WVV

WVV ഉപകാരപ്പെടുന്ന വിവരങ്ങളും മറ്റും പരമാവധി നിങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മാത്രം 🙏

ഓങ്ങല്ലൂര്‍

പാലക്കാട് ജില്ലയില്‍, പട്ടാമ്പി നിയോജക മണ്ഡലത്തിലെ പട്ടാമ്പി താലൂക്കില്‍, പട്ടാമ്പി ബ്ളോക്കിലാണ് ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഓങ്ങല്ലൂര്‍ ഒന്ന്, ഓങ്ങല്ലൂര്‍ രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഓങ്ങല്ലൂര്‍ പഞ്ചായത്തിന് 31.68 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 20-11-1961 ലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ് ഓങ്ങല്ലൂര്‍ പഞ്ചായത്ത്‌ നിലവില്‍ വന്നത്. 1963

ലാണ് ആദ്യ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത് . ഈ പഞ്ചായത്തിന്റെ അതിരുകള്‍, കിഴക്കുഭാഗത്ത് പട്ടാമ്പി പഞ്ചായത്തും, വടക്കു ഭാഗത്ത് കൊപ്പം, വല്ലപ്പുഴ പഞ്ചായത്തുകളും, തെക്കുഭാഗത്ത് ഭാരതപ്പുഴയും, പടിഞ്ഞാറുഭാഗത്ത് ഷൊര്‍ണ്ണൂര്‍ മുനിസിപ്പാലിറ്റിയു‍മാണ്. ഭാരതപ്പുഴയുടെ വടക്കേകരയില്‍ സ്ഥിതി ചെയ്യുന്ന ഓങ്ങല്ലൂര്‍ ഗ്രാമത്തിന്റെ ഭൂപ്രകൃതിയുടെ സവിശേഷതകളാവാം ഇങ്ങനെയൊരു സ്ഥലനാമമുണ്ടാവാന്‍ കാരണം. ഓങ്ങള്‍ എന്ന പദത്തിന് മല, മേട്, ഉയര്‍ന്ന സ്ഥലം, ആന, കപ്പല്‍ എന്നെല്ലാം അര്‍ത്ഥമുണ്ട്. ശബ്ദതാരാവലിയിലെ ഗ്രാമം എന്ന് അര്‍ത്ഥം വരുന്ന ഊര് എന്ന സഹായപദം ചേര്‍ന്ന് ഓങ്ങല്ലൂര്‍ എന്ന സ്ഥലനാമമുണ്ടായി. ഇതില്‍ നിന്നുതന്നെ ഈ പഞ്ചായത്തിന്റെ ഭൂപ്രകൃതിയുടെ സവിശേഷത മനസിലാക്കാം. പഞ്ചായത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ മലനിരകള്‍ നിറഞ്ഞതും തെക്കുപടിഞ്ഞാറന്‍ പ്രദേശമായ ഭാരതപുഴയോരം പെതുവേ താഴ്ചയുള്ള സമലതലവുമാണ്. സുമാര്‍ 1500 മീറ്ററിലധികം ഉയരത്തിലാണ് ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നതെന്ന് കേരളലാന്റ് റിസോഴ്സ് മാപ്പുകള്‍ സൂചിപ്പിക്കുന്നു. പാലക്കാട് ജില്ലയില്‍ ഭാരതപുഴയോടു ചേര്‍ന്ന പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ പൊതുവേ സമതലങ്ങളാണ്. പണ്ട് ഏറ്റവും ഉയരം കൂടിയ ജനവാസയോഗ്യമായ ഭൂപ്രദേശമായിരുന്നതിനാലാവാം ഇവിടം ഓങ്ങല്ലൂരെന്നറിയപ്പെട്ടത്. ഭൂമിശാസ്ത്രപരമായി ഉയര്‍ന്ന് സ്ഥിതി ചെയ്യുന്നതിനാല്‍ തന്ത്രപ്രധാനമായ പ്രദേശവുമായിരുന്നു ഇവിടം. ഓങ്ങല്ലൂരിലെ രാമഗരിക്കോട്ട മലബാറിലെ മൈസൂര്‍ ഭരണാധിപന്‍മാരുടെ പ്രധാനകോട്ടകളില്‍ ഒന്നായിരുന്നു.

സാമൂഹ്യസാംസ്കാരികചരിത്രം-
1800-ലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഓങ്ങല്ലൂരിനോട് ചേര്‍ന്ന കൂടനടുഭാഗങ്ങള്‍ സംസ്കാരസമ്പന്നമായിരുന്ന ജനവാസകേന്ദ്രമായിരുന്നുവെന്ന് പറയപ്പെടുന്നു. പില്‍ക്കാലത്ത് നെടുങ്ങനാട്ടുടയവരുടെ കീഴിലായ ഈ പ്രദേശത്തെ അധികാരികളും പടനായകന്‍മാരുമായി പെരുമ്പ്രയൂര്‍ പെരുമ്പറനായന്മാരെ ചുമതലപ്പെടുത്തുകയുണ്ടായി. ഇവരുടെ പ്രധാന കേന്ദ്രങ്ങളായിരുന്നു ഓങ്ങല്ലൂരും പരുതൂര്‍ പള്ളിപ്പുറവും. സമൂതിരിയുടെ പതിനെട്ടര തളികളിലൊന്നായിരുന്നു ഓങ്ങല്ലൂര്‍ തളി. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഇവിടം തകര്‍ക്കപ്പെട്ടതായി പറയപ്പെടുന്നു. ടിപ്പുവിന്റെ സാമ്രാജ്യത്തിലുള്‍പ്പെട്ടിരുന്ന കോയമ്പത്തൂരില്‍ നിന്ന് ഭടന്‍മാരും സഹായികളുമായി വന്നവരത്രേ ഓങ്ങല്ലൂരിലെ ഇന്നത്തെ റാവുത്തര്‍മാര്‍. മലബാര്‍ മുസ്ളീങ്ങളില്‍നിന്നും ഏറെ വ്യത്യസ്തമാണ് ഇന്നും അവരുടെ ഭാഷയും വേഷവും. ഓങ്ങല്‍ എന്ന പദത്തിന്റെ അര്‍ത്ഥം ഉയര്‍ന്നത്, മല എന്നെല്ലാമാണ്. ഭൂപ്രകൃതിപരമായി നിമ്നോന്നതമായി കിടക്കുന്ന നല്ല ഊര് (നാട്) എന്നര്‍ത്ഥത്തില്‍ ഓങ്ങല്ലൂര്‍ എന്ന പേരുണ്ടായതായി അനുമാനിക്കാം. അനുഷ്ഠാനാകലാരൂപങ്ങളായ തിറ, പൂതന്‍, അയ്യപ്പന്‍പാട്ട്, പാവക്കൂത്ത്, വേട്ടയ്ക്കൊരുമകന്‍ എന്നിവയും നാടന്‍ കലാരൂപങ്ങളായ നായാടിപാട്ട്, ആണ്ടി, ഓണപാട്ട്, ചവിട്ടുകളി, കോല്‍ക്കളി, വെള്ളാട്ട് ദഫ്മുട്ട്, ഖസപാട്ട്, കാളകളി എന്നിവയും, വാദ്യരൂപങ്ങളായ ചെണ്ട, വില്ലിന്‍മേല്‍തായമ്പക, തകില്‍, നാദസ്വരം, കൊമ്പ്, കുഴല്‍ എന്നിവയും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും പ്രചാരത്തിലുണ്ട്. പ്രസിദ്ധമായ കടപ്പറമ്പത്തുകാവില്‍ വേല, വൈലീരിക്കാവില്‍ വേല, വാടാനാംകുറുശ്ശി തൈപൂയാഘോഷം, പട്ടാമ്പിനേര്‍ച്ചയുമായി ബന്ധപ്പെട്ട മരുതൂരില്‍ നിന്നുള്ള ആഘോഷം, കരിമ്പുള്ളി നേര്‍ച്ച, അങ്ങാടിക്കാവില്‍ വേല എന്നിവ ഈ പ്രദേശത്തെ പ്രധാന ഉല്‍സവങ്ങളാണ്. പഞ്ചായത്തിന്റെ വടക്കേ അതിര്‍ത്തിയില്‍ നീണ്ടുകിടക്കുന്ന രാമഗിരിക്കോട്ട ടിപ്പുസുല്‍ത്താന്റെ പടയോട്ടത്തിന്റെ ചരിത്രസ്മരണകളുണര്‍ത്തി ഇന്നും നിലകൊള്ളുന്നു. തുലാമുറ്റംകുന്നിനെക്കുറിച്ച് ഐതിഹ്യകഥകള്‍ ധാരാളമുണ്ട്. ചരിത്രപ്രാധാന്യമുള്ള ശില്‍പകലാവൈഭവത്തിന്റെ ഉജ്ജ്വലമാതൃകയായി ഓങ്ങല്ലര്‍ ശ്രീതളിമഹാദേവക്ഷേത്രം വിലയിരുത്തപ്പെടുന്നു. അപൂര്‍വ്വമായ കൊടക്കല്ല് ഓങ്ങല്ലൂര്‍ നമ്പാടത്ത് കാണപ്പെടുന്നു. ഇതേ പ്രദേശത്തുനിന്നും ഏതാനും നന്നങ്ങാടികളും ഉല്‍ഖനനം ചെയ്ത് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇവിടെത്തന്നെയുള്ള പാറകളില്‍ ചരിത്രപ്രാധാന്യമുള്ള ഗുഹകള്‍ കണ്ടെത്തിയിട്ടുണ്ട്. സാമൂതിരിയുടെ പടനായകന്‍മാരായിരുന്ന പെരുമ്പ്രയൂര് പെരുമ്പ്ര നായന്‍മാരുടെ പടയാളികളെ പരിശീലിപ്പിക്കുന്നതിന് പൂവ്വക്കോട് ഒരു പടകെട്ടിലും പണിക്കന്‍മാരുടെ കളരിയും ഇവരുടെ കുലദൈവമായി കള്ളാടി പറ്റയില്‍ അന്തിമഹാളന്‍ കാവും നിലവിലുണ്ട്. സമ്പന്നമായ ഒരു സാംസ്കാരികപൈതൃകം ഓങ്ങല്ലൂര്‍ ഗ്രാമത്തിനുണ്ട്. നിളാനദീതീരത്തു സ്ഥിതിചെയ്യുന്ന ഈ വള്ളുനാടന്‍ ഗ്രാമം പ്രാചീനകലകളുടെ വിളനിലം കൂടിയാണ്. അതിപ്രാചീനമായ ചവിട്ടുകളി ഈ പ്രദേശത്ത് ഇന്നും പ്രചാരത്തിലുണ്ട്. കഥകളിരംഗത്ത് വേഷകലാകാരന്മാരായിരുന്ന കാട്ടാളത്ത് ഗോപാലന്‍നായര്‍, കോട്ടക്കല്‍ കൃഷ്ണന്‍കുട്ടിനായര്‍ (പൊട്ടോഴിതാഴത്തേതില്‍) എന്നിവര്‍ ഈ പഞ്ചായത്തുകാരായിരുന്നു. വാദ്യകലാരംഗത്തും പ്രസിദ്ധരായ സംഘങ്ങള്‍ ഇവിടെ നിലവിലുണ്ട്. സാഹിത്യരംഗത്ത് കെ.ടി.രാവുണ്ണിമേനോനെ പോലെയുള്ള പ്രഗത്ഭമതികള്‍ ഇവിടെ ജീവിച്ചിരുന്നു. ചവിട്ടുകളിയെ പോലെതന്നെ അനുഷ്ഠാനകലകളായ കൂത്ത്, കളംപാട്ട്, അയ്യപ്പന്‍പാട്ട്, സര്‍പ്പംതുള്ളല്‍, ഖിസ്സപ്പാട്ട് എന്നിവയെല്ലാം ഇവിടെ സജീവമായി നിലനിന്നിരുന്നു. മരുതൂര്‍ ഗ്രാമീണ വായനശാല, സെഞ്ച്വറി ആര്‍ട്സ് & സ്പോട്സ് ക്ളബ്ബ് & ലൈബ്രറി, കെ.ടി.രാവുണ്ണിമേനോന്‍ സ്മാരകവായനശാല, വാടാനാംകുറുശ്ശി ഗ്രമീണവായനശാല എന്നിവയാണ് പ്രധാന ഗ്രന്ഥശാലകള്‍. സ്വാതന്ത്ര്യസമര സേനാനികളായ കെ.ടി.രാവുണ്ണിമേനോന്‍, എ.കെ.ശേഖരപിഷാരടി, പി.രാഘവപിഷാരടി, പി.വി.കൃഷ്ണവാരിയര്‍ തുടങ്ങിയവര്‍ ഈ പ്രദേശത്തു ജനിച്ചവരാണ്. 1932-ല്‍ കേളപ്പജി നയിച്ച ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ വാളണ്ടിയര്‍ ആയിരുന്ന കെ.ടി.രാവുണ്ണി മേനോന്‍ കേരളത്തിലെ പ്രസിദ്ധനായ കവി കൂടിയായിരുന്നു.

14/06/2026

സ്ത്രീകൾക്കായി സംസ്ഥാൻ സർക്കാർ നടപ്പിലാക്കുന്ന പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നാളെ ആരംഭിക്കും.

9 മണിക്ക് മുൻപായി ബസ്സിൽ കയറുന്ന യാത്രക്കാർക്ക് ആനുകൂല്യം ലഭിക്കില്ലെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
ഇറങ്ങേണ്ട സ്ഥലം പറഞ്ഞു ‘0’ ടിക്കറ്റ് എടുക്കേണ്ടതാണ്. സ്ത്രീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസ്സുകൾ തിരിച്ചറിയുവാൻ ‘പ്രിയദർശിനി’ സ്റ്റിക്കർ പതിച്ചിട്ടുണ്ടാകുമെന്നും കെഎസ്ആർടിസി അറിയിച്ചു.

12/06/2026

വനിതാ ടി20 ലോകകപ്പിന് ഇന്ന് തുടക്കം.
ഇന്ത്യ ആദ്യം പാകിസ്താനെതിരെ.

ഒരിക്കൽ ബാറ്റ് ചെയ്യുന്നതിനിടെ തനിക്ക് പിരീഡ്‌സ് (ആർത്തവം) ആയെന്നും സാനിറ്ററി പാഡ് വെക്കാനായി ഓടിയതോടെ മത്സരം തടസപ്പെട്ട...
11/06/2026

ഒരിക്കൽ ബാറ്റ് ചെയ്യുന്നതിനിടെ തനിക്ക് പിരീഡ്‌സ് (ആർത്തവം) ആയെന്നും സാനിറ്ററി പാഡ് വെക്കാനായി ഓടിയതോടെ മത്സരം തടസപ്പെട്ടുവെന്നുമാണ് സ്മൃതി ഒരഭിമുഖത്തിൽ തുറന്നുപറഞ്ഞത്.

വൈറ്റ് ജെഴ്‌സിയിലായിരുന്നു കളിച്ചിരുന്നത്. പിരീഡ്‌സ് ആയെന്ന് അറിഞ്ഞതോടെ അമ്പയറുടെ അടുത്തെത്തി അഭ്യർഥിച്ചു. കുറച്ചു സമയത്തേക്ക് ഗ്രൗണ്ടിന് പുറത്തുപോകണമന്ന് പറഞ്ഞു. തന്റെ അവസ്ഥ മനസിലാക്കിയ അമ്പയർ അതിന് സമ്മതിച്ചുവെന്നും പത്ത് മിനിറ്റിലേറെ സമയം കളി തടസപ്പെട്ടുവെന്നും സ്മൃതി പറയുന്നു.

'പലപ്പോഴും ശാരീരിക അസ്വസ്ഥതകൾ മറികടന്ന് സ്വന്തം ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വനിതാ താരങ്ങൾ നിർബന്ധിതരാകേണ്ടി വരുന്നുവെന്നും.

പല വനിതാ കായികതാരങ്ങളും ഇത്തരം അവസ്ഥയിലൂടെ കടന്നുപോകാറുണ്ട്. പലപ്പോഴും മത്സരങ്ങൾക്കിടയിലായിരിക്കും പിരീഡ്‌സ് ആകുക. അതല്ലെങ്കിൽ പിരീഡ്‌സുമായിട്ടാകും മത്സരിക്കുക. എന്നാൽ ആരും ഇത് തുറന്നുപറയാൻ ധൈര്യം കാണിക്കാറുമില്ലെന്നാണ് സ്മൃതി പറഞ്ഞത്.'

09/06/2026

തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി തുടർച്ചയായി അധികാരത്തിൽ...

08/06/2026

മറ്റുള്ളവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കേരള പോലീസ് ഇത്തരം പ്രവൃത്തികള്‍ കാണുന്നവര്‍ അതാത് പ്രദേശത്തെ പോലീസിനെയോ സൈബര്‍ സെല്ലിനെയോ അറിയിക്കണമെന്നും കേരള പോലീസ് അറിയിച്ചു.

സമൂഹമാധ്യമങ്ങളില്‍ ലൈക്കുകള്‍ കൂട്ടുന്നതിനായി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങള്‍ പകര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കേരള പോലീസ്. അപകട സ്ഥലങ്ങള്‍, മരണാനന്തര ചടങ്ങുകള്‍, എന്നി സ്ഥലങ്ങള്‍ വിനോദത്തിനായോ പ്രശസ്തിക്കായോ ഉപയോഗിക്കുന്ന പ്രവണത വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ ഈ മുന്നറിയിപ്പ്.

ഐടി നിയമം സെക്ഷന്‍ 66E പ്രകാരം, ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് മൂന്ന് വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം പ്രവൃത്തികള്‍ �

ആദരാഞ്ജലികൾ... 💐
06/06/2026

ആദരാഞ്ജലികൾ... 💐

ജൂൺ 5 ലോക പരിസ്ഥിതി ദിനം
05/06/2026

ജൂൺ 5 ലോക പരിസ്ഥിതി ദിനം

04/06/2026

വാഹന മോഡിഫിക്കേഷന്‍; എംവിഡി റിപ്പോര്‍ട്ട്

ചരിത്രം...
02/06/2026

ചരിത്രം...

31/05/2026

ഇന്ന് ലോക പുകയില വിരുദ്ധ ദിനം... മാറ്റം അനിവാര്യം... 🤍

Address

Pattambi
679313

Website

Alerts

Be the first to know and let us send you an email when WVV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share