ORC Wayanad

ORC Wayanad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ORC Wayanad, District child protection unit , DIstrict resource centre, jawahar balavikas bhavan, Meenangadi.

13/07/2021

ട്രൈനെർസ് പാനൽ തയാറാക്കുന്നു
വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യുണിറ്റ്, ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായി അധ്യാപകർക്കുള്ള സ്കൂൾ തല പരിശീലന പരിപാടികൾ, കുട്ടികൾക്ക് വേണ്ടിയുള്ള ജീവിത നൈപുണ്യ വികസന ക്യാമ്പുകൾ, രക്ഷ കർത്തൃ ബോധന ക്ലാസുകൾ എന്നീ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്യുവാൻ സമയവും സന്നദ്ധയും ഉള്ള ട്രൈനെർസിന്റെ പാനൽ തയാറാക്കുന്നു.
വിദ്യാഭ്യാസ യോഗ്യത :ഏതെങ്കിലും വിഷയത്തിൽ ഉള്ള ബിരുദം /Msc സൈക്കോളജി /Msw
താല്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോ ഡാറ്റയും മുകളിൽ സൂചിപ്പിച്ച എന്തെങ്കിലും വിഷയങ്ങളിൽ മൂന്ന് മിനുട്ടിൽ ഉള്ള ക്ലാസ്സ്‌ എടുക്കുന്ന വീഡിയോ സഹിതം [email protected] എന്ന മെയിൽ ലേക്ക് 15.7.2021
5pm മുമ്പായി അയക്കുക
Ph :9207387192

Do participate
10/07/2021

Do participate

വനിതാ ശിശു വികസന വകുപ്പ്, വയനാട്  ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ  ഭാഗമായുള്ള ഔർ റെസ്പോണ്സിബിലിറ്റി ടു ചിൽഡ്രൻ  പദ്ധതി ...
07/07/2021

വനിതാ ശിശു വികസന വകുപ്പ്, വയനാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഭാഗമായുള്ള ഔർ റെസ്പോണ്സിബിലിറ്റി ടു ചിൽഡ്രൻ പദ്ധതി പ്രവർത്തനങ്ങൾ ഈ അധ്യയന വർഷം GHSS Achoor, GHSS Panamaram എന്നീ സ്കൂളികളിലേക്കും കൂടി വ്യാപിപ്പിക്കുന്നതുമായി ബന്ധപെട്ടു സ്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത ഓ. ആർ. സി കോർ ടീം അംഗങ്ങളിൽ ഉൾപ്പെട്ട സ്കൂൾ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ, ഹൈ സ്കൂൾ, ഹയർ സെക്കന്ററി വിഭാഗം നോഡൽ അദ്ധ്യാപകർ, സ്കൂൾ കൗൺസിലേഴ്‌സ്, പി. ടി. എ പ്രതിനിധികൾ എന്നിവർക്കായുള്ള "ഇൻഡക്ഷൻ ട്രെയിനിങ്ങും പദ്ധതി വിശദീകരണവും 7/7/21 തിയ്യതിയിൽ നടത്തി.
പരിപാടിയിൽ വയനാട് വിദ്യാഭ്യാസ ഉപഡയറക്‌ടർ ശ്രീമതി ലീല അവറുകൾ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ശ്രീമതി സ്മിത ടി. യു, ഹയർ സെക്കന്ററി കോഓർഡിനേറ്റർ ശ്രീമതി പ്രസന്ന ടീച്ചർ എന്നിവർ പങ്കെടുത്തു. ഗൂഗിൾ പ്ലാറ്റ്ഫോമിൽ നടന്ന ട്രൈനിങ്ങിൽ ഓ ആർ സി പ്രൊജക്റ്റ്‌ അസിസ്റ്റന്റ് റെയ്സൺ ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു. ഓ. ആർ. സി സൈക്കോളജിസ്റ്റ് ഹരിത പോൾ ട്രെയിനിങ് ക്ലാസുകൾ നയിച്ചു.

വനിതാ ശിശു വികസന വകുപ്പ്, വയനാട്  ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ  ഭാഗമായുള്ള ഔർ റെസ്പോണ്സിബിലിറ്റി ടു ചിൽഡ്രൻ (ഓ ആർ സി...
07/07/2021

വനിതാ ശിശു വികസന വകുപ്പ്, വയനാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഭാഗമായുള്ള ഔർ റെസ്പോണ്സിബിലിറ്റി ടു ചിൽഡ്രൻ (ഓ ആർ സി) പദ്ധതിയുടെ ഭാഗമായി കോവിഡ് കാലത്തു വീടുകളുടെ അകത്തളങ്ങളിൽ ഒറ്റപ്പെട്ടുപോയ കുട്ടികളുടെ മാനസിക-ശാരീരിക ആരോഗ്യം ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടു ലോക്ക് ഡൗൺ കാലഘട്ടം ഫലപ്രദമായി ചിലവഴിക്കുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകുന്നതിനും സർക്കാരിന്റെ വിവിധ മാനസിക-ശാരീരിക ആരോഗ്യ ഹെൽപ്‌ലൈനുകളെ കുട്ടികൾ തന്നെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അതോടൊപ്പം കോവിഡ് ബോധവത്കരണം നടത്തുകയും ചെയ്യുന്ന "കുട്ടി ഡെസ്ക് " പ്രോഗ്രാമിന്റെ ഭാഗമായി വിവിധ സ്കൂളുകളിൽ നിന്നും പ്രത്യേകം തെരഞ്ഞെടുത്ത കുട്ടികൾക്കായുള്ള "ഇൻഡക്ഷൻ ട്രെയിനിങ്ങും പദ്ധതിയുടെ ഉത്ഘാടനവും 6/7/21 തിയ്യതിയിൽ നടത്തി.
പരിപാടിയുടെ ഉത്‌ഘാടനം വയനാട് വിദ്യാഭ്യാസ ഉപഡയറക്‌ടർ ശ്രീമതി ലീല അവറുകൾ നിർവഹിച്ചു. ചടങ്ങിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ ശ്രീമതി സ്മിത ടി. യു അധ്യക്ഷത വഹിച്ചു . ഗൂഗിൾ പ്ലാറ്റ്ഫോമിൽ നടന്ന ട്രൈനിങ്ങിൽ ഓ ആർ സി പ്രൊജക്റ്റ്‌ അസിസ്റ്റന്റ് റെയ്സൺ ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു. ഓ. ആർ. സി സൈക്കോളജിസ്റ്റ് ഹരിത പോൾ ട്രെയിനിങ് ക്ലാസുകൾ നയിച്ചു. പരിപാടിയിലേക്ക് തിരെഞ്ഞെടുത്ത 16 കുട്ടികൾ, മാതാപിതാക്കൾ, നോഡൽ അദ്ധ്യാപകർ, സ്കൂൾ കൗൺസിലേഴ്‌സ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

29/06/2021

മലയാളത്തിന്റെ മനസ്സിൽ മറക്കാനാവാത്ത ഗാനങ്ങൾ കൊണ്ട് മഴവില്ലുകൾ വിരിയിച്ച കെ.എസ്. ചിത്ര K S Chithra വരുന്നു. കൂടെ, കഥകളും കാര്യങ്ങളുമായി ജയരാജ് വാര്യരും Jayaraj Warrier. ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് P Vijayan IPSന്റെ സാന്നിദ്ധ്യത്തിൽ ഇവർ ഇരുവരും സൃഷ്ടിക്കുന്ന പോസ് പോസ്സിന്റെ 50-മത്തെ എപ്പിസോഡിന്റെ വർണ്ണ കാഴ്ച സമർപ്പിക്കുന്നത് ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾക്കാണ്. നമ്മുടെ സവിശേഷ ശ്രദ്ധയും സ്നേഹവും വേണ്ട ഈ കുരുന്നു കൂട്ടുകാരെയും ഒപ്പം ചേർത്ത് പിടിക്കാൻ, മറക്കാതെ എത്തുക. വരുന്ന വെള്ളിയാഴ്ച ജൂലൈ 2-ന് വൈകുന്നേരം 7 മണിക്ക്.

⭕⭕⭕
🏅Episode: 50
Topic: ‘'രാഗം, താളം - ജീവിതം ”
2nd July 2021, Friday IST

Join Zoom Meeting↘️
https://us02web.zoom.us/j/88917475443?pwd=TXg3SnZMZGhOdGhDaGRlNGVud2xpUT09
Meeting ID: 889 1747 5443
Passcode: 123123

SUBSCRIBE & Watch LIVE ⭕
http://youtube.com/mbtunited

FOLLOW & Watch LIVE ⭕
http://facebook.com/mbtunited
http://Instagram.com/mbtunited

25/06/2021
24/06/2021

Address

District Child Protection Unit , DIstrict Resource Centre, Jawahar Balavikas Bhavan
Meenangadi

Alerts

Be the first to know and let us send you an email when ORC Wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share