11/10/2026
Our yesterday’s crowd at Palakkad Kathakali Trust! 🔥❤️
Never expected such a huge crowd or that sooo many people would turn up after watching my reel! 🥹❤️
കഥകളിയോട് New Gen ന് ഒരു വിമുഖതയുമില്ല എന്ന് ഉറപ്പിച്ച് പറയാൻ പറ്റുന്ന crowd ആയിരുന്നു ഇന്നലത്തേത്! 🔥❤️
ഒരു ചെറിയ വേഷക്കാരിയായും ചിലപ്പോൾ ഒരു കാഴ്ചക്കാരിയായും മാത്രം ഇതുവരെ കളിസ്ഥലങ്ങളിൽ നിന്നിരുന്ന എനിക്ക്, ഇന്നലെ ശരിക്കും ഒരു "world-changing day" തന്നെയായിരുന്നു! 🥹❤️
കഥകളി അറിയാവുന്നവരെ disturb ചെയ്യാതെ, WhatsApp text messages വഴി കഥയുടെ explanations അയച്ചുകൊടുത്ത്, അറിയാത്തവർക്കും കഥ മനസ്സിലാക്കി ആസ്വദിക്കാൻ അവസരമൊരുക്കുക എന്നൊരു ചെറിയ ആശയം ഇത്രയധികം പേർക്ക് ഇഷ്ടപ്പെട്ടു എന്നും ഉപകാരപ്പെട്ടു എന്നും അറിഞ്ഞതിൽ ഒരുപാട് സന്തോഷം! 🙏🏻❤️
ഇതുപോലുള്ള പുതിയ ആശയങ്ങൾ ഇനിയും ട്രസ്റ്റിന്റെ പരിപാടികളിൽ പരീക്ഷിക്കാൻ ഇന്നലെ ഒരുപാട് motivation കിട്ടി! ❤️🔥
PKT പോലെ പ്രൗഢിയുള്ള ഒരു ടീമിന്റെ ഭാഗമായി നിന്ന് പ്രവർത്തിക്കാൻ കഴിയുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്.❤️🙏🏻
ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനുണ്ട്! അടുത്ത second Saturday-ക്കായി കാത്തിരിക്കുന്നു! 🔥😍❤️