VK Sreeraman

VK Sreeraman എനിക്കു രസമീ നിമ്നോന്നതമാം വഴിയ്ക്കു തേരുരുൾ പായിക്കൽ

എൻ്റെ വീടിൻ്റെ നാലോറവും മതിലുണ്ട്.ഞങ്ങളിവിടെ പാർക്കാൻ വരുന്ന കാലത്ത്ഇത് മുള്ളുവേലികളുള്ള കവുങ്ങിൻ പറമ്പായിരുന്നു.മുള്ളുക...
04/05/2023

എൻ്റെ വീടിൻ്റെ നാലോറവും മതിലുണ്ട്.
ഞങ്ങളിവിടെ പാർക്കാൻ വരുന്ന കാലത്ത്
ഇത് മുള്ളുവേലികളുള്ള
കവുങ്ങിൻ പറമ്പായിരുന്നു.
മുള്ളുകൾ അടക്കി മെടഞ്ഞ
ഒരു മുള്ളുവാതിലും
ഇരുമ്പു ചങ്ങലയും
പറങ്കിത്താഴും ഉണ്ടായിരുന്നു.
വടക്ക് കൊട്ട്ളീക്കാര്
തെക്ക് വല്ല്യളപ്പീക്കാര്
കെഴക്ക് കൊന്തണ്യേൻ മാഷ്
പടിഞ്ഞാറ് തോണമ്മായി.
തോണ എന്നതായിരിക്കില്ല അവരുടെ പേരെന്ന്
പിൽക്കാലത്ത് സത്യേട്ടൻ എന്നോടു പറയുകയുണ്ടായി.
ചെറോണ എന്ന് തീയ്യത്തികൾക്ക് പേരുണ്ട് എന്നും.
തോണമ്മായീടെ വീടു നിന്നത്
പാടത്തിന് നടുക്കുള്ളൊരു
തറയിലാണ്.
വെളുത്ത മണ്ണിൻ്റെ തറയിൽ
തെങ്ങും മാവുമെല്ലാം
വളർന്നുയർന്നു നിന്നിരുന്നു.
തറയ്ക്ക് പടിഞ്ഞാറ്
മാട്ടത്തിന് തൊട്ട്
ശങ്കരേട്ടനും ചോത്തിയും പാർത്തിരുന്നു.
അവർക്കൊരു മകൾ
ഒരേയൊരു മകൾ
കമലാക്ഷി.
കമലാക്ഷിയെ ചാട്ടൊളത്തേക്കാണ്
പെണ്ണ് കൊണ്ടോയത്.
ശങ്കരേട്ടന് ചെവി തെല്ല് പതമായിരുന്നു.
അലകു പോലുള്ള മെലിഞ്ഞ ദേഹമായിരുന്നു.
കൊളമ്പുകാരനായിരുന്നു.
കഠിനമായ ചില നാസ്തിക ശ്ലാേകങ്ങൾ
എനിക്കു ചൊല്ലിക്കേൾപ്പിച്ചു തന്നിരുന്നു.
വലിയ പാളകോട്ടിക്കുത്തി അത്
കത്തിയുറയിൽ ഞാത്തിയാണ്
ചെത്താൻ പോയിരുന്നത്

തോണമ്മായിയ്ക്ക് മൂന്നു മക്കൾ.
ഒരാണും രണ്ടു പെണ്ണും.
മാധവി
ഭാർഗ്ഗവി
ഗോപാലൻ.
ഭാർഗ്ഗവി എന്നു പേരുള്ള പെണ്ണുങ്ങളും
വേലായുധൻ എന്നു പേരുള്ള
ആണുങ്ങളും
ചെറുവത്താനിയിൽ
അക്കാലത്ത് ധാരാളമുണ്ടായിരുന്നു.

പറഞ്ഞു വന്നതിതൊന്നുമല്ല
ഞങ്ങളിപ്പോ പാർക്കുന്ന പറമ്പിനു ചുറ്റും
മുള്ളുവേലിയും മുള്ളു കൊണ്ടുള്ള വാതിലും
ഉണ്ടായിരുന്നു എന്നതാണ്.
പുരപണിയുന്ന കാലത്തു തന്നെ
വേലി പൊളിച്ച് തീയ്യിട്ട് മതിലു കെട്ടി.
ചെമ്മണ്ണു ചവുട്ടിക്കുഴച്ച് വാരി വെച്ച് കരിങ്കല്ലുപാളികൾ അതിലുറപ്പി -
ച്ചടുക്കി വെച്ച് മതിലു പൊങ്ങി.
കിഴക്കു മതിലില്ല.
കൊന്തമണിയൻ മാഷ് ചിത്രകാരനാണ്.
ഹാർമ്മോണിയം വായിക്കാനറിയാം.
വലിയൊരു കുഴികുത്തി അതിലൊരു ശീമപ്പന്നിയെ
വളർത്തിയിരുന്നു.
കൊമ്പോറത്തിൽ തവിടും പിണ്ണാക്കും കൊട്ന്ന്
പന്നിയ്ക്ക് ഇട്ടു കൊടുക്കും.
പന്നിയെ പോർക്കെന്നാണ് മാഷ് പറയുക.
ആ പോർക്കിന് പനനൊങ്കിൻ്റെ നിറമായിരുന്നു.
ഒരു വലിയ പനനൊങ്ക് കുഴിയിൽ
വട്ടം ചുറ്റുന്നതായും
മുക്രയിടുന്നതായും
എനിക്കു തോന്നാറുണ്ടായിരുന്നു.

പറഞ്ഞു പറഞ്ഞെങ്ങോട്ടോ പോയി.
അതെ, വീടിനു ചുറ്റുമുള്ള മതിലിനെക്കുറിച്ചാണ് .
അതെങ്ങനെയാണ് പൊളിയുന്നത്
എന്നതിനെപ്പറ്റിയാണ്.
പറയാം.

ഇന്നു വ്യാഴാഴ്ച്ചയാണ്.
നാളെ ചിലപ്പോൾ വെള്ളിയാഴ്ച്ച
ആവാനിടയുണ്ട്.
മതിലുകളെപ്പറ്റി പറയേണ്ടത്
വെള്ളിയാഴ്ച്ചയാണ്.

റോബർട്ട് ഫ്രോസ്റ്റിനും
കോട്ടികോളനും നന്ദി
💨

ആകയാലും
പ്രിയരേ
സുപ്രഭാതം

🙏🏽

സ്വാതി ജോർജ്ജിനും മറ്റെല്ലാ നേർച്ചക്കാർക്കുംനൺട്രിവണക്കം
07/02/2023

സ്വാതി ജോർജ്ജിനും മറ്റെല്ലാ നേർച്ചക്കാർക്കും
നൺട്രി
വണക്കം

31/03/2022

നേരിട്ട് അരങ്ങത്തേക്കു കയറുന്നത് ശരിയല്ല എന്നാണ് താരമ്മയുടെ പക്ഷം.
🥥 🥥
ആദ്യം അടുക്കളക്കളരിയിൽ പയറ്റണം .പയറ്റിത്തെളിയണം. പിന്നെ അടി വെച്ചടി വെച്ചരങ്ങത്തേക്കു . അതു കഴിഞ്ഞ് പിന്നെ ജീവിതം മുഴുവനും അരങ്ങത്തു മാത്രമങ്ങ് നിന്നു കളിച്ച് കുളിച്ച് പുളച്ചു മദിച്ചു നടക്കാം എന്നൊന്നും കരുതരുത് ഒരു പെണ്ണും ; ആണും ട്രാൻസ് ജന്ററും.

തിന്നുന്നവൻ (ൾ ) ആണെങ്കിൽ തീൻ പണ്ടമുണ്ടാക്കാൻ അറിഞ്ഞിരിക്കണം. താരമ്മയുടെ അയിപ്രായം അദ്ദാണ്.
അദ് ഞായം എന്ന് ഞാനും പരിത്തിപ്രേo പിന്നെ വട്ടം കുളം മാഷും പള്ളിശ്ശേരി രാമനും രാമപത്നിയും.
മിസ്സിസ് വട്ടങ്കുളം അരങ്ങത്തേ വിളങ്ങു. ആംബ്ലേറ്റോ പെൺപ്ലേറ്റോ പോലും ഇങ്ങാക്കാൻ നിശ്ശല്യ.

🍳

പണ്ട്രൊരാള് ( പണ്ടൊരാളല്ല പഞ്ചായത്തടിസ്ഥാനത്തിൽ നടന്ന കവിയരങ്ങിന് അദ്ധ്യക്ഷം വഹിച്ച പ്രസിഡണ്ട് കോയക്കുട്ട്യാ ജി) പറഞ്ഞ പോലെ ഈ കവിതേള് കേട്ട് ഇക്ക് ചിറീം
വരണ് ണ്ട്

🤣🤣🥥😁😁

🙍🏻‍♀️

ആകയാലും
പ്രിയരേ
സുപ്രഭാതം

🙏🙏🙏🙏🌹

മാധ്യമം  on line ഏപ്രിൽ ഫൂളും ഒട്ടകവുംവീണ്ടും ഒരു വിഢി ദിനം കടന്നുവരു​േമ്പാൾ പണ്ടത്തെ ഒരു ഏപ്രിൽ ഫൂൾ ദിന ഒാർമ പങ്കുവെക്ക...
30/03/2022

മാധ്യമം on line
ഏപ്രിൽ ഫൂളും ഒട്ടകവും
വീണ്ടും ഒരു വിഢി ദിനം കടന്നുവരു​േമ്പാൾ പണ്ടത്തെ ഒരു ഏപ്രിൽ ഫൂൾ ദിന ഒാർമ പങ്കുവെക്കുന്നു
എൻ.പി. ധനം 12:20 PM 01/04/2018

(വര: അമൃത ഷജിൻ)
ഇന്ന് ഏപ്രില്‍ ഒന്ന്. ലോകവിഡ്ഢിദിനം. ഇൗ ദിവസം എന്തും ചെയ്യാമെന്ന് ആളുകള്‍ കരുതിയിരുന്നു ഒരു കാലത്ത്. റഫീക്​ അഹമ്മദി​​​െൻറ ‘അഴുക്കില്ല’ത്തില്‍ അത്തരം ഒരു കഥാപാത്രമുണ്ട്. കാലപ്പകര്‍ച്ചകള്‍ക്ക് ദേശഭേദമില്ലല്ലോ. ഒരുമിച്ചാണ് അത് ബാധിക്കുക. എന്‍റെ കൗമാരകാലത്ത് ആയിരുന്നു ഏപ്രില്‍ ഒന്നിന്‍റെ ഈ ജനകീയാഘോഷങ്ങള്‍...

അങ്ങനെ എന്‍റെ പ്രീ ഡിഗ്രി കാലം. റിവിഷൻ ഹോളിഡേയ്സ് ആണ് അന്ന് ഏപ്രിലുകൾ. രാത്രി വളരെ വൈകിയിരുന്ന് പഠിച്ച്​, രാവിലെ വൈകി മാത്രമേ ഞാന്‍ എണീക്കാറുള്ളൂ.. ആറേമുക്കാലിന്‍റെ വിസിലിന് എണീറ്റു.. (ഞങ്ങള്‍ ആമ്പല്ലൂര്‍ക്കാരുടെ ഊണും ഉറക്കവും പ്രണയംപോലും നിശ്ചയിച്ചിരുന്നത് ഈ വിസിലുകള്‍ ആയിരുന്നു ) കണിയായി ഗേറ്റിനടുത്ത് ഒരു കുഞ്ഞു വാഴത്തൈയും ഒരു ബോര്‍ഡും... കരിക്കട്ടയാല്‍ ഒരു കാര്‍ട്ടണ്‍ പീസില്‍ ‘For sale Camel’ എന്ന് അതിലെഴുതിയിരിക്കുന്നു.

ആവശ്യത്തിലധികം ഉയരവും മെലിഞ്ഞുമിരുന്ന എന്നെ കളിയാക്കി വെച്ചതാണത്​. അന്നെന്‍റെ മനസ്സ് തകര്‍ന്നിരുന്നു. എനിക്കു ചുറ്റും അന്നെല്ലാവരും സുന്ദരിമാരായിരുന്നു. ആരാധകരും ഉണ്ടായിരുന്നു. എന്നോട് ആരും ഇഷ്ടം പറഞ്ഞിട്ടുമില്ല. ആ കൗമാരകാലത്താണ് തനിക്കൊരു ഉടലും മുഖവും ഉണ്ടെന്ന് ചിന്തിച്ചത്. അതുവരെ അതൊന്നും എന്നെ അലട്ടിയിട്ടേയില്ല. അന്ന് ഒരു പെണ്‍കുപ്പായത്തിനും കീശയുണ്ടായിരുന്നില്ല. അവള്‍ ഗോട്ടികളോ തീപ്പെട്ടിപ്പടങ്ങളോ കരുതാറില്ല. പുസ്തകങ്ങള്‍ക്കിടയിലെ മയില്‍പ്പീലിയാണ് ഏറ്റവും വലിയ സമ്പാദ്യം. ചിലപ്പോള്‍ കുറച്ച് മഞ്ചാടിമണികളും. പക്ഷേ, ഒരു സ്വപ്നഭാണ്ഡം എന്‍റെയൊപ്പം ഉണ്ടായിരുന്നു. അതിനകത്ത് നക്ഷത്രങ്ങളും നിലാവും മിന്നാമിനുങ്ങുകളും അപ്പൂപ്പന്‍ താടികളും മഴക്കാറിന്‍റെ ഇരുളിച്ചയും പാലയുടെ മണവും ഒക്കെയായിരുന്നു. അത് ആരേയും കാണിക്കാതെ കൊണ്ടുനടന്നു.

അന്നൊന്നും ആരാവണം എന്താവണം എന്ന ബോധമേയില്ല. ആരും എന്നോട് ചോദിച്ചിട്ടുമില്ല. ആരെങ്കിലും എന്തെങ്കിലും ആയിക്കോളും. നമ്മളീ കുപ്പായത്തിലല്ല എന്ന മട്ട്. പാടത്തും പറമ്പിലും മഴയത്തും പുഴയത്തും തെണ്ടിത്തിരിഞ്ഞുനടന്നു. കാലുകളിലെ കൊലുസ് എപ്പോഴും കളഞ്ഞുപോവും. തിരിച്ചുകിട്ടുക എന്നത് സംഭവിക്കാറേയില്ല. കാടും മേടും ഊടും തപ്പിയാല്‍ കിട്ടുമോ കളഞ്ഞുപോയ കിലുക്കങ്ങള്‍? മൈലാഞ്ചി അരച്ച് കൊലുസ് വരയ്ക്കും. അത് ചുവക്കുംവരെ ഇരിക്കാനൊന്നും ക്ഷമയില്ല. ഒരുമാതിരി ഓറഞ്ച് നിറമായാല്‍ കഴുകി ഓടും. അടുത്ത കിനാവിന്‍റെ പിറകേ. ജയിക്കുമെന്നോ, തോല്‍ക്കുമെന്നോ ആകുലതയില്ലായിരുന്നു. അദ്ഭുതം തോന്നുന്നുണ്ട് അതാലോചിക്കുമ്പോള്‍. തുളസിടീച്ചറുടെ അടി പേടിച്ച് സ്​ലേറ്റില്‍ രണ്ടുവശവും പാഠം എഴുതി. വിക്കി വിക്കി പദ്യം ചൊല്ലി. തെറ്റിച്ച് കണക്കുകള്‍ ചെയ്തു. കനകമണിയോടൊപ്പം ജാതിയ്ക്ക പെറുക്കാന്‍ പോയി ചില ഉച്ചകളില്‍. ചില രുചികള്‍, മണങ്ങള്‍, കാഴ്ചകള്‍. അത്രേള്ളൂ ലോകം. സുറായിപ്പറമ്പിലെ സെമിത്തേരിയില്‍ എത്തിനോക്കാനും ചില വെയിലുകള്‍. അതെല്ലാം കളഞ്ഞ് വളര്‍ന്നേറിയപ്പോഴാണ് പലതും കണ്ടത്. പലരെയും. അപകര്‍ഷത എന്നോടൊപ്പം വളര്‍ന്നു. ഒതുങ്ങാന്‍ ശ്രമിച്ചു. പെണ്‍കുട്ടികള്‍ ഭംഗിയുള്ളവരും ആവണം എന്ന ബോധം വന്നു. തന്നെത്തന്നെ ഒളിപ്പിച്ച്, ഏറെ വായിച്ച് ഇരുന്നു. കൂടെയുള്ളവരോടൊപ്പം എത്തില്ല എന്ന ചിന്തയും ഉറച്ചു. അങ്ങനെ എന്നെത്തന്നെ പേജുകളില്‍ ഒളിച്ച് ജീവിക്കുമ്പോഴാണ് ഏപ്രിലിന്‍റെ ഇൗ കൊടും തമാശ.


എന്‍റെ നാട്ടിലെ കൂട്ടുകാര്‍ അതിനെ നിസ്സാരവത്​കരിച്ചു വിട്ടു. അതിനുശേഷമാണ് ഞാന്‍ കേരളവർമയില്‍ ബി.എ മലയാളം വേണമെന്നാശിച്ച് ചേര്‍ന്നത്. അവിടെ അഴകളവുകള്‍ക്കും ഉടലിനും അപ്പുറത്ത് ഒരു ഞാന്‍ ഉണ്ടെന്നറിഞ്ഞു. അപ്പോഴും അഴകെന്നാല്‍ ഞാനല്ലാത്ത, എന്‍റേതല്ലാത്ത ഒന്ന് എന്നേ ബോധമുണ്ടായിരുന്നുള്ളൂ. അതിനെ മറികടക്കാനെന്നവണ്ണം ഞാന്‍ ഒരുങ്ങി. പക്ഷേ, ജീവിതത്തിന്‍റെ ഏതോ വഴിയില്‍ ഞാനത് മറന്നു. ഞാനും സുന്ദരി എന്ന് ചിന്തിച്ചുതുടങ്ങി. വൈരമുത്തുവിന്‍റെയാണെന്നു തോന്നുന്നു ഒരു പാട്ടില്‍ പറയുന്നു. പെണ്ണുടമ്പില്‍ കാതല്‍ ‘ആണ്‍ തൊടാത ഭാഗം തന്നിലുള്ളത്’ എന്ന് അര്‍ത്ഥം വരുന്നത്. പ്രത്യക്ഷത്തില്‍ ഉടലില്‍ അങ്ങനെ ഒരു ഭാഗം ഉണ്ടാവില്ല. ഉയിരില്‍ ഉണ്ട്. അഴകളവുകളല്ലാതെ ഒരു പെണ്ണ് നിറയുന്നിടം. ആ ഇടം കണ്ടറിഞ്ഞ് അത് തൊടുന്നവനേ പെണ്ണുടലിന്‍റെ സുഗന്ധം അറിയാനാവൂ എന്നെന്‍റെ തോന്നല്‍ ചിതറിയ ചിന്തകള്‍...

ഇന്ന് ബസ്സിറങ്ങി നടക്കുമ്പോഴോ, തൃശ്ശൂര്‍ നഗരത്തില്‍ പായുമ്പോഴോ എന്‍റെ നാട്ടുകാരനൊരാള്‍ ‘താന്‍ എവിടെയോടോ? വീട്ടിലേയ്ക്ക് വരവധികമില്ലേ..’ എന്നോ മറ്റോ കുശലം ചോദിക്കുമ്പോള്‍ ചിലനേരങ്ങളില്‍ ഓര്‍ക്കും.. ഇവനാവുമോ അന്ന് ആ ബോര്‍ഡ് വെച്ചത്? ഇന്നെന്‍റെ മുന്നില്‍ സ്നേഹത്തില്‍ ചിരിക്കുന്നവന്‍...ആ ചിരി ഉള്ളിലും പടരും...നടക്കും

അപ്പൂപ്പന്‍ താടി പോലെ ഞാന്‍ കളഞ്ഞുപോയ ഓര്‍മ്മക്കിലുക്കം തേടി ആ വഴി മുഴുവന്‍ അലയും. മഴയുടെ ഇരുണ്ടതാളത്തില്‍, വേനലിന്‍റെ വാകച്ചുവപ്പില്‍ ഒക്കെയലഞ്ഞ് വീണ്ടും ആ ഭാണ്ഡം മുറുകെയടച്ച് നടക്കും...

ധനത്തിന്റെ എഴുത്തുകൾ നൊസ്റ്റാ ശ ജി ക് എന്നു പറഞ്ഞു തള്ളിക്കളയാനാവില്ല.
എന്നെനിക്കു തോന്നിയതിനാൽ ഇവിടെ ഒട്ടിക്കുന്നു.
വി.കെ.ശ്രീരാമൻ

മൂന്നു പതിറ്റാണ്ടുകൾക്കു മുമ്പ് മസ്ക്കറ്റിൽ, റൂവിയിൽ നിന്ന് സീബ് എയർപോർട്ടിലേക്കു പോവുന്ന പാതയോരത്ത് ആറാമത്തെ റൗണ്ട് എബൗ...
21/03/2022

മൂന്നു പതിറ്റാണ്ടുകൾക്കു മുമ്പ് മസ്ക്കറ്റിൽ, റൂവിയിൽ നിന്ന് സീബ് എയർപോർട്ടിലേക്കു പോവുന്ന പാതയോരത്ത് ആറാമത്തെ റൗണ്ട് എബൗട്ടിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മലകളിലേക്കു കയറുന്ന വെട്ടുവഴിയുടെ തുടക്കത്തിൽ നടന്ന ഒരു കോൺക്രീറ്റു വിപ്ലത്തിൽ തോറ്റ്, ഭ്രാന്തനായി എബിൻസിനാ ചിത്ത രോഗാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് അവിടെ നിന്ന് നാട്ടിലേക്ക് പറപ്പിച്ചു വിട്ടു എന്നെ .
ബോംബെയിൽ സ്വീകരിക്കാൻ കാത്തു നിന്നിരുന്നത് സത്യദേവൻ എന്ന സത്യേട്ടനായിരുന്നു.
പൂച്ചെണ്ടിനു പകരം ഒരു പുസ്തകം തന്നാണ് മഹാബാഹുവെന്നെ സ്വീകരിച്ചത്.

" നീയ്യ് വായിച്ചിരിക്കാൻ ഇടയില്ല. ഇതു വായിച്ചാൽ വിഭ്രമം ശമിക്കും .വിശ്രാന്തനാവും"

രോഗി വൈദ്യന്റെ കയ്യിൽ നിന്ന് ഔഷധം വാങ്ങാനെന്ന പോലെ ഞാൻ കൈകൾ നീട്ടുമ്പോൾ പറഞ്ഞു.
"രാമപ്പൻ എന്ന രാമൻ ഭട്ടതിരീടെയാണ് പുസ്തകം. വായിച്ച് തിരിച്ചേല്പിക്കണം എന്നു പറഞ്ഞിട്ടുണ്ട് അദ്ദേം "

ജ്ഞാനവാസിഷ്ഠം
കേരള ഭാഷാ ഗദ്യം

കാവുങ്ങൽ നീലകണ്ഠപിള്ള

💨

സാക്ഷാൽ ശ്രീരാമന് വസിഷ്ഠഗുരു ഉപദേശിക്കുന്ന മന:ശാസ്ത്രമാണ് .
യുവാവായ ശ്രീരാമൻ ദേശാടനം കഴിഞ്ഞെത്തി വിരാഗിയായി ഭവിച്ചപ്പോൾ ( ഡിപ്രഷൻ എന്ന് ആധുനിക സംജ്ഞ) ചികിത്സ എന്ന നിലയ്ക്കാണ് വിശ്വാമിത്രൻ ശ്രീരാമന് ജ്ഞാനോപദേശം ചെയ്യാൻ വസിഷ്ഠനോട് പറയുന്നത്.
💨
ഒരിടത്ത് വസിoൻ രാമനോടീവിധം പറയുന്നു.

'ദേവനെന്നു വച്ചാൽ മഹാവിഷ്ണുവോ മഹേശനോ ആണെന്നു ഭ്രമിക്കരുത്. അകൃത്രിമവും അനാദ്യന്തവുമായ ചിന്മാത്രമാണ് ദേവശബ്ദത്താൽ സൂചിപ്പിക്കപ്പെടുന്നത്. "

💨💨💨

വാല്മീകി പ്രണീതമായ ബൃഹദ്യോഗ വാസിഷ്ഠത്തിൽ നിന്നും സംഗ്രഹിക്കപ്പെട്ട ലഘുയോഗവാസിഷ്ഠത്തിന്റെ പരിഭാഷയാണ് ജ്ഞാനവാസിഷ്ഠമെന്ന് ആമുഖത്തിൽ കാവുങ്ങൽ പ്രസ്താവിക്കുന്നു.

💨
കണ്ണൂരിലെ കൈരളി ബുക്സ് ഈ പുസ്തകം പുന:പ്രസാധനം ചെയ്തിരിക്കുന്നു.
സന്തോഷം
സമാധാനം.

🙏🙏🙏🌸🌸

Kairali books
Mob. 9447263609

17/10/2021
കുന്നംകുളത്തെ കൊടക്കല്ലുകൾ. വെള്ളറക്കാട്
16/10/2021

കുന്നംകുളത്തെ കൊടക്കല്ലുകൾ. വെള്ളറക്കാട്

Address

Kunnamkulam

Telephone

+919447008459

Website

Alerts

Be the first to know and let us send you an email when VK Sreeraman posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category