോകാതെ അവസാനം നിമിഷം വരെ പൊരുതി മുന്നേറുവാൻ ശ്രദ്ധിച്ചു എന്നുള്ളത് എടുത്തു പറയേണ്ടതാണ്. വരുംവർഷങ്ങളിൽ കൂടുതൽ ഊർജ്ജസ്വലമായി ഇതുപോലുള്ള കായിക മത്സരങ്ങൾ നടത്തുവാൻ ശ്രദ്ധിക്കുമെന്ന് ഉറപ്പു നൽകുന്നു. ഓണാഘോഷകാ യിക മേളയുടെസമാപന ദിവസത്തിൽ വ്യത്യസ്തമായ കലാപ്രകടനങ്ങൾ കോർത്തിണക്കി ചിങ്ങനിലാവ് എന്ന പരിപാടിയും
നടന്നു. എകെജി ചാരിറ്റബിൾ ട്രസ്റ്റ് നടത്തിവരുന്ന ഈ വർഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്
പ്രസ്തുത പരിപാടിയിൽ വച്ച് തുടക്കം കുറിച്ചു. ഭിന്നശേഷിക്കാരായ രണ്ടു വിദ്യാർത്ഥികൾക്കും ,പിതാവ് മരണപെട്ട
രണ്ടു കുട്ടികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് എന്ന നിലയിൽ പ്രതിമാസം ആയിരം രൂപയും
ഒരാൾക്ക് പ്രതിമാസം ആയിരം രൂപ പെൻഷൻ എന്ന പദ്ധതിയും നടപ്പിലാക്കി. സമിതിയുടെ ഓണാഘോഷ കായികമേള വൻ വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും സമിതിയുടെ നന്ദി രേഖപ്പെടുത്തുന്നു. സമിതിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഓണം സമ്മാനപദ്ധതി നറുക്കെടുപ്പും ചിങ്ങനിലാവ് എന്ന പരിപാടിയിൽ വച്ച് നടന്നു.

Address

Thiruvananthapuram

Telephone

+919895276354

Website

Alerts

Be the first to know and let us send you an email when AKG Samskarika Samithi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share