WVV

WVV ഉപകാരപ്പെടുന്ന വിവരങ്ങളും മറ്റും പരമാവധി നിങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മാത്രം 🙏

ഓങ്ങല്ലൂര്‍

പാലക്കാട് ജില്ലയില്‍, പട്ടാമ്പി നിയോജക മണ്ഡലത്തിലെ പട്ടാമ്പി താലൂക്കില്‍, പട്ടാമ്പി ബ്ളോക്കിലാണ് ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഓങ്ങല്ലൂര്‍ ഒന്ന്, ഓങ്ങല്ലൂര്‍ രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഓങ്ങല്ലൂര്‍ പഞ്ചായത്തിന് 31.68 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 20-11-1961 ലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ് ഓങ്ങല്ലൂര്‍ പഞ്ചായത്ത്‌ നിലവില്‍ വന്നത്. 1963

ലാണ് ആദ്യ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത് . ഈ പഞ്ചായത്തിന്റെ അതിരുകള്‍, കിഴക്കുഭാഗത്ത് പട്ടാമ്പി പഞ്ചായത്തും, വടക്കു ഭാഗത്ത് കൊപ്പം, വല്ലപ്പുഴ പഞ്ചായത്തുകളും, തെക്കുഭാഗത്ത് ഭാരതപ്പുഴയും, പടിഞ്ഞാറുഭാഗത്ത് ഷൊര്‍ണ്ണൂര്‍ മുനിസിപ്പാലിറ്റിയു‍മാണ്. ഭാരതപ്പുഴയുടെ വടക്കേകരയില്‍ സ്ഥിതി ചെയ്യുന്ന ഓങ്ങല്ലൂര്‍ ഗ്രാമത്തിന്റെ ഭൂപ്രകൃതിയുടെ സവിശേഷതകളാവാം ഇങ്ങനെയൊരു സ്ഥലനാമമുണ്ടാവാന്‍ കാരണം. ഓങ്ങള്‍ എന്ന പദത്തിന് മല, മേട്, ഉയര്‍ന്ന സ്ഥലം, ആന, കപ്പല്‍ എന്നെല്ലാം അര്‍ത്ഥമുണ്ട്. ശബ്ദതാരാവലിയിലെ ഗ്രാമം എന്ന് അര്‍ത്ഥം വരുന്ന ഊര് എന്ന സഹായപദം ചേര്‍ന്ന് ഓങ്ങല്ലൂര്‍ എന്ന സ്ഥലനാമമുണ്ടായി. ഇതില്‍ നിന്നുതന്നെ ഈ പഞ്ചായത്തിന്റെ ഭൂപ്രകൃതിയുടെ സവിശേഷത മനസിലാക്കാം. പഞ്ചായത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ മലനിരകള്‍ നിറഞ്ഞതും തെക്കുപടിഞ്ഞാറന്‍ പ്രദേശമായ ഭാരതപുഴയോരം പെതുവേ താഴ്ചയുള്ള സമലതലവുമാണ്. സുമാര്‍ 1500 മീറ്ററിലധികം ഉയരത്തിലാണ് ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നതെന്ന് കേരളലാന്റ് റിസോഴ്സ് മാപ്പുകള്‍ സൂചിപ്പിക്കുന്നു. പാലക്കാട് ജില്ലയില്‍ ഭാരതപുഴയോടു ചേര്‍ന്ന പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ പൊതുവേ സമതലങ്ങളാണ്. പണ്ട് ഏറ്റവും ഉയരം കൂടിയ ജനവാസയോഗ്യമായ ഭൂപ്രദേശമായിരുന്നതിനാലാവാം ഇവിടം ഓങ്ങല്ലൂരെന്നറിയപ്പെട്ടത്. ഭൂമിശാസ്ത്രപരമായി ഉയര്‍ന്ന് സ്ഥിതി ചെയ്യുന്നതിനാല്‍ തന്ത്രപ്രധാനമായ പ്രദേശവുമായിരുന്നു ഇവിടം. ഓങ്ങല്ലൂരിലെ രാമഗരിക്കോട്ട മലബാറിലെ മൈസൂര്‍ ഭരണാധിപന്‍മാരുടെ പ്രധാനകോട്ടകളില്‍ ഒന്നായിരുന്നു.

സാമൂഹ്യസാംസ്കാരികചരിത്രം-
1800-ലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഓങ്ങല്ലൂരിനോട് ചേര്‍ന്ന കൂടനടുഭാഗങ്ങള്‍ സംസ്കാരസമ്പന്നമായിരുന്ന ജനവാസകേന്ദ്രമായിരുന്നുവെന്ന് പറയപ്പെടുന്നു. പില്‍ക്കാലത്ത് നെടുങ്ങനാട്ടുടയവരുടെ കീഴിലായ ഈ പ്രദേശത്തെ അധികാരികളും പടനായകന്‍മാരുമായി പെരുമ്പ്രയൂര്‍ പെരുമ്പറനായന്മാരെ ചുമതലപ്പെടുത്തുകയുണ്ടായി. ഇവരുടെ പ്രധാന കേന്ദ്രങ്ങളായിരുന്നു ഓങ്ങല്ലൂരും പരുതൂര്‍ പള്ളിപ്പുറവും. സമൂതിരിയുടെ പതിനെട്ടര തളികളിലൊന്നായിരുന്നു ഓങ്ങല്ലൂര്‍ തളി. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഇവിടം തകര്‍ക്കപ്പെട്ടതായി പറയപ്പെടുന്നു. ടിപ്പുവിന്റെ സാമ്രാജ്യത്തിലുള്‍പ്പെട്ടിരുന്ന കോയമ്പത്തൂരില്‍ നിന്ന് ഭടന്‍മാരും സഹായികളുമായി വന്നവരത്രേ ഓങ്ങല്ലൂരിലെ ഇന്നത്തെ റാവുത്തര്‍മാര്‍. മലബാര്‍ മുസ്ളീങ്ങളില്‍നിന്നും ഏറെ വ്യത്യസ്തമാണ് ഇന്നും അവരുടെ ഭാഷയും വേഷവും. ഓങ്ങല്‍ എന്ന പദത്തിന്റെ അര്‍ത്ഥം ഉയര്‍ന്നത്, മല എന്നെല്ലാമാണ്. ഭൂപ്രകൃതിപരമായി നിമ്നോന്നതമായി കിടക്കുന്ന നല്ല ഊര് (നാട്) എന്നര്‍ത്ഥത്തില്‍ ഓങ്ങല്ലൂര്‍ എന്ന പേരുണ്ടായതായി അനുമാനിക്കാം. അനുഷ്ഠാനാകലാരൂപങ്ങളായ തിറ, പൂതന്‍, അയ്യപ്പന്‍പാട്ട്, പാവക്കൂത്ത്, വേട്ടയ്ക്കൊരുമകന്‍ എന്നിവയും നാടന്‍ കലാരൂപങ്ങളായ നായാടിപാട്ട്, ആണ്ടി, ഓണപാട്ട്, ചവിട്ടുകളി, കോല്‍ക്കളി, വെള്ളാട്ട് ദഫ്മുട്ട്, ഖസപാട്ട്, കാളകളി എന്നിവയും, വാദ്യരൂപങ്ങളായ ചെണ്ട, വില്ലിന്‍മേല്‍തായമ്പക, തകില്‍, നാദസ്വരം, കൊമ്പ്, കുഴല്‍ എന്നിവയും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും പ്രചാരത്തിലുണ്ട്. പ്രസിദ്ധമായ കടപ്പറമ്പത്തുകാവില്‍ വേല, വൈലീരിക്കാവില്‍ വേല, വാടാനാംകുറുശ്ശി തൈപൂയാഘോഷം, പട്ടാമ്പിനേര്‍ച്ചയുമായി ബന്ധപ്പെട്ട മരുതൂരില്‍ നിന്നുള്ള ആഘോഷം, കരിമ്പുള്ളി നേര്‍ച്ച, അങ്ങാടിക്കാവില്‍ വേല എന്നിവ ഈ പ്രദേശത്തെ പ്രധാന ഉല്‍സവങ്ങളാണ്. പഞ്ചായത്തിന്റെ വടക്കേ അതിര്‍ത്തിയില്‍ നീണ്ടുകിടക്കുന്ന രാമഗിരിക്കോട്ട ടിപ്പുസുല്‍ത്താന്റെ പടയോട്ടത്തിന്റെ ചരിത്രസ്മരണകളുണര്‍ത്തി ഇന്നും നിലകൊള്ളുന്നു. തുലാമുറ്റംകുന്നിനെക്കുറിച്ച് ഐതിഹ്യകഥകള്‍ ധാരാളമുണ്ട്. ചരിത്രപ്രാധാന്യമുള്ള ശില്‍പകലാവൈഭവത്തിന്റെ ഉജ്ജ്വലമാതൃകയായി ഓങ്ങല്ലര്‍ ശ്രീതളിമഹാദേവക്ഷേത്രം വിലയിരുത്തപ്പെടുന്നു. അപൂര്‍വ്വമായ കൊടക്കല്ല് ഓങ്ങല്ലൂര്‍ നമ്പാടത്ത് കാണപ്പെടുന്നു. ഇതേ പ്രദേശത്തുനിന്നും ഏതാനും നന്നങ്ങാടികളും ഉല്‍ഖനനം ചെയ്ത് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇവിടെത്തന്നെയുള്ള പാറകളില്‍ ചരിത്രപ്രാധാന്യമുള്ള ഗുഹകള്‍ കണ്ടെത്തിയിട്ടുണ്ട്. സാമൂതിരിയുടെ പടനായകന്‍മാരായിരുന്ന പെരുമ്പ്രയൂര് പെരുമ്പ്ര നായന്‍മാരുടെ പടയാളികളെ പരിശീലിപ്പിക്കുന്നതിന് പൂവ്വക്കോട് ഒരു പടകെട്ടിലും പണിക്കന്‍മാരുടെ കളരിയും ഇവരുടെ കുലദൈവമായി കള്ളാടി പറ്റയില്‍ അന്തിമഹാളന്‍ കാവും നിലവിലുണ്ട്. സമ്പന്നമായ ഒരു സാംസ്കാരികപൈതൃകം ഓങ്ങല്ലൂര്‍ ഗ്രാമത്തിനുണ്ട്. നിളാനദീതീരത്തു സ്ഥിതിചെയ്യുന്ന ഈ വള്ളുനാടന്‍ ഗ്രാമം പ്രാചീനകലകളുടെ വിളനിലം കൂടിയാണ്. അതിപ്രാചീനമായ ചവിട്ടുകളി ഈ പ്രദേശത്ത് ഇന്നും പ്രചാരത്തിലുണ്ട്. കഥകളിരംഗത്ത് വേഷകലാകാരന്മാരായിരുന്ന കാട്ടാളത്ത് ഗോപാലന്‍നായര്‍, കോട്ടക്കല്‍ കൃഷ്ണന്‍കുട്ടിനായര്‍ (പൊട്ടോഴിതാഴത്തേതില്‍) എന്നിവര്‍ ഈ പഞ്ചായത്തുകാരായിരുന്നു. വാദ്യകലാരംഗത്തും പ്രസിദ്ധരായ സംഘങ്ങള്‍ ഇവിടെ നിലവിലുണ്ട്. സാഹിത്യരംഗത്ത് കെ.ടി.രാവുണ്ണിമേനോനെ പോലെയുള്ള പ്രഗത്ഭമതികള്‍ ഇവിടെ ജീവിച്ചിരുന്നു. ചവിട്ടുകളിയെ പോലെതന്നെ അനുഷ്ഠാനകലകളായ കൂത്ത്, കളംപാട്ട്, അയ്യപ്പന്‍പാട്ട്, സര്‍പ്പംതുള്ളല്‍, ഖിസ്സപ്പാട്ട് എന്നിവയെല്ലാം ഇവിടെ സജീവമായി നിലനിന്നിരുന്നു. മരുതൂര്‍ ഗ്രാമീണ വായനശാല, സെഞ്ച്വറി ആര്‍ട്സ് & സ്പോട്സ് ക്ളബ്ബ് & ലൈബ്രറി, കെ.ടി.രാവുണ്ണിമേനോന്‍ സ്മാരകവായനശാല, വാടാനാംകുറുശ്ശി ഗ്രമീണവായനശാല എന്നിവയാണ് പ്രധാന ഗ്രന്ഥശാലകള്‍. സ്വാതന്ത്ര്യസമര സേനാനികളായ കെ.ടി.രാവുണ്ണിമേനോന്‍, എ.കെ.ശേഖരപിഷാരടി, പി.രാഘവപിഷാരടി, പി.വി.കൃഷ്ണവാരിയര്‍ തുടങ്ങിയവര്‍ ഈ പ്രദേശത്തു ജനിച്ചവരാണ്. 1932-ല്‍ കേളപ്പജി നയിച്ച ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ വാളണ്ടിയര്‍ ആയിരുന്ന കെ.ടി.രാവുണ്ണി മേനോന്‍ കേരളത്തിലെ പ്രസിദ്ധനായ കവി കൂടിയായിരുന്നു.

12/07/2026

സ്വകാര്യ ബസുകളിൽ വിദ്യാർത്ഥി കൺസെഷൻ പ്രായം 27 വയസായി ഉയർത്തി MVD...

#ᴋᴇʀᴀʟᴀ🌴

11/07/2026

തലമുറകളെ താരാട്ടുപാടിയുറക്കിയ, പ്രണയരാവുകള്‍ക്ക് കൂട്ടിരുന്ന വാനമ്പാടിയാണ് വിട വാങ്ങിയിരിക്കുന്നത്...

10/07/2026

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് സെനഗൽ താരം സാദിയോ മാനെ 🤍

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചേക്കും ?
07/07/2026

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചേക്കും ?

05/07/2026

എവിടെ നിന്ന് ലഹരി ഉപയോഗിക്കുന്നു എന്നതിന് കാര്യമില്ലെന്നും യുഎഇയില്‍ പ്രവേശിച്ചതിന് ശേഷം രക്തത്തില്‍ ലഹരിയുടെ അംശം കണ്ടെത്തിയാല്‍ നിയമനടപടി സ്വീകരിക്കും - അല്‍ അസം ലീഗല്‍ കണ്‍സള്‍ട്ടന്‍സിയിലെ സലാ അല്‍റഷ്ദി

02/07/2026

AI കാമറ പ്രവര്‍ത്തനം നിലച്ചു...

27/06/2026

പശ്ചിമേഷ്യന്‍ സംഘര്‍ഷകാലത്ത് എണ്ണക്കമ്പനികള്‍ നേരിട്ട നഷ്ടം നികത്തുന്നതിന്റെ ഭാഗമായി എണ്ണ വില കുറയ്ക്കില്ലെന്നാണ് വിവരം

27/06/2026

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി പുതിയ ഹെൽത്ത് പ്രോട്ടോകോൾ പ്രഖ്യാപിച്ച് ഇന്ത്യൻ സർക്കാർ. യാത്രക്കാർ വിമാനത്തിൽ കയറുന്നതിന് മുൻപായി ഓൺലൈൻ വഴി നിർബന്ധിത ആരോഗ്യ പ്രഖ്യാപന ഫോം പൂരിപ്പിക്കണം.

കോവിഡ് കാലത്ത് നടപ്പിലാക്കി പിന്നീട് നിർത്തലാക്കിയ ‘എയർ സുവിധ’ പോർട്ടൽ, കൂടുതൽ സുരക്ഷാ ഫീച്ചറുകളോടെ ‘എയർ സുവിധ 2.0’ (Air Suvidha 2.0) എന്ന പേരിൽ പരിഷ്കരിച്ചാണ് വീണ്ടും നിർബന്ധമാക്കിയിരിക്കുന്നത്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ എബോള വൈറസ് രോഗബാധ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ലോകാരോഗ്യ സംഘടന (WHO) അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ അടിയന്തര നടപടി.

യാത്രക്കാർ ചെയ്യേണ്ടത് എന്ത്?

ഇന്ത്യയിലേക്ക് തിരിക്കുന്നതിന് 24 മണിക്കൂർ മുൻപ് വരെ എയർ സുവിധ പോർട്ടലിൽ ഫോം പൂരിപ്പിക്കാവുന്നതാണ്.

യാത്രക്കാർ വിമാനത്തിൽ കയറുന്നതിന് മ�

പാസ്പോർട്ട് എടുക്കാന്‍ ചെലവേറും, അപേക്ഷയുടെ ഫീസ് കൂട്ടിപാസ്പോർട്ട് അപേക്ഷയുടെ ഫീസിൽ വൻ വർദ്ധന. 18 വയസ്സിന് മുകളിലുള്ളവർക...
26/06/2026

പാസ്പോർട്ട് എടുക്കാന്‍ ചെലവേറും, അപേക്ഷയുടെ ഫീസ് കൂട്ടി

പാസ്പോർട്ട് അപേക്ഷയുടെ ഫീസിൽ വൻ വർദ്ധന. 18 വയസ്സിന് മുകളിലുള്ളവർക്ക് 2500 രൂപയും 15 മുതൽ 18 വയസ്സുള്ള കുട്ടികൾക്ക് 1750 രൂപയുമായിരിക്കും പുതിയ 36 പേജ് പാസ്പോർട്ടുകൾക്ക് നിരക്ക്. പ്രായപൂർത്തിയായവർക്ക് ആയിരം രൂപയുടെ വർദ്ധനവാണ് ഉണ്ടാവുക. തൽക്കാൽ പാസ്പോർട്ടിനും ഫീസ് വർദ്ധനവുണ്ട്. 60 പേജ് പാസ്പോർട്ടുകൾക്ക് 3500 രൂപയാകും. തത്ക്കാലിന് 5000 രൂപയായും ഉയർത്തി. നിലവിൽ 1500 രൂപയായിരുന്നു 36 പേജ് പാസ്പോർട്ടുകൾക്ക് നിരക്ക്.

Address

Mumbai
679313

Website

Alerts

Be the first to know and let us send you an email when WVV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share