Raaf T aalks

Raaf T aalks Tech... travel... eat....movie...everything included

ഇത് എല്ലാവരിലും എത്തിച്ചേരാൻ ഷെയർ ചെയ്യൂ.... അത്യാവശ്കാർക്ക് ഉപകാരപ്പെടട്ടെ..
17/02/2026

ഇത് എല്ലാവരിലും എത്തിച്ചേരാൻ ഷെയർ ചെയ്യൂ.... അത്യാവശ്കാർക്ക് ഉപകാരപ്പെടട്ടെ..

🎉 Facebook recognized me as a top rising creator this week!
16/02/2026

🎉 Facebook recognized me as a top rising creator this week!

16 കാരിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ പോക്സോ വകുപ്പ് ചേർത്ത് അറസ്റ്റ് ചെയ്തിരിക്കുകയാണ് മുൻ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷ...
13/02/2026

16 കാരിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ പോക്സോ വകുപ്പ് ചേർത്ത് അറസ്റ്റ് ചെയ്തിരിക്കുകയാണ് മുൻ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷൻ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെ🫵

നിരന്തരം ഇദ്ദേഹം ലഹരിക്കെതിരെ പോരാടുന്നത് കാണാമായിരുന്നു ഈ കേസ് ഒരു ട്രാപ്പ് ആവാൻ സാധ്യത ഇല്ലേ...? ലഹരി മാഫിയക്കാർ നിരന്തരം ഇദ്ദേഹത്തിന് വേട്ടയാടാൻ ശ്രമിച്ചിരുന്നു!! ഒരു പുരുഷനെ തളർത്താൻ ഇന്ന് ചെറിയൊരു പോക്സോ കേസ് മതി പലരും അതിനു പിന്നിലുള്ള സത്യാവസ്ഥ അന്വേഷിക്കാറില്ല☺️

സത്യമാണെങ്കിൽ ശിക്ഷിക്കപ്പെടണം പക്ഷേ കേസ് വ്യാജമാണോ എന്ന് ആദ്യം അന്വേഷിക്കണം🙌

മല്ലു ഫാമിലി എന്ന യുട്യൂബ് ചാനലിലൂടെ മലയാളികള്‍ക്ക് സുപരിചിതരായ ദമ്പതികള്‍ സുജിന്‍ കൃഷ്ണയും നിദ സതീശനും വേര്‍പിരിയുന്നു....
13/02/2026

മല്ലു ഫാമിലി എന്ന യുട്യൂബ് ചാനലിലൂടെ മലയാളികള്‍ക്ക് സുപരിചിതരായ ദമ്പതികള്‍ സുജിന്‍ കൃഷ്ണയും നിദ സതീശനും വേര്‍പിരിയുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഏറെ ആലോചിച്ചെടുത്ത തീരുമാനമാണെന്നും തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും പുറത്തിറക്കിയ കുറിപ്പില്‍ ഇരുവരും അഭ്യര്‍ഥിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് രണ്ടുപേരും വിവാഹമോചനക്കാര്യം അറിയിച്ചിരിക്കുന്നത്

നിലവിൽ കേരളത്തിൽ ഒരു നെഗറ്റീവ് കമന്റ് പോലും വരാത്ത വീഡിയോസ് ഇവരുടേതാവും😍🫵 പി.ടി ഉസ്താദ് ഇന്ത്യയിലെ ഗ്രാമങ്ങൾ ഒപ്പിയെടുത്...
12/02/2026

നിലവിൽ കേരളത്തിൽ ഒരു നെഗറ്റീവ് കമന്റ് പോലും വരാത്ത വീഡിയോസ് ഇവരുടേതാവും😍🫵 പി.ടി ഉസ്താദ് ഇന്ത്യയിലെ ഗ്രാമങ്ങൾ ഒപ്പിയെടുത്ത് അത് മലയാളികളെ കാണിക്കുന്നു🙌അതുപോലെ തന്നെ അദ്ദേഹം പഠിക്കാൻ പോലും പണം ഇല്ലാതെ നിൽക്കുന്ന ഉത്തരേന്ത്യയിലെ കുട്ടികൾക്ക് വേണ്ടി അവിടെ ഒരു സ്കൂൾ പണിയാൻ മുന്നിട്ടിറങ്ങി ഇപ്പോൾ അതിന്റെ പണി നടക്കുകയാണ്🙌

ഉബൈദ് മച്ചാൻ അദ്ദേഹത്തിന് കിട്ടുന്ന പണം കൊണ്ട് ഓരോ ചലഞ്ചുകൾ വെച്ച് ആളുകൾക്ക് കൊടുക്കുന്നു പലപ്പോഴും ആ പണം അർഹതപ്പെട്ട ആളുകളിൽ എത്തുന്നതായി നാം കണ്ടു 🫵 ഇതുപോലെ ജനങ്ങൾക്ക് ഉപകാരമാകുന്ന ഇൻഫ്ലുവൻസേഴ്സിനെയാണ് ഈ നാടിന് വേണ്ടത് അല്ലാതെ റീച്ചിനുവേണ്ടി തോന്നിയ കണ്ടെന്റുകൾ ചെയ്യുന്നവരെയല്ല🫵

ഇവരെ ഇഷ്ടമാണെങ്കിൽ അടിക്കാം ഓരോ ലൈക്കും കമന്റും🔥

സിനിമയിൽ "പുഷ്പരാജ് ആരുടേയും കാല് പിടിക്കില്ല" എന്ന് ഡയലോഗ് അടിക്കുമ്പോൾ നമ്മൾ കൈയടിച്ചു. പക്ഷേ, ആ താരത്തെ നേരിൽ കാണാൻ ച...
12/02/2026

സിനിമയിൽ "പുഷ്പരാജ് ആരുടേയും കാല് പിടിക്കില്ല" എന്ന് ഡയലോഗ് അടിക്കുമ്പോൾ നമ്മൾ കൈയടിച്ചു. പക്ഷേ, ആ താരത്തെ നേരിൽ കാണാൻ ചെല്ലുന്നവർ ശരിക്കും അദ്ദേഹത്തിന്റെ കാല് പിടിക്കേണ്ടി വരുമോ? ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുകയുന്ന വിവാദം സത്യമാണെങ്കിൽ കാര്യങ്ങൾ അല്പം ഗൗരവമാണ്.

അല്ലു അർജുനെ കാണാനെത്തിയപ്പോൾ തനിക്ക് ലഭിച്ച നിർദ്ദേശങ്ങൾ എന്ന പേരിൽ ബ്രാൻഡ് മാനേജർ കാവേരി ബറുവ നടത്തിയ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണ്. ഇതിന് പിന്നാലെയാണ് 'അല്ലു അർജുന്റെ 42 നിയമങ്ങൾ' (42 Rules of Allu Arjun) എന്ന പേരിൽ ഒരു ലിസ്റ്റ് ഇന്റർനെറ്റിൽ വൈറലായത്. (ഇത് ഔദ്യോഗികമാണോ എന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇതിലെ പലതും വായിക്കുമ്പോൾ വടക്കൻ കൊറിയൻ ഭരണാധികാരിയെ ഓർമ്മ വന്നാൽ തെറ്റ് പറയാനാകില്ല!).

ഒരു രാജാവിനെ കാണാൻ പ്രജകൾ പാലിക്കേണ്ട ചിട്ടകളെക്കാൾ കടുപ്പമാണ് ഈ നിയമങ്ങൾ. ഒന്ന് വായിച്ചു നോക്കൂ 👇

📜 വൈറലായിരിക്കുന്ന ആ 42 കൽപനകൾ:

👁️ കണ്ണിൽ നോക്കരുത്: സാർ അംഗീകരിക്കുന്നത് വരെ അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കാൻ പാടില്ല. (തല കുനിച്ചു നിൽക്കണോ?)
🚫 തൊടാൻ പാടില്ല: ഒരു കാരണവശാലും ഹസ്തദാനം ചെയ്യാനോ, സ്പർശിക്കാനോ പാടില്ല.
📏 അകലം പാലിക്കുക: എപ്പോഴും കുറഞ്ഞത് മൂന്നടി ദൂരം പാലിച്ചിരിക്കണം.
🗣️ വിളിക്കേണ്ടത് ഇങ്ങനെ: "സർ" അല്ലെങ്കിൽ "ഐക്കൺ സ്റ്റാർ" എന്ന് മാത്രം വിളിക്കുക. (വീട്ടുകാർ വിളിക്കുന്ന 'ബണ്ണി' എന്നോ, പഴയ 'സ്റ്റൈലിഷ് സ്റ്റാർ' എന്നോ വിളിച്ചാൽ പണി കിട്ടും).
🤫 മിണ്ടാട്ടം മുട്ടണം: നിങ്ങളോട് അങ്ങോട്ട് സംസാരിക്കാതെ ഇങ്ങോട്ട് ഒരക്ഷരം മിണ്ടരുത്.
🛑 നേരിട്ട് ബന്ധപ്പെടരുത്: എന്ത് കാര്യത്തിനും മാനേജർ -> ലീഡ് മാനേജർ -> ചീഫ് ഓഫ് സ്റ്റാഫ് എന്ന വമ്പൻ റൂട്ട് വഴി മാത്രമേ സാറിലേക്ക് എത്താവൂ.
👔 വസ്ത്രധാരണം: കടും നിറങ്ങൾ പാടില്ല, സാറിന്റെ ശ്രദ്ധ തെറ്റിക്കുന്ന വസ്ത്രങ്ങൾ പാടില്ല.
📱 ഫോൺ: സൈലന്റ് ആക്കി, സാർ കാണാത്ത വിധം ഒളിപ്പിച്ചു വെക്കുക.
👪 പേഴ്സണൽ കാര്യം: കുടുംബത്തെക്കുറിച്ചോ വ്യക്തിപരമായ കാര്യങ്ങളോ ചോദിക്കരുത്.
🚶‍♂️ എഴുന്നേൽക്കണം: സാർ റൂമിലേക്ക് വരുമ്പോൾ ചാടി എഴുന്നേൽക്കണം.
🪑 ഇരിക്കരുത്: സാർ ഇരിക്കുന്നത് വരെ ആരും ഇരിക്കാൻ പാടില്ല.
⏱️ സമയം പ്രധാനം: പറയുന്ന കാര്യങ്ങൾ 30 സെക്കൻഡിനുള്ളിൽ പറഞ്ഞു തീർക്കണം.
🤐 സ്വകാര്യം വേണ്ട: പരസ്പരം കുശലം പറയണമെങ്കിൽ റൂമിന് പുറത്തു പോകുക.
🎤 മാധ്യമങ്ങൾക്ക് മുന്നിൽ: ഉത്തരങ്ങൾ എല്ലാം 'പൊളിറ്റിക്കലി കറക്റ്റ്' ആയിരിക്കണം.
🍉 ഭക്ഷണം: സാധാ വെള്ളമോ, ഫ്രഷ് തണ്ണിമത്തൻ ജ്യൂസോ മാത്രം.
🍔 ജങ്ക് ഫുഡ്: റൂമിന്റെ പരിസരത്ത് പോലും ബർഗറോ പിസ്സയോ പാടില്ല.
💍 ശബ്ദം: കിലുങ്ങുന്ന വളകളോ ആഭരണങ്ങളോ ധരിക്കരുത്.
🔙 പുറം തിരിയരുത്: റൂമിൽ നിന്ന് പോകുമ്പോൾ സാറിന് നേരെ പുറം തിരിഞ്ഞു നടക്കരുത് (രാജാക്കന്മാരുടെ കൊട്ടാരത്തിലെ പോലെ!).
🤩 ഫാൻ ആകരുത്: ജോലി സമയത്ത് ആരാധകരെ പോലെ സെൽഫി ചോദിക്കാനോ ഓട്ടോഗ്രാഫ് ചോദിക്കാനോ പാടില്ല.
📷 ക്യാമറ: ഷൂട്ട് തുടങ്ങുന്നത് വരെ ലെൻസ് മൂടി വെക്കണം.
🎬 അഭിപ്രായം വേണ്ട: ചോദിക്കാതെ സിനിമയെപ്പറ്റി അഭിപ്രായം പറയരുത്.
🧠 ഓർമ്മശക്തി: സാറിന്റെ കഥാപാത്രങ്ങളുടെ പേരുകൾ മാറിപ്പോകരുത്.
👏 കൈയ്യടി: സാർ ഡാൻസ് കളിച്ചാൽ കൂടെ കളിക്കരുത്, ചെറുതായി കൈയ്യടിക്കാം.
🚫 മറ്റ് താരങ്ങൾ: ബോളിവുഡിലെയോ ടോളിവുഡിലെയോ മറ്റ് നടന്മാരെപ്പറ്റി മിണ്ടരുത്.
⏰ കൃത്യനിഷ്ഠ: 15 മിനിറ്റ് മുൻപേ എത്തണം.
🕶️ സൺഗ്ലാസ്: സാർ കൂളിംഗ് ഗ്ലാസ് വെച്ചിട്ടുണ്ടെങ്കിൽ അതിലൂടെ അദ്ദേഹത്തെ ഉറ്റുനോക്കാൻ ശ്രമിക്കരുത്.
📄 പേപ്പർ മാത്രം: ഡിജിറ്റൽ സ്ക്രീൻ വേണ്ട, എല്ലാം പ്രിന്റ് എടുത്തു കാണിക്കുക.
🧹 വൃത്തി: റൂം എപ്പോഴും നീറ്റ് ആയിരിക്കണം.
🎭 അനുകരണം: സാറിന്റെ മാനറിസങ്ങൾ അനുകരിച്ചു കാണിക്കരുത്.
🧘‍♂️ ഏകാന്തത: ആക്ഷൻ സീനിന് 15 മിനിറ്റ് മുൻപ് സാറിനെ ഒറ്റയ്ക്ക് വിടണം. ഒരക്ഷരം മിണ്ടരുത്.
👣 പിന്നാലെ നടക്കുക: സാറിന്റെ മുന്നിൽ നടക്കരുത്, പിന്നാലെ അകലം പാലിച്ച് നടക്കുക.
🌸 പെർഫ്യൂം: രൂക്ഷഗന്ധമുള്ള പെർഫ്യൂം ഉപയോഗിക്കരുത്.
💡 പരിഹാരം: ഒരു പ്രശ്നം പറഞ്ഞാൽ രണ്ട് പരിഹാരം കൂടി നിർദ്ദേശിക്കണം.
🤐 ഇടപെടരുത്: സാർ എത്ര നേരം മിണ്ടാതിരുന്നാലും ഇടയ്ക്ക് കയറി സംസാരിക്കരുത്.
🤲 കൈകൾ: കൈകൾ പോക്കറ്റിൽ ഇടരുത്, പുറത്തു കാണത്തക്ക രീതിയിൽ വെക്കുക.
📊 കണക്കുകൾ: പാൻ ഇന്ത്യൻ മാർക്കറ്റിനെ കുറിച്ച് പറയുമ്പോൾ കൃത്യമായ സോഴ്സ് വേണം.
🙅‍♂️ മെഗാസ്റ്റാർ: സാർ തുടങ്ങാതെ "മെഗാ" (ചിരഞ്ജീവി കുടുംബം) എന്ന വാക്ക് ഉച്ചരിക്കരുത്.
⚡ ബഹളം: പെട്ടെന്നുള്ള ചലനങ്ങളോ, ഉച്ചത്തിലുള്ള സംസാരമോ പാടില്ല.
⌚ സമയം നോക്കരുത്: സാറിന്റെ മുന്നിൽ വെച്ച് വാച്ചിലോ ഫോണിലോ നോക്കുന്നത് നിരോധിച്ചിരിക്കുന്നു.
🪑 ഇരിപ്പിടം: കവാടത്തിന് അഭിമുഖമായി ഇരിക്കാൻ പാകത്തിൽ കസേര ഇടണം.
🏷️ AA ബ്രാൻഡ്: സാറുമായി ബന്ധപ്പെട്ട എല്ലാത്തിലും "AA" സ്റ്റാമ്പ് ഉണ്ടായിരിക്കണം.
🎬 വൺ മോർ: സാങ്കേതിക തകരാറില്ലാതെ 'വൺ മോർ' (വീണ്ടും എടുക്കാം) എന്ന് പറയരുത്.
🤔 ഇനി ചിന്തിക്കുക...
ഈ ലിസ്റ്റ് വായിക്കുമ്പോൾ നിങ്ങൾക്ക് എന്ത് തോന്നുന്നു? ഒരു കലാകാരന് വേണ്ട അച്ചടക്കമാണോ ഇത്? അതോ പണവും പ്രശസ്തിയും വന്നപ്പോൾ ഉണ്ടായ അഹങ്കാരമോ?
തന്റെ കൂടെ ജോലി ചെയ്യുന്നവരും മനുഷ്യരാണെന്നും, അവർക്കും ആത്മാഭിമാനം ഉണ്ടെന്നും ഇവർ എപ്പോഴാണ് തിരിച്ചറിയുക? "ഫാൻസ് ആണ് എന്റെ ആർമി" എന്ന് സ്റ്റേജിൽ പറയുന്നവർ, നേരിൽ കാണുമ്പോൾ "കണ്ണിൽ നോക്കരുത്" എന്ന് പറയുന്നത് ഇരട്ടത്താപ്പല്ലേ?

ഈ 42 നിയമങ്ങൾ പാലിച്ചു കൊണ്ട് ആർക്കെങ്കിലും ഒരാളോട് സ്വാഭാവികമായി പെരുമാറാൻ കഴിയുമോ?

നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ... "ഐക്കൺ സ്റ്റാർ" എന്ന വിളിപ്പേര് ഇവർക്ക് ചേരുമോ? 👇

11/02/2026

ഉണ്ണാക്കൻ വെറുത തള്ളിയതാ 😃😃 😃

പല കള്ള കേസുകൾ പുരുഷന്മാർക്ക് എതിരെ വരുമ്പോഴാണ് നമുക്ക് ഈ കമ്മീഷന്റെ ആവശ്യകത ശരിക്കും മനസ്സിലാകുന്നത്...😍 മുന്നേ ഒക്കെ എ...
11/02/2026

പല കള്ള കേസുകൾ പുരുഷന്മാർക്ക് എതിരെ വരുമ്പോഴാണ് നമുക്ക് ഈ കമ്മീഷന്റെ ആവശ്യകത ശരിക്കും മനസ്സിലാകുന്നത്...😍 മുന്നേ ഒക്കെ എന്തിനാണ് ഇത്തരം ഒരു കമ്മീഷൻ എന്നൊക്കെ ചിന്തിച്ചിരുന്നു....😐

ഇവരുടെ പുരുഷ കമ്മീഷനെ നിങ്ങൾ സപ്പോർട്ട് ചെയ്യുന്നുണ്ടോ🫵

ഇവന് 24 വയസ്സേ ഉള്ളോ..!! 😲ഒരു ചാറ്റ് സ്ക്രീൻ റെക്കോർഡർ കണ്ടായിരുന്നു, അതിൽ ഇവൻ പറയുന്നത് കേട്ടു..!!കാശ്മീരിലേക്ക് വരുന്ന...
11/02/2026

ഇവന് 24 വയസ്സേ ഉള്ളോ..!! 😲

ഒരു ചാറ്റ് സ്ക്രീൻ റെക്കോർഡർ കണ്ടായിരുന്നു, അതിൽ ഇവൻ പറയുന്നത് കേട്ടു..!!

കാശ്മീരിലേക്ക് വരുന്നോ എന്ന് ചോദിച്ചതിന്, സലാം കശ്മീർ സിനിമ കണ്ടതാണ് അത് കൊണ്ട് രാജ്യത്തിന്‌ വേണ്ടി ജീവൻ കളയേണ്ട ആവശ്യമൊന്നും എനിക്കില്ല അതും ഈ 24ാം വയസ്സിൽ എന്നാണ് അലിൻ ജോസ് പറഞ്ഞത്..!!

😬😬

Address

Malappuram
679323

Alerts

Be the first to know and let us send you an email when Raaf T aalks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Raaf T aalks:

Shortcuts

Share

Category