Puthuparamb live

Puthuparamb live Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Puthuparamb live, Art, Malappuram.

12/11/2023
25/10/2021

കേരളത്തിലെ തന്നെ ആദ്യത്തെ ആധുനിക എഡ്യൂക്കേഷന്‍ ഡിജിറ്റൽ തിയ്യേറ്റർ ഇനി പുതുപ്പറമ്പ് ഗവ:ഹയര്‍സെക്കഡറി സ്കൂളിന് സ്വന്തം.

പുതുപ്പറമ്പ്: ഇനി ഓൺലൈൻ ക്ലാസുകൾ ദൃശ്യമാവുന്നില്ല എന്ന കുട്ടികളുടെ പരാതിക്ക് അറുതിയാവും. മൊബൈൽ ഡാറ്റ റീച്ചാർജ് ചെയ്യാൻ ഉള്ള ഭീമമായ ചെലവിന് പ്രയാസപ്പെടേണ്ടി വരില്ല. സ്വന്തമായി ഓൺലൈൻ ക്ലാസുകൾ തന്നെ റെക്കോർഡ് ചെയ്ത് കുട്ടികൾക്ക് സംപ്രേഷണം ചെയ്യാനുമാവും.പുതുപ്പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഡിജിറ്റൽ സ്റ്റുഡിയോയിൽ ചെന്നാൽ മതി.ആധുനിക ഡിജിറ്റൽ ക്യാമറകളുടെ സഹായത്തോടെ ക്ലാസുകളുടെ റെക്കോര്‍ഡിഗ്, എഡിറ്റിംഗ്, ഡിജിറ്റല്‍ പഠനക്കുറിപ്പുകള്‍ വികസിപ്പികല്‍, മികച്ച ക്ലാസ്സുകളുടെ ഡിജിറ്റല്‍ ലൈബ്രറി, സ്മാര്‍ട്ട് പോഡിയം, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങളാണ് തിയ്യേറ്ററില്‍ ഒരുക്കിയിട്ടുള്ളത്. 60×20ചതുരശ്ര അടിയിൽ സജ്ജീകരിച്ച ഡിജിറ്റൽ തിയേറ്റർ നൂറോളം കുട്ടികളെ ഉൾക്കൊള്ളാനുള്ള വിശാലതയുണ്ട്.തൊട്ടടുത്ത വിദ്യാലയങ്ങളിലെ കുട്ടികൾക്കും ജില്ലയിലെ ഇത്തരം പ്രവർത്തനങ്ങൾക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താനാവും. ആധുനിക സംവിധാനങ്ങളോട് കൂടിയ കേരളത്തിലെ തന്നെ ആദ്യത്തെ ഡിജിറ്റൽ സ്റ്റുഡിയോ ആണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.കോവിഡ് സൃഷ്ടിക്കുന്ന പഠന വിടവുകളെ അതിനൂതന സാങ്കേതിക മികവിന്റെ സഹായത്തോടെ അതിജീവിക്കാനുളള സംവിധാനമാണ് മോഡല്‍ എഡ്യുക്കേഷന്‍ തിയ്യറ്റര്‍. ഓൺലൈൻ ക്ലാസ്സുകൾ മികച്ച രീതിയിൽ കുട്ടികൾക്ക് ലഭ്യമാക്കാനും ഡിജിറ്റല്‍ വിവേചനങ്ങളെ മറിക്കടക്കാനും ഇതിലൂടെ കഴിയും എന്നതാണ് തിയ്യേറ്ററിന്റെ പ്രത്യേകത.

17 ലക്ഷം രൂപ ചിലവഴിച്ച് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് തിയ്യേറ്റര്‍ നിര്‍മിച്ചിട്ടുളളത്.
ഡിജിറ്റൽ തിയേറ്ററിൻറെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ റഫീഖ നിർവഹിച്ചു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ടിപിഎം ബഷീറിൻറെ അധ്യക്ഷതയിൽ എടരിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് നാസർ എടരിക്കോട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജസീന അശ്റഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫസലുദ്ദീൻ തയ്യിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുബ്രഹ്മണ്യൻ, വാർഡ് മെമ്പർ സുബൈദ മനാഫ്,പിടിഎ പ്രസിഡന്‍റ് കുഞ്ഞിമുഹമ്മദ്,വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, പിടിഎ ഭാരവാഹികള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

നാടിന്റെ വികസനത്തിന് വേണ്ടി.. നാടിന്റെ നന്മയ്കായ്.. നാമറിയുന്ന നമ്മെ അറിയുന്ന എടരിക്കോട് പഞ്ചായത്ത് രണ്ടാം വാർഡ്‌  #യു  ...
04/11/2020

നാടിന്റെ വികസനത്തിന് വേണ്ടി..
നാടിന്റെ നന്മയ്കായ്..
നാമറിയുന്ന നമ്മെ അറിയുന്ന എടരിക്കോട് പഞ്ചായത്ത് രണ്ടാം വാർഡ്‌ #യു #ഡി #എഫ് സ്ഥാനാർഥി സുബ്രമണ്യൻ പുതുപ്പറമ്പിലിന് നിങ്ങളുടെ വോട്ട് #കൈപ്പത്തി അടയാളത്തിൽ ചെയ്തു വിജയിപ്പിക്കുക.

ദളിത് _സ്ത്രീ പീഡനങ്ങൾക്കെതിരെ.. _രാഹുൽ ഗാന്ധി , പ്രിയങ്ക ഗാന്ധി എന്നിവരെ കയ്യേറ്റം ചെയ്ത ഫാസിസത്തിനെതിരെ.. പുതുപ്പറമ്പ്...
07/10/2020

ദളിത് _സ്ത്രീ പീഡനങ്ങൾക്കെതിരെ..
_രാഹുൽ ഗാന്ധി , പ്രിയങ്ക ഗാന്ധി എന്നിവരെ കയ്യേറ്റം ചെയ്ത ഫാസിസത്തിനെതിരെ..
പുതുപ്പറമ്പ് ടൗണിൽ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ സത്യഗ്രഹത്തിന്
ഇ കെ സി നസീർ സാഹിബ് ,
ശ്രീ. പി പി സുബ്രമണ്യൻ, ഇ കെ നാസർ ബാവ, എ പി ബഷീർ, അബ്ദുപ്പ കെ, അഷ്റഫ് സി കെ, സിദ്ദീഖ് ഒ പി,അറമുഖൻ, പൂക്കയിൽ റഷീദ്, കെ ടി നസീർ, സൈതലവി കളത്തിങ്ങൽ തുടങ്ങിയവർ നേതൃത്വം നല്‍കി.

പുതുപ്പറമ്പ് ഖലീഫ ഉപ്പാപ്പ പള്ളിക്ക് സമീപം താമസിക്കുന്ന സ്വദേശി കല്ലിങ്ങൽ ആലിങ്ങൽ മുഹമ്മദ് കുട്ടി (70)എന്നവർ അല്പം മുമ്പ...
02/10/2020

പുതുപ്പറമ്പ് ഖലീഫ ഉപ്പാപ്പ പള്ളിക്ക് സമീപം താമസിക്കുന്ന സ്വദേശി കല്ലിങ്ങൽ ആലിങ്ങൽ മുഹമ്മദ് കുട്ടി (70)എന്നവർ അല്പം മുമ്പ് മരണപ്പെട്ടിരിക്കുന്നു. മയ്യിത്ത് നമസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് പുതുപ്പറമ്പ് ജുമാ മസ്ജിദിൽ.

15/09/2020

ജില്ലയില്‍ ഇന്ന് 348 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
306 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 15) കോവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രാദേശികമായുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

എ.ആര്‍ നഗര്‍ -02, ആലങ്കോട് -09, ആലിപ്പറമ്പ് -01, ആനക്കയം -12, അങ്ങാടിപ്പുറം -04, ആതവനാട് -02, ചേലേമ്പ്ര -01, ചെമ്പ്രശേരി -02, ചെറിയമുണ്ടം -01, ചെറുകാവ് -19, ചുങ്കത്തറ -01, എടപ്പാള്‍ -08, എടരിക്കോട് -08, എടവണ്ണ -01, എടയൂര്‍ -07, ഏലംകുളം -01, എരമംഗലം -01, ഇരിമ്പിളിയം -01, കാലടി -11, കണ്ണമംഗലം -01, കീഴുപറമ്പ് -10, കൊല്ലം -01, കൊണ്ടോട്ടി -02, കൂട്ടിലങ്ങാടി -04, കോട്ടക്കല്‍ -01, കോട്ടയം -01, കോഴിക്കോട് -05, മലപ്പുറം -04, കുറ്റിപ്പുറം -01, മാട്ടുമ്മല്‍ -01, മമ്പാട് -01, മഞ്ചേരി -07, മങ്കട -05, മാറഞ്ചേരി -06, മാറാക്കര -02, മേലാറ്റൂര്‍ -04, മേല്‍മുറി -01, മൂന്നിയൂര്‍ -04, മൂര്‍ക്കനാട് -02, മൂത്തേടം -06, മൊറയൂര്‍ -02, മുതുവല്ലൂര്‍ -01, നന്നമ്പ്ര -01, നന്നംമുക്ക് -02, നിലമ്പൂര്‍ -01, ഊരകം -01, ഒതുക്കുങ്ങല്‍ -01, ഒഴുര്‍ -01, പള്ളിക്കല്‍ -02, പാലക്കാട് -01, പരപ്പനങ്ങാടി -20, പറപ്പൂര്‍ -02, പെരിങ്ങാവൂര്‍ -01, പെരിന്തല്‍മണ്ണ -10, പെരുമണ്ണ -01, പെരുമ്പടപ്പ് -02, പൊന്നാനി -12, പോരൂര്‍ -02, പുല്‍പ്പറ്റ -01, താനൂര്‍ -08, താനാളൂര്‍ -01, തേഞ്ഞിപ്പലം -01, തെന്നല -07, തുവ്വൂര്‍ -03, തിരുനാവായ -01, തിരൂര്‍ -04, തിരൂരങ്ങാടി -12, തൃക്കലങ്ങോട് -01, ഊര്‍ങ്ങാട്ടിരി -02, വളാഞ്ചേരി -01, വള്ളിക്കുന്ന് -01, വട്ടംകുളം -11, വാഴയൂര്‍ -02, വഴിക്കടവ് -02, വെളിമുക്ക് -01, വെളിയങ്കോട് -02, വേങ്ങര -11, വെട്ടം -02, സ്ഥലം ലഭ്യമല്ലാത്തവര്‍ - 06.

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍

തിരൂരങ്ങാടി -01, താനൂര്‍ -01, മഞ്ചേരി -04, കൂട്ടിലങ്ങാടി -01, എടവണ്ണ -01.

ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍

അരീക്കോട് -01, ചേലേമ്പ്ര -01, ചെറുകാവ് -01, കല്‍പ്പകഞ്ചേരി -02, കണ്ണമംഗലം -01, കൂട്ടിലങ്ങാടി -01, മാറഞ്ചേരി -01, പൊന്നാനി -03, പൂക്കോട്ടൂര്‍ -02, തിരുവാലി -01, ഊര്‍ങ്ങാട്ടിരി -02, വള്ളിക്കുന്ന് -01, വേങ്ങര -01, വെട്ടം -01, കുറ്റിപുറം -01.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

കണ്ണമംഗലം -01, കൊണ്ടോട്ടി -01, നന്നംമുക്ക് -01, തിരൂര്‍ -01, തിരൂരങ്ങാടി -01.

28/07/2020

പിതാവ് സി. എച്ച് ഉസ്താദിന്റെ പാതയിൽ പുത്രനും.
SYS മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ടായി സി. എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പിനെ തെരഞ്ഞെടുത്തു.
സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് പ്രഖ്യാപിച്ചത്.

Address

Malappuram
676###

Website

Alerts

Be the first to know and let us send you an email when Puthuparamb live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category