Troll Alathur

Directions

Troll Alathur Voice of ALATHUR ��

കടയിൽ പതിവായി വരാറുള്ള റഹീമിക്കാന്റെ വാക്കുകളാണ്..തന്റെ പ്രയാസങ്ങൾ എന്നോട് പറയുമ്പോൾ റഹീംക്കന്റെ തൊണ്ട ഇടറുന്നുണ്ടായിരുന...
10/09/2026

കടയിൽ പതിവായി വരാറുള്ള റഹീമിക്കാന്റെ വാക്കുകളാണ്..

തന്റെ പ്രയാസങ്ങൾ എന്നോട് പറയുമ്പോൾ റഹീംക്കന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു..

കഴിഞ്ഞ മകരത്തിൽ (ഫെബ്രുവരി) കൊയ്ത നെല്ലാണ്, മാസം 7 കഴിഞ്ഞു സപ്ലൈകോ നെല്ല് ഏറ്റെടുത്തിട്ട്.. ഇതുവരെയും 50 രൂപ പോലും തന്നിട്ടില്ല..

ഭാര്യയും, മാനസികമായി ബുദ്ധിമുട്ടുള്ള മകനുമാണ് വീട്ടിലുള്ളത്.. ഒന്നരേക്കർ നെൽപ്പാടത്തു നിന്നും കിട്ടുന്ന വരുമാനമല്ലാതെ മറ്റൊന്നും എനിക്കില്ല.. ഇപ്പോൾ മരുന്നു വാങ്ങിക്കാൻ പോലും കൈയിൽ പൈസയില്ല..

വിത്തിനും, ട്രാക്ടറിനും, പണിക്കാർക്കുമൊക്കെ നെല്ലിന്റെ പൈസ കിട്ടിയിട്ട് പൈസ തരാമെന്ന് പറഞ്ഞിട്ടാണ് ഇത്തവണത്തെ ഒന്നാം വിള ഇറക്കിയത്.. ഇപ്പോ അവരെ കാണുമ്പോൾ മുഖം താഴ്ത്തി നടക്കേണ്ട അവസ്ഥയാണ്..

ഇത്തവണ ആണെങ്കിലോ വിചാരിച്ച മഴയും ഇല്ലാ.. പാടമൊക്കെ വരണ്ടു തുടങ്ങി..

പാലക്കാട്ടെ ഒരു പാവം നെൽ കർഷകന്റെ വാക്കുകളാണ്🥲🙏

എല്ലു മുറിയെ പണിയെടുത്തതിന്റെ പൈസക്കായി കഴിഞ്ഞ 7 മാസമായി ബാങ്കുകളും, ഓഫീസുകളും കയറി ഇറങ്ങുകയാണ് കേരളത്തിലെ കർഷകർ.

ഒരു ദിവസത്തെ കൂലിയോ, ഒരു മാസത്തെ ശമ്പളമോ കിട്ടാൻ 2 ദിവസം വൈകിയാൽ നെടുവീർപ്പിടുന്ന നമ്മൾ ഇവരുടെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കിയേ🥺

ഓരോ തവണ നെല്ല് സംഭരിക്കുമ്പോഴും ഈ പാവങ്ങളെ ഓരോ പുതിയ ബാങ്കുകളിൽ അക്കൗണ്ട് എടുപ്പിക്കും, നാട്ടിലുള്ള സഹകരണ ബാങ്കുകൾ ഉൾപ്പെടെ സകല ബാങ്കിലും ഇവർക്ക് അക്കൗണ്ട് ഉണ്ട്..

ഇനി സപ്ലൈകോക്ക് പകരം നെല്ല് പുറമേ വിൽക്കാമെന്ന് വച്ചാൽ റൈസ് മില്ലുകാരുടെ മാഫിയ മൊത്തം കവർന്നെടുക്കും.. 31 രൂപ താങ്ങു വിലയുള്ള നെല്ല് 20 ഉം 21 ഉം രൂപക്കാണ് റൈസ് മില്ലുകാർ വാങ്ങുന്നത്.

കാണം വിറ്റും ഓണം ഓണം ഉണ്ട മലയാളികളെ, നിങ്ങളെ ഉണ്ണിച്ചവർ ഇപ്പോഴും പട്ടിണിയിലാണ്.

അവർ ഇപ്പോഴും SBI യുടെയും Canara ബാങ്കിന്റെയും പടികൾ കയറി ഇറങ്ങുകയാണ്.. നിങ്ങൾ ഉണ്ട അരിയുടെ പൈസക്കായ്🥺🙏

➖➖➖➖➖➖➖➖➖➖➖➖➖
കൂടുതൽ പാലക്കാടൻ വാർത്തകളും വിശേഷങ്ങളും, തൊഴിൽ അവസരങ്ങളും മൊബൈലിൽ ലഭിക്കാൻ ട്രോൾ ആലത്തൂർ വാട്സപ്പ്, ഫേസ്ബുക് ഗ്രൂപ്പുകളിൽ അംഗമാകൂ🙏🏾👍🏽
Whatsapp Group Link : https://chat.whatsapp.com/Ldx8mATQ18LAKboRlLABFl?mode=gi_t
Facebook group Link : https://www.facebook.com/share/g/1BPeKCG2Hh/?mibextid=wwXIfr
page : https://www.facebook.com/share/18XgP7pNGb/?mibextid=wwXIfr
Instagram : https://www.instagram.com/voice_of_alathur?igsh=bmhqYzNuNXBwd25k&utm_source=qr

2026 ആയിട്ടും 1980‘s ലെ കാലഘട്ടം അതുപോലെ സൂക്ഷിക്കുന്ന കേരളത്തിലെ ഒരു ടൌൺ ആണ് ആലത്തൂർ🥲രൂപത്തിലോ, ഭാവത്തിലോ, വികസനത്തിൽ വ...
09/09/2026

2026 ആയിട്ടും 1980‘s ലെ കാലഘട്ടം അതുപോലെ സൂക്ഷിക്കുന്ന കേരളത്തിലെ ഒരു ടൌൺ ആണ് ആലത്തൂർ🥲

രൂപത്തിലോ, ഭാവത്തിലോ, വികസനത്തിൽ വരെ ഇപ്പോഴും 1980ൽ നിക്കുന്ന ടൌൺ🤦‍♂️

ജനപ്രതിനിധികൾ ഇങ്ങനെ മാറി മാറി വരുന്നുണ്ടെങ്കിലും അതിന്റെ പ്രതിഫലനമൊന്നും ഇന്നും ആലത്തൂരിലില്ല, എന്തിനേറെ പറയുന്നു സാക്ഷാൽ EMS വരെ പ്രതിനിധീകരിച്ച മണ്ഡലമാണ് ആലത്തൂർ.🤷‍♂️

ആലത്തൂരിന്റെ വികസനം വേണമെങ്കിൽ ഒറ്റ വാക്കിൽ വിവരിക്കാം.. ഈ 2026 ലും സ്വന്തമായി ഒരു പബ്ലിക് ടോയ്ലറ്റ് പോലും ഇല്ലാത്ത കേരളത്തിലെ ഒരു താലൂക്ക് ആസ്ഥാനമാണ് ആലത്തൂർ🥲

ആലത്തൂരിന്റെ ജനപ്രതിനിധികളെ മാത്രം കുറ്റം പറഞ്ഞതുകൊണ്ട് ആയില്ല, രാഷ്ട്രീയ തിമിരം ബാധിച്ച ആലത്തൂരിലെ ജനങ്ങളും ഇതിന് കാരണക്കാരാണ്🤨

മുൻകാലങ്ങളിൽ പൂർവ്വികർക്ക് കൊടുത്ത വാക്കിന്റെ അടിസ്ഥാനത്തിൽ ആണെന്ന് തോന്നുന്നു ഇപ്പോഴും ഒരു പ്രത്യേക ചിഹ്നവും നിറവും മാത്രമേ അവർക്കറിയൂ.. അതിന് മാത്രമേ അവർ വോട്ട് കൊടുക്കൂ.. നാടിന്റെ വളർച്ചയും വികസനവുമൊന്നും അവരെ ബാധിക്കുന്ന വിഷയങ്ങളല്ല.

പിന്നെ മധ്യ വയസ്സിനു മുകളിലുള്ള ഭൂരിഭാഗം ജനങ്ങളും കൃഷിയും, കാർഷികവൃത്തിയും ഉപജീവനമാക്കിയ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ പുറകിലോട്ട് നിൽക്കുന്നവരാണ്, അവരെ,

“വോട്ട് ചെയ്തില്ലെങ്കിൽ പെൻഷൻ മുടങ്ങും”
“വോട്ട് ചെയ്തില്ലെങ്കിൽ സഹകരണ ബാങ്കിൽ നിന്നും ജപ്തി വരും”
“വോട്ട് ചെയ്തില്ലെങ്കിൽ തൊഴിലുറപ്പ് പണിക്ക് വിളിക്കില്ല”
“വോട്ട് ചെയ്തില്ലെങ്കിൽ കുടുംബശ്രീയിൽ നിന്നും ലോൺ തരില്ല”

എന്നിങ്ങനെയുള്ള ഭീഷണികൾ മുഴക്കി നിർബന്ധിച്ചു വോട്ട് ചെയ്യിപ്പിക്കുന്ന നികൃഷ്ട ജീവികളും ഒരു വശത്തുണ്ട്🤷‍♂️

ഇപ്പോഴും മിനി മാസ്സ് ലൈറ്റും, ബസ് സ്റ്റോപ്പുമാണ് ആലത്തൂരിന്റെ വികസനം🙏🥲

ഇനി 2026 അല്ല 2050 ആയാലും ആലത്തൂർ എന്നും ഇതേ 1980‘s ൽ തുടരും🤷‍♂️🤨

➖➖➖➖➖➖➖➖➖➖➖➖➖
കൂടുതൽ പാലക്കാടൻ വാർത്തകളും വിശേഷങ്ങളും, തൊഴിൽ അവസരങ്ങളും മൊബൈലിൽ ലഭിക്കാൻ ട്രോൾ ആലത്തൂർ വാട്സപ്പ്, ഫേസ്ബുക് ഗ്രൂപ്പുകളിൽ അംഗമാകൂ🙏🏾👍🏽
Whatsapp Group Link : https://chat.whatsapp.com/Ldx8mATQ18LAKboRlLABFl?mode=gi_t
Facebook group Link : https://www.facebook.com/share/g/1BPeKCG2Hh/?mibextid=wwXIfr
page : https://www.facebook.com/share/18XgP7pNGb/?mibextid=wwXIfr
Instagram : https://www.instagram.com/voice_of_alathur?igsh=bmhqYzNuNXBwd25k&utm_source=qr

പാലക്കാട്ടുകാർക്ക് മമ്മൂക്കയുടെ വക വലിയൊരു പിറന്നാൾ സമ്മാനം കിട്ടിയിരിക്കുകയാണ്..പാലക്കാട്‌ നിയോജകമണ്ഡലം പരിധിയിൽ താമസിക...
07/09/2026

പാലക്കാട്ടുകാർക്ക് മമ്മൂക്കയുടെ വക വലിയൊരു പിറന്നാൾ സമ്മാനം കിട്ടിയിരിക്കുകയാണ്..

പാലക്കാട്‌ നിയോജകമണ്ഡലം പരിധിയിൽ താമസിക്കുന്ന, കുഞ്ഞുങ്ങളുടെ ചികിത്സയിൽ നിസ്സഹായകരായി നിൽക്കുന്ന രക്ഷിതാക്കൾക്ക് വലിയൊരു ആശ്വാസ വാർത്തയാണ് മമ്മൂക്ക നൽകിയിരിക്കുന്നത്.

15 വയസ്സിൽ താഴെയുള്ള പീഡിയാട്രിക്, കാർഡിയോ ചികിത്സ ആവശ്യമായുള്ള മുഴുവൻ കുട്ടികൾക്കും മമ്മൂട്ടി സൗജന്യ ചികിത്സാ പ്രഖ്യാപിച്ചിരിക്കുകയാണ്.

പാലക്കാട്‌ MLA രമേശ്‌ പിഷാരടിയാണ് ഇന്ന് ഇക്കാര്യം ഔദ്യോഗിമായി അറിയിച്ചത്..

മമ്മൂട്ടിയും ആലുവ രാജഗിരി ആശുപത്രിയും ചേർന്നാണ് 6 ലക്ഷം രൂപ മുതൽ 10 ലക്ഷം വരെ ചിലവ് വരുന്ന ഈ പദ്ധതി ആരംഭിക്കുന്നത്..

“ഹൃദ്യം” എന്നാണ് പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്.

പാലക്കാട്‌ നിയോജകമണ്ഡലത്തിലെ അർഹമായ എല്ലാ കുരുന്നുകൾക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താമെന്നും, രെജിസ്ട്രേഷൻ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വഴിയേ അറിയിക്കുമെന്നും പിഷാരടി പറഞ്ഞു..

➖➖➖➖➖➖➖➖➖➖➖➖➖
കൂടുതൽ പാലക്കാടൻ വാർത്തകളും വിശേഷങ്ങളും, തൊഴിൽ അവസരങ്ങളും മൊബൈലിൽ ലഭിക്കാൻ ട്രോൾ ആലത്തൂർ വാട്സപ്പ്, ഫേസ്ബുക് ഗ്രൂപ്പുകളിൽ അംഗമാകൂ🙏🏾👍🏽
Whatsapp Group Link : https://chat.whatsapp.com/Ldx8mATQ18LAKboRlLABFl?mode=gi_t
Facebook group Link : https://www.facebook.com/share/g/1BPeKCG2Hh/?mibextid=wwXIfr
page : https://www.facebook.com/share/18XgP7pNGb/?mibextid=wwXIfr
Instagram : https://www.instagram.com/voice_of_alathur?igsh=bmhqYzNuNXBwd25k&utm_source=qr

🇮🇳 കേരളത്തിന്റെ അതിർത്തിയിലെ ആ ചരിത്ര കവാടത്തിന് പറയാനുള്ളത് ഒരുപാട് കഥകൾ…കേരളത്തിലേക്ക് തമിഴ്നാട്ടിൽ നിന്നും രാജ്യത്തിന...
06/09/2026

🇮🇳 കേരളത്തിന്റെ അതിർത്തിയിലെ ആ ചരിത്ര കവാടത്തിന് പറയാനുള്ളത് ഒരുപാട് കഥകൾ…

കേരളത്തിലേക്ക് തമിഴ്നാട്ടിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രവേശിക്കുന്ന വാഹനങ്ങൾ ആദ്യം നേരിട്ടിരുന്ന പ്രധാന കവാടങ്ങളിലൊന്നാണ് വാളയാർ ചെക്ക് പോസ്റ്റ്.

പാലക്കാട്–കോയമ്പത്തൂർ ദേശീയപാതയായ ഇന്നത്തെ NH 544-ൽ സ്ഥിതി ചെയ്യുന്ന വാളയാർ, പതിറ്റാണ്ടുകളായി കേരളത്തിന്റെ വ്യാപാര-ഗതാഗത രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട അതിർത്തി കേന്ദ്രങ്ങളിലൊന്നായിരുന്നു.

🕰️ 1958 — തുടക്കം

വാളയാർ ചെക്ക് പോസ്റ്റിന്റെ ചരിത്രത്തിന് 1958 വരെ പഴക്കമുണ്ട്.

കേരള സർക്കാർ 2008-ലെ ബജറ്റ് രേഖയിൽ, 2008 വാളയാർ ചെക്ക് പോസ്റ്റിന്റെ 50-ാം വാർഷികമാണെന്ന് വ്യക്തമാക്കിയിരുന്നു. അതായത് ചെക്ക് പോസ്റ്റിന്റെ പ്രവർത്തനം 1958-ൽ ആരംഭിച്ചതായി കണക്കാക്കാം.

50-ാം വാർഷികത്തോടനുബന്ധിച്ച് 40 ഏക്കർ സ്ഥലത്ത് ചെക്ക് പോസ്റ്റ് പ്ലാസ സ്ഥാപിക്കുന്നതിനുള്ള നടപടികളും സർക്കാർ പ്രഖ്യാപിച്ചിരുന്നു. (Kerala Budget Training)

🚛 ഒരുകാലത്ത് ലോറികളുടെ നീണ്ട നിര…

വാളയാർ എന്ന പേര് കേൾക്കുമ്പോൾ പഴയ തലമുറയുടെ മനസ്സിൽ ആദ്യം വരുന്നത് ഒരുപക്ഷേ നീണ്ടുകിടക്കുന്ന ലോറികളുടെ നിര തന്നെയായിരിക്കും.

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന ചരക്കുവാഹനങ്ങളുടെ രേഖകളും ചരക്കുകളും പരിശോധിക്കുന്ന പ്രധാന കേന്ദ്രമായിരുന്നു വാളയാർ.

ഒരു ഘട്ടത്തിൽ ദിവസം ഏകദേശം 2,500 ചരക്കുലോറികൾ വരെ വാളയാർ വഴി കടന്നുപോയിരുന്നു. പരിശോധനകൾക്കായി വാഹനങ്ങൾ മണിക്കൂറുകളോളം കാത്തുനിൽക്കുന്നത് സാധാരണ കാഴ്ചയായിരുന്നു. (Onmanorama)

ട്രക്ക് ഡ്രൈവർമാർക്ക് വാളയാർ ചെക്ക് പോസ്റ്റിലൂടെയുള്ള യാത്ര പലപ്പോഴും വലിയ സമയനഷ്ടമായിരുന്നു. ചെക്ക് പോസ്റ്റിന് ചുറ്റുമുണ്ടായിരുന്ന ഹോട്ടലുകൾ, ചായക്കടകൾ, ചെറിയ വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്കും ഈ തിരക്ക് വലിയൊരു ഉപജീവനമാർഗമായിരുന്നു.

🧾 എന്തിനായിരുന്നു പരിശോധന?

GST വരുന്നതിന് മുമ്പ് സംസ്ഥാന അതിർത്തി കടന്നെത്തുന്ന ചരക്കുവാഹനങ്ങളുടെ നികുതി രേഖകൾ, ചരക്ക് വിവരങ്ങൾ, ബില്ലുകൾ തുടങ്ങിയവ പരിശോധിക്കുക എന്നത് പ്രധാന ചുമതലയായിരുന്നു.

Commercial Taxes, Excise, Motor Vehicles തുടങ്ങി വിവിധ വകുപ്പുകളുടെ പരിശോധനാ സംവിധാനങ്ങളും വാളയാർ അതിർത്തിയിൽ ഉണ്ടായിരുന്നു.

അതുകൊണ്ടുതന്നെ വാളയാർ ഒരു ചെക്ക് പോസ്റ്റ് മാത്രമായിരുന്നില്ല — കേരളത്തിന്റെ നികുതി നിയന്ത്രണ സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട അതിർത്തി കേന്ദ്രങ്ങളിലൊന്നായിരുന്നു.

🏗️ Integrated Check Post എന്ന സ്വപ്നം

വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ പഴയ സംവിധാനം അപര്യാപ്തമായി.

വാളയാറിനെ ആധുനിക സാങ്കേതിക സംവിധാനങ്ങളുള്ള Integrated Check Post ആക്കി മാറ്റാനുള്ള പദ്ധതികൾ ആരംഭിച്ചു.

Online weighing, scanning, e-filing, data entry തുടങ്ങിയ ആധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തി രാജ്യത്തെ ഏറ്റവും ആധുനിക ചെക്ക് പോസ്റ്റുകളിലൊന്നാക്കുക എന്നതായിരുന്നു ലക്ഷ്യം. 2008-ൽ തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് തുടക്കം കുറിച്ചിരുന്നു. (The New Indian Express)

എന്നാൽ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള വിവിധ പ്രശ്നങ്ങൾ കാരണം പദ്ധതി പ്രതീക്ഷിച്ച വേഗത്തിൽ മുന്നോട്ടുപോയില്ല.

💰 2017 — GST വന്നതോടെ ചരിത്രത്തിലെ വലിയ വഴിത്തിരിവ്

2017 ജൂലൈ 1.

രാജ്യത്ത് GST നിലവിൽ വന്നതോടെ വാളയാർ ചെക്ക് പോസ്റ്റിന്റെയും ചരിത്രത്തിൽ വലിയ മാറ്റമുണ്ടായി.

GST വന്നതോടെ പഴയ രീതിയിലുള്ള സംസ്ഥാന അതിർത്തി നികുതി പരിശോധനയ്ക്ക് വലിയ പ്രസക്തിയില്ലാതായി. കേരളം ഉൾപ്പെടെ 22 സംസ്ഥാനങ്ങൾ GST നിലവിൽ വന്നതോടെ ചെക്ക് പോസ്റ്റുകൾ ഒഴിവാക്കിയതായി കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. (Press Information Bureau)

വാളയാറിലും മാറ്റം ഉടൻ പ്രകടമായി.

മുമ്പ് മണിക്കൂറുകളോളം കാത്തുനിന്നിരുന്ന ലോറികൾക്ക് രേഖകൾ പരിശോധിച്ച ശേഷം ഏതാനും മിനിറ്റുകൾക്കുള്ളിൽ കടന്നുപോകാൻ കഴിയുന്ന സാഹചര്യം ഉണ്ടായി.

GST നിലവിൽ വന്ന ആദ്യ ദിവസം തന്നെ ആദ്യ മണിക്കൂറിൽ 120 വാഹനങ്ങൾ വാളയാർ കടന്നുപോയി. ആദ്യ ആറു മണിക്കൂറിൽ 448 വാഹനങ്ങളും പിന്നീട് മണിക്കൂറുകൾക്കുള്ളിൽ നൂറുകണക്കിന് വാഹനങ്ങളും കടന്നുപോയതായി റിപ്പോർട്ടുകൾ പറയുന്നു. (The Times of India)

ഒരുകാലത്ത് ഏകദേശം 2,500 ലോറികൾ പ്രതിദിനം കടന്നുപോയിരുന്ന വാളയാറിൽ GST വന്നതോടെ ചരക്കുവാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞതും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. (Onmanorama)

🚔 എന്നാൽ MVD പരിശോധന തുടർന്നു

Commercial Tax ചെക്ക് പോസ്റ്റുകളുടെ പഴയ രീതിയിലുള്ള പ്രവർത്തനം അവസാനിച്ചെങ്കിലും Motor Vehicles Department (MVD) പരിശോധനാ സംവിധാനം വാളയാറിൽ തുടർന്നു.

വാഹനങ്ങളുടെ രേഖകൾ, നിയമലംഘനങ്ങൾ, പെർമിറ്റ് തുടങ്ങിയവ പരിശോധിക്കുന്നതിനായി വാളയാർ പ്രധാന MVD അതിർത്തി പരിശോധനാ കേന്ദ്രമായി തുടർന്നു.

2021-ൽ പഴയ വലിയ MVD ചെക്ക് പോസ്റ്റ് കെട്ടിടം പൊളിച്ചുമാറ്റി. തുടർന്ന് മലബാർ സിമന്റ്സിന് എതിർവശത്തുള്ള റോഡിൽ കണ്ടെയ്നർ മാതൃകയിലുള്ള ചെക്ക് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു. (ManoramaOnline)

🤖 ഇനി Virtual Check Post കാലം

സാങ്കേതികവിദ്യ വീണ്ടും വാളയാറിന്റെ മുഖം മാറ്റുകയാണ്.

2025-ൽ കേരള സർക്കാർ സംസ്ഥാന അതിർത്തികളിലെ സാധാരണ MVD ചെക്ക് പോസ്റ്റുകൾ ഒഴിവാക്കി Virtual Check Post സംവിധാനത്തിലേക്ക് മാറാനുള്ള നടപടികൾ ആരംഭിച്ചു.

ANPR (Automatic Number Plate Recognition) ക്യാമറകൾ, ഡിജിറ്റൽ സംവിധാനങ്ങൾ, കേന്ദ്രീകൃത നിയന്ത്രണ സംവിധാനം തുടങ്ങിയവ ഉപയോഗിച്ച് വാഹനങ്ങളെ ഓരോന്നായി നിർത്താതെ തന്നെ നിരീക്ഷിക്കുകയും നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. (Onmanorama)

2025 ഏപ്രിലിൽ സംസ്ഥാനത്തെ MVD ചെക്ക് പോസ്റ്റുകൾ അടച്ചുപൂട്ടാനുള്ള തീരുമാനം സർക്കാർ പ്രഖ്യാപിച്ചപ്പോൾ വാളയാർ രാജ്യത്തെ ഏറ്റവും വലിയ അന്തർസംസ്ഥാന ചെക്ക് പോസ്റ്റുകളിലൊന്നായി പ്രത്യേകം പരാമർശിക്കപ്പെട്ടു. (The New Indian Express)

⸻

📍 68 വർഷത്തെ ഒരു ചരിത്രം…

1958
⬇️
വാളയാർ ചെക്ക് പോസ്റ്റിന്റെ തുടക്കം

2008
⬇️
50-ാം വാർഷികം
40 ഏക്കറിൽ Check Post Plaza പദ്ധതിക്ക് പ്രഖ്യാപനം

2010-കൾ
⬇️
ആധുനിക Integrated Check Post എന്ന ആശയം

2017
⬇️
GST → പഴയ Commercial Tax Check Post സംവിധാനത്തിന് വലിയ മാറ്റം

2021
⬇️
പഴയ MVD ചെക്ക് പോസ്റ്റ് കെട്ടിടം പൊളിച്ചു

2025
⬇️
MVD ചെക്ക് പോസ്റ്റുകൾ ഒഴിവാക്കി Virtual Check Post സംവിധാനത്തിലേക്ക് നീക്കം

⸻

ഒരു കാലത്ത് ലോറികളുടെ നീണ്ട നിരയും മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും കൊണ്ട് കേരളത്തിന്റെ അതിർത്തിയെ നിർവചിച്ചിരുന്ന വാളയാർ…

ഇന്ന് ക്യാമറകളും ഡിജിറ്റൽ സംവിധാനങ്ങളും AI അധിഷ്ഠിത നിരീക്ഷണവും ഉൾപ്പെടുന്ന പുതിയ കാലത്തിലേക്ക് മാറുകയാണ്.

ഒരു ചെക്ക് പോസ്റ്റിന്റെ കഥ മാത്രമല്ല ഇത്…

👉 കേരളത്തിന്റെ വ്യാപാര ചരിത്രത്തിന്റെയും
👉 നികുതി സംവിധാനത്തിന്റെയും
👉 അതിർത്തി ഗതാഗതത്തിന്റെയും
👉 സാങ്കേതികവിദ്യയിലേക്കുള്ള ഭരണസംവിധാനത്തിന്റെ മാറ്റത്തിന്റെയും

ഒരു വലിയ ചരിത്രമാണ് വാളയാർ ചെക്ക് പോസ്റ്റ്. ❤️

➖➖➖➖➖➖➖➖➖➖➖➖➖
കൂടുതൽ പാലക്കാടൻ വാർത്തകളും വിശേഷങ്ങളും, തൊഴിൽ അവസരങ്ങളും മൊബൈലിൽ ലഭിക്കാൻ ട്രോൾ ആലത്തൂർ വാട്സപ്പ്, ഫേസ്ബുക് ഗ്രൂപ്പുകളിൽ അംഗമാകൂ🙏🏾👍🏽
Whatsapp Group Link : https://chat.whatsapp.com/Ldx8mATQ18LAKboRlLABFl?mode=gi_t
Facebook group Link : https://www.facebook.com/share/g/1BPeKCG2Hh/?mibextid=wwXIfr
page : https://www.facebook.com/share/18XgP7pNGb/?mibextid=wwXIfr
Instagram : https://www.instagram.com/voice_of_alathur?igsh=bmhqYzNuNXBwd25k&utm_source=qr

ആലത്തൂർ: തൃപ്പാലൂർ തൂക്കുപാലത്തിൽ പൈപ്പിന്റെ വെൽഡിങ് വീണ്ടും പൊട്ടിയ നിലയിൽ. ഇതോടെ പാലത്തിൽ അപകടസാധ്യത വർധിച്ചു. തേനാരി ...
06/09/2026

ആലത്തൂർ: തൃപ്പാലൂർ തൂക്കുപാലത്തിൽ പൈപ്പിന്റെ വെൽഡിങ് വീണ്ടും പൊട്ടിയ നിലയിൽ. ഇതോടെ പാലത്തിൽ അപകടസാധ്യത വർധിച്ചു. തേനാരി പറമ്പിൽ നിന്ന് ശിവക്ഷേത്രത്തിലേക്ക് കയറുന്ന ഭാഗത്തെ പൈപ്പുകളാണ് പൊട്ടിയത്.
പാലത്തിന്റെ കുലുക്കവും വർധിച്ചതായി പറയുന്നു.

ധാരാളം ആളുകളാണ് വിവാഹ ഫോട്ടോ ഷൂട്ടിനും റീൽസ് ചിത്രീകരണത്തിനുമായി പാലത്തിലെത്തുന്നത്. മാസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കകം തന്നെ തൃപ്പാലൂർ തൂക്കുപാലത്തിന്റെ കൈവരി പൈപ്പുകൾ പൊട്ടിയത് ഏറെ വിവാദമായിരുന്നു. തുടർന്ന് വെൽഡ് ചെയ്ത് ശരിയാക്കുകയായിരുന്നു. ഉദ്ഘാടനത്തിന് ശേഷം പരിധിയിൽ കൂടുതൽ ആളുകൾ കയറിയത് മൂലമാണ് കൈവരിയുടെ പൈപ്പുകൾ പൊട്ടിയത് എന്നായിരുന്നു അധികൃതരുടെ ന്യായീകരണം. സംഭവത്തെ തുടർന്ന് നിർമാണ നിലവാരത്തെക്കുറിച്ച് ഗൗരവമായ സംശയങ്ങൾ ഉയർന്നു.

തൃപ്പാലൂർ തേനാരിപ്പറമ്പിൽ നിന്ന് ഗായത്രിപ്പുഴയ്ക്ക് കുറുകെ തൃപ്പാലൂർ ശിവക്ഷേത്രത്തിലേക്കാണ് പാലം നിർമിച്ചത്. സംസ്ഥാന ബജറ്റിൽ നിന്നുള്ള അഞ്ചുകോടി രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയായത്. അതേസമയം, പുഴയിലേക്കുള്ള പടവുകൾ സിമന്റ് ഇളകി നശിച്ച നിലയിലാണെന്ന് നാട്ടുകാർ ആരോപിച്ചു. പാലത്തിന്റെ നിർമാണ സമയത്ത് തന്നെ അപാകതയുണ്ടെന്ന് കാണിച്ച് മേയ് 16 ന് ജന്മഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
നിർമാണത്തിൽ അഴിമതി നടന്നതായും പൊതുപണം പാഴാക്കപ്പെട്ടതായും ആരോപിച്ച് പ്രദേശവാസികളും പ്രതിപക്ഷ പാർട്ടികളും അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പദ്ധതിയുടെ നിർമാണ നിലവാരവും ചെലവിനെയും കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

➖➖➖➖➖➖➖➖➖➖➖➖➖
കൂടുതൽ പാലക്കാടൻ വാർത്തകളും വിശേഷങ്ങളും, തൊഴിൽ അവസരങ്ങളും മൊബൈലിൽ ലഭിക്കാൻ ട്രോൾ ആലത്തൂർ വാട്സപ്പ്, ഫേസ്ബുക് ഗ്രൂപ്പുകളിൽ അംഗമാകൂ🙏🏾👍🏽
Whatsapp Group Link : https://chat.whatsapp.com/Ldx8mATQ18LAKboRlLABFl?mode=gi_t
Facebook group Link : https://www.facebook.com/share/g/1BPeKCG2Hh/?mibextid=wwXIfr
page : https://www.facebook.com/share/18XgP7pNGb/?mibextid=wwXIfr
Instagram : https://www.instagram.com/voice_of_alathur?igsh=bmhqYzNuNXBwd25k&utm_source=qr

ഈ പാളയം പ്രദീപ്‌ എന്തിനാണ് ഇപ്പോഴും രമ്യാ ഹരിദാസിന്റെ പുറകെ നടക്കുന്നത്🤷‍♂️ആലത്തൂർ MP ആയ രമ്യാ ഹരിദാസിന്റെ പുറകിൽ 5 വർഷം...
05/09/2026

ഈ പാളയം പ്രദീപ്‌ എന്തിനാണ് ഇപ്പോഴും രമ്യാ ഹരിദാസിന്റെ പുറകെ നടക്കുന്നത്🤷‍♂️

ആലത്തൂർ MP ആയ രമ്യാ ഹരിദാസിന്റെ പുറകിൽ 5 വർഷം നടന്നു.. കേരളം മുഴുവൻ UDF തൂത്തുവാരിയ അടുത്ത തിരഞ്ഞെടുപ്പിൽ രമ്യ മാത്രം തോറ്റു😂

അതിന് ശേഷം നടന്ന ചേലക്കര ഉപതെരഞ്ഞെടുപ്പിൽ പ്രചരണം നയിക്കാൻ പ്രദീപ്‌ മുൻപന്തിയിൽ ഉണ്ടായിരുന്നു... അവിടെയും രമ്യേച്ചി നിലം തൊട്ടില്ല🥺

അവസാനം നിൽക്കക്കള്ളി ഇല്ലാതെ ചിറയൻകീഴിലോട്ട് വണ്ടി കയറി🤌
രമ്യയും കോൺഗ്രസ്സും പോലും വിചാരിക്കാത്ത ഒരു വിജയം അവിടെ കിട്ടുകയും ചെയ്തു..

എല്ലാം മെല്ലെ ഒന്ന് ശാന്തമായി വരുകയായിരുന്നു..
ദേ വീണ്ടും പാളയം അണ്ണൻ ജൂനിയർ മാൻഡ്രേക്കിലെ മൊട്ടത്തല പോലെ തിരുവനന്തപുരതേക്ക് വണ്ടി കയറി.

പിന്നെ അടിയായി ഇടിയായി ബഹളമായി ചിറയൻകീഴിലെ കോൺഗ്രസ്‌ വരെ രണ്ടായി😨🤌

എന്നാലും ഈ പാളയം എന്തിനാകും എപ്പോഴും രമ്യയുടെ വാലിൽ തൂങ്ങി നടക്കുന്നത്🥲

രമ്യയുടെ പേർസണൽ സ്റ്റാഫോ ബോഡിഗാർഡോ വല്ലോം ആണോ

എന്റെ രമ്യേച്ചി.. ആലത്തൂരുകരെ പോലെ അല്ലാ ചിറയൻകീഴ് എന്ന് മനസിലായില്ലേ.. നല്ല തല്ല് കൊള്ളേണ്ടി വരും🥲

പൊന്ന് പ്രദീപ് അണ്ണാ.. അതിനെ ഒന്ന് വെറുതെ വിട്🙏

ഒരു ദിവസം ഏറ്റവും അധികം കൈക്കൂലി കിട്ടുന്ന സർക്കാർ ഓഫീസ് ഏതെന്നു ചോദിച്ചാൽ അതിനു ഒറ്റ ഉത്തരമേയുള്ളൂ വില്ലേജ് ഓഫീസ്🥺🙏അതും...
04/09/2026

ഒരു ദിവസം ഏറ്റവും അധികം കൈക്കൂലി കിട്ടുന്ന സർക്കാർ ഓഫീസ് ഏതെന്നു ചോദിച്ചാൽ അതിനു ഒറ്റ ഉത്തരമേയുള്ളൂ വില്ലേജ് ഓഫീസ്🥺🙏

അതും കൈക്കൂലിയെ എന്തോ അവകാശമായി കാണുന്നവരാണ് അവിടുത്തെ ഭൂരിഭാഗം ഉദ്യോഗസ്ഥരും..

കഴിഞ്ഞ ദിവസം എനിക്കുണ്ടായ അനുഭവം പറയാം..

ഒരു ബാങ്ക് ലോണിന്റെ ആവശ്യത്തിന് കുറച്ചു രേഖകൾ വില്ലേജ് ഓഫീസിൽ നിന്നും ശെരിയാക്കാനുണ്ടായിരുന്നു..

ഭൂരിഭാഗം രേഖകളും അക്ഷയ കേന്ദ്രം മുഖേന കിട്ടിയെങ്കിലും ലൊക്കേഷൻ മാപ്പ് നേരിട്ട് വില്ലേജിൽ നിന്നും വരച്ചു കിട്ടണമായിരുന്നു..
ഇതേ സ്ഥലത്തിന്റെ തന്നെ കഴിഞ്ഞ വർഷം അച്ഛൻ ഉണ്ടാക്കിയ മാപ്പ് ഉണ്ടായിരുന്നെങ്കിലും ബാങ്ക് പുതിയത് ആവശ്യപ്പെട്ടത്തോണ്ട് വില്ലേജിൽ പോകേണ്ടി വന്നു..

കാലത്താണ് ചെന്നത്, കാര്യം പറഞ്ഞതും സർട്ടിഫിക്കറ്റ് വേണമെങ്കിൽ സ്ഥലം നേരിട്ട് കാണണം എന്നു പറഞ്ഞു..

ഇതേ സ്ഥലത്തിന്റെ എന്റെ കൈയിലുള്ള പഴയ മാപ്പ് കാണിച്ചു കൊടുത്തു, വെറും ഒരു വർഷം മാത്രം പഴക്കമുള്ളത്.. അതും സ്ഥലത്തിന്റെ അളവിലോ നാലതിരുകളിലോ വ്യതാസമില്ലെന്നും പറഞ്ഞു നോക്കി.. നടന്നില്ല

അവസാനം എന്റെ ഫോൺ നമ്പറും അഡ്രസും അവിടെ വാങ്ങി വച്ചു വൈകീട്ട് 3 മണിക്ക് വരാമെന്നു പറഞ്ഞു..

പറഞ്ഞത് പോലെ ഒരു 3.30 ആയപ്പോഴേക്കും അവർ ഫോൺ ചെയ്തു സ്ഥലത്തേക്കെത്തി🥺 സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിഷ്ഠ കണ്ട് ഞാൻ ഞെട്ടി..

ഒരു ഓട്ടോയിൽ ആണ് അവർ വന്നത്, വില്ലേജ് ഓഫീസറും 2 അസിസ്റ്റന്റ്സും ഉണ്ടായിരുന്നു..
വന്നപാടെ ടേപ്പ് ഒക്കെ എടുത്തു അളവു തുടങ്ങി. അവസാനം എല്ലാം കഴിഞ്ഞു 2 ദിവസം കഴിഞ്ഞു ഓഫീസിൽ വന്നാൽ ലൊക്കേഷൻ മാപ്പ് തരാമെന്നു പറഞ്ഞു..

ഹോ.. എന്ത് തങ്കപ്പെട്ട മനുഷ്യൻ🥺 ഞാൻ മനസ്സിൽ ഓർത്തു പോയി

അപ്പോഴേക്കും അതിൽ ഒരു അസിസ്റ്റന്റ് വന്നു പറഞ്ഞു ഓട്ടോ വാടക നൽകേണ്ടി വരും എന്ന് പറഞ്ഞു,
ഹാ അതിനെന്താ എത്രയാണെന്ന് ചോദിച്ചപ്പോൾ ഓട്ടോ ഡ്രൈവറോട് ചോദിക്കാൻ പറഞ്ഞു..

ഓട്ടോ ഡ്രൈവറുടെ അടുത്ത് ചെന്ന് ചോദിച്ചു..

2200🥺😨

ഞാൻ കേട്ടത് തെറ്റിയതാണോ വിചാരിച്ചു ഒന്നുകൂടെ വീണ്ടും ചോദിച്ചു. കാരണം വീട്ടിൽ നിന്നും വില്ലേജ് ഓഫീസിലേക്ക് വെറും 2km ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളു..

അപ്പോഴാണ് ട്വിസ്റ്റ്‌ അയാൾ പറയുന്നത്..

നോക്കാൻ വന്ന സാറുമാർക്കുള്ള ഫീസ് ആണത്രേ 2000, ഓട്ടോ വാടക 200 ഉം.. അങ്ങനെ ടോട്ടൽ 2200

അതോടെ ഈ ഓട്ടോ ഉൾപ്പെടെ ഇത് ഇവന്മാരുടെ സ്ഥിരം നമ്പർ ആണെന്ന് മനസിലായി..

ഇപ്പോൾ കൈയിൽ ക്യാഷ് ഇല്ല.. സർട്ടിഫിക്കറ്റ് വാങ്ങാൻ വരുമ്പോൾ തരാം എന്ന് പറഞ്ഞു..

ഓട്ടോ ഡ്രൈവർ എന്നെ നോക്കി പുച്ഛത്തോടെ ഓഫീസർമാരെയും കൂട്ടി എന്റെ വീടിനു തന്നെ അടുത്തുള്ള വേറെ 2 വീടുകളിൽ സർവെക്ക് പോയി..

2 ദിവസം കഴിഞ്ഞു സർട്ടിഫിക്കറ്റ് വാങ്ങാൻ വില്ലേജിലേക്ക് പോയി.. മൈൻഡ് പോലും ചെയ്തില്ല അവന്മാർ.. സർട്ടിഫിക്കറ്റ് റെഡി ആയിട്ടില്ല വീണ്ടും 2 ദിവസം കഴിഞ്ഞു വരാൻ പറഞ്ഞിരിക്കുകയാണ്..

അടുത്ത 2 ദിവസം കഴിഞ്ഞു വീണ്ടും ചെന്നു.. അപ്പോഴും റെഡി ആയിട്ടില്ല..

സഹികെട്ടു എന്റെ വീടിനടുത്തുള്ള അന്ന് സർവെക്ക് പോയ ബാക്കി 2 വീട്ടുകാരോട് കാര്യം അന്വേഷിച്ചു.. അവർക്കൊക്കെ പറഞ്ഞ ദിവസം തന്നെ കാര്യം നടന്നത്രേ😡

അപ്പോഴാണ് എനിക്ക് കാര്യം മനസിലായത് ഞാൻ 2000 കൊടുക്കാത്തതിന്റെ പേരിൽ മനഃപൂർവം അവർ എന്നെ ചുറ്റിക്കുകയാണെന്ന്..

സത്യത്തിൽ ഇങ്ങനെയുള്ള ഏർപ്പാട് എല്ലായിടത്തും ഉണ്ടോ ? ലൊക്കേഷൻ മാപ്പ് വരച്ചു കിട്ടണമെങ്കിൽ സ്ഥലം വന്നു കണ്ട് അളന്നു തിട്ടപ്പെടുത്തണോ? അതും അതേ വില്ലേജിൽ നിന്നും കിട്ടിയ ഒരു മാപ്പ് കൈയിൽ ഉള്ളപ്പോൾ?

എന്തായാലും ഞാൻ പണം കൊടുത്തു സർട്ടിഫിക്കറ്റ് വാങ്ങാൻ ഉദ്ദേശിക്കുന്നില്ല.. അവർ എത്രത്തോളം പോകുമെന്ന് നോക്കട്ടെ😡

കാര്യം നടന്നതിന് ശേഷം വില്ലേജ് ഓഫീസിന്റെയും ഓഫീസറുടെയും പേര് വെളിപ്പെടുത്തുന്നതായിരിക്കും🙏🙌

കേരളത്തിൽ ഏറ്റവും അധികം അഹങ്കാരവും ധാർഷ്ട്യവും കാണിക്കുന്ന തൊഴിലാളി വിഭാഗം ആരാണെന്ന് ചോദിച്ചാൽ, പല യാത്രക്കാരുടെയും അനുഭ...
04/09/2026

കേരളത്തിൽ ഏറ്റവും അധികം അഹങ്കാരവും ധാർഷ്ട്യവും കാണിക്കുന്ന തൊഴിലാളി വിഭാഗം ആരാണെന്ന് ചോദിച്ചാൽ, പല യാത്രക്കാരുടെയും അനുഭവം വിരൽചൂണ്ടുന്നത് ഒരു വിഭാഗത്തിലേക്കായിരിക്കും — ഓട്ടോറിക്ഷാ ഡ്രൈവർമാർ. 🙏

ഒരു പക്ഷെ സർക്കാർ ജീവനക്കാരെക്കാൾ പോലും അഹങ്കാരത്തോടെ പെരുമാറുന്ന ചില ഓട്ടോ ഡ്രൈവർമാരെ കാണാം. യാത്രക്കാരോട് സൗമ്യമായ പെരുമാറ്റമോ, നമ്മൾ ചോദിക്കുന്ന കാര്യങ്ങൾക്ക് വ്യക്തമായ മറുപടിയോ ഒന്നും പ്രതീക്ഷിക്കാൻ കഴിയാത്ത അവസ്ഥ.

മീറ്റർ എന്നത് പല സ്ഥലങ്ങളിലും ഇപ്പോഴും ഒരു അലങ്കാര വസ്തു മാത്രമാണ്. 🤷‍♂️

മീറ്ററിൽ പോകാമോ എന്ന് ചോദിച്ചാൽ ചിലരുടെ മുഖഭാവം മാറും. നിരക്ക് ചോദിച്ചാൽ ദേഷ്യം. മീറ്റർ പ്രവർത്തിക്കുന്നില്ലെന്ന് പറയും, അല്ലെങ്കിൽ മീറ്ററിൽ കിട്ടുന്ന തുകയേക്കാൾ കൂടുതൽ ആവശ്യപ്പെടും. അതിനെക്കുറിച്ച് ചോദിച്ചാൽ യാത്രക്കാരൻ തന്നെയാണ് വലിയ കുറ്റം ചെയ്തതെന്ന രീതിയിലുള്ള പെരുമാറ്റം. 🙏

“ഇത്രയും ദൂരം മാത്രമല്ലേ ഉള്ളൂ?”

“മീറ്ററിൽ പോകാൻ പറ്റില്ലേ?”

“എന്തിനാണ് ഇത്രയും കൂലി?”

എന്നൊക്കെ ചോദിക്കുന്നത് പോലും ചിലരുടെ മുന്നിൽ വലിയ അപരാധമാണ്.

പിന്നെ കേൾക്കേണ്ടി വരുന്നത് ഡ്രൈവറുടെ വായിൽ ഇരിക്കുന്ന മുഴുവൻ വാക്കുകളും! 🤦‍♂️

ഇവരുടെ ഡ്രൈവിംഗ് രീതിയെപ്പറ്റി പറയുകയാണെങ്കിൽ അതിലും വലിയ തമാശയാണ്.

കേരളത്തിലെ റോഡ് നിയമങ്ങൾ തങ്ങൾക്ക് ബാധകമല്ല എന്ന രീതിയിലുള്ള ഡ്രൈവിംഗ്. സിഗ്നൽ നൽകാതെയുള്ള തിരിവുകൾ, എവിടെ വേണമെങ്കിലും പെട്ടെന്ന് നിർത്തൽ, അപകടകരമായ ഓവർടേക്കിംഗ്, ട്രാഫിക്കിനിടയിലൂടെ തോന്നിയ പോലെ കയറിയിറങ്ങൽ…

“ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ടിട്ട് വലത്തോട്ട് തിരിക്കും” എന്ന് ഓട്ടോ ഡ്രൈവിംഗിനെക്കുറിച്ച് കളിയാക്കി പറയുന്ന പഴയ തമാശ പലപ്പോഴും അക്ഷരംപ്രതി ശരിയാകുന്ന കാഴ്ചയാണ്. 😡

അതിലും രസകരം, റോഡിൽ മറ്റൊരു വാഹനത്തിന്റെ ചെറിയൊരു തെറ്റുപോലും സംഭവിച്ചാൽ ഹോൺ മുഴക്കിയും കൈ കാണിച്ചും ഉപദേശിച്ചും റോഡ് നിയമങ്ങളുടെ മുഴുവൻ ക്ലാസും എടുക്കുന്നവരുണ്ട്. എന്നാൽ സ്വന്തം ഡ്രൈവിംഗിൽ ആ നിയമങ്ങളൊന്നും ബാധകമല്ല!

പുറത്തുനിന്ന് വരുന്ന യാത്രക്കാരാണ് മറ്റൊരു ഇര.

യാത്രക്കാരൻ അന്യനാട്ടുകാരനാണെന്ന് മനസ്സിലായാൽ ചിലർക്ക് പിന്നെ കണക്ക് വേറെ!

2 കിലോമീറ്റർ പോകേണ്ട സ്ഥലത്തേക്ക് 10 കിലോമീറ്റർ ചുറ്റിക്കറങ്ങി കൊണ്ടുപോകുന്ന പഴയ രീതികൾ ഇന്നും പൂർണ്ണമായി അവസാനിച്ചിട്ടില്ല. 🤷‍♂️

ഇപ്പോൾ Google Maps പോലുള്ള സംവിധാനങ്ങൾ വന്നതുകൊണ്ട് ഒരു പരിധിവരെ ഇത്തരം തട്ടിപ്പുകൾ കുറഞ്ഞിട്ടുണ്ട്. യാത്രക്കാരന് വഴിയറിയില്ല എന്ന ധാരണയിൽ തോന്നിയ പോലെ കറക്കിക്കൊണ്ടുപോകുന്നത് അത്ര എളുപ്പമല്ല.

പക്ഷേ പ്രശ്നം അവിടെ തീരുന്നില്ല.

ഇന്ന് യാത്രക്കാർ മാത്രമല്ല, Uber/Rapido പോലുള്ള പ്ലാറ്റ്ഫോമുകളിൽ ഓടി കുടുംബം പുലർത്തുന്ന മറ്റ് ഓട്ടോ-ടാക്സി തൊഴിലാളികളും ചില ഓട്ടോ ഡ്രൈവർമാരുടെ ഗുണ്ടായിസത്തിന് ഇരകളാകുന്നുണ്ട്. 🥺

തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ മാത്രം സർവീസ് നടത്തണം, മറ്റുള്ളവർക്ക് യാത്രക്കാരെ എടുക്കാൻ പാടില്ല, സ്റ്റാൻഡിന് പുറത്തുനിന്ന് യാത്രക്കാരെ കയറ്റിയാൽ പ്രശ്നം — ഇത്തരത്തിലുള്ള സമീപനങ്ങൾ പല സ്ഥലങ്ങളിലും വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

തൊഴിൽ ചെയ്യാനുള്ള അവകാശം എല്ലാവർക്കുമുണ്ട്.
പക്ഷേ ഒരു തൊഴിലാളിയുടെ അവകാശം മറ്റൊരു തൊഴിലാളിയുടെ ഉപജീവനത്തെ തടസ്സപ്പെടുത്താനുള്ള ലൈസൻസല്ല.

ഗുണ്ടായിസത്തിന്റെ കാര്യത്തിൽ ചുമട്ടുതൊഴിലാളികൾക്ക് വലിയ വെല്ലുവിളി തന്നെയാണ് ചില ഓട്ടോ ചേട്ടന്മാർ. 🙏

ഇവിടെ ചോദ്യം ഓട്ടോ ഓടിക്കുന്നതിനെക്കുറിച്ചല്ല.

യാത്രക്കാരനെ ഉപഭോക്താവായി കാണാതെ സ്വന്തം അധികാരത്തിന് മുന്നിൽ നിൽക്കുന്ന ഒരാളായി കാണുന്ന മനോഭാവത്തെക്കുറിച്ചാണ്.

ഓട്ടോ വിളിച്ചാൽ യാത്രക്കാരന് ഒരു കാര്യം മാത്രമാണ് വേണ്ടത്:

ന്യായമായ കൂലി, സുരക്ഷിതമായ യാത്ര, മാന്യമായ പെരുമാറ്റം.

അത്രയൊക്കെ ആവശ്യപ്പെടുന്നത് വലിയ തെറ്റാണോ?

അതേസമയം ഒരു കാര്യം പ്രത്യേകം പറയണം. 👇

എല്ലാ ഓട്ടോ ഡ്രൈവർമാരും ഇങ്ങനെയാണെന്ന് ഒരിക്കലും പറയുന്നില്ല.

മാന്യമായി പെരുമാറുകയും കൃത്യമായ നിരക്ക് വാങ്ങുകയും നിയമങ്ങൾ പാലിച്ച് വണ്ടിയോടിക്കുകയും യാത്രക്കാരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ പരിഗണിക്കുകയും ചെയ്യുന്ന ഒരുപാട് നല്ല ഓട്ടോ തൊഴിലാളികൾ നമുക്കിടയിലുണ്ട്. ❤️

പക്ഷേ പ്രശ്നക്കാരായ കുറച്ചുപേരുടെ പെരുമാറ്റമാണ് ആ നല്ല മനുഷ്യർക്ക് പോലും ചീത്തപ്പേര് വാങ്ങിക്കൊടുക്കുന്നത്.

ഒരു തൊഴിലിന്റെ മഹത്വം അതിലെ ആളുകളുടെ എണ്ണത്തിലല്ല, അവർ യാത്രക്കാരോടും സമൂഹത്തോടും കാണിക്കുന്ന പെരുമാറ്റത്തിലാണ്.

ഓട്ടോ ഓടിക്കുന്നത് ഒരു തൊഴിലാണ്; യാത്രക്കാരനെ ഭയപ്പെടുത്താനുള്ള അധികാരമല്ല. 🙏

പാലക്കാട് മെഡിക്കൽ കോളേജ്… 15 വർഷമായി ഒരു ജനത കാത്തിരിക്കുന്നു! 😔🙏ശരിക്കും പാലക്കാട് മെഡിക്കൽ കോളേജിനെ തകർത്തതിൽ പ്രധാന ...
03/09/2026

പാലക്കാട് മെഡിക്കൽ കോളേജ്… 15 വർഷമായി ഒരു ജനത കാത്തിരിക്കുന്നു! 😔🙏

ശരിക്കും പാലക്കാട് മെഡിക്കൽ കോളേജിനെ തകർത്തതിൽ പ്രധാന ഉത്തരവാദിത്തം ആരുടേത്?

ഒരു രാഷ്ട്രീയ പാർട്ടിയെയും അന്ധമായി പിന്തുണയ്ക്കാനോ എതിർക്കാനോ അല്ല ഈ ചോദ്യം…

പാലക്കാടിന്റെ സാധാരണക്കാരുടെ വേദനയിൽ നിന്നുള്ള ചോദ്യമാണ്.

പാലക്കാട് മെഡിക്കൽ കോളേജ് വരുമ്പോൾ അതിന്റെ ക്രെഡിറ്റ് ഏറ്റവും അധികം ആഘോഷിച്ച വ്യക്തികളിൽ ഒരാളായിരുന്നു അന്നത്തെ പാലക്കാട് MLA ഷാഫി പറമ്പിൽ.

2014-ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പാലക്കാട് മെഡിക്കൽ കോളേജ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

2011 മുതൽ 2024 വരെ 13 വർഷം പാലക്കാട് MLA ആയിരുന്ന ഷാഫി പറമ്പിലിനോട് ഇന്ന് പാലക്കാട്ടുകാർക്ക് ചോദിക്കാനുള്ളത് ഇത്രമാത്രം…

ഉദ്ഘാടന ദിവസം മെഡിക്കൽ കോളേജ് എങ്ങനെയായിരുന്നോ, വർഷങ്ങൾ കഴിഞ്ഞിട്ടും അതിന്റെ അടിസ്ഥാന സൗകര്യങ്ങൾ പോലും പൂർണ്ണമായി വികസിക്കാത്തത് എന്തുകൊണ്ട്? 🙏

ക്രെഡിറ്റ് ഏറ്റെടുക്കാൻ എല്ലാവരും മുന്നിൽ…

പക്ഷേ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരുമില്ലേ? 🥺

⸻

അടുത്ത ചോദ്യം നമ്മുടെ MPയോട്…

വി.കെ. ശ്രീകണ്ഠൻ.

2019 മുതൽ പാലക്കാടിന്റെ ലോക്സഭാ പ്രതിനിധി.

പാലക്കാട് ജില്ലയിൽ തന്നെ കേരളത്തിലെ ഏറ്റവും വലിയ ആദിവാസി താലൂക്കായ അട്ടപ്പാടി ഉൾപ്പെടുന്നു.

ആരോഗ്യപരമായി ഏറെ പിന്നാക്കം നിൽക്കുന്ന ആദിവാസി മേഖലകളിൽ നിന്നുള്ള നിരവധി കുടുംബങ്ങൾക്ക് മികച്ച ചികിത്സ ലഭിക്കണമെങ്കിൽ ദൂരെയുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യമുണ്ട്.

അട്ടപ്പാടിയിലെ ആരോഗ്യപ്രശ്നങ്ങളും ശിശുമരണവും ഉൾപ്പെടെയുള്ള വിഷയങ്ങൾ കേരളം പലതവണ ചർച്ച ചെയ്തിട്ടുണ്ട്.

അങ്ങനെയുള്ള ഒരു ജില്ലയുടെ MP ആയിട്ട്, സ്വന്തം ജില്ലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജിന്റെ വികസനത്തിനായി എത്ര ശക്തമായ ഇടപെടലാണ് ഇതുവരെ ഉണ്ടായത്?

പുതിയ മന്ത്രിയെ ഇപ്പോൾ കുറ്റപ്പെടുത്തുന്നില്ല.

ഭരണത്തിൽ എത്തിയിട്ട് മാസങ്ങൾ മാത്രമാണ്.

പക്ഷേ വർഷങ്ങളോളം അധികാരത്തിലിരുന്നവരോട് ചോദ്യം ചോദിക്കാതിരിക്കാനും കഴിയില്ല.

⸻

പിന്നെ… നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ.

10 വർഷം കേരളം ഭരിച്ച മുഖ്യമന്ത്രി.

കർക്കശക്കാരനായ ഭരണാധികാരി എന്ന പേരുള്ള മുഖ്യമന്ത്രി.

പക്ഷേ പാലക്കാടിന്റെ കാര്യത്തിൽ ചോദിക്കുമ്പോൾ…

എന്തുകൊണ്ടാണ് ഇത്രയും വർഷം കഴിഞ്ഞിട്ടും മെഡിക്കൽ കോളേജ് പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്ന ഒരു മികച്ച സർക്കാർ ആശുപത്രിയായി മാറാത്തത്? 🥺

കേരളത്തിലെ ഏറ്റവും വലിയ ജില്ലകളിലൊന്നായ പാലക്കാട്…

ഒരു വശത്ത് അട്ടപ്പാടിയിലെ ആദിവാസി കുടുംബങ്ങൾ,
മറുവശത്ത് സാധാരണക്കാരും കർഷകരും തൊഴിലാളികളും…

ഇവർക്കെല്ലാം ഏറ്റവും ആവശ്യമായ ഒന്നാണ് നല്ല സർക്കാർ ചികിത്സ.

എന്നിട്ടും…

നമ്മുടെ മെഡിക്കൽ കോളേജ് ഇന്നും പൂർണ്ണതയിലേക്ക് എത്തിയിട്ടില്ല.

⸻

**ഇത് വെറും ഒരു കെട്ടിടത്തിന്റെ കഥയല്ല…

ഇത് മനുഷ്യരുടെ ജീവിതത്തിന്റെ കഥയാണ്. ❤️‍🩹**

അട്ടപ്പാടിയിലെ ഒരു ആദിവാസി കുടുംബത്തിലെ കുഞ്ഞിന് അടിയന്തര ചികിത്സ ആവശ്യമുണ്ടായാൽ?

ഒരു സാധാരണ പാലക്കാട്ടുകാരന് ഗുരുതരമായ അസുഖം വന്നാൽ?

കൂടുതൽ വിദഗ്ധ ചികിത്സ ആവശ്യമുള്ളപ്പോൾ?

പലപ്പോഴും മുന്നിലുള്ള വഴികൾ…

തൃശൂർ മെഡിക്കൽ കോളേജ്.

അല്ലെങ്കിൽ…

ലക്ഷങ്ങൾ ചെലവാകുന്ന സ്വകാര്യ ആശുപത്രികൾ.

ഒരു സാധാരണക്കാരന് അതിന്റെ സാമ്പത്തിക ഭാരം എത്രത്തോളം ആയിരിക്കും?

ചികിത്സയ്ക്കായി കടം വാങ്ങി ജീവിതം തകർന്നുപോകുന്ന കുടുംബങ്ങൾ എത്രയുണ്ട്?

ഇവിടെയാണ് ഒരു സർക്കാർ മെഡിക്കൽ കോളേജിന്റെ പ്രസക്തി.

⸻

അപ്പോൾ ഒരു ചോദ്യം…

എന്തിനാണ് വർഷങ്ങളായി മെഡിക്കൽ കോളേജ് എന്ന പേരിൽ കെട്ടിടങ്ങൾ മാത്രം പണിതിട്ട് ജനങ്ങളെ കാത്തിരിപ്പിക്കുന്നത്?

കെട്ടിടങ്ങൾ മാത്രം പോരാ…

ഡോക്ടർമാർ വേണം.
നഴ്സുമാർ വേണം.
വിദഗ്ധ ചികിത്സ വേണം.
ICU വേണം.
ആധുനിക ഉപകരണങ്ങൾ വേണം.
മതിയായ ജീവനക്കാർ വേണം.
ഏറ്റവും പ്രധാനമായി — സാധാരണക്കാരന് ആശ്രയിക്കാവുന്ന ഒരു സമ്പൂർണ്ണ സർക്കാർ ആശുപത്രി വേണം.

⸻

MLAമാർ മാറി…
MPമാർ മാറി…
സർക്കാരുകൾ മാറി…
മുഖ്യമന്ത്രിമാർ മാറി…

പക്ഷേ…

പാലക്കാട് മെഡിക്കൽ കോളേജിന്റെ അവസ്ഥ എത്രമാത്രം മാറി? 😔

രാഷ്ട്രീയക്കാർക്ക് ഇത് ഒരു ഉദ്ഘാടന വേദിയാകാം…

പക്ഷേ പാലക്കാട്ടുകാരന് ഇത് തന്റെ ജീവിതത്തിന്റെ സുരക്ഷയാണ്.

അട്ടപ്പാടിയിലെ ഒരു അമ്മയ്ക്ക്…

ഒരു ആദിവാസി കുടുംബത്തിന്…

ഒരു സാധാരണ തൊഴിലാളിക്ക്…

ഒരു കർഷകന്…

ഒരു വയോധികന്…

സ്വന്തം ജില്ലയിൽ മികച്ച സർക്കാർ ചികിത്സ ലഭിക്കാനുള്ള അവകാശമുണ്ട്. ❤️

അതുകൊണ്ട് ഇനി വേണ്ടത് വാഗ്ദാനങ്ങളല്ല.

വർഷങ്ങളായി കാത്തിരിക്കുന്ന പാലക്കാടിന് ഒരു മറുപടി വേണം.

എപ്പോഴാണ് പാലക്കാട് മെഡിക്കൽ കോളേജ് പൂർണ്ണമായും പ്രവർത്തനക്ഷമമാകുക?

എപ്പോഴാണ് പാലക്കാട്ടുകാരന് സ്വന്തം ജില്ലയിൽ തന്നെ മികച്ച സർക്കാർ ചികിത്സ ലഭിക്കുക?

ഈ ചോദ്യം ഷാഫി പറമ്പിലിനോടും, വി.കെ. ശ്രീകണ്ഠനോടും, സംസ്ഥാന സർക്കാരിനോടും ഒരുപോലെ ചോദിക്കുകയാണ്. 🙏

പാലക്കാടിന് രാഷ്ട്രീയം വേണ്ട…
നല്ല ചികിത്സയാണ് വേണ്ടത്. ❤️‍🩹

➖➖➖➖➖➖➖➖➖➖➖➖➖
കൂടുതൽ പാലക്കാടൻ വാർത്തകളും വിശേഷങ്ങളും, തൊഴിൽ അവസരങ്ങളും മൊബൈലിൽ ലഭിക്കാൻ ട്രോൾ ആലത്തൂർ വാട്സപ്പ്, ഫേസ്ബുക് ഗ്രൂപ്പുകളിൽ അംഗമാകൂ🙏🏾👍🏽
Whatsapp Group Link : https://chat.whatsapp.com/Ldx8mATQ18LAKboRlLABFl?mode=gi_t
Facebook group Link : https://www.facebook.com/share/g/1BPeKCG2Hh/?mibextid=wwXIfr
page : https://www.facebook.com/share/18XgP7pNGb/?mibextid=wwXIfr
Instagram : https://www.instagram.com/voice_of_alathur?igsh=bmhqYzNuNXBwd25k&utm_source=qr

🥺 രണ്ടും വെറും 17 വയസ്സ്…!ജീവിതം എന്താണെന്ന് പോലും പൂർണ്ണമായി മനസ്സിലാക്കിത്തുടങ്ങാത്ത പ്രായം.സ്വപ്നങ്ങൾ കാണേണ്ട പ്രായം…...
03/09/2026

🥺 രണ്ടും വെറും 17 വയസ്സ്…!

ജീവിതം എന്താണെന്ന് പോലും പൂർണ്ണമായി മനസ്സിലാക്കിത്തുടങ്ങാത്ത പ്രായം.
സ്വപ്നങ്ങൾ കാണേണ്ട പ്രായം…
കളിച്ചും പഠിച്ചും ചിരിച്ചും നടക്കേണ്ട പ്രായം…

പക്ഷേ ഇന്ന്…
രണ്ട് 17 വയസ്സുകാരുടെ ജീവിതം അപ്രതീക്ഷിതമായി അവസാനിച്ചിരിക്കുന്നു. 💔

മൂന്നാമതൊരാൾ അതീവ ഗുരുതരാവസ്ഥയിലും…

ഒരു ചോദ്യം മാത്രം മനസ്സിൽ ബാക്കിയാകുന്നു…
ഇത്ര ചെറിയ പ്രായത്തിൽ ഇവർക്ക് എന്തിനായിരുന്നു ഇത്രയും പണം?

അതും ഒരു വീട്ടിൽ കയറി മോഷ്ടിക്കാൻ മാത്രം ധൈര്യം എവിടെ നിന്നാണ് ലഭിച്ചത്?

ന്യായമായ ഒരു ആവശ്യത്തിനായിരുന്നെങ്കിൽ…
വീട്ടിൽ ചോദിക്കാമായിരുന്നില്ലേ?

പിന്നെ എന്തിനായിരുന്നു ഈ പണം?
എന്തിനായിരുന്നു ഈ വഴി?

ഉത്തരങ്ങൾ തേടുമ്പോൾ സംശയങ്ങളുടെ വിരൽ ചൂണ്ടുന്നത് പലപ്പോഴും ലഹരിയുടെ ഇരുണ്ട ലോകത്തേക്കാണ്.
എന്നാൽ യഥാർത്ഥ കാരണം അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.

ഇന്ന് ഇത് രണ്ട് കുടുംബങ്ങളുടെ കണ്ണീരാണ്…
നാളെ ഇത് നമ്മുടെ വീട്ടിലെ വാതിലിൽ എത്താതിരിക്കാനുള്ള ജാഗ്രതാ മുന്നറിയിപ്പും കൂടിയാണ്. 🥺🙏

മാരക ലഹരികൾ നമ്മുടെ കുഞ്ഞുങ്ങളുടെ ജീവിതത്തെ കാർന്നുതിന്നുന്നുണ്ടെങ്കിൽ,
നാം ഇനിയും എത്രകാലം നോക്കി നിൽക്കും?

‘ഓപ്പറേഷൻ തൂഫാൻ’ പോലുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി, തുടർച്ചയായി മുന്നോട്ട് പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 🙏

ഒരു കുഞ്ഞിനെയെങ്കിലും ഈ ഇരുണ്ട വഴിയിൽ നിന്ന് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞാൽ…
അതൊരു ജീവിതം രക്ഷിക്കുന്നതല്ല, ഒരു കുടുംബത്തെ രക്ഷിക്കുന്നതാണ്. ❤️‍🩹

🕯️ അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ ആലപ്പുഴ മണ്ണാഞ്ചേരി സ്വദേശികളായ മുഹമ്മദ് സബീനും റിൻഷാദിനും ആദരാഞ്ജലികൾ.

💔 ഇനിയൊരു 17 വയസ്സുകാരന്റെ സ്വപ്നവും ഇങ്ങനെ അവസാനിക്കാതിരിക്കട്ടെ…

Address

Malampuzha
678001

Website

Alerts

Be the first to know and let us send you an email when Troll Alathur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share