Hindu Vision

Hindu Vision Hindu Vision is a YouTube channel based on temples and Hindu cultural programs. We tell real-time updates on temples .

We are a rapidly growing community that is optimistic, honest, and unafraid.

 #കുംഭമേളതന്നെ :144 വർഷങ്ങൾ കൂടുമ്പോൾ ഒരിക്കൽ സംഭവിക്കുന്ന മഹാ കുംഭമേളക്ക് ജനലക്ഷങ്ങളാണ് ഓരോ ദിവസവും പ്രയാഗ് രാജ് ത്രിവേ...
18/02/2025

#കുംഭമേളതന്നെ :

144 വർഷങ്ങൾ കൂടുമ്പോൾ ഒരിക്കൽ സംഭവിക്കുന്ന മഹാ കുംഭമേളക്ക് ജനലക്ഷങ്ങളാണ് ഓരോ ദിവസവും പ്രയാഗ് രാജ് ത്രിവേണി സംഗമത്തിൽ എത്തിച്ചേരുന്നത്.

ദൗർഭാഗ്യവശാൽ കേരളത്തിൽ നിന്ന് പോകാൻ കാത്തിരിക്കുന്ന ആയിരക്കണക്കിന് പേർ യാത്രാ സൗകര്യം ഇല്ലാതെ വലയുന്നു.

പ്രയാഗ് രാജ് വഴിയും സമീപ ദേശങ്ങൾ വഴിയും പോകുന്ന എല്ലാ ട്രെയിനുകളും ഫ്ലൈറ്റുകളും നിറഞ്ഞ് കവിഞ്ഞാണ് പോകുന്നത്. ട്രെയിനുകളിൽ എല്ലാറ്റിലും WL ബുക്കിംഗ് പോലും നിർത്തി വെച്ചിരിക്കയാണ്.

ഈ സാഹചര്യത്തിൽ വലിയ സാമ്പത്തിക ഭാരം വരാതെ പ്രയാഗ് രാജിൽ പോയി കുംഭ സ്നാനം ചെയ്യാനായി നിരവധി പേരാണ് പ്രതീക്ഷയോടെ ഒന്നോ രണ്ടോ പ്രത്യേക തീവണ്ടി അനുവദിച്ചു കിട്ടുന്നതിനായി രാഷ്ട്രീയ അധികാര കേന്ദ്രങ്ങളുടെ വാതിലുകൾ മുട്ടി നടക്കുന്നത്. ആശ്ചര്യമേതുമില്ലാതെ പറയട്ടെ ഒരാളും ഒരു നേതാവും ഇവരുടെ ആവശ്യത്തിന് അനുഭാവപൂർണമായ നിലപാടല്ല (ഈ സമയം വരെ) സ്വീകരിച്ചിട്ടുള്ളത്.

എന്നാൽ ഒരു കൂട്ടം ആളുകൾ പ്രതീക്ഷ കൈവിടാതെ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
അവർക്ക് വേണ്ട പ്രാഥമിക കണക്കെടുപ്പിനായി അവർ ഒരു ഗൂഗ്ൾ ഫോം തയ്യാറാക്കിയിട്ടുണ്ട്. ( ലിങ്ക് കമൻ്റിൽ)

ട്രെയിൻ അനുവദിച്ചു കിട്ടിയാൽ ( പോകാനും വരാനും) എന്നായാലും പോകാൻ തയ്യാറാണ് എന്നുള്ളവർ ആ ഫോം പൂരിപ്പിച്ച് നൽകുക.

നിങ്ങളുടെ പ്രൈവസിയും ഡാറ്റയുമൊന്നും ദുരുപയോഗം ചെയ്യില്ല എന്ന് എനിക്ക് കൂടി ഉറപ്പും വിശ്വാസവും ഉള്ളവരാണ് അവർ.

എന്നാൽ പിന്നെ ആ ഫോമിൽ
കയറി പേര് കൊടുക്കു ആദ്യം
ബാക്കി വിഷയങ്ങൾ വഴിയെ..

08/02/2025


07/02/2025

144 വർഷത്തിനു ശേഷമുള്ള ലോകത്തിലെ ഏറ്റവും വലിയ സനാതന ഉത്സവത്തിൽ പങ്കെടുക്കാൻ ലോകത്തിലെ എല്ലാ സ്ഥലങ്ങളിൽ നിന്നും ഭക്തർ ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ഗംഗയുടെ മടിത്തട്ടിലേക്ക് ഒഴുകി എത്തുന്നു. ഇതാണ് സനാതനത്തിന്റെ ശക്തി ആചാരത്തിൻ്റെ ശക്തി മന്ത്രങ്ങളുടെ ശക്തി പ്രയാഗ് രാജ് എന്ന തപോഭൂമിയുടെ ശക്തി സനാധന ധർമ്മ സംസ്കൃതിയുടെ ശക്തി. എല്ലാ പ്രതിബന്ധങ്ങളും ഭേദിച്ചു കൊണ്ട് ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്നും ഭാരതത്തിൻറെ പല ഭാഗങ്ങളിൽ നിന്നും 40 കോടി ഭക്തർ സ്നാനം ചെയ്തു. ഇത്രയും വലിയൊരു ധാർമിക ഉത്സവത്തിൽ പങ്കെടുക്കാൻ പറ്റിയത് ഈ ജന്മത്തെ ഭാഗ്യമായി കരുതുന്നു എന്ന് വിശ്വാസികൾ പറയുന്നു.

കുംഭമേളയ്ക്ക് പോകാൻ ആഗ്രഹിക്കുന്നവർ കൂടുതൽ ആലോചിച്ച സമയം കളയണ്ട , താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്തോളൂ .
https://wa.me/919447938608
#കുംഭമേള2025 #ഹിന്ദുവിഷൻ

19/11/2024
17/11/2024

_പതിവു തെറ്റാതെ *ഈരാറ്റുപേട്ട അയ്യപ്പൻ* പുലിയന്നൂർ മഹാദേവ ക്ഷേത്രത്തിൽ_

#ഈരാറ്റുപേട്ടഅയ്യപ്പൻ

05/08/2024

കുട്ടിച്ചാത്തൻ വെള്ളാട്ട് വഴിപാട്

#കടപ്പാട് #ഹിന്ദുവിഷൻ

*ഒരു രാമനാമം = ആയിരം വിഷ്ണു നാമങ്ങൾ****************************പാർവ്വതി ദേവി ഒരിക്കൽ ശ്രീ മഹാദേവനോടു  ചോദിച്ചു :"പ്രഭോ  ...
04/08/2024

*ഒരു രാമനാമം = ആയിരം വിഷ്ണു നാമങ്ങൾ*
***************************
പാർവ്വതി ദേവി ഒരിക്കൽ ശ്രീ മഹാദേവനോടു ചോദിച്ചു :

"പ്രഭോ പലതരത്തിലുള്ള മാലകൾ മറ്റുള്ളവർ ധരിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ അങ്ങ് ധരിച്ചിരിക്കുന്ന തലയോട്ടികൾ കൊണ്ടുള്ള മാല മാത്രം വേറെയാരും ധരിച്ചു കണ്ടിട്ടില്ല.

അപ്പോൾ ശ്രീ.മഹാദേവൻ പറഞ്ഞു :

"ദേവി ഇതെല്ലാം നിന്റെ തലകളാണ്. ഓരോ ജന്മത്തിലും നീ എന്നെ ഭർത്താവായി കിട്ടണമെന്ന് കരുതി തപസ്സു ചെയ്തു. ആ ജന്മങ്ങളിളൊന്നും നിനക്ക് അതു നടക്കാതെ വന്നപ്പോൾ നീ വിഷമിച്ചു ജീവത്യാഗം ചെയ്തു. നിന്റെ പ്രാണൻ ശരീരത്തിൽ നിന്നും വിട്ടു പോകുമ്പോൾ ഞാനാ തലയോട്ടികൾ നിന്റെ ഓർമയ്ക്കായി ശേഖരിച്ചു വെച്ചതാണെന്ന്."

ഇതു കേട്ടതും പാർവ്വതി ദേവിയുടെ മനസ്സും കണ്ണും നിറഞ്ഞു പോയി എന്നിട്ടു ചോദിച്ചു..

"പ്രഭോ ഞാൻ മാത്രം മരിക്കുന്നു. അങ്ങ് എന്തുകൊണ്ടാണ് മരിക്കാത്തത്?. "

ശ്രീ മഹാദേവൻ പറഞ്ഞു :

ശ്രീരാമ രാമ രാമേതി
രമേ രാമേ മനോരമേ
സഹസ്രനാമതത്തുല്യം
രാമനാമ വരാനനേ

രാമന്റെ നാമവും ശ്രീമദ് ഭാഗവതവും ആരെല്ലാം നാവിൽ ജപിക്കുന്നുവോ അവർക്ക് വിനാശം ഒരിക്കലും ഉണ്ടാകുകയില്ല.

ഞാൻ രാമ നാമം ജപിക്കുകയും ശ്രീമദ് ഭാഗവതം പാരായണം ചെയ്യുകയും ചെയ്യുന്നതുകൊണ്ടാണ് എനിക്ക് മരണം ഇല്ലാത്തത്

അപ്പോൾ പാർവ്വതി ദേവിക്കും ആഗ്രഹമുണ്ടായി ഭാഗവതം ശ്രവിക്കാൻ. അങ്ങനെ.ശ്രീ.മഹാദേവൻ ദേവിക്ക് ഹംപി എന്ന സ്ഥലത്തു വെച്ചു ഭാഗവതം ഉപദേശിക്കുകയുണ്ടായി.

പാർവ്വതി ദേവി ഭാഗവതം കേട്ട് കേട്ട് ഉറങ്ങി പോയി.. ആ സമയത്ത് വൈകുണ്ഠത്തിൽ നിന്നു വന്ന ഒരു തത്ത ഈ സംഭാഷണം കേൾക്കാൻ ഇടയായി. ശ്രീ.മഹാദേവൻ സന്തോഷത്താൽ ഭഗവൽ കഥകൾ ഉപദേശിക്കുമ്പോൾ എല്ലാം ഈ തത്ത മരക്കൊമ്പിൽ ഇരുന്നു ഉം... ഉം.. ഉം.. എന്നു മൂളി കൊണ്ടേയിരുന്നു.

കുറച്ചു നേരം കഴിഞ്ഞു മഹാദേവൻ കണ്ണു തുറന്നു നോക്കിയപ്പോൾ പാർവ്വതി ദേവി ഉറങ്ങുന്നു. മൂളിക്കൊണ്ടിരുന്നത് ഒരു തത്തയാണെന്നു മനസ്സിലാക്കിയ ശ്രീ.മഹാദേവൻ കോപം കൊണ്ട് ത്രിശൂലം എടുത്ത്‌ തത്തയ്ക്ക് നേരെ എറിഞ്ഞു. തത്ത ജീവനും കൊണ്ട്‌ പറന്നു പറന്ന് വ്യാസമഹർഷിയുടെ ആശ്രമത്തിൽ എത്തിച്ചേർന്നു .

ആ സമയത്ത് വ്യാസമഹർഷി തന്റെ പത്നിയായ ജബാലി എന്ന കാട്ടാള സ്ത്രീക്ക് ഭാഗവതം ഉപദേശിക്കുക യായിരുന്നു.. ജബാലിയാകട്ടെ കേട്ട് കേട്ട് വായും തുറന്ന് ഉറങ്ങി പോയി. പറന്ന് വന്ന തത്ത ഈ വായികകത്തേക്കു കയറി പോയി. ഈ സമയം ശ്രീ.മഹാദേവൻ ശൂലവും കൊണ്ട്‌ തത്തയെ കൊല്ലാൻ വന്നപ്പോൾ വ്യാസമഹർഷി ചിരിച്ചുകൊണ്ട് പറഞ്ഞു:

"ശ്രീ.മഹാദേവാ അങ്ങല്ലേ പറഞ്ഞത് ആരെല്ലാം രാമന്റെ നാമവും ശ്രീമദ് ഭാഗവതവും ജപിക്കുകയോ ശ്രവിക്കുകയോ ചെയ്യുന്നുവോ അവർക്ക് വിനാശമില്ലായെന്ന്. ഇതു കേട്ടതും ശ്രീ മഹാദേവൻ തിരിച്ചുപോയി. ആ തത്തയാണ് 16 വർഷങ്ങൾക്കു ശേഷം ശ്രീ ശുകദേവനായി അവതാരമെടുത്തത്.

യാരൊരുവൻ ഭക്തിയോടെ ഭഗവൽ നാമം ജപിക്കുകയും ഭാഗവതം ജപിക്കുകയോ ശ്രവിക്കുകയോ ചെയ്യുകയും ചെയ്താൽ അവന് ജീവിതത്തിൽ വിനാശമേ ഉണ്ടാവുകയില്ല.🙏

#ഹിന്ദുവിഷൻ

04/08/2024

അട്ടപ്പാടി മല്ലേശ്വരം ക്ഷേത്രം

#അട്ടപ്പാടി #മല്ലേശ്വരക്ഷേത്രം

31/07/2024

ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും ഒരു സ്കൂൾ തന്നെ മണ്ണിനടിയിൽ, എത്രയോ വീടുകൾ എത്രയോ ജീവനുകൾ.

#വയനാട് #ഹിന്ദുവിഷൻ

14/04/2024

അലനല്ലൂര് അയ്യപ്പൻകാവ് താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച്

#അയ്യപ്പൻകാവ്

Address

Perintalmanna
679321

Telephone

+919895559360

Website

Alerts

Be the first to know and let us send you an email when Hindu Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share