Dhwani Samskarika Samithi

Dhwani Samskarika Samithi Dhwani Samskarika Samithi is an organisation that works to improve the cultural knowledge of the people.

11/11/2016

നരേന്ദ്ര ദാമോദർ മോദിജീ, നന്ദി!!!
ഞാൻ ഒരു വലിയ ബിസിനസ്സ് കാരൻ ആണ്. കോടികൾ ആണ് എന്റെ മാസവരുമാനം. ഞാൻ അതിനു കൃത്യമായ കണക്കൊന്നും കാണിക്കാറില്ല. കണക്കു കാണിക്കുന്നതു ചില ലക്ഷങ്ങൾക്ക് മാത്രം. അതിനു മാത്രം ആണ് ഞാൻ നികുതി അടക്കുന്നത്. ബാക്കി തുക ഞാൻ സൂക്ഷിച്ചു വെക്കും, എന്റെ നിത്യ ചിലവുകൾക്കും ഒക്കെയായി. കുറെ ആവുമ്പോൾ അത് ഞാൻ എനിക്ക് മാത്രം അറിയാവുന്ന ചിലയിടങ്ങളിൽ നിക്ഷേപിക്കും. ഇതിനെ നിങ്ങൾ കള്ളപ്പണം എന്ന് വിളിക്കും. എനിക്ക് പണം നിക്ഷേപിക്കുന്നതിന് ചില ബാങ്കുകൾ വിദേശത്തുണ്ട്. ഇവിടത്തെ ചാനൽ ചർച്ചക്കാരോ, സാമ്പത്തിക വിദഗ്ദ്ധരെന്നും ബുദ്ധിജീവികളെന്നും സ്വയം മേനി നടിക്കുന്നവരോ കേട്ടിട്ടുപോലുമില്ലാത്ത ബാങ്കുകൾ എനിക്ക് പരിചിതമാണ്.
ഇനി ഞാൻ എങ്ങനെ കള്ളപ്പണം ഉണ്ടാക്കും? മോഡി എനിക്ക് പണി തന്നു എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? അങ്ങനെ വിചാരിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി. ഞാൻ കാത്തിരിക്കും. അവിശ്വസനീയമായ ക്ഷമയോടെ കാത്തിരിക്കും. എന്നിട്ടോ? ഞാൻ ഇനി മുതൽ 2000 രൂപയിൽ പണം സ്വരൂപിക്കാൻ തുടങ്ങും. 2000 രൂപയ്ക്കു പുറമെ 1000രൂപയുടെ നോട്ട് കൂടി ഇറക്കണം എന്ന് ഞാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ 1000 രൂപയുടെ പുത്തൻ നോട്ടും ഇറക്കും. എന്റെ സാധ്യതകൾ വർധിക്കുകയാണ്. വലിയ സൗകര്യം ആണ് മോദി എനിക്ക് ചെയ്തു തന്നിരിക്കുന്നത്. മോദിജീ, നന്ദി!!!
എന്നിലെ കള്ളപ്പണക്കാരനെ ഒതുക്കാൻ മോദി എന്താണ് യഥാർത്ഥത്തിൽ ചെയ്യേണ്ടിയിരുന്നത്? എന്റെ കണക്കുകൾ പരിശോധിക്കണം. എന്റെ സ്ഥാപനത്തിലും വീട്ടിലും റെയ്ഡ് നടത്തണം. ഞാൻ പെട്ടികളിൽ താല്കാലികമായി സൂക്ഷിക്കുന്ന കള്ളപ്പണം പിടിച്ചെടുക്കണം. പക്ഷെ മോഡി അത് ചെയ്യില്ല. കാരണം. എന്നോടൊപ്പം ആണ് മോഡി ഇടയ്ക്കു ചായ കുടിക്കുന്നതും ഉച്ചയൂണും അത്താഴവും കഴിക്കുന്നതും. മോദിക്ക് കഴിഞ്ഞ ഇലെക്ഷനിൽ പ്രചാരണം കഴിഞ്ഞു എല്ലാ ദിവസവും ഗുജറാത്തിലേക്കു തിരികെ പറക്കാൻ വിമാനം നൽകിയത് ഞാൻ ആണ്. പിന്നെ എന്റെ പെട്രോളിയം കമ്പനിക്കു കോടികൾ പിഴയടപ്പിക്കും. അത് ചുമ്മാ…. ഉടൻ തന്നെ അതെ കോടികൾ എന്നിലേക്ക് ഒഴുകി എത്താൻ പെട്രോളിയത്തിനു വിലയും വർധിപ്പിച്ചു തരും,മോദി. അപ്പോൾ പിഴ അടച്ചതാരാവും? പമ്പിൽ നിന്നും ഇന്ധനം അടിക്കുന്ന നിങ്ങൾ.
നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം. അധികാരത്തിന്റെ ഇടനാഴികൾ സാധാരണക്കാർക്കുള്ളതല്ല. ആ ഇടനാഴികളിലെ പരവതാനികൾ എനിക്ക് ചവിട്ടി നടക്കാനുള്ളതാണ്.

ഞാൻ 'അ'യും 'അ'യും ആകുന്നു.
ഞാൻ 'ടാ'യും 'ബി'യും ആകുന്നു.
ഞാൻ ശതകോടീശ്വരനാകുന്നു.
എന്നെ നിങ്ങൾക്കറിയില്ല.
എന്റെ വഴികൾ വ്യത്യസ്തമാണ്.
ജയ് ഹിന്ദ്!
ഭാരത് മാതാ കീ ജയ്!

14/02/2016

Address

Muvattupuzha
686661

Telephone

9446926199

Website

Alerts

Be the first to know and let us send you an email when Dhwani Samskarika Samithi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Dhwani Samskarika Samithi:

Share