താനൂർ കലാ സാംസ്കാരിക വേദി

  • Home
  • India
  • Tanur
  • താനൂർ കലാ സാംസ്കാരിക വേദി

താനൂർ കലാ സാംസ്കാരിക വേദി TKSV. താനൂർ കലാ സാംസ്കാരിക വേദി, കലാപരമായ കഴിവുള്ളവർക്ക് പ്രോത്സാഹനം, പ്രചോദനം, അവസരം.

അഭിനന്ദനങ്ങൾ....
19/07/2026

അഭിനന്ദനങ്ങൾ....

ഒരു ചിരിയിൽ കൊലവിളിയുടെ വന്യത ഒളിപ്പിച്ച കൊടുമൺ പോറ്റിക്ക് ജീവൻ നൽകിയ മലയാളികളുടെ സ്വകാര്യ അഹങ്കാരം മമ്മൂട്ടിക്ക് രാജ്യം...
18/07/2026

ഒരു ചിരിയിൽ കൊലവിളിയുടെ വന്യത ഒളിപ്പിച്ച കൊടുമൺ പോറ്റിക്ക് ജീവൻ നൽകിയ മലയാളികളുടെ സ്വകാര്യ അഹങ്കാരം മമ്മൂട്ടിക്ക് രാജ്യം മികച്ച നടനുള്ള പുരസ്‌കാരം നൽകുമ്പോൾ അത് മലയാളത്തിന്റെ മഹാനടനും മലയാള സിനിമയ്ക്കുമുള്ള അംഗീകരമാവുകയാണ്. എന്തുകൊണ്ടും അർഹിച്ചതാണ് ഭ്രമയുഗത്തിലൂടെ മമ്മൂക്കയ്ക്ക് ഈ അവാർഡ്. ഈ അവാർഡ് നേട്ടത്തോടെ ഇന്ത്യൻ സിനിമയുടെ ഉമ്മറത്ത് നാലാം തവണയാണ് അദ്ദേഹം ചാരുകസേര വലിച്ചിട്ടു ഇരിക്കുന്നത്.

കലാ സാംസ്കാരിക വേദിയുടെ അഭിനന്ദനങ്ങൾ....

12/07/2026

താനൂർ കലാ സാംസ്കാരിക വേദിയുടെ അനുഗ്രഹീത ഗായകൻ ഉണ്ണി മലപ്പുറം ഫ്ലവേഴ്സ് ടിവിയിൽ എസ് ജാനകി അമ്മയുടെ ശബ്ദം അനുകരിച്ച് പാടിയപ്പോൾ.....

11/07/2026

താനൂർ കലാ സാംസ്കാരിക വേദിയുടെ കലാകാരൻ ഉണ്ണി മലപ്പുറം ഫ്ലവേഴ്സ് ടി.വി യിൽ ഇന്ന് വിടവാങ്ങിയ എസ് ജാനകിയമ്മ യുടെ ശബ്ദം അനുകരിച്ച് പാടിയപ്പോൾ....

ഭാരതത്തിൻ്റെ സ്വരമാധുരി എസ് ജാനകി അമ്മയ്ക്ക് ആദരാഞ്ജലികൾ
11/07/2026

ഭാരതത്തിൻ്റെ സ്വരമാധുരി എസ് ജാനകി അമ്മയ്ക്ക് ആദരാഞ്ജലികൾ

ഒരു കഥ പറയട്ടെ...!ഒരിക്കൽ ഒരു രാജ്യമുണ്ടായിരുന്നു. അവിടുത്തെ രാജാവും പ്രജകളും ഐക്യത്തോടെയും സമാധാനത്തോടെയും സന്തോഷത്തോടെ...
02/07/2026

ഒരു കഥ പറയട്ടെ...!

ഒരിക്കൽ ഒരു രാജ്യമുണ്ടായിരുന്നു. അവിടുത്തെ രാജാവും പ്രജകളും ഐക്യത്തോടെയും സമാധാനത്തോടെയും സന്തോഷത്തോടെ ജീവിച്ചുപോന്നു.

എന്നാൽ ആ ഐക്യം തകർക്കാൻ ശത്രുക്കൾ നാളുകളായി അവസരം കാത്തിരുന്നു. ഒടുവിൽ, ഒരു പരിധിവരെ അവരുടെ ലക്ഷ്യത്തിൽ അവർ വിജയിച്ചു. ഒരു ദിവസം അവർ രാജ്യം ആക്രമിച്ചു. രാജാവിനെയും മന്ത്രിമാരെയും രാജഭരണത്തിന് നേതൃത്വം നൽകിയവരെയെല്ലാം തടവിലാക്കി.

അധികാരം പിടിച്ചെടുത്തവർ കരുതിയത്, ഇനി ഈ രാജ്യം തങ്ങൾക്കിഷ്ടമുള്ള രീതിയിൽ ഭരിക്കാമെന്നാണ്. അതിനായി, മുൻകാലങ്ങളിൽ ഈ രാജ്യത്തിനെതിരെ പ്രവർത്തിച്ച് നാടുകടത്തപ്പെട്ടവരെയും അവർ കൂട്ടുപിടിച്ചു. രാജ്യത്തിന്റെ നന്മയെക്കാൾ സ്വന്തം താൽപര്യങ്ങൾക്ക് വില കൊടുത്തവർ ആ അവസരം മുതലെടുത്തു.

രാജ്യം പടുത്തുയർത്തിയത് തങ്ങളാണെന്നും അതിന്റെ അവകാശം തങ്ങൾക്കാണെന്നും അവർ പല വാദങ്ങളും നിരത്തി. എന്നാൽ ഒരു കാര്യം അവർ മറന്നു...

രാജ്യവും കൊട്ടാരവും കൈവശപ്പെടുത്താൻ കഴിയുന്നത് ഒരു കാര്യമാണ്. എന്നാൽ ജനങ്ങളുടെ ഹൃദയം കീഴടക്കുക എന്നത് മറ്റൊന്നാണ്.

പ്രജകൾ സ്വമേധയാ "ഇവരാണ് ഞങ്ങളെ നയിക്കേണ്ടവർ" എന്ന് വിശ്വസിക്കുന്നിടത്താണ് യഥാർത്ഥ നേതൃത്വം ജനിക്കുന്നത്. ആ വിശ്വാസം നേടാൻ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്.

ഒരുപക്ഷേ രാജകൊട്ടാരവും അധികാരവും ഇന്ന് നിങ്ങളുടെ കൈകളിലായിരിക്കുന്നു എന്ന് നിങ്ങൾ കരുതുന്നുണ്ടാവും പക്ഷേ ജനപിന്തുണയില്ലാത്ത അധികാരത്തിന് ദീർഘായുസ്സുണ്ടാകാറില്ല. ലോകചരിത്രം അതിന്റെ അനേകം ഉദാഹരണങ്ങൾ നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

അല്ലെങ്കിലും...

" *ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും."*

26/06/2026

ഒരു ചിരി ഇരുചിരി ബമ്പർചിരി

26/06/2026

മഴവിൽ മനോരമയിൽ ഒരു ചിരി ഇരുചിരി ബമ്പർചിരി യിൽ ഓഡിയൻസ് പാനലിൽ പങ്കെടുത്തപ്പോൾ.....

താനൂർ കലാ സാംസ്കാരിക വേദിയുടെ കലാകാരന്മാർ മഴവിൽ മനോരമയുടെ സ്റ്റുഡിയോയിൽ...... ഒരുചിരി ഇരുചിരി ബമ്പർചിരി യിൽ ഓഡിയൻസ് പാനല...
26/06/2026

താനൂർ കലാ സാംസ്കാരിക വേദിയുടെ കലാകാരന്മാർ മഴവിൽ മനോരമയുടെ സ്റ്റുഡിയോയിൽ...... ഒരുചിരി ഇരുചിരി ബമ്പർചിരി യിൽ ഓഡിയൻസ് പാനലിൽ പങ്കെടുത്തതിന് ശേഷം....

Address

2nd Floor, OPK Complex Near Railway Station
Tanur
676302

Website

Alerts

Be the first to know and let us send you an email when താനൂർ കലാ സാംസ്കാരിക വേദി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share