23/02/2022
അന്താരാഷ്ട്ര മാതൃഭാഷാ ദിനാചാരണം 19-ാം വർഷത്തിലേക്ക് കടക്കുന്ന അവസരത്തിൽ,വിഎസ് ശ്യാം രചിച്ച്, രാജലക്ഷ്മി അഭിരാം സംഗീതം പകർന്ന ഭൂമിമലയാള ഗാനത്തിന്റെ ദൃശ്യാവിഷ്കാരമൊരുക്കുകയാണ് ടീം മുഖരി. കേരള സ്റ്റേറ്റ് മലയാളം മിഷനുവേണ്ടി നിർമിക്കപ്പെട്ട ഈ വീഡിയോ റിലീസ് ചെയ്തത് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ്. പല ദേശങ്ങളിൽ, ബഹുവേഷങ്ങൾ അണിഞ്ഞു കഴിയുന്ന മലയാളികളെ ഒരുമിപ്പിക്കുന്ന ജീവൽശ്വാസമാണ് മലയാളമെന്ന നമ്മുടെ മാതൃഭാഷ എന്ന് ഒരിക്കൽ കൂടി നമ്മളെ ഓർമിപ്പിക്കുന്നതാണ് ഈ സുന്ദരഗീതത്തിന്റെ ദൃശ്യാവിഷ്കാരo
ഭാഷയുടെ വൈവിധ്യം, ഭാഷയുമായി ബന്ധപ്പെട്ട സംസ്ക്കാരം എന്നിവയുടെ സംരക്ഷണത്തെക്കുറിച്ച് ആളുകൾക്കിടയിൽ ബോധമുളവാ...