Kalanjoor Pooram 2K26

Kalanjoor Pooram 2K26 പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ ആഘോഷം ആണ് തൃക്കലഞ്ഞൂരപ്പന്റെ പൂരം....

28/03/2022

🙏🙏

06/03/2022

രാജീവ്‌ ബാലചന്ദ്രൻ 👏👏

ഉത്സവപറമ്പിലെ കാഴ്ചകൾക്ക് മുന്നിൽ ഞാൻ അന്നും ഇന്നും, അന്തം വിട്ടു കുന്തം വിഴുങ്ങി നിൽക്കുന്ന ആളാണ് ..ഉത്സവങ്ങൾക്കു ഒരു മാസം മുന്നേ വീടുകളിൽ ഒരുക്കം തുടങ്ങും.. മാറാല തട്ടലും, വീടും പരിസരവും വൃത്തിയാക്കലും, പെയിന്റ് അടിക്കലും, അങ്ങനെ അങ്ങനെ... വിരുന്നുകാര് വരുമ്പോൾ അവർക്കു വിരിക്കാനുള്ള വിരിപ്പുകളും കിടക്കയും തലയിണയും വരെ വെയിലത്തു കിടന്നു ഉഷാറാകും!!!!ഉത്സവതലേന്ന് വീട്ടിലെ അടുക്കള ഒരുക്കങ്ങൾക്ക് ഒരു പ്രത്യേക സുഖമാണ് കണ്ടു നില്ക്കാൻ... പച്ചക്കറികൾ തലേന്നേ അരിഞ്ഞു വെയ്ക്കും, സദ്യ ഉണ്ടാക്കാനുള്ള മുന്നൊരുക്കങ്ങൾ.. ഇഞ്ചിപ്പുളി തലേന്ന് ഉണ്ടാക്കി വെയ്ക്കും.. പിന്നെ കടുമാങ്ങ അച്ചാർ ഭരണിയിൽ നിന്നും പുറം ലോകം കാണുന്നതും ഈ ഉത്സവ ദിനത്തിൽ ആവും.. മാർച്ച്-ഏപ്രിൽ(മീനം )മാസത്തിലാണ് നമ്മുടെ ഉത്സവമെന്നതിനാൽ പഴുത്ത മാങ്ങ കൊണ്ടുള്ള മാമ്പഴ പച്ചടി സദ്യയിലെ താരം ആയിരിക്കും! പിന്നെ അതിരാവിലെ ഉണർന്നു അടുക്കളയിൽ സദ്യപണികൾ തുടങ്ങുമ്പോൾ, അന്നൊന്നും അതിന്റെ പണിഭാരം ഗ്രഹിച്ചിരുന്നില്ല വീട്ടുകാർ .. ഈ മുകളിൽ പറഞ്ഞ കരിയേങ്ങേൾ മുഴുവനും എന്റെ അല്ല നമ്മുടെ അടുത്ത് തന്നെ മറ്റു പല വീടുകളിൽ നടക്കുന്നത് കൂടി ആണ്. നമ്മുടെ വീട്ടിൽ മാമ്പഴപുളിശ്ശേരിയോ, പായസമോ ഒന്നും ഇല്ല എങ്കിലും മറ്റു സദ്യ വട്ടങ്ങൾ ഉണ്ടാകും .ഉച്ചക്ക് ശേഷം കൂട്ടുകാരുടെ കൂടെ കൂടാൻ വെമ്പൽ ആയിരിക്കും മനസ്സ് നിറയെ.കുഞ്ഞുനാളുകളിൽ ഉത്സവപ്പറമ്പിലെ കളിപ്പാട്ടങ്ങൾ എന്നെ നോക്കി ചിരിക്കുന്നുണ്ടാവുമെങ്കിലും, വാങ്ങി തരുമെന്ന പ്രതീക്ഷകളെ ബാക്കി നിർത്തി പോയ ഉത്സവങ്ങൾ ആയിരുന്നു ഏറെയും.. വളർന്നപ്പോൾ ,അമ്പലത്തിലെ ദേവനും ആനയും മേളവുമൊക്കെ ആയിരുന്നു മനസ്സിൽ മുന്നിട്ടു നിന്നത്..പിന്നെ ബന്ധുക്കളുടെ കൂടിച്ചേരലും വിശേഷങ്ങളും കുട്ടിപട്ടാളങ്ങളുടെ കുസൃതികളും.. അടുത്ത ഉത്സവത്തിനു വേണ്ടി കൊതിപ്പിച്ചിട്ടാണ്.. തിരികെ പോവുക..പിന്നെ ഉത്സവപറമ്പിൽ കണ്ടുമുട്ടുന്ന സ്കൂൾ,സൗഹൃദം ... ആ കുറച്ചു നേരം കൊണ്ട് പങ്കിടുന്ന വലിയ ചെറിയ വിശേഷങ്ങൾ, അതൊക്കെയാണ് ജീവിതത്തിലെ വളരെ വിലപ്പെട്ടത്..

നമ്മൾ ഇഷ്ടപ്പെടുന്നവരുടെ മിന്നായം പോലുള്ള കാഴ്ചകളും, ഉത്സവം കഴിഞ്ഞാലും, അടുത്ത ഉത്സവം വരെ ആ ഓർമകളെ താലോലിക്കുന്ന രസകരമായൊരു പ്രതിഭാസം...പണ്ട് ബന്ധങ്ങളുടെ കെട്ടുറപ്പിനും സ്ഥാനമുണ്ടായിരുന്നു..ഇന്നു എല്ലാം മാറ്റങ്ങൾ, എല്ലായിടത്തും അതിന്റെ പ്രതിഫലനങ്ങളും... എന്നാൽ മനസ്സിലെ ഉത്സവ കാഴ്ചകൾക്ക് ഇന്നും മങ്ങലേറ്റിട്ടില്ല...കോലുമിട്ടായിയും ബലൂണുകളും മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിലെ പൊരിക്കച്ചവടക്കാരും, തത്തമ്മ കാർഡ് എടുത്ത് കൈനോക്കുന്ന, കൈനോട്ടക്കാരികൊടുക്കുന്ന പ്രതീക്ഷ നിറഞ്ഞ വാക്കുകൾ... പല കാമുകി-കാമുകന്മാരുടെയും മനസ്സ് നിറയ്ക്കുന്ന വാക്കുകൾ ആയിരിക്കും.. യന്ത്ര ഊഞ്ഞാലുകളും മരണക്കിണറും പലനിറത്തിലും തരത്തിലും ആകാശത്തു പൊങ്ങി പാറുന്ന ബലൂണുകളും കാഴ്ചകളും എല്ലാവരുടെ മനസ്സിലും, വ്യത്യസ്ത ഭാവങ്ങളിൽ ഉറങ്ങികിടപ്പുണ്ടാവും... അടുത്ത ഉത്സവത്തിനു കൂടുതൽ ഉന്മേഷത്തോടെ ഉണരാൻ..!!ചെണ്ടമേളവും ആനകളും അലങ്കാരവുമായി ഓരോ ഉത്സവത്തെയും വരവേൽക്കാനായി ഓരോരുത്തരുടെയും മനസ്സ് തുടിക്കുന്നുണ്ടാവാം...വലിയ ഒരു പ്രതിസന്ധിയിൽ നിന്നും നമ്മൾ കരകയറുകയാണ്.ഉത്സവങ്ങൾ ഓരോ നാടിന്റെയും സ്പന്ദനങ്ങൾആണ്...ഒത്തൊരുമയുടെയും സഹകരണത്തിന്റെയും സ്നേഹത്തിന്റെയും,...ആത്മാർഥയും സ്നേഹവും മാഞ്ഞു പോകുന്ന ഈ ഈ ന്യൂജൻ കാലത്ത് നമ്മുടെ മനസ്സിൽ നിന്നും മായാത്ത ഉത്സവ കാഴ്ചകൾക്കായി നമുക്കോരുരുത്തർക്കും കാത്തിരിക്കാം......

❤❤

Anuraj B👏👏"ഓർമകളായി മാറുമ്പോളല്ലേ എന്തിനും മധുരമുള്ളൂ" എന്ന് ആരോ പറഞ്ഞത് പോലെ...,എന്റെ ഓർമയിലെ പൂരത്തിനെ രണ്ടു കാലഘട്ടമാ...
06/03/2022

Anuraj B👏👏

"ഓർമകളായി മാറുമ്പോളല്ലേ എന്തിനും മധുരമുള്ളൂ" എന്ന് ആരോ പറഞ്ഞത് പോലെ...,

എന്റെ ഓർമയിലെ പൂരത്തിനെ രണ്ടു കാലഘട്ടമായി ഓർത്തിരിക്കാനുണ്ട്.

ഉത്സവകാലം..,
പണ്ട് കുട്ടികാലത്തു ആകെ ഈ ദിവസങ്ങളിലാണ്
രാത്രിയിൽ വീട്ടിൽ എത്ര താമസിച്ചു വരാനുള്ള ലൈസൻസ് കിട്ടിയിരുന്നത്,, "അത് നമ്മൾ മുതലാക്കി എന്നത് വേറെ കാര്യം 😌.
ആ ഉത്സവകാലത്തു ആകെ അമ്പലത്തിൽ പോയിരുന്നത് കെട്ടുകാഴ്ചകും ഗാനമേളയുള്ള ദിവസവും മാത്രമാണ്... എന്നത് വസ്തുത.
ഓര്മവച്ച കാലം മുതൽ ഉത്സവം എന്ന് പറയുമ്പോൾ തന്നെ കെട്ടുകാഴ്ച മാത്രം ആണ് മനസ്സിൽ "കീച്ചേരി ഒന്നാം നമ്പർ നന്ദികേശൻ..🔥" അതിന് വേണ്ടി തന്നെയാണ് കാത്തിരിപ്പും.. കെട്ടുകാഴ്ച ദിനത്തിൽ അതൊരു വരവാണ് അവരുടെ അത് മിക്ക കലഞ്ഞൂർക്കാർക്കും അറിയാം ❣️..

പൂരക്കാലം.. ❣️

ഈ കൊറോണ കാലത്തിനു മുൻപ് വരെ കലഞ്ഞൂരിലെ ഒരു തലമുറ എല്ലാ വർഷവും ആകാംഷയോടെയും പ്രതീക്ഷയുടെയും കാത്തിരിക്കുന്ന ദിവസങ്ങൾ ആയിരുന്നു കലഞ്ഞൂർ പൂരക്കാലം...
കലഞ്ഞൂരിന്റെ പ്രശസ്തി ജില്ലക്ക് പുറത്തേക്കും അറിഞ്ഞു തുടങ്ങിയ കാലം. "തെച്ചിക്കോട് മുതൽ ദാസേട്ടൻ "വരെ വന്ന വർഷങ്ങൾ...

അമ്പലത്തിലെ ഓരോ ചടങ്ങുകളും സമയങ്ങളും കാണാപാഠമായി,, ഇതൊക്കെ ഉണ്ടായിരുന്നോ എന്ന് തോന്നിയ സമയം ഉണ്ടാരുന്നു..
മേളത്തിന്റെയും ആനയുടെയും എബിസിഡി അറിയാത്ത ഞാൻ പഞ്ചാരിയും പാണ്ടിയും ഒന്നാംകാലവും പഠിച്ചു തുടങ്ങി..വീട്ടിലെ കൊച്ചു ചെക്കന്മാരൊക്കെ ആനയെ ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞു പറയുന്നത് കേട്ടപ്പോൾ ഞാനൊക്കെ എന്ത് പരാജയമായിരുന്നു ഈ കാര്യത്തിലൊക്കെ എന്ന് ഓർത്തിട്ടുണ്ട് 😄.

പിന്നെ എടുത്ത് പറയേണ്ട ഓര്മയുള്ളത് ആറാട്ട് ഘോഷയാത്രയെ പറ്റിയാണ്.
എന്റീശ്വരാ ഇത്രേം നാൾ ഇവിടെ ജീവിച്ചിട്ടും എനിക്ക് ഇതിനെപ്പറ്റി അറിയാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തു ഞാൻ ഇല്ലാണ്ടായി...🐥
ആഹ് അതൊക്കെ ഒരു കാലം 😌...

ഏതായാലും മൊത്തത്തിൽ ഈ കഴിഞ്ഞ കുറച്ച് കാലമായി പൂരം കളറാരുന്നു എല്ലാ ജനറേഷനും അത് ആസ്വദിക്കുന്നതും കണ്ടു..

വരും വർഷങ്ങളിൽ പഴയതു പോലെ മത്സരിച്ചു പൂരം ഭംഗിആക്കാൻ ഇരുകരക്കാർക്കും കഴിയട്ടെ എന്ന് ആശ്വസിക്കുന്നു.... 🥰

05/03/2022

Nija praju kumar👏

ഓർമകളിലെ ഉത്സവം

ഉത്സവം തുടങ്ങുന്നതിന് മുന്നോടി ആയിട്ടുള്ള പറക്കു എഴുന്നള്ളിപ്പു മുതൽ തുടങ്ങുകയായി ഉത്സവം ഒരുക്കങ്ങൾ... ബാല്യകൌമാര കാലഘട്ടത്തിലെ ഉത്സവം ആണ്‌ ഇപ്പോഴും ഓർമയിലുള്ളത്...രോഹിണി തിരുനാൾ ദിവസം ഇടാനുള്ള പുതിയ ഉടുപ്പ് എടുക്കൽ ആണ്‌ ആദ്യ ചടങ്ങ്.... പിന്നെ വീടും പരിസരം വൃത്തി ആക്കൽ.. വീട്ടിലെ ഉപ്പു ഭരണി വരെ അമ്മ വൃത്തി ആകാൻ പറയും...രോഹിണി തിരുനാൾ ദിവസം രാവിലെ കുളിച്ചൊരുങ്ങി ഭഗവാനെ പോയി തൊഴുതു വരുമ്പോഴേക്കും അമ്മ രാവിലത്തെ ഭക്ഷണം തയാർ ആക്കിയിട്ടുണ്ടാവും...ഏറ്റവും സന്തോഷം അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളുടെ ഒത്തുചേരൽ ആയിരുന്നു.. എല്ലാവരും എത്തി ഒന്നിച്ചിരുന്നു ഒരു സദ്യ.... അതുകഴിഞ്ഞു എല്ലാവരും ഒന്നിച്ചു കെട്ടുകാഴ്ച കാണാൻ അമ്പലത്തിലേക്കു... അന്നൊന്നും ഒരുപാട് നന്ദികേശൻ മാർ ഇല്ലാ.. കൂട്ടത്തിൽ മുന്തിയ നന്ദികേശൻ മാർ ഞങ്ങൾ പടിഞ്ഞാറെ കരക്കാർക്ക് സ്വന്തം.. കൊല്ലൻ മുക്ക് കാളയും, ചക്കിട്ട കാളയും..ഒരാഴ്ച മുൻപേ തുടങ്ങും അവരുടെ ഒരുക്കം.. ചട്ടം കൂട്ടി.. വൈക്കോൽ തിരുകി ചുറ്റി.. ഒടുവിൽ ചുവപ്പി ലും വെളുപ്പിലും നിറത്തിലുള്ള നന്ദികേശൻ മാരുടെ രൂപ മാറ്റം കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്...അന്നൊക്കെ സ്കൂളിലെ വാർഷിക പരീക്ഷകൾ ഞങ്ങൾക്ക് ഉത്സവപരീക്ഷകൾ ആയിരുന്നു... മിക്കവാറും വർഷങ്ങളിൽ ഉത്സവവും പരീക്ഷയും ഒന്നിച്ചു വരും... എന്നാലും ഉത്സവം അതു നമ്മൾ കലഞ്ഞൂർകാർ ആഘോഷിക്കാതെ ഇരിക്കുമോ? നാടകം, ഡാൻസ് (ബാലെ )ഒന്നും കാണാതെ ഇരിക്കില്ല.. കാണാൻ കൂടുതൽ ഇഷ്ടം ബാലെ തന്നെ... പിന്നെ ഉള്ള സന്തോഷം അച്ഛനും അമ്മയും വാങ്ങി തരുന്ന കുപ്പിവളകളും മാലയും നെയിൽ പോളിഷും അങ്ങനെ അങ്ങനെ... ഭഗവാന്റെ ആറാട്ട് ദിവസം ആയാൽ പിന്നെ സങ്കടം ആണ്‌... ഉത്സവം ഇന്ന് കൂടിയേ ഉള്ളല്ലോ എന്ന സങ്കടം... ഉത്സവ ഓർമ്മകൾ അവസാനിക്കുന്നില്ല ഒരുപാട് ഉണ്ട്... ഇനി കാത്തിരിപ്പാണ് തൃക്കലഞ്ഞൂർ പൂരത്തിനയുള്ള കാത്തിരിപ്പ്....

✍🏻അനാമിക

05/03/2022

Arun kalanjoor, 👏

ഓർമ്മകൾക്ക് മരണമില്ല... പൂരാവേശത്തിന് അതിരുകളുമില്ല...

വർഷങ്ങൾക്ക് മുൻപുള്ള ഒരു രോഹിണി തിരുന്നാൾ... അന്ന് ഇന്നത്തെപ്പോലെ പൂരം അല്ല ഉത്സവം ആണ്... എന്റെ കൗമാരം യൗവ്വനത്തിലേക്ക് കടക്കുന്ന കാലം... മനസ്സിൽ സ്വപ്നങ്ങൾക്ക് വർണ്ണച്ചിറകുകൾ മുളക്കുന്ന പ്രായം...
സിരകളിൽ ലഹരിയുടെ ആവേശം ഒട്ടും കലരാത്ത കാലം...
എല്ലാവർഷത്തേയും പോലെ തൃക്കലഞ്ഞൂരപ്പന്റെ ദർശനത്തിനായി രാവിലെ തന്നെ തിരുനടയിലെത്തി... ആദ്യ പ്രദക്ഷിണം വച്ചു വരുമ്പോൾ എതിർദിശയിൽ എന്നെ മാത്രം നോക്കി ഒരു ചെറുചിരിയോടെ പട്ടുപാവാട അണിഞ്ഞ ഒരു ചുരുണ്ടമുടിക്കാരി പ്രദക്ഷിണം വച്ചു വരുന്നു... കണ്ടുപരിചയം ഉള്ളതിനാൽ പരിചയം പുതുക്കലിന്റെ ചിരിയായി കരുതി ഒരു പുഞ്ചിരി തിരികെ നൽകി ഞാൻ പ്രദക്ഷിണം തുടർന്നു... പക്ഷേ ആദ്യ പ്രദക്ഷിണം പൂർത്തിയാക്കി തിരികെ വരുമ്പോൾ അതേ നോട്ടവും വിടർന്ന ചിരിയുമായി അവൾ വീണ്ടും മുന്നിൽ... ആ ചിരിക്കും നോട്ടത്തിനും മറ്റെന്തോ പ്രത്യേകത ഉള്ളത് പോലെ എനിക്ക് തോന്നി... (ഇപ്പോൾ നിങ്ങൾ മനസ്സിൽ വിചാരിച്ചത് നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് ഞങ്ങൾക്ക് മനസ്സിലായി എന്നല്ലേ?... അതെ.. അതു തന്നെ...)

ക്ഷേത്രദശർനം പൂർത്തിയാക്കി തിരികെ ഗോപുര നടകൾ ഇറങ്ങി നടന്നകലുമ്പോഴും തിരിഞ്ഞു നിന്ന് എനിക്ക് ആ നോട്ടവും ചിരിയും സമ്മാനിക്കാൻ അവൾ മറന്നില്ല...

വൈകിട്ട് കീച്ചേരി നന്ദികേശന്റെ അടുത്ത് എത്തുന്നത് വരെ ആ ചിരിയും നോട്ടവും അവളും മനസ്സിൽ നിറഞ്ഞു നിന്നു... അല്ലേലും ഞങ്ങൾ കീച്ചേരിക്കാർ അങ്ങിനെയാണ്... നന്ദികേശന്റെ അടുത്തെത്തിയാൽ മറ്റുള്ളതെല്ലാം മറക്കും...

പിറ്റേന്ന് പള്ളിവേട്ട... അന്നും ആ ചിരിയും നോട്ടവും എനിക്ക് സമ്മാനിക്കാനായി അവൾ അമ്പലനടയിൽ ഉണ്ടായിരുന്നു...
വേഷം പട്ടുപാവാടയിൽ നിന്നും ചുരിദാറിലേക്ക് മാറിയിരുന്നു...

ആറാട്ട് ദിവസം അരയാലിൻ തറയിൽ വച്ചും ആറാട്ട് ഘോഷയാത്രയിൽ വച്ചും അവൾ എനിക്കാ ചിരി സമ്മാനിച്ചു...
പിന്നീട് കലഞ്ഞൂരിൽ പലയിടങ്ങിൽ വച്ചു ഞങ്ങൾ നോട്ടവും ചിരിയും കൈമാറി...

അവസാനം അതിജീവനത്തിന്റെ മേച്ചിൽപ്പുറങ്ങൾ തേടി ഞാൻ വണ്ടികയറുമ്പോൾ ആ നോട്ടവും ചിരിയും അവളേയും ഹൃദയത്തിന്റെ ഒരു കോണിൽ സ്വർണത്താക്കോലിട്ടു പൂട്ടി...

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഉൾപ്പടെ ഭാരതമൊട്ടാകെയുള്ള നിരവധി പൂരങ്ങൾ കണ്ടിട്ടുണ്ടെങ്കിലും എനിക്കേറെ ഭംഗി തോന്നിയത് തൃക്കലഞ്ഞൂർ പൂരത്തിന് തന്നെയാണ്...
രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം വരുന്ന ഇത്തവണത്തെ പൂരവും മറക്കാൻ പറ്റാത്ത നല്ല ഓർമ്മകൾ നൽകട്ടെ എന്നാശംസിച്ചുകൊണ്ട് നിർത്തുന്നു...

സ്നേഹപൂർവ്വം
അരുൺ കലഞ്ഞൂർ

ഓർമകളിലെ കലഞ്ഞൂർ പൂരം...❣️പ്രിയരേ...നമ്മടെ പൂരത്തിന്റെ രസകരമായ  ഓർമകളും വിശേഷങ്ങളും നിങ്ങൾക്കും പങ്കുവെക്കാം... ഞങ്ങളുടെ...
05/03/2022

ഓർമകളിലെ കലഞ്ഞൂർ പൂരം...❣️

പ്രിയരേ...
നമ്മടെ പൂരത്തിന്റെ രസകരമായ ഓർമകളും വിശേഷങ്ങളും നിങ്ങൾക്കും പങ്കുവെക്കാം...

ഞങ്ങളുടെ ഇൻബോക്സിലേക്ക് നിങ്ങളുടെ ഓർമ കുറിപ്പുകൾ അയച്ചു തരിക..

ഓർമകളും ഭാവനകളും ഉണരട്ടെ.....🔥

#കലഞ്ഞൂർദേശം

ശിവരാത്രി ആശംസകൾ.. 🙏 ादेव ः_शिवाय्    ्री_महाकाल
01/03/2022

ശിവരാത്രി ആശംസകൾ.. 🙏

ादेव
ः_शिवाय् ्री_महाकाल

കലഞ്ഞൂർ പൂരം....❤️അപ്പോ പറഞ്ഞു വന്നേ എന്താണ് എന്നുവെച്ചാൽ...ഏകദേശം ആറേഴ്‌ വർഷം മുൻപ് "ആ ഉത്സവം ആയില്ലേ പോവണ്ടേ കാണാൻ..."...
26/02/2022

കലഞ്ഞൂർ പൂരം....❤️

അപ്പോ പറഞ്ഞു വന്നേ എന്താണ് എന്നുവെച്ചാൽ...
ഏകദേശം ആറേഴ്‌ വർഷം മുൻപ് "ആ ഉത്സവം ആയില്ലേ പോവണ്ടേ കാണാൻ..."
""ഓഹ് എന്തോന്ന് ഉത്സവം രണ്ടെണ്ണം പെടക്കണം ഉറങ്ങണം ""
എന്ന കാലഘട്ടത്തിൽ നിന്നും ഇന്ന് "പൂരവും പഞ്ചാരിയുടെയും ആനയുടെയും ആനയുട്ടിന്റെയും പള്ളിവേട്ടയും ആറാട്ടും കാണാൻ മത്സരിക്കുന്ന ഒരു ദേശത്തിലെ ജനതയെ മാറ്റിയെടുത്തതിൽ കുറെ പേരുടെ പരിശ്രമത്തിന്റെ കൂടെ ഞങ്ങളും തെറ്റല്ലാത്ത ഒരു പങ്കു വഹിച്ചിട്ടുണ്ട്.. 🥰.

ആ ഒരു തെല്ലഹങ്കാരത്തോടെ കുറച്ചു വർഷത്തെ ഇടവേളക്ക് ശേഷം നിങ്ങൾക്ക് ഇടയിലേക്ക് വരികയാണ്.. Kalanjoorpooram2k22‼️
#കലഞ്ഞൂർ ദേശം....❤️

09/01/2019


Address

Kalanjoor
Pathanamthitta

Website

Alerts

Be the first to know and let us send you an email when Kalanjoor Pooram 2K26 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share