Yogakshemasabha Malappuram District

Yogakshemasabha Malappuram District Official page of Yogakshema Sabha Malappuram Jilla

08/03/2026
യോഗക്ഷേമസഭ  അരീക്കോട് ഉപസഭയുടെ നേതൃത്വത്തിൽ നടന്ന ഗോവ യാത്രയിൽനിന്ന്... 🥳✨😍
25/01/2026

യോഗക്ഷേമസഭ അരീക്കോട് ഉപസഭയുടെ നേതൃത്വത്തിൽ നടന്ന ഗോവ യാത്രയിൽനിന്ന്... 🥳✨😍

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും മുന്നിലാണ് വള്ളുവനാട് ഉപസഭ. നിരാലംബരും അശരണരുമായ സമൂഹത്തിലെ പാവപ്പെട്ടവർക്ക് വസ്ത്രങ...
20/01/2026

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും മുന്നിലാണ് വള്ളുവനാട് ഉപസഭ. നിരാലംബരും അശരണരുമായ സമൂഹത്തിലെ പാവപ്പെട്ടവർക്ക് വസ്ത്രങ്ങൾ എത്തിക്കുക എന്ന യോഗക്ഷേമസഭയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി, വള്ളുവനാട് ഉപസഭ വനിതാ വിഭാഗം ഉപസഭാംഗങ്ങളിൽ നിന്ന് സമാഹരിച്ച വസ്ത്ര ശേഖരം വിതരണത്തിനായി ജില്ലാ നേതൃത്വത്തിനെത്തിക്കാനുള്ള യാത്രയിൽ

സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾക്ക് അഭിനന്ദനങ്ങൾ 🥳
18/01/2026

സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾക്ക് അഭിനന്ദനങ്ങൾ 🥳

15/01/2026

തന്ത്രിയുടെ അറസ്റ്റ്:
യോഗക്ഷേമസഭ പ്രതിഷേധിച്ചു.
തിരൂർ: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മന്ത്രിയെയും സർക്കാരിനെയും രക്ഷിക്കാനും പൊതുശ്രദ്ധ തിരിച്ചുവിടാനും ശബരിമല തന്ത്രി രാജീവര് നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിൽ വെട്ടത്തുനാട് യോഗ ക്ഷേമസഭ പ്രതിഷേധിച്ചു. ദേവസ്വം ബോർഡിൻ്റെ ഭരണകാര്യങ്ങളിൽ യാതൊരു അധികാരവുമില്ലാത്ത തന്ത്രി ആചാരങ്ങളുടെ ഉത്തരവാദിത്വം മാത്രമുളള തന്ത്രി അയ്യപ്പൻ്റെ പിതൃതുല്യനായ വൈദിക ശ്രേഷഠനാണ്.
മൂന്നാം പ്രതിയെ പുറത്തു നിർത്തി പതിമൂന്നാം പ്രതിയെ അറസ്റ്റു ചെയ്ത ഈ നടപടി രാഷ്ട്രീയ പ്രേരിതവും പരിഹാസ്യവുമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
പാവേരി കൃഷ്ണൻ നമ്പൂതിരി പ്രമേയം അവതരിപ്പിച്ചു.
പുതിയ ഉപസഭ പ്രസിഡണ്ടായി ഹരീഷ് പെരിഞ്ചീരി തെരഞ്ഞെടുക്കപ്പെട്ടു.
ജന:സെക്രട്ടറി
ഇ .ആർ .ഉണ്ണി അധ്യക്ഷതവഹിച്ചു. ഉണ്ണികൃഷ്ണൻ നമ്പിയില്ലം
ശങ്കരൻ ചെറുവള്ളി, ഡെഡികുമാർ | പാവേരി, ശ്രീജ സുധീർ അരീക്കര , ലളിത ചെറുവള്ളി , സ്മിത കോടീരി, എന്നിവർ പ്രസംഗിച്ചു.

ദേശീയ യുവജനദിനത്തോടനുബന്ധിച്ച് യോഗക്ഷേമസഭ സംസ്ഥാന യുവജനവിഭാഗം സംഘടിപ്പിച്ച യുവസ്പന്ദനം എന്ന രക്തദാന ക്യാമ്പ് 🩸 2026 ജനുവ...
13/01/2026

ദേശീയ യുവജനദിനത്തോടനുബന്ധിച്ച് യോഗക്ഷേമസഭ സംസ്ഥാന യുവജനവിഭാഗം സംഘടിപ്പിച്ച യുവസ്പന്ദനം എന്ന രക്തദാന ക്യാമ്പ് 🩸 2026 ജനുവരി 10, 11, 12 തീയതികളിൽ യോഗക്ഷേമസഭ മലപ്പുറം ജില്ലാ യുവജനവിഭാഗത്തിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിൽ വിജയകരമായി സംഘടിപ്പിച്ചു. ഇരുപത്തി മൂന്നോളം ആളുകൾ പങ്കെടുത്തു.ഇതിൽ 18 വയസായ ശ്രീറാം കെ യും 59 വയസായ മേലേപ്പാട്ട് നാരായണൻ ഭട്ടത്തിരിപ്പാടും രക്തദാനം നടത്തിയത് മലപ്പുറം ജില്ലക്ക് ഏറെ അഭിമാനകരമായി.

ക്യാമ്പിന് പിന്തുണ നൽകിയ എല്ലാ രക്തദാതാക്കൾക്കും 💐
രക്തദാന കമ്മ്യൂണിറ്റിയിലെ എല്ലാ സംഘടനകൾക്കും സുമനസ്സുകൾക്കും ഹൃദയം നിറഞ്ഞ നന്ദി.

പെരിന്തൽമണ്ണ ബ്ലഡ് സെൻറർ, എടപ്പാൾ ഹോസ്പിറ്റൽ,
MVR കാൻസർ സെൻറർ, അൽഷിഫ ഹോസ്പിറ്റൽ,
കോരമ്പയിൽ ഹോസ്പിറ്റൽ
എന്നിവിടങ്ങളിലെ മെഡിക്കൽ ടീമുകൾക്ക് പ്രത്യേക നന്ദി അറിയിക്കുന്നു 🙏

രക്തദാന ക്യാമ്പിൽ യോഗക്ഷേമസഭ സംസ്ഥാന യുവജനവിഭാഗം പ്രസിഡന്റ്
അജയ് ശർമ്മ മുഞ്ഞുർളി,സെക്രട്ടറി അതുൽ കക്കാട്, എക്സിക്യൂട്ടീവ് മെമ്പർ മിഥുൻ മേലേടം മലപ്പുറം ജില്ലാ യുവജന വിഭാഗം പ്രസിഡന്റ് ഡോ നവനീത് നാരായണൻ പൂങ്കുടിൽ എന്നിവർ സംസാരിച്ചു.

ഈ മഹത്തായ സേവനപരിപാടി സംഘടിപ്പിച്ച
യോഗക്ഷേമസഭ സംസ്ഥാന യുവജനവിഭാഗത്തിന്
ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും 🌼

🩸 ഒരു രക്തദാനം — ഒരു ജീവൻ
ഈ സേവനസ്പന്ദനം തുടരും…
മനുഷ്യസ്നേഹത്തിന്റെ ഈ യാത്രയിൽ
ഇനിയും കൈകോർക്കാം ❤️

യുവസ്പന്ദനം
സേവനത്തിലൂടെ യുവത്വം

- യോഗക്ഷേമസഭ മലപ്പുറം ജില്ലാ യുവജനവിഭാഗം💪

അങ്ങാടിപ്പുറം ഉപസഭ തിരുവാതിര ആഘോഷം
04/01/2026

അങ്ങാടിപ്പുറം ഉപസഭ തിരുവാതിര ആഘോഷം

Happy new year ✨
31/12/2025

Happy new year ✨

യോഗക്ഷേമസഭ മലപ്പുറം ജില്ലാ അർദ്ധവാർഷിക യോഗവും സംസ്ഥാന നേതാക്കൾക്കുള്ള സ്വീകരണവും പത്രമാധ്യമങ്ങളിൽ വന്നപ്പോൾ.
23/12/2025

യോഗക്ഷേമസഭ മലപ്പുറം ജില്ലാ അർദ്ധവാർഷിക യോഗവും സംസ്ഥാന നേതാക്കൾക്കുള്ള സ്വീകരണവും പത്രമാധ്യമങ്ങളിൽ വന്നപ്പോൾ.

Address

Santhigramam
Malappuram
676521

Alerts

Be the first to know and let us send you an email when Yogakshemasabha Malappuram District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Yogakshemasabha Malappuram District:

Share