ibeQ

ibeQ kavitha,katha

20/12/2025

ഈ ലോകം എത്ര വിചിത്രം ആണെന്ന് പലപ്പോഴും തോന്നാറുണ്ട്

പലരും ആഡംബരത്തിന്റെ ഉച്ചസ്ഥായിയിൽ നിലകൊള്ളുമ്പോൾ ദാരിദ്ര്യത്തിന്റെ തീക്കനൽ നെഞ്ചിലേറ്റി ഒരു വിഭാഗം കഷ്ടപ്പെടുന്നു

അങ്ങനെ തരംതിരിച്ചു നോക്കുമ്പോൾ സ്വർഗ്ഗവും നരകവും ഭൂമിയിൽ തന്നെയല്ലേ എന്ന് ചിന്തിച്ചു പോകാറുണ്ട്

ഈ വിചിത്ര വിരോധാഭാസം സമൂഹത്തിൻറെ ഇടത്തട്ടിൽ ജീവിക്കുന്ന എല്ലാവരും കാണുന്ന കാഴ്ചയാണ്

നന്മയുള്ള മനസ്സുകൾ ഈ പാവങ്ങളെ സഹായിക്കണമെന്ന് മനസ്സുണ്ട്

തന്റെ പ്രശ്നങ്ങൾക്കിടയിലും നാം ഓരോരുത്തരും ആഗ്രഹിച്ചു പോകാറുണ്ട് ഇതുപോലുള്ളവരെ സഹായിക്കാൻ

പ്രാരാബ്ദക്കാരനായി ഇടപെട്ട് ജീവിക്കുന്ന നമുക്ക് അതിന് കഴിയാതെ വരുന്നു പ്രതീക്ഷയുടെ പൂക്കാലം പൂത്തു കുലച്ചാൽ

ഇതുപോലുള്ളവരെ സഹായിക്കണമെന്ന് മനസാഗ്രഹിക്കുന്നു

തൻറെ പ്രശ്നങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ഇട തട്ടുകാർക്ക് അതെന്നും ഒരു സ്വപ്നമാണ്

ഇന്നത്തെ യാത്രയിൽ ഞാൻ കണ്ട കാഴ്ചയാണ് മലമ്പുഴയിൽ നിന്നും കവാ ഭാഗത്ത് പോകുമ്പോൾ പാലം കഴിഞ്ഞ് ഉടനെ വലതുഭാഗത്ത്

ഒരു ഉമ്മയും മകളും കുറച്ചു ബിരിയാണി പൊതികളുമായി നിൽക്കുന്നത് കണ്ടു

തൊട്ടടുത്തുള്ള ചായക്കടയിൽ ചായ കുടിക്കാൻ നിർത്തിയതാണ് ഞങ്ങൾ

ആ ചേച്ചി ഞങ്ങൾക്ക് ചായ ഉണ്ടാക്കാൻ തുടങ്ങി ആ സമയത്താണ് ദയനീയ ഭാവത്തോടെ നിൽക്കുന്ന ആ ഉമ്മയെയും മകളെയും കണ്ടത്

ഞാൻ അവിടെ ചെന്നു ചിക്കൻ ബിരിയാണി 100 രൂപ എന്നു പറഞ്ഞു കൂടെ സങ്കടവും വിൽപ്പന ഇല്ലാത്തതുകൊണ്ടാവാം ഇന്നത്തെ വിൽപ്പന മോശമാണ്

അതുകൊണ്ടുതന്നെ ഒരുപാട് പൊതികൾ ബാക്കിയുണ്ട് അവരുമായി കുറെ നേരം സംസാരിച്ചു

മലമ്പുഴക്ക് അടുത്തുതന്നെ പഴയ കവിത തിയേറ്റർ സമീപമാണ് അവരുടെ വീട്

മകളുടെ കുട്ടി 24 വയസ്സുള്ള മകൻ കിഡ്നി രോഗം പിടിപെട്ട് ഡയാലിസ് ചെയ്തുകൊണ്ടിരിക്കുകയാണ് പാലന ഹോസ്പിറ്റലിൽ

പല ദിക്കിലും കടം വാങ്ങി അതു തികയാതെ വന്നപ്പോൾ തൊട്ടടുത്തുള്ള മലമ്പുഴയിൽ ചെറിയ രീതിയിൽ ബിരിയാണി വില്പന

ആ മോനേ രക്ഷിക്കാനുള്ള വയസ്സായ ഉമ്മയുടെയും മകളുടെയും ശ്രമം ആരുടെ മുന്നിൽ കൈ നീട്ടാൻ ആഗ്രഹം ഇല്ലാത്തത് കൊണ്ടാവണം

അവർ ഇങ്ങനെ ഒരു സംരംഭം തുടങ്ങിയത്

ഉന്നതന്മാരിൽ നിന്ന് അവർക്ക് സഹായം കിട്ടുമോ എന്നറിയില്ല ഇടത്തട്ടിൽ ജീവിക്കുന്ന നമ്മളെപ്പോലുള്ള സാധാരണക്കാർ

ആ വഴിക്ക് പോവുകയാണെങ്കിൽ ആ ഉമ്മയുടെയും മകളുടെയും കയ്യിൽ നിന്ന് ഒരു ബിരിയാണി പൊതി എങ്കിലും നിങ്ങൾ വാങ്ങുക

ആ മോനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടി പരിശ്രമിക്കുന്ന ആ പാവങ്ങൾക്ക് ഒരു കൈത്താങ്ങ് ആകട്ടെ

ഇത് വായിക്കുന്ന ഒരു സമ്പന്നനെങ്കിലും ഉണ്ടെങ്കിൽ തീർച്ചയായും ആ പാവങ്ങൾക്ക് ഒരു കൈത്താങ്ങ് ആവണം

നിങ്ങളാൽ കഴിയുന്ന സഹായം അവർക്കുവേണ്ടി ചെയ്തുകൊടുക്കുക

സ്വർഗ്ഗത്തിൽ ജീവിക്കുന്ന നിങ്ങൾക്ക് അതിന് കഴിയാതെ ആവില്ലല്ലോ

അവർ അനുഭവിക്കുന്ന നരക ചൂടിൽ നിന്ന് അല്പമെങ്കിലും ഒരാശ്വാസം അവർക്ക് കിട്ടുന്നുണ്ടെങ്കിൽ

നമുക്ക് ആശ്വസിക്കാം നന്മയുള്ള മനസ്സുകൾ ഇന്നും ജീവിച്ചിരിപ്പുണ്ടെന്ന്

ഈ ലോകത്തെ എന്നും നന്മയിലേക്ക് നയിച്ചത് സന്മനസ്സുള്ള മനുഷ്യരാണ്

അവരുടെ മൊബൈൽ നമ്പർ വാങ്ങാൻ ഞാൻ മറന്നു പോയി ദൂരെയല്ലാത്ത നന്മയ്ക്ക് വേണ്ടി നിങ്ങൾ കുറച്ചു ദൂരം സഞ്ചരിക്കണം

എൻറെ കൂടെ വന്ന സുഹൃത്തിൻറെ നമ്പർ ഞാൻ ഇവിടെ കുറിക്കുന്നുണ്ട്

നന്മയുടെ ഉറവുവറ്റാത്ത സുമനസ്സുകൾക്ക് വിളിക്കാം
9895155022

07/12/2025

30 വയസ്സ് പ്രായം തോന്നുന്ന ഒരു സ്ത്രീ മാന്യമായ വേഷവിധാനം സംഭാഷണത്തിൽ വിദ്യാഭ്യാസത്തിൻറെ ഗുണമേന്മ

കേരള സർക്കാരിൻറെ ലോട്ടറി വില്പനയാണ് ആണ് ഇപ്പോഴത്തെ ജോലി പലരെയും ചെന്ന് കാണുന്നു

നല്ല സംഭാഷണ ശൈലി ആയതുകൊണ്ട് തന്നെ പലരും അവഗണിക്കാതെ ഒരു ലോട്ടറി എങ്കിലും എടുക്കുന്നുണ്ട്

കുറേനേരം ഇത് കണ്ടുനിന്നു എനിക്ക് അവരെ സഹായിക്കണം എന്ന അതിയായ ആഗ്രഹം തോന്നി

ഞാൻ സ്വയം പരിചയപ്പെടുത്തി അവരുടെ മുന്നിൽ ചെന്ന് കാര്യം അവതരിപ്പിച്ചു

എൻറെ കൂട്ടുകാരൻ ഒരു പത്രപ്രവർത്തകൻ ആണെന്നും അവന് നിങ്ങളെ സഹായിക്കാൻ കഴിയും എന്ന് ഞാൻ പറഞ്ഞു മനസ്സിലാക്കി അവസാനം അവർ അതിന് അർദ്ധസമ്മതം മjളി

ഞായറാഴ്ച അവധി ദിവസമാണെന്നും അന്ന് വന്നാൽ മതി എന്നും പറഞ്ഞു വീട്ടിലേക്കുള്ള ലൊക്കേഷനും അയച്ചുതന്നു

ഞങ്ങൾ പിരിഞ്ഞു ഞാൻ ഉടനെ തന്നെ എൻറെ കൂട്ടുകാരനെ വിളിച്ചു ഈ കാര്യങ്ങളൊക്കെ പറഞ്ഞു അവനും താല്പര്യമായി ഞായറാഴ്ച പോകാം എന്ന് അവനും ഉറപ്പു തന്നു

പറഞ്ഞ ദിവസം കാലത്ത് 10 മണിക്ക് തന്നെ അവൻ കാറുമായി എന്റെ വീടിൻറെ മുന്നിലെത്തി ഞാനും അവനും ക്യാമറമാൻ ഷെഫീക്കും യാത്ര തുടർന്നു

ലൊക്കേഷൻ വെച്ച് യാത്ര തുടർന്നു ഏകദേശം 13 കിലോമീറ്റർ ഉണ്ട് ലൊക്കേഷനിൽ കാണിച്ച ഡെസ്റ്റിനേഷനിൽ എത്തി

നാലടി പൊക്കം ഉള്ള മൺതിട്ടയിൽ ഒരു കുഞ്ഞു വീട് സ്റ്റെപ്പ് കയറുമ്പോൾ തന്നെ മുന്നിൽ രണ്ടു കുട്ടികൾ നാലും ഏഴും വയസ്സുള്ള ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും കളിച്ചുകൊണ്ടിരിക്കുന്നു ഞങ്ങളെ കണ്ട ഉടനെ

കുട്ടികൾ അമ്മേ എന്ന് നീട്ടി വിളിച്ചു പാതി നനഞ്ഞ നൈറ്റിയുമായി അന്ന് കണ്ട ആ സ്ത്രീയെത്തി

ഞങ്ങളെ മുന്നിലേക്ക് ഇരിക്കാൻ ആവശ്യപ്പെട്ടു ഷഫീക്കിന്റെ കയ്യിലെ ക്യാമറ കണ്ടപ്പോൾ അവർക്ക് വെപ്രാളമായി

ഞങ്ങൾ ആശ്വസിപ്പിച്ചു മറ്റൊരു വസ്ത്രം ധരിച്ച് വരാനും പറഞ്ഞു

അങ്ങനെ അവർ ഒരു ചുരിദാർ ഇട്ടാണ് വന്നത് ശേഷം അവർ ആത്മകഥ പറഞ്ഞു തുടങ്ങി

ബികോം വരെ പഠിച്ചിട്ടുണ്ട് നല്ല തറവാട്ടിലെ ഓമന പുത്രി ആയിരുന്നു ജോലിക്ക് വേണ്ടിയുള്ള അന്വേഷണത്തിനിടയിലാണ് ആൻറണിയെ പരിചയപ്പെട്ടത് ആ പരിചയം സൗഹൃദത്തിലേക്കും മെല്ലെ മെല്ലെ പ്രണയത്തിലേക്കും വഴിമാറി

ഇരു വീട്ടുകാരെയും വെറുപ്പിച്ചു അവർ രജിസ്ട്രേഡ് മാരേജ് ചെയ്തു അതിനുശേഷം നാട്ടിൽ നിൽക്കാൻ വയ്യാത്ത അവസ്ഥയായി

ആൻറണിയുടെ ഒരു സുഹൃത്ത് കുറച്ച് അകലെയായി മറ്റൊരു പട്ടണത്തിൽ താമസിക്കുന്നുണ്ട് അവിടേക്ക് പോകാം എന്ന് ഉറപ്പിച്ചു യാത്രയായി

അവൻറെ കുടുംബത്തോടൊപ്പം രണ്ടുമൂന്നു ദിവസം കഴിഞ്ഞു അതിനുശേഷം ഒരു ചെറിയ ഫ്ലാറ്റിലേക്ക് താമസം മാറി

ഒരു പ്രൈവറ്റ് കമ്പനിയിൽ വർക്ക് ചെയ്യുകയായിരുന്നു ആന്റണി മാനേജറോട് കാര്യം പറഞ്ഞപ്പോൾ ഇപ്പോഴുള്ള പട്ടണത്തിലേക്ക് ഉടനെത്തന്നെ ട്രാൻസ്ഫർ ചെയ്തു

അങ്ങനെ സന്തോഷകരമായ ജീവിതം 7 വർഷത്തോളം തുടർന്നു അതിനിടയ്ക്ക് ആൻറണി അസുഖബാധിതനായി തുടർ ചികിത്സകൾ പലതും നൽകി ഫലം ഇല്ലാതെ വന്നപ്പോൾ വീട്ടിൽ കിടപ്പായി

ആൻറണി ജോലി ചെയ്തുകൊണ്ടിരുന്ന കമ്പനിയിൽ അവൾക്ക് ഒരു ജോലി കിട്ടി അല്ലൽ ഇല്ലാതെ കഴിഞ്ഞു

ആ ഇടയ്ക്കാണ് കമ്പനിയിലെ മാനേജർ മാറിയത് അയാൾ വന്നത് മുതൽ അവളെ നോട്ടമിട്ട് തുടങ്ങിയിരുന്നു ജോലി സമയം കഴിഞ്ഞാലും എന്തെങ്കിലും പറഞ്ഞു അവളെ തടഞ്ഞു നിർത്തും

അയാൾ തൻറെ ശരീരമാണ് ആഗ്രഹിക്കുന്നത് എന്ന് അവൾക്ക് പെട്ടെന്ന് തന്നെ പിടികിട്ടി സഹിക്കാൻ പറ്റാത്ത ഘട്ടം എത്തിയപ്പോൾ ആ ജോലി വേണ്ടെന്നുവച്ചു

ആ ഇടയ്ക്കാണ് ആൻറണി മരണപ്പെട്ടത് കുട്ടികളെ വളർത്താനും പഠിപ്പിക്കാനും വേണ്ടി അവൾ വീണ്ടും ജീവിച്ചു തുടങ്ങി

ഒരു വലിയ ടെക്സ്റ്റൈൽസ് ഷോപ്പിൽ ഒരു ജോലി കിട്ടി നാലഞ്ച് മാസം അങ്ങനെ കടന്നുപോയി വ്യാപാരം കുറവായതുകൊണ്ട്

പകുതിയിലേറെ ജോലിക്കാരെ പിരിച്ചുവിട്ടു അതിൽ അവളും ഉൾപ്പെട്ടിരുന്നു വാടക കൊടുക്കാൻ നിവൃത്തിയില്ലാതെയപ്പോൾ ഇപ്പോഴുള്ള ചെറിയ വീട്ടിലേക്ക് താമസം മാറി

ഒരു ജോലിയും കിട്ടാതായപ്പോഴാണ് ലോട്ടറി വിൽപ്പനക്കാരിയായത്

ഒരു ലോട്ടറി വിറ്റാൽ ഏകദേശം ഏഴു രൂപ കിട്ടും അതാണ് ഇപ്പോഴത്തെ വരുമാനം എന്നാൽ അതിലും പ്രശ്നങ്ങളുണ്ട് നല്ല മനുഷ്യർക്കിടയിൽ

ചിലർ ശരീരത്തിന് വില പറയും സ്നേഹിക്കുന്ന മനുഷ്യർക്കിടയിൽ ചില പുഴുക്കുത്തുകൾ മനുഷ്യമനസ് അറിയാൻ കഴിയാത്ത കീടങ്ങൾ എന്നാലും സഹായിക്കാൻ മനസ്സുള്ളവരാണ് മിക്കവരും

ഞങ്ങൾ ആ സങ്കട കഥ കേട്ട് അവിടെ നിന്നും മടങ്ങി റസിയ എന്ന പെൺകുട്ടിയുടെ ജീവിച്ചിരിക്കാനുള്ള പോരാട്ടം അതൊരു കഥയായി

പുറംലോകം അറിഞ്ഞു വൈകാതെ അവളെ സഹായിക്കാൻ ഒരുപാട് വ്യക്തികളും സംഘടനകളും രംഗത്ത് വന്നു

അതിനിടയ്ക്കാണ് റസിയയുടെ കുടുംബങ്ങൾ അവളെ കാണാൻ എത്തിയത് നല്ല നിലയിൽ കഴിഞ്ഞിരുന്ന അവർക്ക് മകളുടെ ദുർവിധി കണ്ടുനിൽക്കാനായില്ല

അവർ അവളെയും കുട്ടികളെയും തറവാട്ടിലേക്ക് കൊണ്ടുപോയി വളരെ സന്തോഷത്തോടുകൂടിയാണ് അവളെല്ലാം എന്നെ വിളിച്ചു അറിയിച്ചത് ദൈവത്തെപ്പോലെ എന്നെ വന്ന് സഹായിച്ചതിന് തീർത്താൽ തീരാത്ത നന്ദിയും കടപ്പാടും

അവൾ പറഞ്ഞു ഇനിയും വിളിക്കാം എന്ന് പറഞ്ഞു

ഞാൻ ഓർക്കുകയാണ് നമുക്ക് ചുറ്റും ഇതുപോലുള്ള എത്ര മനുഷ്യർ നമ്മളെപ്പോലുള്ളവർ കുറച്ചു സമയം അവർക്ക് വേണ്ടി മാറ്റിവയ്ക്കുകയായിരുന്നെങ്കിൽ

കഷ്ടപ്പാട് അനുഭവിക്കുന്ന അവർക്ക് ഇന്നത്തെ ജീവിത സാഹചര്യത്തിൽ നിന്നും മുക്തി നേടി നല്ലൊരു ജീവിതം അവർക്ക് കിട്ടും

സ്വന്തം ഓട്ടങ്ങൾക്കിടയിൽ വല്ലപ്പോഴും നമ്മുടെ മുന്നിൽ വന്നു നിൽക്കുന്ന സഹജീവികളെ പരിഗണിക്കാൻ കഴിയുന്ന ഒരു മനസ്സ് ഉണ്ടാവട്ടെ നമുക്ക്

സന്മനസ്സുകാട്ടുന്ന എല്ലാവർക്കും നല്ലതേ വരൂ

10/08/2025

വളവും വെള്ളവും ഇല്ലാതെ മുരടിച്ച ചെടികൾ പോലെയാണ് ചില മനുഷ്യർ ഇപ്പോൾ ജീവിക്കുന്നത്

വർണ്ണഭംഗിയോടെ പൂത്തു നിൽക്കുന്ന പുഷ്പം പോലെയാണ് കാഴ്ചക്കാർക്ക് ആനന്ദം നൽകും

പക്ഷേ

ആഴത്തിലുള്ള വേദനകൾ ഉള്ളിൽ ഒതുക്കി പുറമേ ചിരിച്ചു കാണിക്കുന്നു

ഇതുപോലുള്ളവരെ കാണുമ്പോഴാണ് സത്യത്തിൽ ജീവിതം എത്ര ദുസഹം ആണെന്ന് തിരിച്ചറിയുന്നത്

കത്തി തീർന്ന കമ്പിത്തിരി പോലെ ഇരുളടഞ്ഞ ജീവിതങ്ങൾ

കീറി മുഷിഞ്ഞ നോട്ട് ആണെങ്കിലും അത് കീശയിൽ ഉള്ളത് ഒരു ധൈര്യം തന്നെയാണ്

ദാരിദ്ര്യം പലരെയും ചുംബിച്ചു തുടങ്ങിയിരിക്കുന്നു

ആരും കാണാതിരിക്കാൻ കവിൾ തുടച്ച് മുന്നോട്ടുപോവുകയാണ് ഓരോ ജീവനുകളും

വേദനിക്കുന്ന കഥകൾ കുന്നോളം ഉണ്ടെങ്കിലും ശുഭാപ്തി വിശ്വാസം കൈവെടിയാതെ

പുതിയ പ്രഭാതത്തിന്റെ പ്രതീക്ഷയുള്ള ആത്മവിശ്വാസത്തിലാണ് പലരും

ഒരു ശരാശരി മലയാളി അവന്റെ ആത്മധൈര്യം കൊണ്ട് മാത്രമാണ് പലതും വെട്ടിപ്പിടിച്ചത്

മലയാളി ഇല്ലാത്ത രാജ്യം ഇല്ലെന്ന് ഫലിതമായി പറയുമെങ്കിലും സത്യം അതാണ്

ലോകത്തിൻറെ എല്ലാ കോണുകളിലും ഒരു മലയാളിയുടെ സാന്നിധ്യമുണ്ട്

മലയാളികൾ വെട്ടിപ്പിടിച്ചത് ആകട്ടെ മനക്കരുത്ത് ഒന്ന് കൊണ്ട് മാത്രം

ആത്മധൈര്യത്തോടുള്ള പ്രവർത്തനം മരണംവരെയും വിജയിക്കുമെന്ന് സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിക്കുന്ന മലയാളി

അവൻ ഒരിക്കലും തോൽക്കില്ല ഇരുട്ടു പിടിച്ച കാർമേഘങ്ങൾ പെയ്തൊഴിയും

വിശാലമായ മാനം വീണ്ടും വെളുത്തു വരും

ആത്മവിശ്വാസം ഉള്ള പ്രതീക്ഷ അതാണ് ജീവിതത്തിൻറെ ഉൾക്കരുത്ത് ജീവനുകൾ

ഒരു തോൽവിയെയും ഭയക്കില്ല

ജയിക്കാനുള്ള അഗ്നിപർവ്വതം നിങ്ങളുടെ മനസ്സിൽ പുകയുന്നുണ്ടെങ്കിൽ

തീർച്ചയായും നിങ്ങൾ വിജയിച്ചിരിക്കും
തിളച്ചു മറിയുന്ന ലാവ ഒഴുകുന്നത് പോലെ

മനസ്സിൽ മുളച്ച ഭയമെന്ന് പാഴ്ച്ചെടിയെ ഒരു ദാക്ഷിണ്യയും ഇല്ലാതെ

വേരോടെ
പിഴുതെറിയുക ഇനിയുള്ള പ്രഭാതം

വിജയിക്കാനുള്ളതാണ്

02/07/2025

ഒരു ഇടത്തരം കുടുംബത്തിൽ ആയിരുന്നു നവാസ് ജനിച്ചത് മൂത്തവൾ ആയിഷ രണ്ടാമൻ ആയിരുന്നു നവാസ്

ഇളയ രണ്ടു പെൺകുട്ടികൾ അവർ ഇരട്ടകൾ ആയിരുന്നു ഫാത്തിമയും ഫാദിലയും

ഉപ്പാക്ക് അടയ്ക്കാ കച്ചവടം ആയിരുന്നു ആ ചെറിയ കുടുംബം സന്തോഷത്തോടുകൂടി ജീവിച്ചുവരുകയായിരുന്നു

കച്ചവടത്തിൽ മിച്ചം പിടിച്ച പൈസ കൊണ്ട് 10 സെൻറ് ഓളം വരുന്ന പറമ്പ് വാങ്ങി അതിലൊരു ഓലപ്പുരയും വെച്ചു

സ്വന്തം വീട് എന്ന സൗഭാഗ്യം അവർ ആസ്വദിച്ചു വരികയായിരുന്നു ആ സന്തോഷവും സൗഭാഗ്യവും അധിക നാൾ നീണ്ടു നിന്നില്ല

നവാസിന്റെ ഉപ്പാക്ക് അടയ്ക്ക തോട്ടത്തിൽ നിന്നും പാമ്പുകടിയേറ്റു മരണപ്പെട്ടു

തൻറെ പതിനാറാമത്തെ വയസ്സിൽ അവൻ പഠിത്തം നിർത്തി ഉപ്പ ചെയ്തുകൊണ്ടിരുന്ന തൊഴിൽ അവൻ ഏറ്റെടുത്തു

അങ്ങനെ മൂന്നാലു വർഷം പോയി അതിനിടയ്ക്ക് മൂത്തവളുടെ കല്യാണം കഴിഞ്ഞു

പലരിൽ നിന്നും കടം വാങ്ങിയും കച്ചവടത്തിന് വെച്ചിരുന്ന തുകയും വെച്ചാണ് കല്യാണം നടത്തിയത്

പിന്നീട് അങ്ങോട്ട് കച്ചവടം ചെയ്യാൻ പറ്റാതായി കടക്കാരാവട്ടെ എന്നും ബഹളവും

ആയി ഇടയ്ക്കാണ് അകന്ന ബന്ധത്തിലുള്ള സുലൈമാൻ ഗൾഫിൽ നിന്നും നാട്ടിലേക്ക് വന്നിരുന്നത്

ഒരു ദിവസം നവാസിന്റെ വീട്ടിൽ വന്നപ്പോൾ അവൻറെ വിഷമസ്ഥിതികൾ കണ്ട് ഗൾഫിൽ ഒരു ജോലി ശരിയാക്കി തരാം എന്ന് പറഞ്ഞു

പറഞ്ഞപോലെ തന്നെ രണ്ടു മാസങ്ങൾക്ക് ശേഷം വിസ അയച്ചുകൊടുത്തു

അങ്ങനെയാണ് നവാസ് ആദ്യമായി ആ മണലാരണ്യത്തിലെത്തുന്നത് ഒരു കമ്പനിയിലെ കയറ്റിറക്ക് ജോലികളാണ് ആദ്യമായി കിട്ടിയത്

അവൻ അത് സന്തോഷത്തോടുകൂടി ചെയ്തു അങ്ങനെ പണം സ്വരുക്കൂട്ടി

ഓലമേഞ്ഞ വീട് ഒരു ഓട്ടുപുരയായി മാറി

ഇനിയും ഉപ്പ ഏൽപ്പിച്ച കടമകൾ ബാക്കിയാണ് രണ്ടു കുഞ്ഞു പെങ്ങൾ അവരുടെ കല്യാണം നടത്തണം

അതിനായി ആ പൊരി വെയിലത്ത് അവൻ അധ്വാനിച്ചു കൊണ്ടേയിരുന്നു അവന്റെ നിശ്ചയദാർഢ്യം അതൊന്നു കൊണ്ട് മാത്രം

അവൻ വിചാരിച്ച പോലെ രണ്ടു പെങ്ങന്മാരുടെയും കല്യാണം കഴിച്ച് അയച്ചു

ഇവരുടെ കല്യാണത്തിന് ഒന്നും നവാസ് വന്നിരുന്നില്ല മനസ്സിനൊരു സമാധാനം വന്നപ്പോഴാണ്

മൂന്നു മാസത്തെ ലീവിൽ നാട്ടിലേക്ക് വന്നത് തന്നാൽ ആവുന്ന വിധം ഉമ്മാക്കും പെങ്ങന്മാർക്കും അളിയന്മാർക്കും വേണ്ട എല്ലാ സാധനങ്ങളും സ്വരിക്കൂട്ടി

അങ്ങനെ നാട്ടിലെത്തി ദിവസങ്ങൾ കഴിഞ്ഞതും നവാസിനു വേണ്ടി ഉമ്മ പെണ്ണ് നോക്കൽ തുടങ്ങി

പത്തിരുപത്തൊമ്പത് വയസ്സായില്ലേ ഇനിയങ്ങോട്ടാണ്

എന്നായിരുന്നു ഉമ്മയുടെ ചോദ്യം

വൈകാതെ തന്നെ ഉമ്മാ അവനു വേണ്ടി ഒരു പെൺകുട്ടിയെ കണ്ടെത്തി

സഫാന എന്നായിരുന്നു ആ കുട്ടിയുടെ പേര് ഇരുകൂട്ടർക്കും ഇഷ്ടപ്പെട്ടു പോകുന്നതിനു മുൻപായി തന്നെ കല്യാണം നടത്തണമെന്ന് ഉമ്മാക്ക് നിർബന്ധം

ഒരു ചുരുങ്ങിയ നിലയിൽ ആ കല്യാണവും കഴിഞ്ഞു ഇനി രണ്ടു മാസം ലീവ് ബാക്കിയുണ്ട് ആ രണ്ടുമാസം

അവർക്ക് പരസ്പരം സ്നേഹിക്കാനും മനസ്സിലാക്കാനും പോരായിരുന്നു

രണ്ടുമാസം രണ്ടുദിവസം പോലെ കടന്നുപോയി നാട്ടിൽ നിന്നും വീണ്ടും ജോലി സ്ഥലത്തേക്ക്

ഇക്കുറി വന്നപ്പോൾ ജോലി കയറ്റം കിട്ടി അങ്ങനെ സ്റ്റോർ കീപ്പർ ആയി ശമ്പളത്തിലും ചെറിയൊരു വർദ്ധനവ് വന്നു

ഇന്നത്തെപ്പോലെ ആയിരുന്നില്ല അന്ന് ചുരുങ്ങിയത് മൂന്നുവർഷം കൂടുമ്പോഴേ ഒരു ലീവ് കിട്ടു

ലീവ് കിട്ടിയതും വളരെ സന്തോഷമായി തനിക്ക് ജനിച്ചിരുന്ന മോളെ കാണാനുള്ള അവസരം

ഫോട്ടോയിൽ മാത്രമേ കണ്ടിട്ടുള്ളൂ അങ്ങനെ നാട്ടിലെത്തി ഞാൻ വരുമെന്ന് അറിഞ്ഞു പെങ്ങമ്മാരും കുട്ടികളും മറ്റുള്ളവരും

നേരത്തെ എത്തിയിരുന്നു എല്ലാവരെയും കണ്ടു സ്വന്തം കുഞ്ഞിനെയും പരിചയമില്ലാത്ത കൊണ്ടാവണം

എൻറെ അടുത്ത് വന്നതും അവൾ കരയാൻ തുടങ്ങി സന്തോഷകരമായ ദിവസങ്ങൾ

കുഞ്ഞിനെയും അവളെയും പിരിഞ്ഞു തിരിച്ചു പോവുന്നില്ലെന്ന് ഒരു തീരുമാനം മനസ്സിന് തോന്നി

ഉമ്മാക്കും വയ്യാതായിരിക്കുന്നു പലപ്പോഴും തലചുറ്റി വീഴുക പതിവായിരുന്നു

ഉമ്മ ഒരിക്കൽ പോലും ആശുപത്രിയിൽ പോയിട്ടില്ല അധികം വയ്യാതായാൽ അടുത്തുള്ള ഒരു വൈദ്യരെ കാണും അയാൾ കൊടുക്കുന്ന കഷായം കുടിച്ച്

സുഖപ്പെടും എന്ന പ്രതീക്ഷയിൽ അങ്ങനെ ഇരിക്കും

കുറച്ച് ദിവസങ്ങൾക്ക് ശേഷം തൻറെ മോൾ തന്റെ ഒപ്പം കൂട്ടുകൂടാൻ തുടങ്ങി കളിയും ചിരിയുമായി

ഒരു ദിവസം രാത്രിയിൽ കുഞ്ഞു നിർത്താതെയുള്ള കരച്ചിൽ എന്താണ് എന്നൊന്നും മനസ്സിലായില്ല

കരഞ്ഞു കരഞ്ഞു അവൾ തളർന്നുറങ്ങി രാവിലെ എഴുന്നേറ്റപ്പോൾ തീ പോലെ പൊള്ളുന്ന പനി

ഞാനും സഫാനയും കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ക്ലിനിക്കിൽ ചെന്നു ഡോക്ടർ കുഞ്ഞിനെ പരിശോധിച്ചു

പേടിക്കേണ്ട വിധമുള്ള രോഗം ഒന്നും ഇല്ലെന്നു പറഞ്ഞ് ഞങ്ങളെ ആശ്വസിപ്പിച്ചു

രണ്ടു മരുന്നു തന്നിരുന്നു അതു കൊടുക്കേണ്ട വിധവും പറഞ്ഞു തന്നു

അങ്ങനെ വീട്ടിലേക്ക് വന്നു സാധാരണ എപ്പോഴും ഉമ്മറത്ത് ഇരിക്കുന്ന ഉമ്മാനെ കാണാനില്ല വാതിൽ തുറന്നു കിടക്കുന്നു

കുഞ്ഞു ഉറക്കത്തിലായിരുന്നു അതുകൊണ്ട് തന്നെ കട്ടിലിൽ കിടത്തിയിട്ട് ഞാനും സഫാനയും ഉമ്മാനെ തിരഞ്ഞു

വീട്ടിനകത്ത് ഒന്നും കണ്ടില്ല പുറത്തും കാണാനില്ല അപ്പോഴാണ് സഫാന

പിന്നിൽ നിന്നും നിലവിളിക്കുന്നത് കേട്ടത് ഓടിച്ചെന്ന് നോക്കുമ്പോൾ കുളിമുറിക്ക് പുറത്ത് ഉമ്മ വീണു കിടക്കുന്നു

ഞാൻ വാരിയെടുത്ത് കട്ടിലിൽ കിടത്തി ശരീരമാകെ തണുപ്പ് കയറിയിരുന്നു ഉടനെ തന്നെ ഒരു ഓട്ടോ വിളിച്ചു വന്നു ഉമ്മാനെയും കേറ്റി

ആശുപത്രിയിൽ എത്തി ഉമ്മാനെ അകത്തെ മുറിയിൽ പരിശോധനയ്ക്കായി കൊണ്ടുപോയി

കുറച്ചു സമയം കഴിഞ്ഞു ഡോക്ടർ വന്നു ഉമ്മ മരണപ്പെട്ട വിവരം അറിയിച്ചു

സങ്കടം സഹിക്കാൻ കഴിഞ്ഞില്ല ഒരുപാട് കരഞ്ഞു അങ്ങനെ വീട്ടിലേക്ക് കൊണ്ടുവന്നു

ഉമ്മാനെ കബറടക്കി തിരിച്ചു വരുമ്പോൾ ഞാനൊരു തീരുമാനമെടുത്തു ഇനിയൊരു മടങ്ങി പോകില്ല എന്ന്

നാട്ടിൽ പല ജോലികളും ചെയ്തു നോക്കി ഒന്നും ശരിയായില്ല അങ്ങനെ ഒരു ഓട്ടോ ഡ്രൈവർ ആയി

വലിയ സമ്പാദ്യങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ വീടിൻറെ മേൽക്കൂര പൊട്ടിപ്പൊളിഞ്ഞിട്ടും ശരിയാക്കാൻ ആകാതെ ഇരുന്നു

ആയിടക്കാണ് ബാങ്കിൽ നിന്നും ലോൺ ശരിയാക്കി തരാമെന്ന് ഒരു സുഹൃത്ത് പറഞ്ഞു

ഉപ്പാൻറെ പേരുള്ള ഭൂമി പെങ്ങമ്മാരുടെ സഹായത്തോടുകൂടി എൻറെ പേരിലേക്ക് മാറ്റി എഴുതി അതെനിക്ക് തരാൻ അവർക്ക് സന്തോഷമായിരുന്നു

കാരണം ആ കുടുംബത്തിനുവേണ്ടി കഷ്ടപ്പെട്ട് എന്നെ അവർക്കറിയാമായിരുന്നു

ബാങ്കിൽ നിന്നും ലോണെടുത്ത് പുതിയൊരു വീട് വച്ചു ഓട്ടോ ഓടിച്ചു കിട്ടുന്ന പൈസയിൽ നിന്ന് ലോൺ അടയ്ക്കാൻ പറ്റാത്ത സ്ഥിതിയായി

കുറച്ച് മാസങ്ങൾക്ക് ശേഷം ആ വീട് വിൽക്കേണ്ടിവന്നു ഞാനും ഭാര്യയും മൂന്നു മക്കളും ഒരു വാടക വീട്ടിലേക്ക് താമസം മാറി

കുട്ടികളുടെ പഠിത്തവും വീട്ടു വാടകയും ജീവിത ചിലവും ഓട്ടോ ഓടിച്ചു തരണം ചെയ്യാൻ പറ്റില്ലെന്ന് എനിക്ക് മനസ്സിലായി

അതുമാത്രമല്ല ഞാൻ വീട് വച്ച വഴിയിലൂടെ സവാരി പോകുമ്പോൾ ആ വീട്ടിലേക്കു നോക്കുമ്പോൾ ഒരുപാട് സങ്കടം തോന്നി

ഞങ്ങൾ ജനിച്ചു വളർന്ന സ്ഥലം എൻറെ ഉപ്പയുടെയും ഉമ്മയുടെയും ഓർമ്മകൾ എന്നെ ഒരുപാട് നൊമ്പരപ്പെടുത്തി

പണം കായ്ക്കുന്ന മരം അതുള്ളത് മണലാരണ്യത്തിൽ ആണെന്ന് എനിക്കറിയാമായിരുന്നു

അങ്ങനെ ഞാൻ വീണ്ടും സ്വപ്നങ്ങളും പ്രതീക്ഷയുമായി ഭാര്യയുടെയും മക്കളുടെയും കണ്ണീരോടുകൂടിയുള്ള യാത്രയയപ്പിൽ

,,,,,,,,,,,,,, മരുഭൂമിയിലേക്ക്,,,,,,,,,,,,,
,

പിന്നീട് ഒരിക്കലും നവാസ് തിരിച്ചു വന്നില്ല ഒരു അപകടത്തിൽപ്പെട്ട് മരണമടയുകയായിരുന്നു മരുഭൂമിയിലെ കബറുകൾക്കിടയിൽ തൻറെ പൂർത്തിയാവാത്ത സ്വപ്നങ്ങളുമായി അവൻ

ഉറക്കത്തിലാണ്

Address

Palghat

Telephone

+919895190869

Website

Alerts

Be the first to know and let us send you an email when ibeQ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category