21/06/2019
CR7....ഏഴാകാശവും ഏഴ് ഭൂമിയും നിറഞ്ഞ പ്രപഞ്ചത്തില്‍ ഏഴ്‌വര്‍ണങ്ങള്‍, ഏഴുസ്വരങ്ങള്‍, ഏഴ് ദിനങ്ങള്‍, ഏഴ് ഭൂഖണ്ഡങ്ങള്‍, ഏഴത്ഭുതങ്ങള്‍ക്കും മേലെ എട്ടാമത്തെ എന്തോ ഒന്നായി ക്രിസ്ത്യാനോ റൊണാള്‍ഡോ നിറഞ്ഞു നില്‍ക്കുന്നു...ഡേവിഡ് ബെക്കാമിന്റെ, ജോര്‍ജ് ബെസ്റ്റയുടെ, റൗളിന്റെ, എറിക് കന്റോണയുടെയൊക്കെ ഇഷ്ട സംഖ്യയായ '7' നെ നെഞ്ചേറ്റിയവന്‍. വിങ്ങറായും സ്‌ട്രൈക്കറായും മിഡ്ഫീൽഡറായും കളത്തിൽ നിറയാൻ കെല്പുള്ളവൻ. തോറ്റു കൊടുക്കാൻ തീരെ ഇഷ്ടമില്ലാത്തവൻ, പട്ടിണിയുടെ ക്രൂരത മനസ്സിലാക്കി സമ്പാദ്യങ്ങളിൽ വലിയൊരു പങ്ക് ദേശീയ ദുരന്തങ്ങളിലേക്കും ആതുര സേവനങ്ങളിലേക്കും കണ്ണീരുപ്പുപുരണ്ട ജീവിതങ്ങളിലേക്കും മനുഷ്യാവകാശ പ്രവർത്തനങ്ങളിലേക്കും തിരിച്ചു വെച്ചിരിക്കുന്ന മനുഷ്യ സ്‌നേഹി.
2014 തൊട്ട് താന്‍ കണ്ട നിരവധി കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി കളിക്കപ്പുറം നിന്ന് കളിക്കുന്നവൻ .ആഭ്യന്തര യുദ്ധം പിച്ചിച്ചീന്തിയ സിറിയയിലെ കുഞ്ഞുള്‍ക്ക് വേണ്ടി 'ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ട്' എന്ന സന്ദേശം നല്‍കിയുള്ള വിശ്വ കാമ്പയിനിന്റെ അമരക്കാരന്‍.
യുവേഫ ടീം ഓഫ് ദി ഇയര്‍ (2013) അവാര്‍ഡ് തുക റെഡ് ക്രോസ്സ് സംഘടനയ്ക്ക് എഴുതിക്കൊടുത്ത ഏഴകളുടെ തോഴന്‍. രക്തദാനം മഹാദാനം എന്ന സന്ദേശം ലോകം മുഴുവനും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ജീവല്‍ വര്‍ഗത്തിന്റെ വറ്റാത്ത നീരുറവ. രക്തദാനത്തിന് വിഘ്‌നം സൃഷ്ടിക്കുമെന്ന് കണ്ടെത്തി കയ്യില്‍ പച്ചകുത്താന്‍ നില്‍ക്കാത്ത അപൂര്‍വ ജനുസ്സില്‍ പെട്ട പറങ്കികളില്‍ ഒരാള്‍. അച്ഛന്റെ അമിത മദ്യപാനം നേരില്‍ കണ്ട് അതിനെതിരെ സന്ധി ഇല്ലാസമരം ചെയ്യുന്ന മദ്യ നിര്‍മ്മാര്‍ജന സമര നായകന്‍. തന്റെ മജ്ജയും മാരോയും കൂടെക്കളിച്ച കൂട്ടുകാരിലൊരുത്തന്റെ മകന് മുടങ്ങാതെ നല്‍കിക്കൊണ്ടിരിക്കുന്ന സ്‌നേഹത്തിന്റെ തൂവല്‍സ്പര്‍ശം. ഭൂകമ്പം നേപ്പാളിനെ പിടിച്ചു കുലുക്കിയ 2015ല്‍ ദുരിതാശ്വാസ ഫണ്ടിനെ താങ്ങിനിര്‍ത്തിയ സ്വര്‍ണ സ്തൂപം. 2006ലെ സുനാമിയില്‍ തകര്‍ന്ന ഇന്തോനേഷ്യ പുനര്‍നിര്‍മ്മിച്ച രാജശില്‍പി...
ലബനാനിലെ സൂയിസൈഡ് ബോംബിങ്ങില്‍ അച്ഛനുമമ്മയും നഷ്ടപ്പെട്ട ഹൈദറിനെപ്പോലുള്ള അനാഥ ബാല്യങ്ങള്‍ക്ക് ഉറക്കുപാട്ടായ അമ്മത്തൊട്ടില്‍. ക്രിസ്ത്യാനോയുടെ കാരുണ്യത്തിന്റെ കഥകള്‍ അവസാനിക്കുന്നേയില്ല...♥