Voice Of Farooq Naeemi

Voice Of Farooq Naeemi Farooq NAEEMI speech / hubburasool speech

Tweet 1531അബ്ദുല്ലാഹ് ബിൻ സലാം(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ  പറഞ്ഞു: "യഅ്ജൂജ്-മഅ്ജൂജിൽ പെട്ട ഒരാളും തനിക്ക്...
23/08/2026

Tweet 1531
അബ്ദുല്ലാഹ് ബിൻ സലാം(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: "യഅ്ജൂജ്-മഅ്ജൂജിൽ പെട്ട ഒരാളും തനിക്ക് ശേഷം തന്റെ പരമ്പരയിൽ പെട്ട ആയിരം സന്താനങ്ങളെ വിട്ടുപോകാതെ മരിക്കുകയില്ല."

ഇബ്നു അബീ ഹാതിം(റ) ഇബ്നു മസ്ഊദ്(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: "യഅ്ജൂജ്-മഅ്ജൂജിൽ പെട്ട ഒരാൾ തന്റെ പിൻഗാമികളായി ആയിരമോ അതിലധികമോ സന്താനങ്ങളെയല്ലാതെ വിട്ടുപോകാറില്ല. തീർച്ചയായും അവരുടെ പിന്നിൽ മനസ്ക്, ഖാവീൽ, താരിസ് എന്നീ മൂന്ന് സമൂഹങ്ങളുണ്ട്. അവരുടെ എണ്ണം അല്ലാഹു അല്ലാതെ അറിയില്ല."

അബ്ദുല്ലാഹ് ബിൻ അംറ്(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: സർവ്വശക്തനായ അല്ലാഹു സൃഷ്ടികളെ പത്ത് ഭാഗങ്ങളാക്കി. അതിൽ ഒമ്പത് ഭാഗം മലക്കുകളാക്കി, ഒരു ഭാഗം മറ്റു സൃഷ്ടികളുമാക്കി. മലക്കുകളുടെ ആ ഭാഗത്തെ പത്ത് ഭാഗമാക്കി; അതിൽ ഒമ്പത് ഭാഗം രാവും പകലും ഇടതടവില്ലാതെ അല്ലാഹുവിന്റെ പരിശുദ്ധി പ്രകീർത്തിക്കുന്നവരാക്കി. ഒരു ഭാഗം തന്റെ ദൗത്യത്തിനായി നിശ്ചയിച്ചു. മറ്റു സൃഷ്ടികളുടെ ഭാഗത്തെ പത്ത് ഭാഗമാക്കി; അതിൽ ഒമ്പത് ഭാഗം ജിന്നുകളാക്കി, ഒരു ഭാഗം ആദം സന്താനങ്ങളാക്കി. ആദം സന്താനങ്ങളുടെ ആ ഭാഗത്തെ പത്ത് ഭാഗമാക്കി; അതിൽ ഒമ്പത് ഭാഗം യഅ്ജൂജ്-മഅ്ജൂജും ഒരു ഭാഗം മറ്റു മനുഷ്യരുമാക്കി. "വഴികളുള്ള ആകാശത്തെക്കൊണ്ടു സത്യം" എന്ന ഖുർആൻ പ്രയോഗം ഏഴാമത്തെ ആകാശമാണെന്നും, വിശുദ്ധ ഹറം അല്ലാഹുവിന്റെ സിംഹാസനത്തിന് നേരെ താഴെയാണെന്നും അദ്ദേഹം പറഞ്ഞു.
അബ്ദുർറസാഖും(റ) ഇബ്നു അബീ ഹാതിമും(റ) ഖതാദ(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: "അല്ലാഹു തആല മനുഷ്യരെ പത്ത് ഭാഗങ്ങളാക്കി. അതിൽ ഒമ്പത് ഭാഗവും യഅ്ജൂജ്-മഅ്ജൂജാണ്, ഒരു ഭാഗം മറ്റു മനുഷ്യരുമാണ്."

ഹുദൈഫ(റ)വിൽ നിന്ന് നിവേദനം: യഅ്ജൂജ് മഅ്ജൂജിനെക്കുറിച്ച് തിരുനബിﷺ പറഞ്ഞു: "അവർ മൂന്ന് വിഭാഗമാണ്. അവരിൽ ഒരു വിഭാഗം 'അർസ്' മരങ്ങളെപ്പോലെയുമാണ്." ഞാൻ ചോദിച്ചു: എന്താണ് അർസ്? "അത് സൊനൗബർ മരമാണ്; ശാമിലെ ഒരു മരമാണ്. അതിന്റെ ഉയരം ആകാശത്തേക്ക് നൂറ്റിയിരുപത് മുഴമാണ്. അവരിൽ മറ്റൊരു വിഭാഗത്തിന്റെ വീതിയും നീളവും തുല്യമാണ്; ആകാശത്തേക്ക് നൂറ്റിയിരുപത് മുഴം." തിരുനബിﷺ പറഞ്ഞു: "അവരാണ്, മലകൾക്കോ ഇരുമ്പിനോ ചെറുത്തുനിൽക്കാൻ കഴിയാത്തവർ. അവരിൽ മറ്റൊരു വിഭാഗം അവരുടെ ഒരു കാത് വിരിക്കുകയും മറ്റേത് പുതക്കുകയും ചെയ്യും. അവർ ചെറിയതോ വലിയതോ ആയ യാതൊന്നിനെയും, ഒട്ടകത്തെയോ പന്നിയെയോ കടന്നുപോവുകയാണെങ്കിൽ അവയെയെല്ലാം തിന്നാതിരിക്കില്ല. അവരിൽ ആരെങ്കിലും മരിച്ചാൽ അവനെയും അവർ തിന്നും. അവരുടെ മുൻനിരയും പിൻനിരയും ഖുറാസാനിലാണ്. കിഴക്കൻ ദേശങ്ങളിലെ നദികളും തബ്‌രിയ തടാകവും അവർ കുടിക്കും."

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി




അക്ഷര മലയാളംആദരിക്കപ്പെടുന്നു. മലയാളത്തിലെ പ്രഥമമുഹമ്മദ് നബിﷺ, വിജ്ഞാനകോശം ആദ്യ ഭാഗം കവർ റിലീസിംഗ്
23/08/2026

അക്ഷര മലയാളം
ആദരിക്കപ്പെടുന്നു.

മലയാളത്തിലെ പ്രഥമ
മുഹമ്മദ് നബിﷺ, വിജ്ഞാനകോശം
ആദ്യ ഭാഗം കവർ റിലീസിംഗ്



23/08/2026

എന്നും ഓരോ പുതിയ സ്വലാത്ത് ചൊല്ലാം

🎙️ Voice
Dr.MUHAMMED FAROOK
NAEEMI AL BUKHARI

വോയിസ്‌ കേട്ടു കൊണ്ട് ഒരുപ്രാവശ്യമെങ്കിലും ചൊല്ലുക, നമ്മുടെ നാവിൽ സ്വലാത്തിൻ മധുരം നിറയട്ടെ...

Tweet 1530അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ  പറഞ്ഞു: "അല്ലാഹുവാണെ സത്യം! മറിയമിന്റെ മകൻ ഈസാ(അ) നീതിമാനായ വിധികർത്...
22/08/2026

Tweet 1530
അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: "അല്ലാഹുവാണെ സത്യം! മറിയമിന്റെ മകൻ ഈസാ(അ) നീതിമാനായ വിധികർത്താവായി തീർച്ചയായും ഇറങ്ങിവരും. അദ്ദേഹം കുരിശ് തകർക്കും, പന്നിയെ കൊന്നൊടുക്കും, ജിസ്യ ഒഴിവാക്കും. അദ്ദേഹം ചെറുപ്രായത്തിലുള്ള ഒട്ടകങ്ങളെ ഉപേക്ഷിക്കും. വിദ്വേഷവും ശത്രുതയും അസൂയയും നീങ്ങിപ്പോകും. അദ്ദേഹം സ്വത്തിലേക്ക് ജനങ്ങളെ ക്ഷണിക്കും, എന്നാൽ ഒരാളും അത് സ്വീകരിക്കുകയില്ല."

അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: "മറിയമിന്റെ മകൻ(അ) ഫജ്ജു റൂഹായിൽ നിന്ന് ഹജ്ജോ ഉംറയോ അല്ലെങ്കിൽ രണ്ടും കൂടിയോ നിർവഹിക്കാൻ തൽബിയത്ത് ചൊല്ലി വരും."

ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) പറഞ്ഞു: തിരുനബിﷺ ചോദിച്ചു: "മറിയമിന്റെ മകൻ(അ) നിങ്ങളുടെ ഇടയിൽ ഇറങ്ങിവരികയും അദ്ദേഹം നിങ്ങൾക്ക് ഇമാമായി നിൽക്കുകയും ചെയ്താൽ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും?" മറ്റൊരു ഭാഷയിൽ: "നിങ്ങളുടെ ഇമാം നിങ്ങളിൽ പെട്ടവനായിരിക്കുകയും ചെയ്യുമ്പോൾ."

യഅ്ജൂജ്-മഅ്ജൂജ്നെ കുറിച്ച് തിരുനബിﷺയുടെ മുന്നറിയിപ്പുകൾ.

അബ്ദുല്ലാഹ് ബിൻ അംറ്(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: "തീർച്ചയായും യഅ്ജൂജും മഅ്ജൂജും ആദം നബി(അ)ന്റെ മക്കളിൽ പെട്ടവരാണ്. അവരെ ലോകത്തേക്ക് തുറന്നുവിട്ടാൽ ജനങ്ങളുടെ ജീവിതമാർഗ്ഗങ്ങൾ അവർ കുഴപ്പത്തിലാക്കും. അവരിൽ ഒരാളും തനിക്ക് ശേഷം ആയിരമോ അതിലധികമോ സന്താനങ്ങളെ വിട്ടുപോകാതെ മരിക്കുകയില്ല. നിശ്ചയം, അവരുടെ പിന്നിലായി മൂന്ന് സമുദായങ്ങളുണ്ട്; ഖാവീൽ, താരിസ്, മനസ്ക്."

അവരുടെ പെരുപ്പത്തെക്കുറിച്ച് ഹുദൈഫ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: തിരുനബിﷺയോട് യഅ്ജൂജ്-മഅ്ജൂജിനെക്കുറിച്ച് ചോദിച്ചു. അപ്പോൾ പറഞ്ഞു: "യഅ്ജൂജ് ഒരു സമൂഹമാണ്, മഅ്ജൂജ് ഒരു സമൂഹമാണ്. ഓരോ സമൂഹവും നാല് ലക്ഷം സമൂഹങ്ങൾക്ക് തുല്യമാണ്. അവരിൽ ഒരാളും തന്റെ സന്താനങ്ങളിൽ പെട്ട ആയിരം പുരുഷന്മാരെ നോക്കിക്കാണാതെ മരിക്കുകയില്ല, അവരെല്ലാവരും ആയുധമെടുത്തിട്ടുള്ളവരായിരിക്കും..."

അംറ് ബിൻ ഔസി(റ)ൽ നിന്ന്, നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: "തീർച്ചയായും യഅ്ജൂജ്-മഅ്ജൂജിന് ഭാര്യമാരുണ്ട്, അവർ തങ്ങൾ ഇച്ഛിക്കുന്നതുപോലെ ബന്ധപ്പെടുന്നു. അവർ മരങ്ങൾ കൃഷിചെയ്ത് തങ്ങൾ ഇച്ഛിക്കുന്നതുപോലെ വളർത്തുന്നു. അവരിൽ ഒരാളും തനിക്ക് ശേഷം ആയിരമോ അതിലധികമോ സന്താനങ്ങളെ വിട്ടുപോകാതെ മരിക്കുകയില്ല."

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി




Tweet 1529അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: "മറിയമിന്റെ മകൻ ഈസാ(അ) നീതിമാനായ വിധികർത്താവായും നീതിപൂർവകമായ...
22/08/2026

Tweet 1529
അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: "മറിയമിന്റെ മകൻ ഈസാ(അ) നീതിമാനായ വിധികർത്താവായും നീതിപൂർവകമായ ഇമാമായും ഇറങ്ങിവരുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല. അദ്ദേഹം കുരിശു തകർക്കുകയും പന്നിയെ കൊല്ലുകയും ജിസ്യ ഒഴിവാക്കുകയും ചെയ്യും. സ്വത്ത് ധാരളമായി പ്രവഹിക്കും, ആരും അത് സ്വീകരിക്കാത്ത അവസ്ഥയുണ്ടാകും."

മുസ്‌ലിം(റ) നിവേദനം ചെയ്ത മറ്റൊരു ഹദീസിൽ അബൂഹുറൈറ(റ) പറയുന്നു: തിരുനബിﷺ പറഞ്ഞു: "റോമുകാർ അഅ്മാഖ് അല്ലെങ്കിൽ ദാബിഖ് എന്ന സ്ഥലത്ത് ഇറങ്ങുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല. അന്ന് ഭൂമിയിലെ ഉത്തമരായ മനുഷ്യരുള്ള മദീനയിൽ നിന്ന് ഒരു സൈന്യം അവരുടെ അടുത്തേക്ക് പുറപ്പെടും. അവർ അണിനിരക്കുമ്പോൾ റോമുകാർ പറയും: ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് ബന്ധിക്കപ്പെട്ടവരെയും ഞങ്ങളെയും തമ്മിൽ ഒഴിവാക്കി തരുക, ഞങ്ങൾ അവരോട് പൊരുതാം. അപ്പോൾ മുസ്‌ലിംകൾ പറയും: അല്ലാഹുവാണെ സത്യം! ഞങ്ങൾ നിങ്ങൾക്കും ഞങ്ങളുടെ സഹോദരന്മാർക്കുമിടയിൽ വിടുകയില്ല. അങ്ങനെ അവർ അവരോട് യുദ്ധം ചെയ്യും. അപ്പോൾ മൂന്നിലൊന്ന് പേർ പരാജയപ്പെടും, അല്ലാഹു അവരുടെ പശ്ചാത്താപം ഒരിക്കലും സ്വീകരിക്കുകയില്ല. മൂന്നിലൊന്ന് പേർ കൊല്ലപ്പെടും, അവർ അല്ലാഹുവിങ്കൽ ഉത്തമരായ രക്തസാക്ഷികളാണ്. മൂന്നിലൊന്ന് പേർ വിജയം വരിക്കും, അവർ ഒരിക്കലും കുഴപ്പത്തിൽ പെടുകയില്ല.

അങ്ങനെ അവർ കോൺസ്റ്റാന്റിനോപ്പിൾ വിജയകരമായി ജയിച്ചടക്കും. അവർ തങ്ങളുടെ വാളുകൾ ഒലീവ് മരങ്ങളിൽ തൂക്കിയിട്ട് ഗനീമത്ത് സ്വത്തുക്കൾ വീതിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പിശാച് അവരോട് വിളിച്ചുപറയും: നിശ്ചയം, മസീഹ് ദജ്ജാൽ നിങ്ങളുടെ കുടുംബങ്ങളിൽ നിങ്ങളുടെ പിൻഗാമിയായി എത്തിയിരിക്കുന്നു. ഉടൻ അവർ പുറപ്പെടും- അത് അസത്യമാണ്-. അവർ ശാമ് രാജ്യത്ത് എത്തുമ്പോൾ അവൻ പുറത്തുവരും. അങ്ങനെ അവർ യുദ്ധത്തിനായി തയ്യാറെടുക്കുകയും അണികൾ ശരിയാക്കുകയും ചെയ്യുമ്പോൾ നിസ്കാരത്തിന് ഇഖാമത്ത് കൊടുക്കപ്പെടും. അപ്പോൾ മറിയത്തിന്റെ മകൻ ഈസാ(അ) ഇറങ്ങിവരും. അല്ലാഹുവിന്റെ ശത്രു ദജ്ജാൽ അദ്ദേഹത്തെ കണ്ടാൽ ഉപ്പ് വെള്ളത്തിൽ അലിയുന്നത് പോലെ അലിഞ്ഞുപോകും. അദ്ദേഹം അവനെ വെറുതെ വിട്ടാൽ പോലും അവൻ നശിക്കുന്നതുവരെ അലിയുമായിരുന്നു. എന്നാൽ അല്ലാഹു അദ്ദേഹത്തിന്റെ കൈകൊണ്ട് അവനെ കൊല്ലും. അങ്ങനെ തന്റെ കുന്തത്തിൽ അവന്റെ രക്തം അദ്ദേഹം അവർക്ക് കാണിച്ചുകൊടുക്കും."

അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം തിരുനബിﷺ പറഞ്ഞു: "എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവൻ തന്നെയാണെ സത്യം! മറിയമിന്റെ മകൻ നീതിമാനായ വിധികർത്താവായും നീതിമാനായ ഇമാമായും നിങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവരുന്നത് വിദൂരമല്ല. അദ്ദേഹം കുരിശ് തകർക്കും, പന്നിയെ കൊല്ലും, ജിസ്യ ഒഴിവാക്കും, സ്വത്ത് ധാരാളമായി പ്രവഹിക്കും, ആരും അത് സ്വീകരിക്കില്ല. ഒടുവിൽ ഒരു സുജൂദ് ലോകത്തെക്കാളും അതിലുള്ളതിനെക്കാളും ഉത്തമമായിത്തീരും."

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി




Tweet 1528ഈസാ ഇബ്നു മർയം(അ)ന്റെ ആഗമനത്തെ കുറിച്ച് തിരുനബിﷺയുടെ അറിയിപ്പ് ഇങ്ങനെ വായിക്കാം.സമറ(റ)വിൽ നിന്ന് നിവേദനം ചെയ്യ...
21/08/2026

Tweet 1528
ഈസാ ഇബ്നു മർയം(അ)ന്റെ ആഗമനത്തെ കുറിച്ച് തിരുനബിﷺയുടെ അറിയിപ്പ് ഇങ്ങനെ വായിക്കാം.
സമറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: "തീർച്ചയായും ദജ്ജാൽ പുറപ്പെടുക തന്നെ ചെയ്യും. അവൻ ഇടതു കണ്ണ് കാണാത്തവനായിരിക്കും, അതിൽ കട്ടിയുള്ള മാംസവളർച്ചയുണ്ടാകും. അവൻ ജന്മനാ കാഴ്ചയില്ലാത്തവരെയും കുഷ്ഠ രോഗികളെയും സുഖപ്പെടുത്തുകയും മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്യും. അവൻ ആളുകളോട് പറയുകയും ചെയ്യും: 'ഞാനാണ് നിങ്ങളുടെ രക്ഷിതാവ്.' അതിനാൽ ആരെങ്കിലും 'നീയാണ് എന്റെ രക്ഷിതാവ്' എന്ന് പറഞ്ഞാൽ അവൻ പരീക്ഷണത്തിൽ അകപ്പെട്ടുപോയി. എന്നാൽ ആരെങ്കിലും 'എന്റെ രക്ഷിതാവ് അല്ലാഹുവാണ്' എന്ന് പറയുകയും ആ വിശ്വാസത്തിൽ മരിക്കുകയും ചെയ്താൽ അവൻ ദജ്ജാലിന്റെ ഫിത്നയിൽ നിന്ന് സംരക്ഷിക്കപ്പെട്ടു; അവന് മറ്റ് ആപത്തുകളൊന്നുമില്ല. അല്ലാഹു ഉദ്ദേശിച്ചത്ര കാലം അവൻ ഭൂമിയിൽ കഴിച്ചുകൂട്ടും. പിന്നീട് പടിഞ്ഞാറു ഭാഗത്തുനിന്ന് മുഹമ്മദ്ﷺനെ സത്യപ്പെടുത്തിക്കൊണ്ട് ഈസാ ഇബ്നു മർയം(അ) വരികയും ദജ്ജാലിനെ വധിക്കുകയും ചെയ്യും. അത് അന്ത്യദിനം ആസന്നമായി എന്നറിയിക്കും."

ഹാകിം(റ), അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു:
"അല്ലാഹുവിന്റെ റൂഹായ ഈസാ ഇബ്നു മർയം(അ) നിങ്ങൾക്കിടയിലേക്ക് ഇറങ്ങിവരും. അതിനാൽ നിങ്ങൾ അവിടുത്തെ കണ്ടാൽ തിരിച്ചറിയുക: ചുവപ്പും വെളുപ്പും കലർന്ന മിതമായ ശരീരപ്രകൃതിയുള്ള ആളായിരിക്കും. മഞ്ഞച്ചായം മുക്കിയ രണ്ട് വസ്ത്രങ്ങൾ അണിഞ്ഞിരിക്കും. നനവ് തട്ടിയില്ലെങ്കിലും അവിടുത്തെ ശിരസ്സിൽ നിന്ന് വെള്ളത്തുള്ളികൾ ഇറ്റുവീഴുന്നതായി തോന്നും. അവിടുന്ന് കുരിശ് തകർക്കുകയും പന്നിയെ കൊല്ലുകയും ജിസ്‌യ നിർത്തലാക്കുകയും ചെയ്യും, ആളുകളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യും. അവിടുത്തെ കാലത്ത് അല്ലാഹു മസീഹുദ്ദജ്ജാലിനെ നശിപ്പിക്കും. ഭൂമിയിലുള്ളവർക്ക് സമാധാനം കൈവരും; സിംഹങ്ങൾ ഒട്ടകങ്ങളോടൊപ്പവും പുലികൾ പശുക്കളോടൊപ്പവും ചെന്നായ്ക്കൾ ആടുകളോടൊപ്പവും മേഞ്ഞുനടക്കും. കുട്ടികൾ പാമ്പുകളുമായി കളിക്കും, അവ അവരെ ഉപദ്രവിക്കുകയുമില്ല. അവിടുന്ന് നാൽപ്പത് വർഷം ഭൂമിയിൽ കഴിച്ചുകൂട്ടും. അതിനുശേഷം അവിടുന്ന് മരണപ്പെടുകയും മുസ്ലിംകൾ അവിടുത്തെ ജനാസ നിസ്കരിക്കുകയും ചെയ്യും."

ഇബ്നു ഉമർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: "എന്റെ സമുദായത്തിൽ ദജ്ജാൽ പുറപ്പെടും. അവൻ നാൽപ്പത് ദിവസമോ മാസമോ വർഷമോ എന്ന് എനിക്കറിയില്ല കഴിച്ചുകൂട്ടും. അപ്പോൾ അല്ലാഹു ഉർവത്തുബ്‌നു മസ്ഊദ് അൽ ഥഖഫിയെപ്പോലെയുള്ള ഈസാ ഇബ്നു മർയമി(അ)നെ അയക്കും. അവിടുന്ന് ദജ്ജാലിനെ അന്വേഷിച്ചു കണ്ടെത്തുകയും അവനെ നശിപ്പിക്കുകയും ചെയ്യും. പിന്നീട് ജനങ്ങൾ ഏഴ് വർഷം കഴിച്ചുകൂട്ടും; രണ്ടുപേർക്കിടയിൽ പോലും യാതൊരു ശത്രുതയും ഉണ്ടായിരിക്കില്ല. അതിനുശേഷം ശാം ഭാഗത്തുനിന്ന് അല്ലാഹു തണുത്ത ഒരു കാറ്റ് അയക്കും. ഭൂമുഖത്ത് തന്റെ ഹൃദയത്തിൽ അണു അളവ് ഈമാൻ ഉള്ള ഒരാളെപ്പോലും അത് ജീവനോടെ ബാക്കിവെക്കില്ല, അവരുടെ ആത്മാവിനെ അത് പിടിച്ചെടുക്കും. പിന്നീട് പക്ഷികളുടെ വേഗതയും വന്യമൃഗങ്ങളുടെ സ്വഭാവവും ഉള്ള ചീത്ത മനുഷ്യർ മാത്രമായിരിക്കും ബാക്കിയാവുക. അവർ നന്മയെ തിരിച്ചറിയുകയോ തിന്മയെ എതിർക്കുകയോ ഇല്ല. അപ്പോൾ പിശാച് അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് ചോദിക്കും: 'നിങ്ങൾ ഉത്തരം നൽകുന്നില്ലേ?' അവർ ചോദിക്കും: 'നീ ഞങ്ങളോട് എന്താണ് കൽപ്പിക്കുന്നത്?' അവൻ അവരോട് വിഗ്രഹങ്ങളെ ആരാധിക്കാൻ കൽപ്പിക്കും, അവർ അതിനെ ആരാധിക്കുകയും ചെയ്യും. ആ അവസ്ഥയിലും അവർക്ക് ധാരാളം ഉപജീവനവും നല്ല ജീവിതവും ഉണ്ടായിരിക്കും.

പിന്നീട് കാഹളത്തിൽ ഊതപ്പെടും. അത് കേൾക്കുന്ന ഏതൊരാളും കഴുത്തിന്റെ ഒരു ഭാഗം താഴ്ത്തുകയും മറുഭാഗം ശ്രദ്ധിച്ചും കേൾക്കും. അത് ആദ്യം കേൾക്കുന്നത് തന്റെ ഒട്ടകങ്ങളുടെ തൊട്ടി നന്നാക്കിക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യനായിരിക്കും. അവൻ ബോധരഹിതനായി വീഴും, ജനങ്ങളും ബോധരഹിതരായി വീഴും. പിന്നീട് അല്ലാഹു പുകമഞ്ഞുപോലെയുള്ള ഒരു മഴ വർഷിപ്പിക്കും. അതിലൂടെ മനുഷ്യരുടെ ശരീരങ്ങൾ മുളച്ചുവരും. പിന്നീട് അതിൽ രണ്ടാമതും ഊതപ്പെടും, അപ്പോൾ അവർ എഴുന്നേറ്റ് നിൽക്കുന്നവരായി നോക്കും.
പിന്നീട് പറയപ്പെടും: 'ഓ മനുഷ്യരെ, നിങ്ങളുടെ രക്ഷിതാവിലേക്ക് വരൂ, അവരെ നിർത്തിവെക്കുക, തീർച്ചയായും അവർ ചോദ്യം ചെയ്യപ്പെടേണ്ടവരാണ്. അതിനുശേഷം പറയപ്പെടും: 'നരകത്തിലേക്ക് പോകുന്നവരെ പുറത്തെടുക്കുക.' 'എത്രയിൽ നിന്നാണ്?' എന്ന് ചോദിക്കപ്പെടും. 'ഓരോ ആയിരത്തിൽ നിന്നും തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് പേർ' എന്ന് മറുപടി നൽകപ്പെടും. അത് കുട്ടികളെ നരപ്പിക്കുന്ന ദിവസമാണ്, കാര്യം അതീവ ഗുരുതരമാകുന്ന ദിവസവുമാണത്."

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി




Tweet 1527ഇമാം അഹ്മദ്(റ),  ഇബ്നു ഹിബ്ബാൻ(റ) എന്നിവർ അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: "ഇസ്ഫഹാനിലെ ജ...
20/08/2026

Tweet 1527
ഇമാം അഹ്മദ്(റ), ഇബ്നു ഹിബ്ബാൻ(റ) എന്നിവർ അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: "ഇസ്ഫഹാനിലെ ജൂതന്മാരിൽ നിന്ന് 'ത്വയാലിസ'/ഷാൾ ധരിച്ച എഴുപതിനായിരം പേർ ദജ്ജാലിനെ പിന്തുടരും."

ഇബ്നു ഹിബ്ബാൻ(റ) അബൂ സഈദ് അൽ ഖുദ്രി(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: "മദീനയുടെ അതിരുകളിൽ പ്രവേശിക്കുന്നത് വിലക്കപ്പെട്ട നിലയിൽ ദജ്ജാൽ വരും. അന്ന് മനുഷ്യരിൽ വെച്ച് ഏറ്റവും ഉത്തമനായ അല്ലെങ്കിൽ ഉത്തമന്മാരിൽ പെട്ട ഒരാൾ അവന്റെ അടുത്തേക്ക് പുറപ്പെടും. എന്നിട്ട് അദ്ദേഹം പറയും: "തിരുനബിﷺ ഞങ്ങളോട് സംസാരിച്ച അതേ ദജ്ജാൽ തന്നെയാണ് നീയെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു." അപ്പോൾ ദജ്ജാൽ അവിടെയുള്ളവരോട് ചോദിക്കും: "ഞാൻ ഇവനെ കൊന്ന്, പിന്നീട് ജീവിപ്പിച്ചാൽ ഈ കാര്യത്തിൽ അഥവാ എന്റെ ദൈവത്വത്തിൽ നിങ്ങൾക്ക് വല്ല സംശയവുമുണ്ടാകുമോ?" അവർ പറയും: "ഇല്ല." അങ്ങനെ അവൻ അദ്ദേഹത്തെ കൊല്ലുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്യും. അപ്പോൾ അദ്ദേഹം അഥവാ ആ വിശ്വാസി പറയും: "അല്ലാഹുവിനെത്തന്നെ സത്യം! ഇന്നത്തേക്കാൾ വ്യക്തമായ ബോധ്യം എനിക്ക് മറ്റൊരിക്കലും ഉണ്ടായിട്ടില്ല." തുടർന്ന് ദജ്ജാൽ അദ്ദേഹത്തെ രണ്ടാം തവണയും കൊല്ലാൻ ആഗ്രഹിക്കും, എന്നാൽ അവന് അതിനുള്ള കഴിവ് നൽകപ്പെടുകയില്ല."

ഇമാംബസ്സാർ(റ) അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ ബനൂ തമീം ഗോത്രത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് പറഞ്ഞു: "അവർ വലിയ തലച്ചോറുള്ളവരും/ബുദ്ധിമാന്മാരും, ഉറച്ച പാദങ്ങളുള്ളവരും, അന്ത്യസമയത്ത് സത്യത്തിന്റെ സഹായികളും, ദജ്ജാലിനോട് ഏറ്റവും കഠിനമായി എതിരിടുന്ന ജനവിഭാഗവുമാകുന്നു."

ഇമാം അഹ്മദ്(റ) സ്വഹാബികളിൽപെട്ട ഒരാളിൽ നിന്ന് നിവേദനം ചെയ്യുന്നു: ഒരാൾ പറഞ്ഞു: "ഈ കൂട്ടർ /ബനൂ തമീം അവരുടെ സകാത്ത് നൽകാൻ വൈകിപ്പിച്ചിരിക്കുന്നു." അതിനുശേഷം ബനൂ തമീം ഗോത്രത്തിന്റെ ചുവപ്പും കറുപ്പുമുള്ള ഒട്ടകങ്ങൾ സകാത്തായി വന്നണഞ്ഞു. അപ്പോൾ തിരുനബിﷺ പറഞ്ഞു: "ഇവ എന്റെ ജനതയുടെ മൃഗങ്ങളാണ്." തിരുനബിﷺയുടെ സാന്നിധ്യത്തിൽ വെച്ച് ഒരാൾ ബനൂ തമീം ഗോത്രത്തെ കുറ്റപ്പെടുത്തി സംസാരിച്ചപ്പോൾ തിരുനബിﷺ പറഞ്ഞു: "ബനൂ തമീം ഗോത്രത്തെക്കുറിച്ച് നല്ലതല്ലാതെ പറയരുത്. കാരണം അവർ ദജ്ജാലിനെതിരെ ഏറ്റവും നീളമുള്ള കുന്തങ്ങളേന്തുന്നവരാണ് അഥവാ ഏറ്റവും കഠിനമായി പോരാടുന്നവരാണ്."

ദജ്ജാലിനെ സംബന്ധിച്ച് നിവേദനം ചെയ്യപ്പെട്ട ഹദീസുകളിലൂടെയാണ് നാം ഇതുവരെയും സഞ്ചരിച്ചത്. നിവേദനങ്ങൾ അപ്പടി പകർത്തുക എന്നതു മാത്രമേ ഈ ലേഖനത്തിൽ ചെയ്തിട്ടുള്ളൂ. നിവേദനങ്ങൾ ചേർത്തുവച്ചു നിഗമനങ്ങളോ അഭിപ്രായങ്ങളോ പറഞ്ഞിട്ടില്ല. തിരുനബിﷺയിൽ നിന്ന് ഉദ്ധരിക്കപെട്ട വാചകങ്ങളും ആശയങ്ങളും വായിക്കുമ്പോൾ ദജ്ജാലിനെ കുറിച്ചുള്ള അടിസ്ഥാനപരവും പ്രവചനപരവുമായ കാര്യങ്ങൾ അനുവാചകർക്ക് ബോധ്യപ്പെടാതിരിക്കില്ല. സാധ്യതകളും മറ്റു പ്രമാണങ്ങളെ ചേർത്തുവച്ചുകൊണ്ടുള്ള വിശുദ്ധ പഠനങ്ങളും ഇത് സംബന്ധമായി സ്വതന്ത്രമായി തന്നെ നമുക്ക് പഠിക്കാവുന്നതാണ്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി




Tweet 1526അലി(റ)വിൽ നിന്ന് ഇമാം ദൈലമി(റ) നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: "ദജ്ജാൽ പുറപ്പെടും; അവനോടൊപ്പം നെയ്ത്തുകാര...
20/08/2026

Tweet 1526
അലി(റ)വിൽ നിന്ന് ഇമാം ദൈലമി(റ) നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: "ദജ്ജാൽ പുറപ്പെടും; അവനോടൊപ്പം നെയ്ത്തുകാരായ എഴുപതിനായിരം പേരുണ്ടാകും. അവരുടെ മുന്നണിയിൽ ഏറ്റവും കൂടുതൽ രോമമുള്ള ആളുണ്ടാകും; അവൻ 'ബദൂ, ബദൂ'എന്ന് പറഞ്ഞു കൊണ്ടിരിക്കും."

അബൂ സഈദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: "ദജ്ജാൽ പുറപ്പെടുമ്പോൾ സത്യവിശ്വാസികളിൽപ്പെട്ട ഒരാൾ അവന്റെ അടുത്തേക്ക് പുറപ്പെടും. അപ്പോൾ ദജ്ജാലിന്റെ ആയുധധാരികളായ കാവൽക്കാർ അദ്ദേഹത്തെ കണ്ടുമുട്ടും. അവർ അദ്ദേഹത്തോട് ചോദിക്കും: 'നീ എവിടേക്കാണ് പോകുന്നത്?' അദ്ദേഹം പറയും: 'പുറപ്പെട്ടിട്ടുള്ള ഈ വ്യക്തിയുടെ അടുത്തേക്കാണ് ഞാൻ പോകുന്നത്.'
അവർ ചോദിക്കും: 'ഞങ്ങളുടെ രക്ഷിതാവിൽ നീ വിശ്വസിക്കുന്നില്ലേ?' അദ്ദേഹം പറയും: 'ഞങ്ങളുടെ രക്ഷിതാവിനെക്കുറിച്ച് ഒരു ആശയക്കുഴപ്പവുമില്ല.' അപ്പോൾ അവർ പറയും: 'ഇവനെ വധിക്കൂ.' എന്നാൽ അവരിൽ ചിലർ മറ്റ് ചിലരോട് പറയും: ദജ്ജാലിന്റെ അനുവാദമില്ലാതെ ആരെയും വധിക്കരുതെന്ന് അവൻ നിങ്ങളോട് വിലക്കിയിട്ടില്ലേ?'

അങ്ങനെ അവർ അദ്ദേഹത്തെ ദജ്ജാലിന്റെ അടുത്തേക്ക് കൊണ്ടുപോകും. സത്യവിശ്വാസി അവനെ കാണുമ്പോൾ പറയും: 'ജനങ്ങളേ, തിരുനബിﷺ പ്രവചിച്ച ദജ്ജാൽ ഇതാകുന്നു!'
അപ്പോൾ ദജ്ജാൽ അദ്ദേഹത്തെക്കുറിച്ച് കൽപ്പിക്കുകയും അദ്ദേഹത്തെ കിടത്തുകയും ചെയ്യും. അവൻ പറയും: 'ഇവനെ പിടിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കൂ.' അങ്ങനെ അദ്ദേഹത്തിന്റെ മുതുകിലും വയറ്റിലും അടിച്ച് വിസ്തരിക്കും. തുടർന്ന് അവൻ ചോദിക്കും: 'നീ എന്നിൽ വിശ്വസിക്കുന്നില്ലേ?'
അദ്ദേഹം പറയും: 'നീ കള്ളനായ മസീഹ് തന്നെയാണ്.'

തുടർന്ന് കൽപ്പന നൽകപ്പെടുകയും അദ്ദേഹത്തിന്റെ തലയുടെ മധ്യത്തിൽ ഈർച്ചവാൾ വെച്ച് ഇരുകാലുകൾക്കുമിടയിലൂടെ ഈർന്ന് രണ്ടാക്കി മാറ്റുകയും ചെയ്യും. പിന്നീട് ദജ്ജാൽ ആ രണ്ട് കഷ്ണങ്ങൾക്കിടയിലൂടെ നടക്കും. ശേഷം അവനോട് 'എഴുന്നേൽക്കൂ' എന്ന് പറയും; അപ്പോൾ അദ്ദേഹം നിവർന്നുനിൽക്കും. ദജ്ജാൽ ചോദിക്കും: 'ഇപ്പോൾ നീ എന്നിൽ വിശ്വസിക്കുന്നുവോ?'
അദ്ദേഹം പറയും: 'നിന്നെക്കുറിച്ചുള്ള എന്റെ ഉൾക്കാഴ്ച വർദ്ധിക്കുക മാത്രമാണ് ചെയ്തത്.' തുടർന്ന് അദ്ദേഹം പറയും: 'ജനങ്ങളേ, എനിക്ക് ശേഷം മനുഷ്യരിൽ മറ്റൊരാളോടും ഇവന് ഇത് ചെയ്യാൻ കഴിയില്ല!'

അപ്പോൾ ദജ്ജാൽ അദ്ദേഹത്തെ അറുക്കാനായി പിടിക്കും. എന്നാൽ അദ്ദേഹത്തിന്റെ കഴുത്ത് മുതൽ നെഞ്ചെല്ല് വരെയുള്ള ഭാഗം അല്ലാഹു ചെമ്പാക്കി മാറ്റും; അതിനാൽ അവന് അദ്ദേഹത്തിന്മേൽ യാതൊരു വഴിയും ഉണ്ടാകില്ല. തുടർന്ന് അവൻ അദ്ദേഹത്തിന്റെ കൈകളിലും കാലുകളിലും പിടിച്ച് വലിച്ചെറിയും. ജനങ്ങൾ വിചാരിക്കും അവൻ അദ്ദേഹത്തെ നരകത്തിലേക്കാണ് എറിഞ്ഞതെന്ന്; എന്നാൽ അദ്ദേഹം എറിയപ്പെട്ടത് സ്വർഗ്ഗത്തിലേക്കായിരിക്കും." തിരുനബിﷺ പറഞ്ഞു: "ലോകരക്ഷിതാവിന്റെ അടുക്കൽ ഏറ്റവും മഹത്തായ രക്തസാക്ഷിത്വം വഹിക്കുന്ന വ്യക്തിയായിരിക്കും ഇത്."

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി




Address

Ponnani

Telephone

+919846422824

Website

Alerts

Be the first to know and let us send you an email when Voice Of Farooq Naeemi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share