സുരഭി ക്ലബ്ന്റെ ചരിത്രം
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലുക്കിൽ,തോട്ടപുഴശ്ശേരി ഗ്രാമ പഞ്ചായത്തിൽ, കുറിയന്നൂർ ഗ്രാമത്തിൽ ആണ് സുരഭി ക്ലബ് സ്ഥിതി ചെയ്യുന്നത്.
1980-ൽ കുറിയന്നൂർ പരുത്തിമുക്ക് സമിപം ഉണ്ടായിരുന്ന ഒരു പട്ട ഷാപ്പ് നാട്ടിലെ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി.ആ ഷാപ് നിർത്തുന്നതിനായി അന്നത്തെ യുവാക്കൾ ഒത്തു ചേരുകയും മദ്യ വർജന സമതി രുപികരികുകയും ഷാപിന്റെ പ്രവർത്തനം അവസാനിപികുകയും ചെയ്തു
.
പിന്നീട് നാട്ടിലെ പൊതു പ്രശ്നങ്ങളിൽ ഇടപെടുന്നതിനായി പൗരസമതി ആയി നാമകരണം ചെയുകയും ചെയ്തു.കുറിയന്നൂർ ഗ്രാമത്തിലെ നിരവിധി സാമുഹിക പ്രശ്നങ്ങള്ക്ക് പരിഹാരം ചെയ്യുകയും ചെയ്തു.വളരെ പെട്ടന്ന് ജനങ്ങളുടെ ശ്രദ്ധ അകർഷിക്കാനെ അവർക്ക് കഴിഞ്ഞു. ഈ സന്ഗടനയുടെ10 വർഷത്തെ പ്രവർത്തനം നാടിനു വളരെ അധികം ഗുണം ചെയ്തു.
1989-ൽ പൗരസമതി പുനർ നാമകരണം ചെയ്തു ഈ കാലഘട്ടത്തിലെ യുവാകൾ അത് കലാവേദി എന്നാകുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തു.നിരവിധി കലാപരമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കുകയും ചെയ്തു.
പിന്നീട് ഇതിന്റെ പ്രവർത്തനം നിലക്കുകയും ചെയ്തു.
തുടർന്ന് 1999ൽ വീണ്ടും ഗ്രാമത്തിലെ യുവാക്കൾ സംങ്കടിക്കുകയും ഒരു ക്ലബ് എന്ന ആശയുമായി മുന്നോട്ട് പോകുകയും.ക്ലബിന് സുരഭി ആർട്സ്& സ്പോർട്സ് എന്ന് പേരിടുകയും അത് രജിസ്റ്റർ(P536/ 99)ചെയ്യുകയും ചെയ്തു.1999 ചിങ്ങം പൂരുട്ടാതി നാളിൽ ക്ലബ്ന്റെ ഉത്കാടനം നടത്തുകയും ക്ലബ്‌ന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യ്തു.സ്വന്തമായി ക്ലബ്‌നു കെട്ടിടം ഇല്ലാത്തതിനാൽ അംഗങ്ങളുടെ വീടുകളിലാരുന്നു ആദ്യമൊക്കെ മീറ്റിംഗ് കൾ നടത്തിയിരുന്നത്.നല്ല പ്രവർത്തനങ്ങൾ കാഴ്ച്ച വച്ച ക്ലബിന് 2000-ൽ ഭാരത സർക്കാരിന്റെ നെഹറു യുവ കേന്ദ്രയുടെ അഫ്ളിയെഷൻ (NYK /KPB/233/2000)കയും ചെയ്തു.വാർഷിക ആഘോഷങ്ങളിൽ പരിപാടികളിൽ SSLC അനുമോദനം,കായികമത്സരങ്ങൾ,പൊതുസമ്മേളനം ,ചികിത്സ സഹായം തുടങ്ങിയവ നടത്തി നാടിന്റെ സ്വന്തം ക്ലുബായി.
2000 ത്തിൽ പരുത്തിമുക്ക് ജംഷനിൽ ഒരു വൈടിംഗ് ഷെഡ് നിർമിക്ക്കുകയും ചെയ്തു.ക്ലബ്‌ന് സ്വന്തമായി ഒരു കെട്ടിടം പഴയ കലാവേദി സ്ഥിതി ചെയ്തിടത്ത് നിർമിച്ചു,അതിനായി നാട്ടിലെ ജനങ്ങൾbസംഭാവനകൾ നൽകി .ക്ലബിന് ഒരു രക്തദാന സേന നിലവിൽ വന്നു. നാടിനുവേണ്ടി നിരവിധി ക്ലാസ്കൾ നടത്തുകയും ചെയ്തു..
2011വരെ നിരവിധി ഭരണസമിതികൾ തിരഞ്ഞ് എടുക്കപെടുകയും നല്ല രീതിൽ പ്രവർത്തനങ്ങൾ കഴ്ച്ചവക്കുകയും ചെയ്തു.നല്ല പ്രവർത്തനം കാഴ്ച്ചവച്ചതിനു 2000-ൽ അന്നത്തെ മാവേലികര MP.ശ്രീ.രമേശ് ചെന്നിത്തല ക്ലബിന് ഒരു TV നല്കുകയും ചെയ്യ്തു.
തുടർന്ന് 2011-ൽപുതിയ
ഭരണ സമതി തിരഞ്ഞെടുക്കപെടുകയും നിരവധി പ്രവർത്തനങ്ങൾ കാഴ്ച്ചവക്കുകയും ചെയ്തു.ഈ കാലകട്ടത്തിൽ ക്ലബിനു ഒരു ശക്തമായ വോളിബോൾ,ക്രിക്കറ്റ് ടീം ഉടലെടുത്തു.നിരവധി സാമുഹിക പ്രവർത്തനങ്ങൾ നടത്താനായി.നിരവധി ഊർജസോലരായ മെംബേർസ്നേ വാർത്തെടുക്കാൻ ഈ ഭരണസമതിക്കു കഴിന്ജ്ജു.13-ആം വാർഷികം നല്ലരീതിയിൽ നടത്തി.
പിന്നീട് 2013-ൽ ക്ലബിൽ പുതിയ ഭരണസമതി തിരഞ്ഞെടുക്കപെട്ടു. ഈ ഭരണ സമതി ക്ലബ്ബിന്റെ വളർച്ചയുടെ വേഗം കൂട്ടി.ഭരണസമതി നിലവിൽ വന്ന് ആദ്യം ചെയ്ത പ്രവർത്തനം കോഴഞ്ചേരി ഗവണ്മെന്റ് ഹോസ്പിടൽ വിർതിയക്കിയതിൽ തുടങ്ങി...അതു ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലെ നാഴിക കല്ലായി.പിന്നീട് പ്ലാൻ ചെയ്ത ഓരോ പ്രോഗ്രാമിനും നാട്ടിലെ ജനങ്ങളുടെ ഫുൾ സപ്പോർട്ട് കൂട്ടായി വന്നു.അംഗങ്ങളുടെ ആത്മവിശ്വാസം വര്ധികുകയും.ജീർണ്ണ അവസ്ഥയിലുള്ള ക്ലബ്ബിന്റെ കെട്ടിടവും,വൈടിംഗ് ഷെഡ്‌ടും പുതികി നിർമിക്കുകയും വരെ എത്തി കാര്യങ്ങൾ.ക്ലബും വൈടിംഗ് ഷെടും വാർത്തു നവികരണം പൂർത്തികരിച്ചു എല്ലാത്തിനും നാട്ടിലെ ജനങ്ങൾ,വിദേശത്ത് ഉള്ള ക്ലബ്ന്റെ അങ്ങളുടെ സഹായവും ,ക്ലബ് അങ്ങഗളുടെ സഹായവും,സഹകരണവും പണികൾ പൂർത്തികരികാൻ സഹായിച്ചു.
2015ൽ നീണ്ട 17വർഷത്തെ സ്രെമങ്ങൽക് ഒടുവിൽ ക്ലബിനു വൈദുതി ലഭിച്ചു .2015അധ്യാനാവർഷം കുറിയന്നൂർ MTLP സ്കൂൾ മുലക്കാലോലിലെ മുഴുവൻ വിദ്യാർത്തികൾക്കും ക്ലബ് അംഗങ്ങൾ സ്വന്തം ചിലവിൽ പാട്യഉപകരണങ്ങൾ വാങ്ങി നൽകി നാടിനു മാതൃകയായി.
2 015ഓടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായി പൂർത്തികരിച്ചു. 17-മത് വാർഷികത്തിനായി ക്ലബ് ഒരുങ്ങി .ചരിത്രത്തിൽ ആദ്യമായി 3 ദിവസത്തെ പ്രോഗ്രാമുകൾ പ്ലാൻ ചെയ്യുകയും 2015അഗസ്റ്റ് 29,30,31 നടത്തുകയും ചെയ്തു .നാട്ടിലെ ജനങ്ങൾക്കും,കൂട്ടികൾക്കും പ്രയോജനം കിട്ടുന്ന ക്ലാസ്സുകളും,മെഡിക്കൽക്യാമ്പുകളും സുരഭി ക്ലബ്ന് ജനങ്ങൾക്ക് ഇടയിലുള്ള സപ്പോർട്ട് പതിമടങ്ങ് വർധിപികുകയും ചെയ്തു.അതിനാൽ തന്നെ സുരഭി ക്ലബ്ബിന്റെ നവികരിച്ചകെട്ടിടം ഉത്ക്കാടനതിനു ജനസാഗരം എത്തി ചേർന്നു.
ആഗസ്റ്റ് 30 ആം തിയതി ബഹുമാനപെട്ട റാന്നി MLA ശ്രീ.രാജു എബ്രഹാം ക്ലബ്ബിന്റെ വാർഷികത്തോട് അനുബന്ധിച്ച് ക്ലബ് കെട്ടിടം ഉത്ക്കാടനം നിർവഹിച്ചു,അന്നേ ദിവസം തന്നേ ബഹുമാന്യനായ തിരുവല്ല RDO ശ്രി. എ.ഗോപകുമാർ നവികരിച്ച വൈടിംഗ് ഷെഡ് ഉത്ക്കാടനം ചെയ്തു.ലൈബ്രറി തുടങ്ങുന്നതിനായി ആദ്യപക കല വേദി ജെനറൽ സെക്രടെറി ശ്രീ. CR കൃഷ്ണകുറൂപ്പ് സാർ അന്നേ ദിവസം101 ബൂക്ക്കൾ സംഭാവനയായി വേദിയിൽ തന്നു ,വാർഷികത്തോട് അനുബന്ധിച്ച് ഭാവി പരുപാടികളുടെ(സ്വന്തമയി വായനശാലയും,വോളി ബോൾ കോർട്ടും) വിവരങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപിഛു.
പിന്നീട് ഇപ്പോൾ 2016ൽ പുതിയ ഭരണ സമതി തിരഞ്ഞെടുക്കപെടുകയും..ക്ലബ്ന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊര്ജസോലാതയോടെ മുൻപോട്ട് കൊടുപോകുകയും ചെയ്യുന്നു.എല്ലാ മാസവും നാടിനു വേണ്ടി ഒരു പ്രോഗ്രാം.എന്ന ഞങ്ങളുടെ ലക്‌ഷ്യം വിജയ കരമായി മുന്നോട്ട് പോകുന്നു.കലപരമായും അറിവുനെടുന്നതിനായി നാസിക് മേളം പടികുകയും ഫ്രീ ആയി പടിപികുകയും ചെയ്യുന്നു. സുരഭി ബീറ്റ്സ് എന്ന നാസിക് മേളം ടീം ജനങ്ങൾ നെഞ്ഞിലെറ്റി കഴിഞ്ഞു. ക്ലബ് നാട്ടില്ലേ നിരവധി സാമുഹിക പ്രശ്നങ്ങളിൽ ഇടപെട്ടു പരിഹാരം കാണുന്നു.
ഏതു പ്രതിസന്ധി കട്ടങ്ങളിലും ഒന്നിച്ചു ഒരേ മനസോടെ നില്കുന്ന സുഹൃത്തുകൾ ആണ് എന്നും സുരഭിയുടെ വിജയത്തിന് പിന്നിൽലും...സുരഭിയുടെ സമ്പത്തും.
ഇപ്പോളത്തെ2016 ഭരണ സമതി
പ്രസിഡന്റ്.-ശ്രീരാജ് പി ആർ
സെക്രട്ടറി -ശ്രീജിത്ത് കെ.എൻ
ട്രെഷർ-ബിനോൾ ജോൺ
രക്ഷാധികാരി- പി .സി. തോമസ്
വൈസ്.
പ്രസിഡന്റ്-രേജിഷ് സി വി
ജോയിൻ സേക്രടെറി- ജോജി തോമസ്,ശ്യാം കുമാർ ,കോടിനേഷൻ കൺവീനെർ.ഹരികുട്ടൻ പി എസ്, ക്ലബ് കൺവിനെർ-ഷിബു എം .ജെ,
ലൈബ്രറിയൻ-സെബസ്റ്റിൻ ജെ തോമസ്,
സുരഭി ബീറ്റ്സ് ടീംലീഡർ- ജോജി തോമസ് & രവികുട്ടൻ എം ആർ,ഓൺലൈൻ പുബ്ലിസിറ്റി&പ്രോമോഷൻ ടീം leders-ശ്രീജിത്ത് കെ .എസ്സ്,
മഹേഷ് പി ഗോപിനാഥ്, പ്രസീദ് ശിവപ്രസാദ്.