Uruvam

Uruvam Art Initiative

കുരുന്നുവർണ്ണങ്ങൾജനകീയ ബാലവേദിയും എസ്. ഡി. യു. പി. സ്‌കൂളും ഉരുവത്തോടോപ്പം ചേർന്നപ്പോൾPC: Usman Paakkath , AR Meena     ...
11/07/2023

കുരുന്നുവർണ്ണങ്ങൾ
ജനകീയ ബാലവേദിയും എസ്. ഡി. യു. പി. സ്‌കൂളും ഉരുവത്തോടോപ്പം ചേർന്നപ്പോൾ

PC: Usman Paakkath , AR Meena

ടൈ & ഡൈ ശില്പശാല രണ്ടാം ദിവസം.കെട്ടുചായം അഴിച്ചപ്പോൾ...PC: Baalaraman                                       #2023
11/07/2023

ടൈ & ഡൈ ശില്പശാല രണ്ടാം ദിവസം.
കെട്ടുചായം അഴിച്ചപ്പോൾ...

PC: Baalaraman

#2023

ഉരുവം സാമൂഹിക കലാപദ്ധതിയുടെ മൂന്നാം അദ്ധ്യായം, ടൈ & ഡൈ ശില്പശാലയോടെ പൊൻകുന്നം ജനകീയ വായനശാലയിൽ ആരംഭിച്ചു. ശില്പശാലയിലെ ആ...
11/07/2023

ഉരുവം സാമൂഹിക കലാപദ്ധതിയുടെ മൂന്നാം അദ്ധ്യായം, ടൈ & ഡൈ ശില്പശാലയോടെ പൊൻകുന്നം ജനകീയ വായനശാലയിൽ ആരംഭിച്ചു. ശില്പശാലയിലെ ആദ്യദിവസം.

PC: Baalaraman

#2023

06/07/2023

Join us for the year-long community art project, "Uruvam Chapter III," beginning on July 8th and 9th, 2023, at 09:30 AM, in collaboration with Abhayan Smaraka Kendram and Ponkunnam Janakeeya Vayanasala.

We are delighted to have Rugmini Lal, a renowned dance teacher, as our esteemed guest for the event's inauguration. Additionally, Avani M. will present the curatorial statement, setting the tone for this creative and collaborative journey.

To kick off this exciting journey, we will be hosting a two-day Tie and Dye Workshop, marking the first workshop in our series, on July 8th and 9th, 2023.

A warm welcome to all!

Animation: MS

ഉരുവം ആർട്ട് കലക്റ്റിവും, അഭയൻ സ്മാരക കേന്ദ്രവും പൊൻകുന്നം ജനകീയ വായനശാലയും സംയോജിച്ചു സംഘടിപ്പിക്കുന്ന, ഉരുവം സാമൂഹിക ക...
05/07/2023

ഉരുവം ആർട്ട് കലക്റ്റിവും, അഭയൻ സ്മാരക കേന്ദ്രവും പൊൻകുന്നം ജനകീയ വായനശാലയും സംയോജിച്ചു സംഘടിപ്പിക്കുന്ന, ഉരുവം സാമൂഹിക കലാപദ്ധതിയുടെ മൂന്നാം അധ്യായത്തിലേക്കു എല്ലാവരെയും ക്ഷണിക്കുന്നു.

ജൂലൈ 8 രാവിലെ 9.30 ന് തുടങ്ങുന്ന ഉദ്ഘാടന പരിപാടിയിൽ മുഖ്യാതിഥിയായി നർത്തകിയും, നൃത്താദ്ധ്യാപികയുമായ രുഗ്‌ന്മിണി ടീച്ചർ പങ്കെടുക്കുന്നതാണ്. അവനി എം, ഉരുവത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിക്കും.
തുടർന്ന് ശില്പശാലാ പരമ്പരയിലെ ആദ്യ പരിപാടിയായി രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ടൈ ആൻഡ് ഡൈ ശില്പശാല സംഘടിപ്പിക്കുകയും ചെയ്യുന്നു.

ഉരുവം എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

03/07/2023
03/07/2023

“Education either functions as an instrument which is used to facilitate the integration of the younger generation into the logic of the present system and bring about conformity or it becomes the practice of freedom, the means by which people deal critically and creatively with reality and discover how to participate in the transformation of their world.” ― Paulo Freire

Uruvam represents a humble endeavour to foster unity and engage individuals in the transformative acts of making, learning, sharing, and shaping the world around them. In Malayalam, 'Uruvam' serves as both a noun and a verb, but we have chosen to conceive it as a verb, emphasizing the process of formation. Through the Uruvam Community Art Project, we come together with a conscious intention to mould our surroundings for a better world.

At a time when Artificial Intelligence is being touted as a substitute for human intelligence and labour, Uruvam seeks to explore the intricate relationship between nature, people, technology, and society at large. We firmly believe that everything is created by society and for society, leading us to question the prevailing sense of ownership over these interventions. Our proposal is to embrace creation as a collective, collaborative, and creative process, integrating significant contributions from society as a whole. This understanding drives us to gather, learn, and grow collectively.

Throughout the one-year duration of the community art project, art and design serve as powerful tools for bringing people together and fostering an active space for learning and sharing. Uruvam is divided into three distinct phases: 'Kayyuruvam', 'Mannuruvam', and 'Kaniyuruvam'. In the initial two phases, we engage participants with diverse art and design tools, immersing them in the process of creation and learning. The final phase focuses on curating and exhibiting the collective experience, sharing it with a broader community. This exhibition aims to demonstrate the strengths of collectiveness, collaboration, and caring for others through building spaces for integrated learning. By actively collaborating with institutions such as Abhayan Smaraka Kendram, Ponkunnam Janakeeya Vayanasala, Local Kudumbashree Units and the Area Development Society (ADS) and the Community Development Society (CDS) which lead them and other local organizations, we strive to ensure inclusivity for the Ponkunnam neighbourhood, making the event as accessible as possible.

Motion Poster : Abhijith MS

02/07/2023

പൊൻകുന്നത്ത് സംഘടിപ്പിക്കുന്ന, ഉരുവം സാമൂഹിക കലാപദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ മൂന്ന് പടികൾ ഉണ്ട്. ഒന്നാം പടി കയ്യുരുവം, രണ്ട്: മണ്ണുരുവം, മൂന്ന്: കണിയുരുവം.

'കയ്യുരുവ'ത്തിൽ നാല് മാസങ്ങൾകൊണ്ട് പൂർത്തിയാകും വിധത്തിൽ നാല് ശില്പശാലകൾ നടക്കും. ഒന്നാമത്തേത് തുണിക്ക് നിറം കൊടുക്കുന്ന പരമ്പരാഗത രീതിയായ 'ടൈ & ഡൈ' എന്ന കലയുടെ പരിശീലനമാണ്. രണ്ടാമത്തേത് ലിഖിത ലക്ഷണവിദ്യയിലെ 'ലിനോ കട്ട്' എന്ന ലളിതമായ അച്ചടിവിദ്യയോ മുദ്രണമോ ആണ്. മൂന്നാമത്തേത് കടലാസ് നിർമ്മാണവും തുടർന്ന് ഫോട്ടോഗ്രാഫി ചിത്രങ്ങൾ വികസിപ്പിച്ചിരുന്ന ചിലവ് കുറഞ്ഞതും ബ്ലൂപ്രിന്റിഗ് മുദ്രണരീതിയുമായ സിയാനോ ടൈപ്പ് ശില്പശാലയാണ്. ഇവയെല്ലാം കൈകൊണ്ട് ലളിതമായി ചെയ്യാവുന്നകാര്യങ്ങളാണ്. പിന്നീട് കുഞ്ഞുങ്ങൾക്കായി കടലാസ് കരകൗശലവസ്തുക്കളും കളിപ്പാട്ടങ്ങളും ഉണ്ടാക്കുന്നതിനുള്ള പരിശീലനവും ഉണ്ട്. എല്ലാ പ്രായക്കാർക്കുമുള്ള പരിശീലന പരിപാടികൾ ഉൾപ്പെടുത്തിയാണ് 'കയ്യുരുവം' സംഘടിപ്പിക്കുന്നത്.

രണ്ടാം പടി 'മണ്ണുരുവം' നാല് മാസം കൊണ്ട് പൂർത്തിയാകുന്ന വിധത്തിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിൽ പ്രധാനമായും കളിമണ്ണുകൊണ്ടുള്ള കലാശില്പശാലയും നിർമാണപ്രവർത്തനങ്ങളുമാണ് നടക്കുക. ചൂള നിർമാണം, മണ്ണുരുവങ്ങൾ ചുട്ടെടുക്കൽ എന്നിവയിലുള്ള പരിശീലനവും ഇതിൽ പെടും. പാത്രങ്ങളും ശില്പങ്ങളും മുതൽ മൺകുടിലുകൾ വരെ നമുക്ക് നിർമിക്കാം. ഇതിന്റെ കൂടെ വായനശാലയുടെ സമീപത്ത്, വിജ്ഞാന- വിനോദ കേന്ദ്രം സ്ഥാപിക്കാനുള്ള സ്ഥലരൂപകല്പനയും ചുവർച്ചിത്രരചനയും നടക്കും.

ഉരുവം സാമൂഹിക കലാപദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ സമാപനമായി, മൂന്നാം പടിയായിട്ടുള്ള 'കണിയുരുവം' രണ്ട് മാസക്കാലം നീണ്ടുനിൽകുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ശില്പശാലകളിൽ ഉരുവപ്പെട്ട കലാരൂപങ്ങളുടെ വിന്യാസം, ഉല്പന്നങ്ങളുടെ പ്രദർശനം എന്നിവയും വിവിധ കലാ-സാംസ്കാരിക പരിപാടികളും ചേർന്നതാണ് 'കണിയുരുവം'. രംഗാവതരണങ്ങൾ, ലളിതമായ സംഗീതപരിപാടികൾ, ദൃശ്യാവതരണങ്ങൾ, വായനക്കാഴ്ചകൾ തുടങ്ങിയ സാംസ്കാരിക പരിപാടികൾ ഇതോടൊപ്പം സംഘടിപ്പിക്കുന്നു.

Illustration: P. Madhu
Poster Design:

കലാശില്പശാലകൾ, പ്രഭാഷണങ്ങൾ, സംവാദങ്ങൾ, കലാപ്രദർശനങ്ങൾ, രംഗാവതരണങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന ഒരു വർഷം നീണ്ടുനിൽക്കുന...
29/06/2023

കലാശില്പശാലകൾ, പ്രഭാഷണങ്ങൾ, സംവാദങ്ങൾ, കലാപ്രദർശനങ്ങൾ, രംഗാവതരണങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ഉരുവത്തിന്‍റെ മൂന്നാം അധ്യായത്തിലേക്കു സ്വാഗതം.

Poem: G. Sankara Kurupu
Illustration: P. Madhu
Poster Design:

#2023

ഉരുവം എന്നാൽ രൂപം അല്ലെങ്കിൽ ആകൃതി എന്നാണ്. അവരവരെയും  ചുറ്റുപാടുകളെയും സമൂഹത്തെയും ചരിത്രത്തെയും ബോധപൂർവ്വം രൂപപ്പെടുത്...
26/06/2023

ഉരുവം എന്നാൽ രൂപം അല്ലെങ്കിൽ ആകൃതി എന്നാണ്. അവരവരെയും ചുറ്റുപാടുകളെയും സമൂഹത്തെയും ചരിത്രത്തെയും ബോധപൂർവ്വം രൂപപ്പെടുത്തുന്ന പ്രക്രിയ എന്ന അർത്ഥത്തിൽ ക്രിയാപദമായാണ് ഉരുവം എന്ന വാക്കിനെ നമ്മൾ പേരായി എടുത്തത്. (Form എന്ന നാമമല്ല to form എന്ന ക്രിയയാണ് നമ്മൾ സ്വീകരിച്ചിട്ടുള്ളത്).

കഴിഞ്ഞുകൂടാനുള്ള വകയും ബൗദ്ധിക ഉല്പന്നങ്ങളും കലാസൃഷ്ടികളും നിർമിത ബുദ്ധിയും എല്ലാം സാമൂഹികമായാണ് നിർമ്മിക്കപ്പെടുന്നത്. മനുഷ്യനാകട്ടെ പ്രകൃതിയുടെ ഭാഗവുമാണ്. അതുകൊണ്ട്, മനുഷ്യരോടൊപ്പം അവരിലൊരാൾ മാത്രമാണെന്ന തിരിച്ചറിവോടെ വേണം കലാ പ്രവർത്തകർ തങ്ങളുടെ സർഗ്ഗ പ്രവർത്തനങ്ങൾ നടത്തേണ്ടത്. സ്വന്തം സൃഷ്ടികൾ സ്വകാര്യ മൂലധനമായി മാറ്റി പേരും പെരുമയും അധികാരവും നേടാനുപയോഗിക്കുന്നത് ചൂഷകരുടെ രീതിയാണ്. 'കലയിലൂടെ ഞങ്ങൾ ജനങ്ങളെ ബോധവൽക്കരിക്കും' എന്ന അഹന്തയും ചൂഷകരുടെ കാഴ്ചപ്പാടാണ്. യഥാർത്ഥത്തിൽ ഉരുവപ്പെടുന്ന കലാരൂപങ്ങൾ സാമൂഹിക സൃഷ്ടികളും അവയുടെ സ്രഷ്ടാക്കൾ ജനങ്ങളുമാണല്ലൊ.

ചൂഷിതരായ ജനങ്ങൾ അവർക്കായി ഉരുവപ്പെടുത്തുന്ന സാമൂഹിക ഉൽപ്പന്നങ്ങളാണ് കലാസൃഷ്ടികൾ. ഈ തിരിച്ചറിവോടെ അവരിലൊരാളായി സ്വയം ഉരുവപ്പെടാനും കൂട്ടായ്മകളും സംവാദങ്ങളും അവയിലൂടെ കലയും കണിയും കാഴ്ചയും ഉരുവപ്പെടുത്താനും ബോധപൂർവം ശ്രമിക്കുക എന്നതാണ് 'ഉരുവ'ത്തിന്‍റെ ലക്ഷ്യം.

നൂറായിരം കാഴ്ചകളുടെയും അറിവുകളുടെയും ലോകത്താണ് നമ്മളോരോരുത്തരും ഓരോ നിമിഷവും ജീവിക്കുന്നത്. നമ്മള്‍ പോലും അറിയാതെ നമ്മെ സ്വാധീനിക്കുന്ന അനേകായിരം കമ്പോളക്കാഴ്ചകൾക്ക് നമുക്കുചുറ്റും മറ്റൊരു ലോകം തന്നെ സൃഷ്ടിക്കാനുള്ള ശേഷിയുണ്ട്. ഈ അവസ്ഥയിൽ നമ്മുടെ ചുറ്റുപാടുകളെ ബോധപൂർവം നോക്കിക്കാണാന്‍ ശീലിക്കുന്നത് തന്നെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ‘ഉരുവം’ നമ്മുടെ ചുറ്റുമുള്ള യാഥാർഥ്യങ്ങളെ, പ്രകൃതിയെ, മനുഷ്യരെ, ചരിത്രത്തെ കൂടുതൽ വ്യക്തമായി കാണാനുള്ള ശ്രമമാണ്. ചുറ്റുപാടിനെ അറിഞ്ഞുകൊണ്ട് അവരവരെ അറിയുന്ന ഒരു പ്രക്രിയക്കാണ് ഉരുവം ആർട്ട് കളക്റ്റീവും അഭയൻ സ്മാരക കേന്ദ്രവും പൊൻകുന്നം ജനകീയ വായനശാലയും ചേർന്നൊരുക്കുന്ന ഈ കലാപദ്ധതിയിലൂടെ നാം ലക്ഷ്യമിടുന്നത്.

We are thrilled to announce the opening of the third chapter of Uruvam in Ponkunnam, Kerala. In collaboration with Ponkunnam Janakeeya Vayanasala and Abhayan Smarka Kerndram, the community art project will unfold over the course of an entire year, from July 2023 to May 2024, with a focus on learning, sharing, and growing together. Please stay tuned for further updates.

Illustration: P. Madhu
Poster Design:

#2023

Address

Kozhikode
673573

Telephone

8943695947

Website

Alerts

Be the first to know and let us send you an email when Uruvam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Uruvam:

Share

Category