06/01/2025
ചോദിച്ചാൽ,
എല്ലാവരും യാത്രയിലാണ്,
എങ്ങോട്ടാണെന്ന് ചോദിച്ചാൽ ,
ഒരേ ഇടത്തേക്കും....
ആരാ കൂടെയെന്നു ചോദിച്ചാൽ,
എല്ലാവരും ഒരുമിച്ചുമാണ്....
എന്നിരുന്നാലും....
ഈ യാത്ര ഒന്നാണോയെന്നു
ചോദിച്ചാൽ ???
എന്നും ഒരേ റൂട്ടിൽ
ഒരേ സമയത്ത് ഓടുന്ന
ഒരു ബസ്....
ഒരേ സ്റ്റോപ്പുകൾ,
ഒരേ ആളുകൾ,
അതേ സീറ്റുകൾ,
അതേ ജനാലകൾ,
അതേ കാഴ്ചകൾ....
എന്നിരുന്നാലും,
ഈ യാത്ര ഒന്നാണോയെന്നു
ചോദിച്ചാൽ....???
മുന്നാറിലെ കോടമഞ്ഞിൽ
പൊതിഞ്ഞ ആനവണ്ടിയാണേലും,
മരുഭൂമിക്ക് ഒത്ത നടുവിൽ
പൊടിയിൽ പൊതിഞ്ഞ
ലേബർ ക്യാമ്പിലെ
ആനവണ്ടിയാണേലും
ബസ് നിർത്തും മുൻപേ
തൂവാലവെച്ച്
സൈഡ് സീറ്റ് പിടിക്കണം..
സൈഡ് സീറ്റ് ആഗ്രഹിച്ച്
സൈഡിലായവരുടെയും,
സൈഡ് സീറ്റ് കിട്ടിയിട്ടും
മുന്നിലെ മൊബൈൽ മാത്രം
കാണുന്നവരുടെയും,
സീറ്റേ കിട്ടാതെ
നിന്നവുരുടെയും യാത്ര...
യാത്ര തന്നെയാണ്.... പക്ഷേ
ഈ യാത്ര ഒന്നാണോയെന്ന്
ചോദിച്ചാൽ....????
ഒരേ ബെഞ്ചിൽ ഒരേ വിഷയം
ഒരേ ടീച്ചർ പഠിപ്പിച്ച പിള്ളാരൊക്കെ
ഒരേപോലെയായി തീർന്നില്ല.....
ഒരേ വീട്ടിൽ ഒരേ നേരം
ഒരേ ഭക്ഷണം കഴിച്ചവർ
ഒരേപോലെയായി തീർന്നില്ല.....
ഒരേ ബസിൽ ഒരേ സമയം
ഒരേ ദിശയിൽ പോയവരും
ഒരേ കാഴ്ച കണ്ടിട്ടില്ല.....
യാത്രയെ യാത്രയാകുന്നത്
അനുഭവങ്ങളാകാം....
അതുകൊണ്ടാകാം
ജീവിതമൊരു യാത്രയായതും,
ഓരോ യാത്രയും
വ്യത്യസ്തങ്ങളായതും....
©️ പ്രദീഷ് ദാസ് 🦋
**** ***** ***** ****
Pradeesh Das