19/11/2021
M റെയ്ൽവേയുടെ 1117 നമ്പർ തീവണ്ടി കോയമ്പത്തൂർ ലക്ഷ്യം വച്ചു ചൂളം വിളിക്കുന്നു ഷൊർണൂരും പാലക്കാടും പിന്നിട്ട് പോത്തന്നൂർ റെയ്ൽവേ സ്റ്റേഷൻ. ചരക്ക് കൊണ്ട് പോകുന്ന ഈ വണ്ടിക്കുളിൽ ഇന്ന് ചരക്കുകൾ അല്ല പിറന്ന് വീണ മണ്ണിൽ സാമ്രാജ്യത്വത്തിന്റെ അധിനിവേശം അവസാനിപ്പിക്കണം എന്ന ലക്ഷ്യത്തോടെ സന്ധിയില്ല സമരം നയിക്കുന്ന മലബാറിലെ മാപ്പിളമാർ. വായുവും വെളിച്ചവും ഉള്ളിലേക്ക് കടക്കാത്ത മണിക്കൂറുകൾ നീണ്ട യാത്രയായിരുന്നു തീരുർ സ്റ്റേഷൻ പിന്നിട്ടപ്പോൾ തന്നെ നിലവിളികൾ ഉണ്ടായിരുന്നു കാവൽ പോലീസ് ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. പോത്തന്നൂരിലെത്തി, വാഗൺ തുറന്നപ്പോൾ കണ്ടത് മരണ വെപ്രാളത്തിൽ പരസ്പരം മാന്തിപൊളിച്ചും കെട്ടിപ്പിടിച്ചും വിറങ്ങലിച്ചു കിടന്ന 64 മൃതദേഹമാണ്. അതിൽ 40 പേരും മങ്കട ബ്ലോക്കിൽ പെട്ട പുലാമന്തോൾ പഞ്ചായത്തിൽ പെട്ടവരാണ്. ദുരന്തം പിന്നിട്ട 100 വർഷം കഴിഞ്ഞിട്ടും മലബാർ ഇന്നും നടുക്കത്തിൽ ആണ്
pandikkad
perinthalmanna