യുവകലാസാഹിതി പിറവം മണ്ഡലം

  • Home
  • India
  • Piravom
  • യുവകലാസാഹിതി പിറവം മണ്ഡലം

യുവകലാസാഹിതി പിറവം മണ്ഡലം #" ജാതിയല്ല മതമല്ല മനുഷ്യനാണ് പ്രധാനം " # നാലര പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള ഒരു സാംസ്കാരിക സംഘടന.

യുവകലാസാഹിതി ഓർമ്മ മരം നട്ടു പിറവം : യുവകലാസാഹിതി രൂപീകരണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പിറവം മണ്ഡലം കമ്മി...
23/06/2025

യുവകലാസാഹിതി ഓർമ്മ മരം നട്ടു

പിറവം : യുവകലാസാഹിതി രൂപീകരണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പിറവം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച പ്രശസ്ത കാഥികനും യുവകലാസാഹിതി സംസ്ഥാന രക്ഷാധികാരിയുമായിരുന്ന മുണ്ടക്കയം സദാശിവന്റെ ഗൃഹത്തിൽ ഓർമ്മ മരം നട്ടു. യുവകലാസാഹിതി ജില്ലാ സെക്രട്ടറി ജോർജ് വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ കെ. ജയചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം അസി. സെക്രട്ടറി അഡ്വ. ബിമൽ ചന്ദ്രൻ,പി. ജി മോഹനൻ, അഡ്വ. സിനു എം ജോർജ്, അനന്ദു വേണുഗോപാൽ, എം, എം ഏലിയാസ്, ബിജോ പൗലോസ്, സനൽ ചന്ദ്രൻ, സൈജു പീറ്റർ, യുവകലാസാഹിതി മണ്ഡലം സെക്രട്ടറി അനൂപ് ദാസ്, സഖാവ് മുണ്ടക്കയം സദാശിവന്റെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

യുവകലാസാഹിതി ഓർമ്മ മരം നട്ടു പിറവം : യുവകലാസാഹിതി രൂപീകരണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പിറവം മണ്ഡലം കമ്മി...
23/06/2025

യുവകലാസാഹിതി ഓർമ്മ മരം നട്ടു

പിറവം : യുവകലാസാഹിതി രൂപീകരണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പിറവം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച ക്ഷേത്രവാദ്യ കുലപതിയും പല്ലാവൂർ പുരസ്കാര ജേതാവുമായ തൃക്കാമ്പുറം കൃഷ്ണൻകുട്ടി മാരാരുടെ ഗ്രഹത്തിൽ ഓർമ്മ മരം നട്ടു. യുവകലാസാഹിതി ജില്ലാ സെക്രട്ടറി ജോർജ് വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ കെ. ജയചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ വി പോൾ,പി. ജി മോഹനൻ,അനന്ദു വേണുഗോപാൽ, എം, എം ഏലിയാസ്, യുവകലാസാഹിതി മണ്ഡലം സെക്രട്ടറി അനൂപ് ദാസ്, തൃക്കാമ്പുറം കൃഷ്ണൻകുട്ടി മാരാരുടെ സഹധർമ്മിണി ലക്ഷ്മിക്കുട്ടിയമ്മ, മകൻ ക്ഷേത്രകലാ വിദ്വാൻ തൃക്കാമ്പുറം ജയദേവൻ, ക്ഷേത്രകല വിദ്വാൻ അജിതൻ മാരാർ, മറ്റ് കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

21/06/2025

Address

Piravom
686664

Website

Alerts

Be the first to know and let us send you an email when യുവകലാസാഹിതി പിറവം മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share