EEHA FILMS

EEHA FILMS EEHA FILMS
as the dream of youngsters in Taliparamba,kannur.. as the name says this our Wish & Hope....... Support us.

Oscars 2024 : ‘2018’, Blockbuster Malayalam film starring Tovino Thomas, to be India’s official entry.The announcement w...
28/09/2023

Oscars 2024 : ‘2018’, Blockbuster Malayalam film starring Tovino Thomas, to be India’s official entry.

The announcement was made by renowned filmmaker Girish Kasaravalli, chairman of the Film Federation of India’s (FFI) selection committee.

* 2018, featuring Tovino Thomas and Aparna Balamurali, is India’s official Oscars entry.
* 2018 is the highest earning Malayalam film of all time.
* No Indian film has been nominated for the Best International Feature Film category at the Oscars since Aamir Khan’s Lagaan in 2002.

After the Telugu film industry, it’s time for the Malayalam industry to make India proud. In a momentous feat, Tovino Thomas’ superhit Malayalam film 2018 has become India’s official entry to Oscars 2024 after achieving tremendous success in theatres. The announcement was made by renowned filmmaker Girish Kasaravalli, chairman of the Film Federation of India’s (FFI) selection committee.
Kasaravalli said that the movie was selected due to its relevant theme of climate change and the challenges of people in the midst of what is called as development in the society. FFI President Ravi Kottarakara said a 16-member selection committee led by Kasaravalli screened films, news agency PTI reported.

22 films including Sudipto Sen’s The Kerala Story, Ranveer Singh and Alia Bhatt-starrer Rocky Aur Rani Kii Prem Kahaani, and Rani Mukherjee’s Mrs Chatterjee vs Norway (Hindi); Balagam (Telugu); Vaalvi and Baaplyok (Marathi); and August 16, 1947 (Tamil) were considered before picking up Tovino Thomas’ superhit film 2018.

Soon after India's official entry to Oscars 2024 was revealed, 2018 actor Kunchacko Boban recounted his experience of shooting the film in an exclusive interview with IndiaToday.in. "It's a moment of pride for us. It was wonderful shooting for it and the film broke all records. Globally, 2018 was lauded by people and broke many milestones. It documented the emotions of the people, which is why it was relatable to many. Since, it is a real story, it managed to reach wider audience," Boban said. He further said that not just the story, the film is strong in technical aspects as well and a film that deserves the acclaim. "Not just the story, the film is technically strong as well. It is a film that deserves the honour. I can't explain my happiness right now. 2018 is a film that is deserved to be placed in the Oscars 2024 race," he noted.

No Indian film has been nominated for the Best International Feature Film category at the Oscars since Aamir Khan’s Lagaan in 2002. Two other films from India that made it to the final five nominees- Nargis Dutt’s Mother India and Mira Nair-directorial Salaam Bombay!

India’s official entry to the Oscars last year was Chhello Show, which could not make it to the nominees list. Despite this, it was a landmark year for Indian cinema as RRR’s foot-tapping mass anthem Naatu Naatu won the Oscars for the Best Original Song and Guneet Monga-backed The Elephant Whisperers also won in the Best Documentary Short Subject category.

Directed by Jude Anthony Joseph, the survival drama is based on the 2018 Kerala floods that devastated Kerala. It also shows the efforts of locals for surviving amid the trying conditions after the devastating floods. The film features Tovino Thomas, Aparna Balamurali, Tanvi Ram, Kunchacko Boban, Asif Ali, Vineeth Sreenivasan, Narain and Lal in significant roles.

Released in May this year, 2018 is the highest earning Malayalam film of all time and one of Indian cinema’s top earners in 2023 so far. Made at a budget of around Rs 30 crore, the film made a total of Rs 92.85 crore in its lifetime at the Indian box office. The film raked in Rs 180.03 crore at the worldwide box office.

പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് അന്തരിച്ചു...🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (78) അന്തരിച്ചു. വ്യത്യസ്...
24/09/2023

പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് അന്തരിച്ചു...
🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (78) അന്തരിച്ചു. വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാഷ്യം നൽകിയ സംവിധായകനായിരുന്നു കെ.ജി.ജോർജ്. പഞ്ചവടിപ്പാലം, ഇരകൾ, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. സ്വപ്നാടനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. 1998-ൽ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാനചിത്രം.രണ്ടു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന സിനിമാ ജീവിതത്തിൽ മലയാള സിനിമയ്ക്ക് പുതിയ ഭാവതലങ്ങൾ സമ്മാനിച്ച, കാലത്തിന് മുൻപേ സഞ്ചരിച്ച സിനിമകളുമായി ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചലച്ചിത്രപ്രതിഭയാണ് കെ.ജി. ജോർജ്ജ്. കലാമൂല്യമുള്ള സിനിമ, കച്ചവട സിനിമ എന്നിങ്ങനെയുള്ള സാങ്കൽപ്പിക അതിർത്തികളെ തന്റെ ശൈലിയിലൂടെ കെ.ജി. ജോർജ്ജ് പൊളിച്ചെഴുതി.

സ്വപ്നാടനം, ഉൾക്കടൽ, കോലങ്ങൾ, മേള, ഇരകൾ, യവനിക, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, കഥയ്ക്ക് പിന്നിൽ, മറ്റൊരാൾ, പഞ്ചവടിപ്പാലം, ഈ കണ്ണി കൂടി എന്നിങ്ങനെ ഇരുപതോളം ചിത്രങ്ങളേ കെ.ജി. ജോർജ്ജ് സംവിധാനം ചെയ്തിട്ടുള്ളൂ. എന്നാൽ, മലയാള സിനിമയുടെ ചരിത്രത്തിൽ വിപ്ലവകരമായ പല മാറ്റങ്ങൾക്കും അദ്ദേഹം തുടക്കമിട്ടു. വ്യവസ്ഥാപിത നായക-നായിക സങ്കൽപ്പങ്ങളെ, കപടസദാചാരത്തെ, അഴിമതിയെ സിനിമ എന്ന മാധ്യമത്തിലൂടെ അദ്ദേഹം ചോദ്യം ചെയ്തു.രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ലിന്റെ തിരക്കഥ രചിച്ചത് കെ.ജി. ജോർജ് ആയിരുന്നു. നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. സ്വപ്നാടനത്തിന് മികച്ച ചിത്രം, തിരക്കഥ എന്നിവയ്ക്ക് 1975-ൽ സംസ്ഥാന പുരസ്കാരം ലഭിച്ചു. രാപ്പാടികളുടെ ഗാഥയ്ക്ക് 1978-ൽ ജനപ്രിയവും കലാമൂല്യവുമുള്ള സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു.1982—ൽ മികച്ച ചിത്രം, കഥ എന്നിവയ്ക്ക് യവനികയ്ക്കും 1983-ൽ മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് ആദാമിന്റെ വാരിയെല്ലിനും സംസ്ഥാന പുരസ്കാരം ലഭിച്ചു. ഇരകൾ എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് 1985 ലും കെ.ജി. ജോർജിനെത്തേടി സംസ്ഥാന പുരസ്കാരമെത്തി.യവനിക, സ്വപ്നാടനം, ആദാമിന്റെ വാരിയെല്ല്, ഇരകൾ തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചു. 2016-ൽ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ.സി. ഡാനിയേൽ പുരസ്കാരത്തിനും അർഹനായി.

14/09/2023

The world's largest spherical theater has been built in Las Vegas

The 366 feet tall and 516 feet wide structure

The venue can seat nearly 18,000 people

First look of the 18K, 60 fps largest screen on the planet
Featuring premiering on October 6th

Location - , Las Vegas.
Resolution - 18K, 60FPS.
File size of the video - 500000 GB.
Number of speakers - 160000.

Darren Aronofsky's premiering on Oct 6th here.

“First look of the 18k, 60fps largest screen on the planet. featuring premiering october 6 only making a half-petabyte (500000 gb) experience, filming on every continent, a love letter to mother earth it has been incredibly rewarding. we are just finishing up the mix and it’s next level with 160000 speakers. postcard is a journey and i can’t wait to share it with you all. my iphone can’t come close to capturing the definition on the screen. at times you forget where you are and you’re transported to the other side of our home."

Earlier this year, Aronofsky said, “I see Sphere as a great opportunity to pluck people from the bling and thrum of the Vegas strip in all its human constructed madness and immerse them as fully as possible in the wonder, awe, and beauty of the natural world. Postcard from Earth is a sci-fi journey deep into our future as our descendants reflect on our shared home.” Ticket prices range from $49-$199, depending on the day.

On September 29, U2 is set to spring into action, taking its multisensory stage show to another level with U2:UV Achtung Baby Live at Sphere. Prices for those shows are $400-$1495. Many early dates are already sold out.

Earlier this year, James Dolan’s Sphere Entertainment, which was spun off from MSG Entertainment in April, opened Sphere Studios, a Burbank facility for producers of immersive projects.

The space is dedicated to developing next-generation productions designed to be shown at its parent company’s Sphere venues.

CONGRATULATIONS TO A TRIUMPHANT LANDING. A TRUE TESTAMENT OF INDIAN CRAFTSMANSHIP.PROGRESSIVE INDIA. CRAFTED.
24/08/2023

CONGRATULATIONS TO A TRIUMPHANT LANDING. A TRUE TESTAMENT OF INDIAN CRAFTSMANSHIP.

PROGRESSIVE INDIA. CRAFTED.

സംവിധായകന്‍ സിദ്ദീഖിന് വിട; മടങ്ങുന്നത് ചിരിച്ചിത്രങ്ങളുടെ സ്രഷ്ടാവ്.🌹🌹🌹🌹പ്രശസ്ത സംവിധായകന്‍ സിദ്ദീഖ് (68) അന്തരിച്ചു. 1...
08/08/2023

സംവിധായകന്‍ സിദ്ദീഖിന് വിട; മടങ്ങുന്നത് ചിരിച്ചിത്രങ്ങളുടെ സ്രഷ്ടാവ്.

🌹🌹🌹🌹

പ്രശസ്ത സംവിധായകന്‍ സിദ്ദീഖ് (68) അന്തരിച്ചു. 1989ല്‍ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ സിദ്ദീഖ്്, തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ നിലകളിലും സജീവമായിരുന്നു.

1983ല്‍ പ്രശസ്ത സംവിധായകനായ ഫാസിലിന്റെ അസിസ്റ്റന്റ് ആയാണ് സിദ്ദീഖ് സിനിമാ രംഗത്തേക്കു വരുന്നത്. കൊച്ചിന്‍ കലാഭവനില്‍ അംഗമായിരുന്ന സിദ്ദീഖിനെയും ലാലിനെയും ഫാസിലാണ് കണ്ടെത്തി സിനിമയിലേക്ക് എത്തിക്കുന്നത്. 6 വര്‍ഷങ്ങള്‍ക്കു ശേഷം സിദ്ദീഖും ലാലും കൈകോര്‍ത്തതോടെ മലയാള സിനിമയില്‍ ജനപ്രിയമായ കുറേയേറെ ചിത്രങ്ങള്‍ പിറന്നു. വര്‍ഷങ്ങള്‍ക്കുശേഷം കൂട്ടുകെട്ടു പിരിഞ്ഞെങ്കിലും സിദ്ദീഖ് സംവിധാന രംഗത്തുതന്നെ തുടർന്നു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും സംവിധായകന്റെ മേലങ്കി സിദ്ദീഖ് അണിഞ്ഞിരുന്നു.
റാംജി റാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല, ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ച്‌ലര്‍, ബോഡി ഗാര്‍ഡ്, കാവലന്‍, ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍, ഭാസ്‌കര്‍ ദ് റാസ്‌കല്‍, ഫുക്രി, ബിഗ് ബ്രദര്‍ തുടങ്ങിയവയാണു പ്രധാന ചിത്രങ്ങള്‍. നിരവധി ചിത്രങ്ങള്‍ക്കു തിരക്കഥ ഒരുക്കുകയും ചെയ്തു. ഇതിനിടെ പല സിനിമകളിലും അഭിനേതാവിന്റെ കുപ്പായവും സിദ്ദീഖ് അണിഞ്ഞു. വിവിധ ടിവി പരിപാടികളുടെ അവതാരകനുമായിരുന്നു. 1991ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.

കൊച്ചിയില്‍ മിമിക്രി വേദികളില്‍ സജീവമായിരുന്ന സിദ്ദീഖ് കലാഭവനിലും ഹരീശ്രീയിലും അംഗമായിരുന്നു. ഇതിനിടെ അന്‍സാര്‍ എന്ന സുഹൃത്താണ് ഫാസിലിന്റെ അടുത്തെത്തിച്ചത്. ഫാസിലിന്റെ സഹായികളായി ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം ലാലിനൊപ്പമാണ് റാംജിറാവു സ്പീക്കിങ് ആലോചിച്ചതും വെള്ളിത്തിരയിലെത്തിച്ചു ചരിത്രമാക്കിയതും. സൗഹൃദങ്ങളുടെ കഥകളെ ചിരിയില്‍ പൊതിഞ്ഞെടുത്ത സിദ്ദീഖ് ലാല്‍ കൂട്ടുകെട്ട് 1994ല്‍ കാബൂളിവാലയോടെയാണ് അവസാനിച്ചത്.

സംവിധായകന്‍ ടി വി ചന്ദ്രന് ജെ സി ഡാനിയേല്‍ പുരസ്‌കാരം.മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2022-ലെ ജെ സി ഡാ...
29/07/2023

സംവിധായകന്‍ ടി വി ചന്ദ്രന് ജെ സി ഡാനിയേല്‍ പുരസ്‌കാരം.

മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2022-ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരത്തിന് സംവിധായകന്‍ ടി.വി ചന്ദ്രനെ തെരഞ്ഞെടുത്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി ഡാനിയേല്‍ അവാര്‍ഡ്. 2021-ലെ ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവും സംവിധായകനുമായ കെ പി കുമാരന്‍ ചെയര്‍മാനും, നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍, നടിയും സംവിധായികയുമായ രേവതി എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

മലയാളത്തിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് കരുത്തു പകര്‍ന്ന സംവിധായകനാണ് ടി.വി ചന്ദ്രന്‍ എന്ന് ജൂറി അഭിപ്രായപ്പെട്ടു. 1975ല്‍ ‘കബനീനദി ചുവന്നപ്പോള്‍’ എന്ന ചിത്രത്തിലൂടെ അഭിനേതാവായി ചലച്ചിത്രരംഗത്ത് എത്തിയ ടി.വി ചന്ദ്രന്‍ സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, നടന്‍ എന്നീ നിലകളില്‍ അരനൂറ്റാണ്ടുകാലമായി നല്ല സിനിമയ്‌ക്കൊപ്പം ഉറച്ച നിലപാടുകളുമായി നിലകൊള്ളുന്നു. മനുഷ്യ വിമോചനത്തിനായുള്ള പുരോഗമന രാഷ്ട്രീയ നിലപാടുകളും ശക്തമായ സ്ത്രീപക്ഷ സമീപനങ്ങളും വെച്ചുപുലര്‍ത്തുന്ന 15 മലയാള സിനിമകളും രണ്ടു തമിഴ് സിനിമകളും ഒരുക്കി ദേശീയ, അന്തര്‍ദേശീയ ബഹുമതികളിലൂടെ മലയാള സിനിമയുടെ യശസ്സുയര്‍ത്തിയ ചലച്ചിത്രകാരനാണ് ടി വി ചന്ദ്രനെന്ന് ജൂറി കൂട്ടിച്ചേര്‍ത്തു.

1993ല്‍ മികച്ച സംവിധായകനുള്ള ദേശീയപുരസ്‌കാരം ഉള്‍പ്പെടെ ഏഴ് ദേശീയ അവാര്‍ഡുകളും 10 കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ടി വി ചന്ദ്രന്‍ നേടിയിട്ടുണ്ട്. ഒമ്പത് ചിത്രങ്ങള്‍ ഇന്ത്യന്‍ പനോരമയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം സംവിധാനം ചെയ്ത ‘ആലീസിന്റെ അന്വേഷണം’ ലൊകാര്‍ണോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ലെപ്പേര്‍ഡ് അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. പൊന്തന്‍മാട, മങ്കമ്മ, ഡാനി, ഓര്‍മ്മകളുണ്ടായിരിക്കണം, പാഠം ഒന്ന് ഒരു വിലാപം, സൂസന്ന, കഥാവശേഷന്‍, ആടുംകൂത്ത്, ഭൂമിമലയാളം എന്നിവയാണ് വിവിധ വിഭാഗങ്ങളില്‍ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ച സിനിമകള്‍. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്ന 30ാമത്തെ വ്യക്തിയാണ് ടി വി ചന്ദ്രന്‍.

1950 നവംബര്‍ 23ന് തലശ്ശേരിയില്‍ ജനിച്ചു. അച്ഛന്‍ മുരിക്കോളി കണ്ണോത്ത് നാരായണന്‍ നമ്പ്യാര്‍, അമ്മ കാര്‍ത്ത്യായനി അമ്മ. മുഴുപ്പിലങ്ങാട് കടമ്പൂര്‍ എല്‍ പി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, കോഴിക്കോട് ഫറൂഖ് കോളേജ് എന്നിവിടങ്ങളില്‍നിന്ന് ഉന്നതവിദ്യാഭ്യാസം നേടിയ ശേഷം ബാംഗ്‌ളൂരിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടര്‍ന്ന് റിസര്‍വ് ബാങ്കില്‍ ജോലി ലഭിച്ചു. 1981ല്‍ സ്വന്തം നിര്‍മ്മാണത്തില്‍ സംവിധാനം ചെയ്ത ‘കൃഷ്ണന്‍കുട്ടി’യാണ് ആദ്യ ചിത്രം. ‘ഹേമാവിന്‍ കാതലര്‍കള്‍’ എന്ന രണ്ടാമത്തെ ചിത്രം തമിഴിലാണ് ചെയ്തത്. തുടര്‍ന്ന് ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍നിന്ന് ലോണെടുത്ത് ‘ആലീസിന്റെ അന്വേഷണം’ നിര്‍മ്മിച്ചു. സിനിമകള്‍ക്കു പുറമെ മൂന്ന് ഡോക്യുമെന്ററികളും മൂന്ന് ഹ്രസ്വചിത്രങ്ങളും ഒരു ടെലി സീരിയലും സംവിധാനം ചെയ്തിട്ടുണ്ട്. മൂന്നു ചിത്രങ്ങളില്‍ അഭിനേതാവായി.

പ്രമുഖ ചലച്ചിത്ര നിർമ്മാതാവും കശുവണ്ടി വ്യവസായിയുമായ കെ.രവീന്ദ്രനാഥൻ നായർ (അച്ചാണി രവി) അന്തരിച്ചു.90 വയസായിരുന്നു മലയാള...
08/07/2023

പ്രമുഖ ചലച്ചിത്ര നിർമ്മാതാവും കശുവണ്ടി വ്യവസായിയുമായ കെ.രവീന്ദ്രനാഥൻ നായർ (അച്ചാണി രവി) അന്തരിച്ചു.90 വയസായിരുന്നു

മലയാള സിനിമയെ രാജ്യാന്തര പ്രശസ്തിയിലേക്ക് കൈപിടിച്ച് ഉയർത്തിയ അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ ചലച്ചിത്രകാരന്മാരുടെ സിനിമകളെ പിന്തുണച്ച സിനിമാനിർമ്മാതാവാണ് അദ്ദേഹം.

അച്ചാണി, കഞ്ചനസീത, കാട്ടുകുരങ്ങ്, തമ്പ്, കുമ്മാട്ടി, എലിപ്പത്തായം, മഞ്ഞ്, മുഖാമുഖം, വിധേയൻ തുടങ്ങിയ നിരവധി ശ്രദ്ധേയ ചലച്ചിത്രങ്ങളുടെ നിർമ്മാതാവ് അച്ചാണി രവി ആയിരുന്നു.

2008 ൽ സംസ്‌ഥാന സർക്കാർ 'ജെ സി ഡാനിയേൽ അവാർഡ് നൽകി ആദരിച്ചു.

കാലത്തിന് മുമ്പേ പിറന്ന സൃഷ്ടികൾ  സമ്മാനിച്ച് മലയാള സിനിമയുടെ ന്യുവേവ്‌ പ്രസ്ഥാനത്തിന് മുഖവുരയെഴുതിയ കെ ജി ജോർജ്ജ്‌ എന്ന...
24/05/2023

കാലത്തിന് മുമ്പേ പിറന്ന സൃഷ്ടികൾ സമ്മാനിച്ച് മലയാള സിനിമയുടെ ന്യുവേവ്‌ പ്രസ്ഥാനത്തിന് മുഖവുരയെഴുതിയ കെ ജി ജോർജ്ജ്‌ എന്ന കുളക്കാട്ടിൽ ഗീവർഗീസ്‌ ജോർജ്ജിന്റെ ജന്മദിനമാണിന്ന്.

ഇന്ത്യൻ കുറ്റാന്വേഷണ ചിത്രങ്ങളിൽ ഇന്നും സവിശേഷ സ്ഥാനം വഹിക്കുന്ന യവനിക , സ്ത്രീപക്ഷ രാക്ഷ്ട്രീയം സംസാരിക്കുന്ന ആദാമിന്റെ വാരിയെല്ല് , ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കൽ സറ്റയറായ പഞ്ചവടിപ്പാലം, സോഷ്യൽ ക്‌ളാസിക് ഇരകൾ തുടങ്ങി വിവിധ ഴോണറുകളിൽ സിനിമകളൊരുക്കി അദ്ദേഹം മലയാള പ്രേക്ഷകർക്ക് രാജ്യാന്തര നിലവാരമുള്ള ചലച്ചിത്ര അനുഭവം പകർന്നു .

1946-ൽ തിരുവല്ലയിലാണ് ജനനം .

1968-ൽ കേരള സർ‌വ്വകലാശാലയിൽ നിന്നു ബിരുദവും 1971-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്നു സംവിധാനത്തിൽ ഡിപ്ലോമയും നേടി. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ചു.

പ്രശസ്ത സംഗീതജ്ഞൻ പാപ്പുക്കുട്ടി ഭാഗവതരുടെ മകൾ സൽമയാണ് ഭാര്യ.

പ്രിയ ജോർജ്ജ് സാറിന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ പിറന്നാൾ ആശംസകൾ .

കെ ജി ജോർജിനെ തേടിയെത്തിയ പുരസ്‌കാരങ്ങൾ.
---------------------------------------
സ്വപ്നാടനം - മികച്ച ചിത്രം, തിരക്കഥ എന്നിവയ്ക്ക് 1975-ൽ സംസ്ഥാന പുരസ്കാരം.

രാപ്പാടികളുടെ ഗാഥ - 1978-ൽ ജനപ്രിയവും കലാമൂല്യവുമുള്ള സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം.

യവനിക - മികച്ച ചിത്രം, കഥ എന്നിവയ്ക്ക് 1982—ൽ സംസ്ഥാന പുരസ്കാരം.

ആദാമിന്റെ വാരിയെല്ല് - മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് 1983—ൽ സംസ്ഥാന പുരസ്കാരം.

ഇരകൾ - മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് 1985—ൽ സംസ്ഥാന പുരസ്കാരം.

കെ ജി ജോർജിന്റെ സിനിമകൾ
---------------------------------------
ഇലവങ്കോട് ദേശം -1998
ഒരു യാത്രയുടെ അന്ത്യം -1991
ഈ കണ്ണി കൂടി- 1990
മറ്റൊരാൾ - 1988
കഥയ്ക്കു പിന്നിൽ - 1987
ഇരകൾ - 1986
പഞ്ചവടിപ്പാലം - 1984
ആദാമിന്റെ വാരിയെല്ല് - 1983
ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് -1983
യവനിക - 1982
കോലങ്ങൾ - 1981
മേള - 1980
ഉൾക്കടൽ - 1978
ഇനി അവൾ ഉറങ്ങട്ടെ - 1978
മണ്ണ് - 1978
ഓണപ്പുടവ - 1978
രാപ്പാടികളുടെ ഗാഥ -1978
വ്യാമോഹം - 1977
സ്വപ്നാടനം -197

22/05/2023

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2022 പ്രഖ്യാപിച്ചു: വിജയികൾക്ക് അഭിനന്ദനങ്ങൾ..!!

ഹെഡ്മാസ്റ്റര്‍, ബി 32-44 വരെ എന്നിവ
മികച്ച ചിത്രം,
മഹേഷ് നാരായണന്‍ മികച്ച സംവിധായകന്‍,
കുഞ്ചാക്കോ ബോബന്‍ നല്ല നടന്‍,
ദര്‍ശന രാജേന്ദ്രന്‍ നല്ല നടി.
കെ പി കുമാരന്് ചലച്ചിത്രരത്‌നം,
കമല്‍ ഹാസന് റൂബി ജൂബിലി അവാര്‍ഡ്

തിരുവനന്തപുരം: 2022 ലെ മികച്ച സിനിമയ്ക്കുള്ള 46-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ശ്രീലാല്‍ ദേവരാജ്, പ്രേമ പി.തെക്കേക്ക് എന്നിവര്‍ നിര്‍മ്മിച്ചു രാജീവ് നാഥ് സംവിധാനം ചെയ്ത ഹെഡ്മാസ്റ്റര്‍, കെ.എസ് എഫ് ഡി സി നിര്‍മ്മിച്ച് ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32-44 വരെ എന്നീ ചിത്രങ്ങള്‍ക്ക്. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി രാജീവ് നാഥ്, ശ്രൂതി ശരണ്യം എന്നിവര്‍ പങ്കിടും.

മഹേഷ് നാരായണന്‍ ആണ് മികച്ച സംവിധായകന്‍ (ചിത്രം:അറിയിപ്പ്). അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബന്‍ മികച്ച നടനായി. ദര്‍ശന രാജേന്ദ്രനാണ്് (ചിത്രം: ജയ ജയ ജയ ഹേ, പുരുഷപ്രേതം) മികച്ച നടി.

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച,് ജൂറി കണ്ട് നിര്‍ണ യിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണിത്. 82 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ്് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എം.എഫ്. തോമസ്, എ ചന്ദ്രശേഖര്‍, ഡോ.അരവിന്ദന്‍ വല്ലച്ചിറ, സുകു പാല്‍ക്കുളങ്ങര, അഡ്വ. പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍, പ്രഫ.വിശ്വമംഗലം സുന്ദരേശന്‍, ബാലന്‍ തിരുമല, ജി. ഗോപിനാഥ്, മുരളി കോട്ട യ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണ യിച്ചത്.

കെ.പി.കുമാരന്്് ചലച്ചിത്രരത്നം
സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്ര രത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തുമായ കെ.പി.കുമാരന്് നല്‍കും.

റൂബി ജൂബിലി അവാര്‍ഡ് കമല്‍ ഹാസന്്
തെന്നിന്ത്യന്‍ സിനിമയിലും മലയാളത്തിലും 50 വര്‍ഷത്തിലധികമായി സിനിമയുടെ സകലമേഖലകളിലും നിറഞ്ഞു നില്‍ക്കുന്ന കമല്‍ ഹാസന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും.

ചലച്ചിത്രപ്രതിഭാ പുരസ്‌കാരം
അഭിനയ ജീവിതത്തില്‍ റൂബി ജൂബിലി തികയ്ക്കുന്ന നടന്‍വിജയരാഘവന്‍, രണ്ടുവട്ടം മികച്ച നടിക്കുള്ള ദേശീയ ബഹുമതി നേടിയ നടി ശോഭന, നടന്‍, നര്‍ത്തകന്‍, ശബ്ദകലാകാരന്‍ എന്നീ നിലകളിലെല്ലാം മുപ്പത്തെട്ടു വര്‍ഷത്തോളമായി സിനിമയില്‍ സജീവമായ വിനീത്, മലയാള സിനിമാ പോസ്റ്റര്‍ രൂപകല്‍പനയില്‍ വിപ്‌ളവകരമായ മാറ്റം കൊണ്ടുവന്ന തിരക്കഥാകൃത്തുകൂടിയായ ഗായത്രി അശോകന്‍, സിനിമയ്ക്കു വേണ്ടി ജീവിതമുഴിഞ്ഞുവച്ച മുതിര്‍ന്ന നടന്‍ മോഹന്‍ ഡി കുറിച്ചി എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും.

മറ്റ് അവാര്‍ഡുകള്‍
മികച്ച രണ്ടാമത്തെ ചിത്രം: വേട്ടപ്പട്ടികളും ഓട്ടക്കാരും (നിര്‍മ്മാണം : പാരഡൈസ് മെര്‍ച്ചന്റസ് മോഷന്‍ പിക്ചര്‍ കമ്പനി)
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: രാരിഷ് ജി കുറുപ്പ് (വേട്ടപ്പട്ടികളും ഓട്ടക്കാരും)
മികച്ച സഹനടന്‍ : തമ്പി ആന്റണി (ചിത്രം ഹെഡ്മാസ്റ്റര്‍), അലന്‍സിയര്‍ (ചിത്രം: അപ്പന്‍)
മികച്ച സഹനടി : ഹന്ന റെജി കോശി (ചിത്രം: കൂമന്‍) ഗാര്‍ഗ്ഗി അനന്തന്‍ (ചിത്രം: ഏകന്‍ അനേകന്‍)
മികച്ച ബാലതാരം: മാസ്റ്റര്‍ ആകാശ്‌രാജ് (ചിത്രം: ഹെഡ്മാസ്റ്റര്‍), ബേബി ദേവനന്ദ (ചിത്രം മാളികപ്പുറം)
മികച്ച കഥ: എം മുകുന്ദന്‍ (ചിത്രം: മഹാവീര്യര്‍)
മികച്ച തിരക്കഥ : ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, സണ്ണി ജോസഫ് (ചിത്രം ഭൂമിയുടെ ഉപ്പ്), ശ്രുതി ശരണ്യം (ചിത്രം: ബി 32-44 വരെ)
മികച്ച ഗാനരചയിതാവ് : വിനായക് ശശികുമാര്‍ (ഇനി ഉത്തരം, മൈ നെയിം ഈസ് അഴകന്‍, ദ ടീച്ചര്‍, കീടം)
മികച്ച സംഗീത സംവിധാനം : കാവാലം ശ്രീകുമാര്‍, (ചിത്രം: ഹെഡ്മാസ്റ്റര്‍)
മികച്ച പശ്ചാത്തല സംഗീതം : റോണി റാഫേല്‍ (ചിത്രം: ഹെഡ്മാസ്റ്റര്‍)
മികച്ച പിന്നണി ഗായകന്‍ : കെ.എസ് ഹരിശങ്കര്‍ (ഗാനം എന്തിനെന്റെ നെഞ്ചിനുള്ളിലെ...ചിത്രം: ആനന്ദം പരമാനന്ദം), എസ് രവിശങ്കര്‍ (ഗാനം: മഴയില്‍...ചിത്രം: മാടന്‍)
മികച്ച പിന്നണി ഗായിക : നിത്യ മാമ്മന്‍ (ഗാനം: ആയിരത്തിരി.., ചിത്രം ഹെഡ്മാസ്റ്റര്‍)
മികച്ച ഛായാഗ്രാഹകന്‍ : അബ്രഹാം ജോസഫ് (ചിത്രം: കുമാരി)
മികച്ച ചിത്രസന്നിവേശകന്‍ : ശ്രീജിത്ത് സാരംഗ് (ചിത്രം: ജന ഗണ മന)
മികച്ച ശബ്ദലേഖകന്‍: വിഷ്ണു ഗോവിന്ദ്, അനന്തകൃഷ്ണന്‍ ജെ,ശ്രീശങ്കര്‍ (ചിത്രം: മലയന്‍കുഞ്ഞ്)
മികച്ച കലാസംവിധായകന്‍ : ജ്യോതിഷ് ശങ്കര്‍ (ചിത്രം: അറിയിപ്പ്, മലയന്‍കുഞ്ഞ്)
മികച്ച മേക്കപ്പ്മാന്‍ : അമല്‍ ചന്ദ്രന്‍ (ചിത്രം : കുമാരി)
മികച്ച വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍ (ചിത്രം: പത്തൊമ്പതാം നൂറ്റാണ്ട്)
മികച്ച ജനപ്രിയ ചിത്രം: ന്നാ താന്‍ കേസ് കൊട് (സംവിധാനം: രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍), മാളികപ്പുറം (സംവിധാനം: വിഷ്ണു ശശിശങ്കര്‍)
മികച്ച ബാലചിത്രം: ഫൈവ് സീഡ്‌സ് (സംവിധാനം:അശ്വിന്‍ പി എസ്), സ്റ്റാന്‍ഡേഡ് ഫൈവ് ബി (സംവിധാനം പി.എം വിനോദ് ലാല്‍)
മികച്ച ദേശീയോദ്ഗ്രഥന ചിത്രം: സൗദി വെള്ളയ്ക്ക (സംവിധാനം തരുണ്‍ മുര്‍ത്തി)
മികച്ച ജീവചരിത്ര സിനിമ : ആയിഷ (സംവിധാനം : ആമിര്‍ പള്ളിക്കല്‍)
മികച്ച ചരിത്ര സിനിമ : പത്തൊമ്പതാം നൂറ്റാണ്ട് (സംവിധാനം വിനയന്‍)
മികച്ച പരിസ്ഥിതി ചിത്രം : വെള്ളരിക്കാപ്പട്ടണം (സംവിധാനം മനീഷ് കുറുപ്പ്)അക്കുവിന്റെ പടച്ചോന്‍ (സംവിധാനം മുരുകന്‍ മേലേരി)
മികച്ച നവാഗത പ്രതിഭകള്‍ :
സംവിധാനം : അനില്‍ദേവ് (ചിത്രം: ഉറ്റവര്‍), ഇന്ദു വി എസ് (ചിത്രം 19 1 എ)
അഭിനയം: അഡ്വ ഷുക്കൂര്‍, പി പി കുഞ്ഞികൃഷ്ണന്‍ (ചിത്രം: ന്നാ താന്‍ കേസ് കൊട്), രഞ്ജിത് സജീവ് (ചിത്രം: മൈക്ക്),ആഷിഖ അശോകന്‍ (മിസിങ് ഗേള്‍)
സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്: മോണ തവില്‍ (ആയിഷയിലെ മമ്മയെ അവതരിപ്പിച്ച വിദേശ നടി)
പ്രത്യേക ജൂറി പുരസ്‌കാരം:
സംവിധാനം: ചിദംബര പളനിയപ്പന്‍ (ചിത്രം ഏകന്‍ അനേകന്‍), രോമാഞ്ചം (സംവിധാനം: ജിത്തു മാധവന്‍), തൂലിക (സംവിധാനം റോയി മണപ്പള്ളില്‍), നിപ്പ (സംവിധാനം: ബെന്നി ആശംസ), ഇന്‍ ദ് റെയ്ന്‍ (സംവിധാനം: ആദി ബാലകൃഷ്ണന്‍)
അഭിനയം : ഹരിശ്രീ അശോകന്‍ (ചിത്രം അന്ദ്രു ദ് മാന്‍), എം.എ.നിഷാദ് (ചിത്രം ഭാരത് സര്‍ക്കസ്), ലുക്മാന്‍ അവറാന്‍ (ചിത്രം സൗദി വെള്ളയ്ക്ക), ബേസില്‍ ജോസഫ് (ചിത്രം: ജയ ജയ ജയ ഹേ), നിത്യ മേനന്‍ (ചിത്രം:19 1 ഏ), ഷൈന്‍ ടോം ചാക്കോ (തല്ലുമാല, കുമാരി, ഭാരത സര്‍ക്കസ്), സോമു മാത്യു (ചിത്രം: നൊമ്പരക്കൂട്), ടോണി സിജിമോന്‍ (ചിത്രം : വെള്ളരിക്കാപ്പട്ടണം)
സാമൂഹികപ്രസക്തിയുള്ള ചിത്രം: ചതി (സംവിധാനം ശരത്ചന്ദ്രന്‍ വയനാട്),കായ്‌പോള (സംവിധാനം: കെ.ജി ഷൈജു), ചെക്കന്‍ (സംവിധാനം:ഷാഫി എപ്പിക്കാട്)

കേരളത്തില്‍ പരക്കെ സ്വീകരിക്കപ്പെടുന്ന മലയൊളത്തിനു പുറത്തുള്ള ഒരു ദക്ഷിണേന്ത്യന്‍ ഭാഷാ സിനിമയ്ക്കു കൂടി വര്‍ഷം തോറും അവാര്‍ഡ് നല്‍കാന്‍ ക്രിട്ടിക്‌സ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ 2022ലെ മികച്ച അന്യഭാഷാ ചിത്രമായി ലെയ്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് ഗോകുലം മൂവീസ് വിതരണം ചെയ്ത മണിരത്‌നത്തിന്റെ പൊന്നിയിന്‍ ശെല്‍വന്‍ -1 എന്ന ചിത്രമാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ തേക്കിന്‍കാട് ജോസഫ്
പ്രസിഡന്റ് ജനറല്‍ സെക്രട്ടറി

മലയാള സിനിമയിൽ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന നടൻ മാമുക്കോയ (76) അന്തരിച്ചു.ജീവിതത്തി...
26/04/2023

മലയാള സിനിമയിൽ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന നടൻ മാമുക്കോയ (76) അന്തരിച്ചു.

ജീവിതത്തിലും സിനിമയിലും നടന്റെ നാട്യങ്ങളൊന്നുമില്ലാത്ത തനി കോഴിക്കോട്ടുകാരനായിരുന്നു മാമുക്കോയ. സ്നേഹത്തിന്റെ കോഴിക്കോടൻ ഭാഷ സംസാരിച്ച, നന്മനിറഞ്ഞ കലാകാരൻ. നാടകത്തിലൂടെ സിനിമയിലെത്തിയ അദ്ദേഹം ഹാസ്യവേഷങ്ങളിലും കാരക്ടർ റോളുകളിലും മികച്ച പ്രകടനം കാഴ്ചവച്ചു. കോഴിക്കോട്ടെ സാംസ്കാരിക കൂട്ടായ്മകളിൽ അദ്ദേഹം സജീവമായിരുന്നു.

1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത ‘അന്യരുടെ ഭൂമി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. ആ ചിത്രത്തിൽ ഒരു നിഷേധിയെയാണ് മാമുക്കോയ അവതരിപ്പിച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുങ്ങിയ ആ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അഞ്ചു വർഷത്തിനുശേഷം വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ‘സുറുമയിട്ട കണ്ണുകൾ’ എന്ന സിനിമയിൽ മുഖം കാട്ടി.

സിബി മലയിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ദൂരെദൂരെ ഒരു കൂടുകൂട്ടാം’ എന്ന സിനിമയിലാണ് ആദ്യമായി മാമുക്കോയയ്ക്കു ശ്രദ്ധേയമായ ഒരു വേഷം ലഭിക്കുന്നത്. ശ്രീനിവാസനായിരുന്നു ചിത്രത്തിന്റെ തിരക്കഥ. സ്കൂൾ പശ്ചാത്തലത്തിലുള്ള കഥയിൽ അറബി മുൻഷിയുടെ വേഷമായിരുന്നു മാമുക്കോയയ്ക്ക്. സ്ക്രിപ്റ്റിൽ രണ്ടുമൂന്നു സീൻ മാത്രമുള്ള കഥാപാത്രം. എന്നാൽ ആ സീനുകളിൽ മാമുക്കോയയുടെ പ്രകടനം വിസ്മയപ്പെടുത്തിയതോടെ കഥാപാത്രത്തിന്റെ സീൻ കൂട്ടി. അങ്ങനെ ആ സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായി. ഈ സിനിമയ്ക്കു ശേഷം കല്ലായിയിലെ പണിക്കും നാടകാഭിനയത്തിനുമൊന്നും പോകേണ്ടി വന്നില്ലെന്ന് പിന്നീട് മാമുക്കോയ പറഞ്ഞിട്ടുണ്ട്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റി’ൽ ശ്രീനിവാസന്റെ ശുപാർശയിലായിരുന്നു അടുത്ത വേഷം. ചിത്രത്തിലെ നായകനായെത്തിയ മോഹൻലാലിന്റെ കൂട്ടുകാരിലൊരാൾ. അതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനു പിന്നാലെ സത്യൻ അന്തിക്കാട്– ശ്രീനിവാസൻ ടീമിന്റെ ‘സന്മനസ്സുള്ളവർക്ക് സമാധാനം’ എന്ന സിനിമയിലെത്തി. അതു തീരാറായപ്പോഴേക്കും സിബി മലയിലിന്റെ മമ്മൂട്ടി ചിത്രം ‘രാരീര’ത്തിൽ അവസരം ലഭിച്ചു. മാമുക്കോയ എന്ന കല്ലായിയിലെ മരം അളവുകാരനും നാടക നടനും സിനിമയിലെ സജീവസാന്നിധ്യമാകുന്ന കാഴ്ചയായിരുന്നു പിന്നീട്. ‘നാടോടിക്കാറ്റ്’, ‘വരവേൽപ്പ്’, ‘മഴവിൽക്കാവടി’ തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം മാമുക്കോയ അളന്നെടുത്തു. നാലു പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിൽ 450 ലേറെ കഥാപാത്രങ്ങൾക്കു ജീവൻ നൽകി. നാലു തമിഴ് ചലച്ചിത്രങ്ങളിലും ഒരു ഫ്രഞ്ച് സിനിമയിലും (Flammen im Paradies - 1997) അഭിനയിച്ചു.

‘പെരുമഴക്കാല’ത്തിലെ കഥാപാത്രത്തിന് 2004 ൽ സംസ്ഥാന അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. കേരള സർക്കാർ ആദ്യമായി സിനിമയിലെ ഹാസ്യാഭിനയത്തിന് പുരസ്കാരം ഏർപ്പെടുത്തിയ 2008 ൽ അതു ലഭിച്ചത് മാമുക്കോയയ്ക്കായിരുന്നു, ചിത്രം – ‘ഇന്നത്തെ ചിന്താവിഷയം’. എഴുപത്തിയഞ്ചാം വയസ്സിൽ ‘കുരുതി’ എന്ന ചിത്രത്തിൽ മാമുക്കോയ അവതരിപ്പിച്ച ‘മൂസ ഖാദർ’ എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മാമുക്കോയ നായകനായും ഒരു ചിത്രം പുറത്തിറങ്ങിയിട്ടുണ്ട് – ‘കോരപ്പൻ ദ് ഗ്രേറ്റ്’.
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ട വൈക്കം മുഹമ്മദ് ബഷീറുമായി അടുത്ത വ്യക്തിബന്ധമാണ് മാമുക്കോയയ്ക്ക് ഉണ്ടായിരുന്നത്. മാമുക്കോയയുടെ നാടായ ബേപ്പൂരിൽ ബഷീർ താമസം ആരംഭിച്ചപ്പോൾ മുതൽ മാമുക്കോയ ആ വീട്ടിലെ സ്ഥിരസന്ദർശകനായി. ബഷീറിന്റെ ശേഖരത്തിലെ പുസ്തകങ്ങൾ വായിക്കും. ബഷീർസാഹിത്യവും ജീവിതവീക്ഷണവും മാമുക്കോയയെ വളരെ സ്വാധീനിച്ചിട്ടുണ്ട്. ഒരു കുടുംബാംഗത്തെപ്പോലെ ബഷീർ അദ്ദേഹത്തെ കരുതുകയും ചെയ്തു. ‘കാക്ക’ എന്നാണ് ബഷീർ മാമുക്കോയയെ വിളിച്ചത്. പണത്തിന് ആവശ്യമുള്ളപ്പോൾ കടംവാങ്ങാൻ മാമുക്കോയ സമീപിച്ചിരുന്നതും ബഷീറിനെത്തന്നെ. ചെക്കിൽ ബഷീർ രണ്ടു തരത്തിലുള്ള ഒപ്പ് ഇടാറുണ്ട്. മലയാളത്തിലുള്ള ഒപ്പാണെങ്കിൽ പണം തിരിച്ചുകൊടുക്കേണ്ടതില്ല. ഇംഗ്ലിഷിലാണെങ്കിൽ തിരികെ കൊടുത്തിരിക്കണം. ബഷീറിന്റെ മലയാളം ഒപ്പുള്ള ചെക്കുകൾ ധാരാളം കൈപ്പറ്റിയിട്ടുണ്ട് മാമുക്കോയ. പ്രമുഖരായ പലരെയും ബഷീറിന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നിരുന്നത് മാമുക്കോയ ആയിരുന്നു. അതുകൊണ്ടുതന്നെ ‘ബ‌ഷീറിന്റെ ബ്രോക്കറാ’ണ് മാമുക്കോയ എന്നൊരു തമാശയും പ്രചരിച്ചു.

ബഷീറുമായുള്ള അടുപ്പം നിരവധി സാഹിത്യകാരൻമാരുമായി പരിചയപ്പെടാനും മാമുക്കോയയ്ക്ക് അവസരമൊരുക്കി. എസ്.കെ.പൊറ്റെക്കാട്ട്, തിക്കോടിയൻ തുടങ്ങിയവരൊക്കെ ഉൾപ്പെട്ട കോഴിക്കോട്ടെ സാംസ്കാരിക കൂട്ടായ്മകളിൽ മാമുക്കോയയും ഭാഗമായി. മാമുക്കോയയ്ക്ക് സുഹ്റയുടെ കല്യാണാലോചന കൊണ്ടുവന്നത് പൊറ്റെക്കാട്ട് ആയിരുന്നു. എസ്കെയുടെ സുഹൃത്തിന്റെ മകളായിരുന്നു സുഹറ. എസ്.കെ, കോഴിക്കോട് അബ്ദുല്‍ഖാദർ, എം.എസ്.ബാബുരാജ് തുടങ്ങിയവരൊക്കെ വിവാഹത്തിൽ പങ്കെടുത്തു. വികെഎൻ, എംടി, തിക്കോടിയൻ, ഉറൂബ്, ടി. പത്മനാഭൻ, സുകുമാർ അഴീക്കോട്, ജോൺ എബ്രഹാം, സുരാസു, കെ.ടി.മുഹമ്മദ് തുടങ്ങിയ പ്രമുഖരുമായെല്ലാം മാമുക്കോയ അടുപ്പം സൂക്ഷിച്ചു.

അറിയപ്പെടുന്ന സിനിമാനടനായി ഉയർന്നിട്ടും മണ്ണിൽ ചവിട്ടിനിന്ന സാധാരണക്കാരനായിരുന്നു മാമുക്കോയ.

Gemini Shankaran, pioneer of Indian circus, passes away. 🌹🌹😥🌹🌹MV Sankaran, a boy studying in fifth grade, had to attend ...
24/04/2023

Gemini Shankaran, pioneer of Indian circus, passes away.
🌹🌹😥🌹🌹
MV Sankaran, a boy studying in fifth grade, had to attend his mid-term exams the next day. Still, when a small circus came to his village, Kolassery, near Thalassery in the early 1930s, it was so captivating and thrilling that he stood by watching transfixed until the entire show was over.
Ironically, he learned one of life’s great lessons on that day: It is passion that catapults one to new heights.

At the age of 98, as Sankaran, the founder of Gemini and Jumbo circuses, recalls the old days and the paths he treaded, he brings back to life the history of circus in Kerala. Sankaran, who founded the Gemini circus on the Independence Day of 1951, says the current coronavirus outbreak is the biggest challenge circus has ever faced.
“After school, I tried my hands at circus arts. But, it was a failure. Then, I did a course in wireless communication and landed a job with the military’s wireless department. After a brief stint with the army, I left for home when the country got Independence. One of the first things I did on coming back was to join a ‘kalari’ school where circus artists used to come to acquire acrobatic skills,” says Sankaran.

crisis. The number of circus companies in Kerala has come down to four from around 20 some 15 years back,” he says.

While Jumbo circus is now stationed in Kottakkal, the camp of Gemini troupe is in Kayamkulam. There has been no show for the past one and a half years. “Most of the artists, mainly from the northeast, have gone home. We require at least Rs 50,000 daily for food and medicines for the animals, and to give salaries to the few artists left. Our equipment has become rusty, and artists have gained weight in the absence of practice. Gemini Shankaran, pioneer of Indian circus, passes away.

Gemini Shankaran alias MV Shankaran, founder of Gemini Circus, passed away on Sunday at his residence in Kannur. He was 99. He had been suffering from age-related ailments.
Shankaran, who is the oldest circus artiste in the country, also served as the president of India Circus Federation.

He has maintained friendly relations with Prime Ministers Jawaharlal Nehru, Indira Gandhi, Morarji Desai and Rajiv Gandhi, as well as world leaders like Martin Luther King Jr, Mountbatten, Kenneth Kaunda and astronaut Valentina Tereshkova.

Shankaran went on to learn Kalari from martial arts trainer Keeleri Kunhikannan in Thalassery. He then joined the Army following his brother's steps and retired after four-and-a-half years. In 1946, he joined the famous Boss Lion Circus in Kolkata.

Soon after, he became part of the then popular National Circus and Great Bombay Circus. Shankaran, along with a friend, also took over the Vijaya Circus, which had been struggling under financial problems. Following which, he founded the Gemini Circus.In 1977, Shankaran took over Jumbo Circus. He also participated in the International Circus Festival that took place in China.

He has won several honours including lifetime achievement awards.

9 GREAT FILMS UNDER 90 MINUTES
17/04/2023

9 GREAT FILMS UNDER 90 MINUTES

Address

Taliparamba
Talipparamba
670141

Alerts

Be the first to know and let us send you an email when EEHA FILMS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to EEHA FILMS:

Share

Category