10/11/2022
കോഴിക്കോട് നാദാപുരം സ്വദേശിനി ഹഫീഫ നർഗീസ് പതിനെട്ടാമത്തെ വയസ്സിൽ ആണ് ആദ്യത്തെ ബിസിനസ്സ് സ്റ്റാർട്ട് ചെയ്യുന്നത്.ഡിഗ്രി പഠന സമയത്ത് Quais _ Art _ 95 എന്ന പേരിൽ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി അതിലൂടെ ബെർത്ത് ഡേ ഹാംപെർസ് , ആനിവേഴ്സറി ഗിഫ്റ്റ് , എൻഗേജ്‌മെന്റ് ഹാംപെർസ് , ബേബി ഹാംപെർസ് ,അങ്ങനെ വിവിധ തരം ഗിഫ്റ്റുകൾ നിർമിച്ചു സെൽ ചെയ്തു.അത് പയ്യെ വളർന്നു നല്ലൊരു വരുമാന മാർഗം ആയി. പിന്നീട് 2020 ൽ Le _ Arous _ Decors എന്ന പേരിൽ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി തുടങ്ങി.അതിലൂടെ ബെർത്ഡേയ് , വെഡ്‌ഡിങ് ,എൻഗേജ്‌മെന്റ് ,ആനിവേഴ്സറി പോലുള്ള ഫങ്ഷനുകൾ ഏറ്റെടുത്തു നടത്തുന്നു.ഇത് കൂടാതെ ബ്രൈഡൽ മേക് ഓവർ സർവീസ് ,റെന്റൽ ജൂവലറി ,ബ്രൈഡൽ ഔട്ട് ഫിറ്റ് എന്നിവക്കായി നാദാപുരത്ത് Martial _ Hub എന്ന പേരിൽ ഒരു സ്ഥാപനവും നടത്തുന്നു.
ഹഫീഫ നർഗീസിന്റെ സ്റ്റോറി ഇങ്ങനെ ,
ഹഫീഫക്ക് എട്ടു വയസ്സ് ഉള്ളപ്പോൾ പിതാവിനെ നഷ്ടമായി.പിന്നീട് ഉമ്മയാണ് ഹഫീഫയുടെയും സഹോദരിയുടെയും കാര്യങ്ങൾ ഒക്കെ നോക്കിയിരുന്നത്.ഹഫീഫക്ക് കുട്ടികാലം മുതലേ ക്രാഫ്റ്റ് വർക്കുകളോട് താല്പര്യം ഉണ്ടായിരുന്നു.പ്ലസ് ടു വിനു ശേഷം ബി എസ് സി ഇന്റീരിയർ ഡിസൈനിങ് ഡിഗ്രി കോഴ്‌സിന് ജോയിൻ ചെയ്തു. ഡിഗ്രി പഠന സമയത്ത് ഇൻസ്റ്റാഗ്രാമിൽ Quais _ Art _ 95 എന്ന പേരിൽ ഒരു പേജ് സ്റ്റാർട്ട് ചെയ്തു .വിവിധ തരം ഫ്രയിമുകളും ,ഗിഫ്റ്റുകളുമൊക്കെ നിർമ്മിച്ചു പേജിൽ പോസ്റ്റ് ചെയ്തു.പയ്യെ പയ്യെ ഓർഡേഴ്സ് കിട്ടി തുടങ്ങി.അങ്ങനെ അതിൽ നിന്നും കിട്ടുന്ന വരുമാനത്തിലൂടെ പഠന ചിലവുകളും മറ്റും മാനേജ് ചെയ്യുവാൻ സാധിച്ചു. 2020 ൽ Le _ Arous _ Decors എന്ന പേരിൽ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി തുടങ്ങി.അതിലൂടെ ബെർത്ഡേയ് , വെഡ്‌ഡിങ് ,എൻഗേജ്‌മെന്റ് ,ആനിവേഴ്സറി പോലുള്ള ഫങ്ഷനുകൾ ഏറ്റെടുത്തു നടത്തി.അതിനായി നല്ലൊരു ടീം തന്നെ ഹഫീഫക്ക് ഉണ്ട്.
പിന്നീട് ഇന്റീരിയർ ഡിസൈനിങ് പഠനത്തിന് ശേഷം ഒരു സ്ഥാപനത്തിൽ ജോലിക്ക് കയറി.അതിനോടപ്പം തന്റെ ബിസിനസ്സുകളും മുന്നോട്ട് കൊണ്ട് പോയി.രണ്ടു ബിസിനസ്സും ഒരു സ്റ്റേജിൽ എത്തിയപ്പോൾ ഇപ്പോൾ പുതുതായി, നാദാപുരത്ത് Martial _ Hub എന്ന പേരിൽ ബ്രൈഡൽ മേക്ക് ഓവർ സർവീസ് ,റെന്റൽ ജൂവലറി ,ബ്രൈഡൽ ഔട്ട് ഫിറ്റുകൾ ഒക്കെ നൽകുന്ന ഒരു ബിസിനസ്സ് കൂടെ സ്റ്റാർട്ട് ചെയ്തു.ഇന്റീരിയർ ഡിസൈനർ ജോലിയും ബിസിനസ്സുകളും ഒരുമിച്ചു കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ട് വന്നപ്പോൾ ജോലി റിസൈൻ ചെയ്തു.എങ്കിലും പിന്നീട് ഇന്റീരിയർ ഡിസൈനിങ് മേഖലയിൽ കൂടെ സ്വന്തമായി ഒരു ബിസിനസ്സ് സ്റ്റാർട്ട് ചെയ്യാൻ തന്നെ ആണ് തീരുമാനം.ഒരു ബ്രാൻഡ് ഇൻഫ്ലുവൻസർ ആവുക എന്നതാണ് ഹഫീഫയുടെ ആഗ്രഹം