Oneviewwayanad

Directions Website

Oneviewwayanad OneView Wayanad ...... Kerala updates, Important notices, breaking stories, travel, culture, and local events.

We bring real stories that matter—fast, reliable, and engaging.
📲 Follow us for daily updates.

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യാന്‍ രണ്ട് മാസം സാവകാശംജീവിതസാഹചര്യങ്ങളിലെ മാറ്റം കാരണം അര്‍ഹത നഷ്ടപ്പെട്ടിട്...
14/10/2026

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യാന്‍ രണ്ട് മാസം സാവകാശം

ജീവിതസാഹചര്യങ്ങളിലെ മാറ്റം കാരണം അര്‍ഹത നഷ്ടപ്പെട്ടിട്ടും മുന്‍ഗണനാ വിഭാഗത്തില്‍ (എ.എ.വൈ/പി.എച്ച്.എച്ച്) ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്ക് പിഴയില്ലാതെ കാര്‍ഡുകള്‍ സ്വമേധയാ സറണ്ടര്‍ ചെയ്യുന്നതിന് രണ്ട് മാസം സാവകാശം അനുവദിച്ചു. ബന്ധപ്പെട്ട രേഖകള്‍ സഹിതം അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിച്ച് റേഷന്‍ കാര്‍ഡുകള്‍ തരംമാറ്റാം. ഒരേക്കറിന് മുകളില്‍ ഭൂമിയുള്ളവര്‍, 1000 ചതുരശ്ര അടിക്ക് മുകളില്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, നാല് ചക്രവാഹനം സ്വന്തമായുള്ളവര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പ്രതിമാസം 25,000 രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍, ആദായനികുതി അടയ്ക്കുന്നവര്‍ എന്നിവര്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുണ്ടെങ്കില്‍ അര്‍ഹത പരിശോധിച്ച് കാര്‍ഡുകള്‍ തരംമാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണം. ഫോണ്‍: വൈത്തിരി: 04936 255222, ബത്തേരി: 04936 220213, മാനന്തവാടി: 04935 240252.

വയനാടിന്റെ നെൽപ്പൈതൃകത്തിന് കാവലായിരുന്ന കർഷകന് വിട... ചെറുവയൽ രാമൻ അന്തരിച്ചു മണ്ണിനെയും വിത്തിനെയും സ്വന്തം ജീവനോളം സ്...
14/10/2026

വയനാടിന്റെ നെൽപ്പൈതൃകത്തിന് കാവലായിരുന്ന കർഷകന് വിട... ചെറുവയൽ രാമൻ അന്തരിച്ചു

മണ്ണിനെയും വിത്തിനെയും സ്വന്തം ജീവനോളം സ്നേഹിച്ച കർഷകൻ... തലമുറകളുടെ കാർഷിക പൈതൃകം നെഞ്ചോടുചേർത്ത് കാത്തുസൂക്ഷിച്ച മനുഷ്യൻ... വയനാടിന്റെ പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകനായ പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മൂന്നരയോടെയായിരുന്നു അന്ത്യം.

വയനാടിന്റെ മണ്ണിൽ തലമുറകളായി കൈമാറിവന്ന നെൽവിത്തുകൾ അന്യംനിന്നുപോകാതെ കാത്തുസൂക്ഷിക്കാൻ ജീവിതം സമർപ്പിച്ച കർഷകനായിരുന്നു ചെറുവയൽ രാമൻ. കൃഷി ഉപജീവനം മാത്രമല്ലെന്നും അത് ഒരു നാടിന്റെ സംസ്കാരവും പാരമ്പര്യവുമാണെന്നും സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം തെളിയിച്ചു. ആധുനികതയുടെ കുത്തൊഴുക്കിൽ പല നാടൻ നെൽവിത്തുകളും ഓർമയാകുമ്പോൾ, അവയെ സംരക്ഷിച്ച് വരുംതലമുറകൾക്കായി കാത്തുവെക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയ്ക്ക് നൽകിയ വിലപ്പെട്ട സംഭാവനകൾക്കുള്ള അംഗീകാരമായാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ചത്.

വയനാടിന്റെ കാർഷിക പൈതൃകത്തിന്റെ കാവലാളായിരുന്ന ആ മനുഷ്യന്റെ വിയോഗം നാടിന് തീരാനഷ്ടമാണ്. വിത്തുകൾ കാത്തുവെച്ച് മണ്ണിന്റെ ചരിത്രം സംരക്ഷിച്ച കർഷകൻ മടങ്ങുമ്പോൾ, അദ്ദേഹം കാത്തുസൂക്ഷിച്ച നെൽവിത്തുകളിൽ ആ ജീവിതത്തിന്റെ ഓർമകൾ ബാക്കിയാകുന്നു.

ചെറുവയൽ രാമന്റെ മൃതദേഹവുമായുള്ള ആംബുലൻസ് വൈകിട്ട് അഞ്ചുമണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് പുറപ്പെടും.

14/10/2026

മരം മുറിച്ചില്ല, തണലൊരുക്കി! പനങ്കണ്ടി സ്കൂളിൽ നെല്ലിമരച്ചുവട് ഇനി വിദ്യാർത്ഥികൾക്കുള്ള ഇരിപ്പിടം

വികസനത്തിന്റെ പേരിൽ മരം മുറിച്ചുമാറ്റുന്നതിന് പകരം, പതിറ്റാണ്ടുകളായി സ്കൂളിന് തണലേകുന്ന നെല്ലിമരത്തെ സംരക്ഷിച്ച് വിദ്യാർത്ഥികൾക്കായി മനോഹരമായ തണലിടമൊരുക്കി പനങ്കണ്ടി സ്കൂൾ പി.ടി.എ. ഒരു ലക്ഷത്തി എഴുപതിനായിരം രൂപ ചെലവഴിച്ചാണ് മരത്തിനു ചുറ്റും ഇരിപ്പിടങ്ങൾ ഒരുക്കിയത്.
സ്കൂൾ വികസനത്തിന്റെ ഭാഗമായി നെല്ലിമരം മുറിച്ചുമാറ്റാനുള്ള ആലോചനയുണ്ടായിരുന്നെങ്കിലും ഇതിന് പി.ടി.എ. അംഗങ്ങൾ അനുകൂലമായിരുന്നില്ല. മരത്തിന്റെ തണൽ നിലനിർത്തിക്കൊണ്ട് വിദ്യാർത്ഥികൾക്ക് വിശ്രമിക്കാനും കൂട്ടുകൂടാനുമുള്ള ഇടം ഒരുക്കാനായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി മരത്തിനു ചുറ്റും കരിങ്കല്ലുകൊണ്ട് ചുറ്റുമതിൽ കെട്ടി ഗ്രാനൈറ്റ് ഇരിപ്പിടങ്ങളും സജ്ജമാക്കി.
പി.ടി.എ. അംഗങ്ങൾ, അധ്യാപകർ, നാട്ടുകാർ എന്നിവരിൽനിന്ന് സ്വരൂപിച്ച തുക ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. പി.ടി.എ. പ്രസിഡന്റ് വിനോദ്, എസ്.എം.സി. ചെയർമാൻ നജീബ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെയായിരുന്നു പ്രവർത്തനങ്ങൾ.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ തണലിടം വിദ്യാർത്ഥികൾക്കായി സമർപ്പിച്ചു. മരങ്ങൾ സംരക്ഷിച്ചുകൊണ്ടുതന്നെ വികസനം സാധ്യമാണെന്ന സന്ദേശം പകരുന്നതാണ് പനങ്കണ്ടി സ്കൂളിലെ ഈ മാതൃക. വിദ്യാർത്ഥികൾക്ക് വിശ്രമിക്കാനും സൗഹൃദം പങ്കിടാനുമുള്ള ഇടമായി നെല്ലിമരച്ചുവട്ടിലെ തണലിടം മാറി.

13/10/2026

കൊളഗപ്പാറയിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് അപകടങ്ങൾ; കാൽനടയാത്രക്കാരന് ദാരുണാന്ത്യം

കൊളഗപ്പാറ കവലയ്ക്ക് സമീപം മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് വാഹനാപകടങ്ങൾ.

ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി രാജു (67) ആണ് മരിച്ചത്
മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ ആണുള്ളത്
അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മുത്തങ്ങ സ്വദേശി അഭിനന്ദ് (24) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

ഇതിന് തൊട്ടടുത്തായി കാറും സ്കൂട്ടറും കൂട്ടിയിടിച്ചും അപകടമുണ്ടായി. ഇതിൽ ഒരാൾക്ക് പരിക്കേറ്റതായാണ് വിവരം.
കഴിഞ്ഞ ദിവസവും കൊളഗപ്പാറയ്ക്ക് സമീപം ലോറിയും ട്രാവലറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചിരുന്നു. തുടർച്ചയായ അപകടങ്ങൾ പ്രദേശത്തെ റോഡ് സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുകയാണ്.

13/10/2026

UPI ഇടപാടുകൾക്ക് MDR നിർദ്ദേശം; മീനങ്ങാടിയിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി വ്യാപാരികൾ .

ഒക്ടോബർ 15-ന് UPI ബഹിഷ്കരണം; ലോക്ഭവൻ മാർച്ചിനും ആഹ്വാനം
UPI ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഏർപ്പെടുത്താനുള്ള നിർദ്ദേശത്തിനെതിരെ വ്യാപാരികളുടെ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി മീനങ്ങാടിയിൽ പന്തംകൊളുത്തി പ്രതിഷേധിച്ചു.
ഒക്ടോബർ 15-ന് UPI ഇടപാടുകൾ ബഹിഷ്കരിച്ച് സമരം നടത്താനുമാണ് വ്യാപാരികളുടെ തീരുമാനം. ഇതോടൊപ്പം, സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം അന്നേദിവസം ലോക്ഭവൻ മാർച്ചും സംഘടിപ്പിക്കും.
ഡിജിറ്റൽ പണമിടപാടുകൾ വ്യാപാരമേഖലയിൽ വ്യാപകമായ സാഹചര്യത്തിൽ MDR നിർദ്ദേശത്തിനെതിരായ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് വ്യാപാരികളുടെ നീക്കം.

13/10/2026

അങ്ങ് ഇറ്റലിയിലും വയനാട്ടുകാർ പൊളിയാണ്

താളത്തിനൊപ്പം ചുവടുകൾ... പാട്ടിനൊപ്പം പുഞ്ചിരികൾ... കണ്ടുമുട്ടുമ്പോൾ നാട്ടുവിശേഷങ്ങൾ! ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന വയനാടൻ കുടുംബങ്ങൾ ഒത്തുചേർന്നപ്പോൾ ആഘോഷവേദി സൗഹൃദത്തിന്റെ സംഗമമായി. നാടിന്റെ അകലമൊന്നും മനസ്സുകളുടെ അടുപ്പത്തിന് തടസ്സമല്ലെന്ന് തെളിയിക്കുന്ന നിമിഷങ്ങൾ! മലങ്കര മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആഘോഷം ഉദ്ഘാടനം ചെയ്തു. വയനാടിനെക്കുറിച്ചുള്ള ഗാനം രചിച്ച ധന്യാ ഷൈബുവിനെയും ഷൈബു ചെറിയാനെയും ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു.
സുനിൽ വയനാടിന്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ അരുൺ വി. നായർ, ബിന്ദു വയനാട്, അഡ്മിന്മാരായ ഹാഷിം ഒ.എം. കാക്കവയൽ, ബിജു മത്തായി അമ്പലവയൽ, നിമ്മി പുൽപ്പള്ളി എന്നിവർ പങ്കെടുത്തു. തണൽ അസോസിയേഷൻ ഇറ്റലി ഫൗണ്ടർ റീത്ത പുന്നക്കലും അലീക്ക് ഇറ്റലി പ്രസിഡന്റ് ഷൈൻ ലോപ്പസും ആശംസകൾ നേർന്നു.
❤നാടിന്റെ മണ്ണ് അകലെയാകാം. പക്ഷേ, ഹൃദയത്തിൽ വയനാട് എന്നും അടുത്തുതന്നെയാണ് .റോമിന്റെ മണ്ണിലും വയനാടൻ സൗഹൃദത്തിന്റെ താളം മുഴങ്ങുന്നു. നാടിനെ സ്നേഹിക്കുന്ന മനസ്സുകൾ ഒന്നിച്ചപ്പോൾ അതൊരു ആഘോഷം മാത്രമായില്ല, !
വയനാട് വിട്ടാലും വയനാടൻ മനസ്സ് കൈവിടാൻ നാടിന്റെ ഓർമകളെ ചേർത്തുപിടിച്ച ഹൃദയസംഗമമായി വേദി മാറി.

13/10/2026

വേഗത നിയന്ത്രിക്കാൻ നടപടിയില്ലേ? ദേശീയപാതയിൽ അപകടഭീതി ഒഴിയുന്നില്ല

ദേശീയപാതയിൽ ചില്ലിംഗ് പ്ലാന്റ് പരിസരത്ത് വാഹനാപകടങ്ങൾ തുടർക്കഥയാകുന്നതിൽ ആശങ്ക. നിയന്ത്രണം വിട്ട കാർ സ്വകാര്യ ബസ്സിലും മറ്റൊരു കാറിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കൽപ്പറ്റ ഭാഗത്തുനിന്ന് വരികയായിരുന്ന കാർ ബത്തേരി ഭാഗത്തുനിന്നെത്തിയ സ്വകാര്യ ബസ്സിൽ ഇടിക്കുകയായിരുന്നു. തുടർന്ന് എതിർദിശയിലേക്ക് തിരിഞ്ഞ കാർ പിന്നാലെ വരികയായിരുന്ന മറ്റൊരു കാറിലും ഇടിച്ചു. കാർ പൂർണമായും തകർന്നെങ്കിലും ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

13/10/2026

പേവിഷ ഭീതിക്ക് പ്രതിരോധം; വാക്സിനേഷൻ ക്യാമ്പുകൾ ശക്തമാക്കി മീനങ്ങാടി പഞ്ചായത്ത്

പേവിഷ വിമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി പേവിഷ നിർമാർജന പ്രവർത്തനങ്ങൾ ശക്തമാക്കി മീനങ്ങാടി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വളർത്തുമൃഗങ്ങൾക്കായി വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനൊപ്പം തെരുവുനായകളെ പിടികൂടി പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിനുള്ള പ്രത്യേക ക്യാമ്പുകളും നടത്തുന്നുണ്ട്. മീനങ്ങാടി വെറ്ററിനറി ആശുപത്രിയിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ് ഉദ്ഘാടനം ചെയ്തു. പേവിഷബാധ തടയുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം.

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി- 22 വരെ അപേക്ഷിക്കാംഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അ...
12/10/2026

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി- 22 വരെ അപേക്ഷിക്കാം

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 22 വരെ ദീര്‍ഘിപ്പിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിധവകള്‍/ വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്ക് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നു. ശരിയായ ജനലുകള്‍/വാതിലുകള്‍/ മേല്‍ക്കൂര/ ഫ്‌ളോറിംഗ് / ഫിനിഷിംഗ് /പ്ലംബിംഗ് /സാനിട്ടേഷന്‍/ ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്. ഒരു വീടിന്റെ അറ്റകുറ്റ പണികള്‍ക്ക് 50,000/ രൂപയാണ് ധനസഹായം. വീടിന്റെ പരമാമധി വിസ്തീര്‍ണ്ണം 1200 സ്‌ക്വയര്‍ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായക ആയിരിക്കണം. ബി.പി.എല്‍ കുടുംബത്തിന് മുന്‍ഗണന. അപേക്ഷകയ്‌ക്കോ അവരുടെ മക്കള്‍ക്കോ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുളള അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും. വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫോറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫോറം www.mwdscholarship.kerala.gov.in ല്‍ ലഭ്യമാണ്. 2026-27 സാമ്പത്തിക വര്‍ഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയോടൊപ്പം വീട് റിപ്പയര്‍ ചെയ്യേണ്ടതിനും വീടിന്റെ വിസ്തീര്‍ണ്ണം 1200സ്‌ക്വയര്‍ ഫീറ്റില്‍ കുറവാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിനും വില്ലേജ് ആഫീസര്‍ / തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എഞ്ചിനീയര്‍ / ബന്ധപ്പെട്ട അധികാരികള്‍ എന്നിവയില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രവും വേണം. മറ്റ് വകുപ്പുകളില്‍ നിന്നോ, സമാന ഏജന്‍സികളില്‍ നിന്നോ അപേക്ഷകയ്ക്ക് ഭവന പുനരുദ്ധാരണത്തിനും 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകള്‍ സഹിതം ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ, ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) , ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, കളക്ടറേറ്റ് വയനാട് എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തിരമോ അപേക്ഷിക്കാം.

12/10/2026

ദേ മീനങ്ങാടിയിലെ രാജാക്കൻമാർ വരുന്നു.

കായിക ചരിത്ര പാതയിലേക്ക് തിരിച്ചെത്തിയ GHSS മീനങ്ങാടിയുടെ പ്രിയ താരങ്ങൾക്കും പരിശീലകർക്കും നാടിന്റെ ആദരം

*മീനങ്ങാടി ഗ്രാമപഞ്ചായത്ത്, പൗരാവലി, GHSS പി.ടി.എ. പൂർവ്വ വിദ്യാർത്ഥി സംഘടന സിഗ്നേച്ചർ എന്നിവർ ചേർന്നാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്.

Address

Sulthan Bathery
Sultans Battery

Alerts

Be the first to know and let us send you an email when Oneviewwayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share